നാട്ടുവാര്‍ത്തകള്‍

ലണ്ടനില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു
കാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി നാട്ടിലെത്തിയതിനു പിന്നാലെ അന്തരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി സരോജ(41)യാണ് മരിച്ചത്. ലണ്ടനില്‍ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന സരോജം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട സന്തോഷം മായും മുമ്പേ വിധി ഇവരെ തട്ടിയെടുക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ്‌ എത്തിയ സരോജയും ഭര്‍ത്താവും യുകെയില്‍ കഴിഞ്ഞ് വരുകയായിരുന്നു. ന്യൂഹാം ഹോസ്പിറ്റലില്‍ അഡ്മിറ്റായ ഭാര്യ സരോജയ്ക്കൊപ്പമാണ് ഭര്‍ത്താവും താമസിച്ചിരുന്നത്. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. മുന്നോട്ട് കൂടുതലായി ചെയ്യാനൊന്നുമില്ലെന്ന് ആശുപത്രി പറഞ്ഞതോടെ ഇവര്‍ രണ്ട് ദിവസം മുമ്പേ നാട്ടിലേക്ക് പ്രിയപ്പെട്ടവരെ കാണാനായി പോവുകയായിരുന്നു. നാട്ടിലെത്തി അച്ഛനെയെയും അമ്മയെയും കണ്ടതിന് പിന്നാലെയാണ് സരോജക്ക് മരണം സംഭവിച്ചത്‌.

More »

സ്വര്‍ണക്കള്ളന്മാര്‍ ഒന്നൊന്നായി അകത്തേയ്ക്ക്; പത്മകുമാറിനെ കുടുക്കിയത് വാസുവിന്റെ മൊഴി
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കുടുക്കിയത് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസുവിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയില്‍ അമിത താത്പര്യമെടുത്തത് പത്മകുമാര്‍ ആണെന്നും നടപടി വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയെന്നുമാണ് വാസുവിന്റെ മൊഴി. പോറ്റിയും എ പത്മകുമാറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും വാസു നല്‍കി. താന്‍ അപേക്ഷ കൈമാറുക മാത്രമാണ് ചെയ്തതെന്നും വാസു അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് പാളികള്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കി. ആ അപേക്ഷ ദേവസ്വം കമ്മീഷണറായ തന്നിലേക്ക് എത്തിപ്പെട്ടു. ഇത് ദേവസ്വം ബോര്‍ഡിലേക്ക് ഫോര്‍വേഡ് ചെയ്യുകമാത്രമാണ് താന്‍ ചെയ്തത് എന്നാണ് വാസു നല്‍കിയ മൊഴി. ഈ അപേക്ഷയില്‍

More »

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി
തിരുവനന്തപുരം : മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മത്സരിക്കാന്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ രാഷ്ട്രീയ കാരണത്താല്‍

More »

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ; പ്രവാസിയക്ക് 1.5 കോടി രൂപ നഷ്ടമായി
പയ്യോളിയില്‍ ഡിജിറ്റല്‍ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പരാതിക്കാരനില്‍ നിന്നും സംഘം പണം തട്ടിയത്. പ്രവാസിയുടെ പരാതിയില്‍ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി. പരാതിക്കാരനായ പ്രവാസിക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ചാണ് 1.5 കോടി രൂപ തട്ടിയത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ക്കായി പരാതിക്കാരന്റെ അക്കൌണ്ടാണ് ഉപയോഗിക്കുന്നതെന്നും ഈ അക്കൌണ്ടിലുള്ള തുക ഉടന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നുമായിരുന്നു നിര്‍ദേശം. തട്ടിപ്പുകാരുടെ ഭീഷണിയില്‍ ഭയന്ന പ്രവാസി ഉടന്‍ എസ്ബിഐ ബാങ്കിലുള്ള 1.5 കോടി രൂപ ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് മാറ്റി. തുക മാറ്റിയതിന് ശേഷവും ദിവസങ്ങളോളം സംഘം പരാതിക്കാരനുമായി ബന്ധപ്പെട്ടു. പിന്നീടാണ് തട്ടിപ്പിനിരയായ കാര്യം പ്രവാസി

More »

