ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് തൂക്കുകയര്‍ ആണ് വിചാരണക്കോടതി വിധിച്ചത്. ആ സംഭവത്തോടെ സ്ത്രീകള്‍ക്കെതിരായ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ എന്ന നിലയിലേയ്ക്ക് ഉന്നത കോടതികള്‍പോലും എത്തി. സ്ത്രീ സുരക്ഷ അത്രയേറെ വെല്ലുവിളികള്‍ നേരിടുന്ന സമയമാണ്. അപ്പോഴാണ് കേരളത്തില്‍, രാജ്യത്തെ ആദ്യത്തെ ബലാല്‍സംഗ ക്വട്ടേഷനിലെ പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ട ബലാല്‍സംഗത്തിനു ഇരയായ യുവതിയ്ക്കൊപ്പം സിസ്റ്റം ഒന്നടങ്കം നിന്നു. നീതിക്കായി ജനം തെരുവിലിറങ്ങി. ഭരണകൂടം മാറേണ്ടിവന്നു. അവിടെ കുറ്റകൃത്യം യാദൃശ്ചികമായിരുന്നു. രാത്രി യുവതിയെ ബസില്‍ കണ്ട അതിലെ ജീവനക്കാരായ അക്രമികള്‍ ക്രൂരത അഴിച്ചുവിടുകയായിരുന്നു. പരമാവധി ചെറുത്ത യുവതി മരണം വരെയും പ്രതികള്‍ക്കെതിരെ പോരാടി. അങ്ങനെയവള്‍ അതിജീവിതയായി, നിര്‍ഭയയായി. കുറ്റവാളികള്‍ക്ക്
More »
ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ അതിജീവിതക്ക് പിന്നാലെ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കോടതിയോട് ആദരവുണ്ടെന്നും നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ലെന്നും മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണെന്നും മഞ്ജു വാര്യര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആക്രമണം ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ എന്നും മഞ്ജു വാര്യര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവ ള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ
More »
'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
കോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി അതിജീവിതയായ നടി . വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് അതിജീവിതയുടെ പ്രതികരണം. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാല്‍ തനിക്കിതില്‍ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ താനിപ്പോള്‍ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല'. തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
എട്ടു വര്‍ഷം ഒമ്പത് മാസം 23 ദിവസങ്ങള്‍ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം
More »
ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തകര്‍ന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി എം എം മണി എം എല്‍ എ. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് അടിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ട് ചെയ്തുവെന്നായിരുന്നു മണിയുടെ പ്രതികരണം.
'പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എല്‍ ഡി എഫിനെതിരെ വോട്ട് ചെയ്തു. നൈമിഷിക വികാരത്തിനടിപ്പെട്ടാണ് വോട്ട് ചെയ്തത് . നന്ദികേടാണ് കാണിച്ചത് . റോഡ് , പാലം , ക്ഷേമ പ്രവര്‍ത്തനങ്ങള്‍ , വികസനം എന്നിവ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഉണ്ടായിട്ടില്ല....
ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത് . നല്ല പോലെ പെന്‍ഷന്‍ വാങ്ങി എതിരായി വോട്ട് ചെയ്തു. ഒരു മാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ' - എം.എം.മണി പറഞ്ഞു.
More »
നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡില്‍ അട്ടിമറി വിജയം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ പറഞ്ഞു. പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നല്‍കിയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഡിഎഫ് മുട്ടട വാര്‍ഡില്‍ വിജയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡില്‍ അട്ടിമറി വിജയമാണ് യുഡിഎഫിന് നേടാനായത്. മുട്ടടയെന്ന സിപിഎം ഇടത് കോട്ടയിലാണ് വൈഷ്ണ സുരേഷിന്റെ മിന്നുന്ന ജയം. മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ സിപിഎമ്മിന്റെ പരാതിയില്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയത് വലിയചര്‍ച്ചയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് വീണ്ടും ഹിയറിംഗ് നടത്താനടക്കം കടുത്ത ഭാഷയില്‍ ഹൈക്കോടതി പറഞ്ഞാണ് വൈഷ്ണ മല്‍സരരംഗത്ത് തിരിച്ചെത്തിയത്.
More »
തദ്ദേശ പോരില്‍ യുഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
വോട്ടെണ്ണല്‍ പുരോഗമിക്കവേ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് തരംഗം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്.
എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം
More »
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്
കൊച്ചി : കോളിളക്കം സൃഷ്ടിച്ച നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവും പിഴയും. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ക്കാണ് 20 വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ചത്. പ്രതികള്‍ക്ക് റിമാന്‍ഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വൈകിട്ടു നാലരയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതിക്ക് ഐടി ആക്ട് അനുസരിച്ച് 5 വര്‍ഷത്തെ ശിക്ഷയും ലഭിച്ചു. എന്നാല്‍ എല്ലാ ശിക്ഷയും കൂടി ഒരുമിച്ചു അനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.
കോളിളക്കം ഉണ്ടായ കേസാണിതെന്ന് കോടതി പറഞ്ഞു. 'വലിയ ട്രോമയാണ് ആ പെണ്‍കുട്ടി
More »
പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെതെന്ന പേരില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ പൊലീസിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ലെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധു ശരത് ലാല്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുവെന്നും പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാല്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. തലക്ക് അടിയേറ്റതായി ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ചിത്രപ്രിയയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ആണ്‍സുഹൃത്ത് അലനൊപ്പം ചിത്രപ്രിയ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി
More »
'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം നീണ്ടത് ഒന്നേകാല്‍ മണിക്കൂര്‍. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരായി. പ്രതികളില്‍ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നില്‍ അപേക്ഷിച്ചു. കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കൂട്ടബലാല്‍സംഗത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷവും കൂടിയ ശിക്ഷ ജീവിതാവസനം വരെയുള്ള ജീവപര്യന്തവുമാണ്. ഇതില്‍ ഇളവ് വേണമെന്ന നിലയിലാണ് ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികളുടെ യാചന.
തനിക്ക് അമ്മ മാത്രമേയുള്ളുവെന്നാണ് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വാദം. കോടതിയില്‍ കരഞ്ഞാണ് പ്രതി പ്രദീപ് അലിവ് കാണിക്കണമെന്ന് പറഞ്ഞത്. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും
More »