യുകെയില്‍ വച്ച് ഐഎസില്‍ ചേരാന്‍ അമ്മയും സുഹൃത്തും നിര്‍ബന്ധിച്ചെന്ന മകന്റെ മൊഴി; എന്‍ഐഎയ്ക്ക് കൈമാറും
വെഞ്ഞാറമൂട് യുഎപിഎ കേസ് എന്‍ഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ അമ്മയും രണ്ടാം ഭര്‍ത്താവായ സുഹൃത്തും ചേര്‍ന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എന്‍ഐഎക്ക് കൈമാറാന്‍ ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എന്‍ഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടല്‍ സംശസ്പദമെന്ന് പൊലീസ്. കനകമല ഗൂഡാലോചന കേസില്‍ മുന്നുവര്‍ഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോള്‍ ഐസില്‍ചേരാന്‍ അമ്മ നിര്‍ബന്ധിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. വെഞ്ഞാറമൂട് പൊലീസാണ് യുഎപിഎ പ്രകാരം കേസെടുത്തത്. നാട്ടിലേക്കയച്ച കുട്ടിയെ സ്വീകരിച്ചതും സംരക്ഷിച്ചതും അമ്മയുടെ നാട്ടിലെസുഹൃത്തായ എന്‍ഐഎ കേസിലെ പ്രതിയായിരുന്നു. എന്‍ഐഎ നിലവില്‍ കേസന്വേഷണം തുടങ്ങി. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.

More »

പത്തനംതിട്ടയില്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
പത്തനംതിട്ട തിരുവല്ലയില്‍ 14 കാരിക്ക് നേരെ ക്രൂര പീഡനം. തിരുവല്ലയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് പ്രതികള്‍ വീടിനുള്ളില്‍ കയറി പീഡനം നടത്തിയത്. സംഭവസമയത്ത് 14കാരിയും സഹോദരി ഒന്നരവയസുകാരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. കുട്ടികള്‍ അറിയാതെ വീട്ടിനുള്ളില്‍ കയറിയ ഇവര്‍ 14കാരിയെ പിടിച്ച് പുറത്തേക്കിറക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പോക്സോ വകുപ്പ് ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ

More »

രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു
രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ (43) കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലില്‍ മാദ്‍വി ഹിദ്മയെ വധിച്ചത്. സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലില്‍ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. പിഎല്‍ജിഎ ബറ്റാലിയന്‍ -1 തലവനാണ് മാദ്‍വി ഹിദ്മ. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആകെ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഛത്തീസ്‌ഗഡ് കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്റെ സൂത്രധാരനാണ് ഹിദ്മ.

More »

'ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനം'; ഡല്‍ഹി സ്ഫോടനത്തിന് മുമ്പുള്ള ഉമര്‍ നബിയുടെ വീഡിയോ പുറത്ത്
ചെങ്കോട്ടയ്ക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയ ഭീകരര്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്. സ്ഫോടനത്തിന് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേര്‍ ബോംബിംഗ് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വിശദീകരിക്കുന്നത്. 'ചാവേര്‍ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാള്‍ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാന്‍ പോവുകയാണെന്ന് ഉറപ്പിക്കുമ്പോള്‍ അയാള്‍ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്ക് മുന്നില്‍ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്', ഉമര്‍ പറയുന്നു.

More »

സോഷ്യല്‍മീഡിയയിലെ പരിഹാസ പ്രവാഹം; സൈബര്‍ സെല്ലിനെ സമീപിച്ച് ജിജി മാരിയോ
കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി പ്രശസ്തരായ ദമ്പതികള്‍ പിന്നീട് കുടുംബ പ്രശ്‌നങ്ങളേ ചൊല്ലിയുള്ള തമ്മിലടിയിലൂടെ സോഷ്യല്‍മീഡിയയില്‍ പരിഹാസ വൈറലായിരുന്നു. കുടുംബ പ്രശ്‌നങ്ങളേക്കുറിച്ചുള്ള വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെ അനുമതിയില്ലാതെ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിജി മരിയോ പറഞ്ഞിരിക്കുകയാണ്. ജീവിതത്തിലെ വേദനകളിലും നഷ്ടങ്ങളിലും തിരസ്‌കരണങ്ങളില്‍ നിന്നും ഉടലെടുത്ത എന്റെ ജീവിതമാണ് ഞാന്‍ പഠിപ്പിച്ചതും പ്രസംഗിച്ചതും. അതിലൊരു കളങ്കവുമില്ലയെന്നുള്ള എന്റെ നിലപാടില്‍ ഇപ്പോഴും ഞാന്‍ ഉറച്ചു തന്നെയാണ് നില്‍ക്കുന്നത്. സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപെടുത്തലുകളുടെയും നടുവില്‍ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെണ്‍മക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നുവെന്നാണ് ജിജി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions