കുവൈറ്റ് വ്യാജമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും, 13 പേരുടെ മരണം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നിരവധി പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കി. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടമായാതായാണ് വിവരം. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍
More »
സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയത് അതിരമ്പുഴക്കാരി ജെയ്‌നമ്മയുടെ രക്തക്കറ; കേസില്‍ നിര്‍ണായക വഴിത്തിരിവ്
ചേര്‍ത്തലയിലെ ജെയ്‌നമ്മ തിരോധാന കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പ്രതി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടേതാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു.
സെബാസ്റ്റ്യന്‍ പണയം വച്ചതും വിറ്റതുമായ സ്വര്‍ണാഭരണങ്ങളും ജെയ്‌നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്‌നമ്മയുടെ ഫോണ്‍ സിഗ്നലുകള്‍ ഏറ്റവും ഒടുവില്‍ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതും സെബാസ്റ്റ്യനിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവായി. ഈ ഫോണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചതിന്റെയും സിം റീചാര്‍ജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല.
അതേസമയം, പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച്
More »
ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീര്‍ പൊലീസ് കസ്റ്റഡിയില്‍
ചെന്നൈ : ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയില്‍ എത്തിച്ചു.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബാലചന്ദ്രമേനോന്‍, ജയസൂര്യ അടക്കം അര ഡസന്‍ പേര്‍ക്കെതിരെ പരാതിയുമായി നടി രംഗത്തെത്തിയിരുന്നു. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് ബാലചന്ദ്രമേനോന്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതി നല്‍കിയത്. ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടിയുടെ അഭിഭാഷകന്‍
More »
ഹൈ സ്ട്രീറ്റ് അതികായരായ ക്ലെയേഴ്‌സിന്റെ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു
ലണ്ടന്‍ : ഹൈ സ്ട്രീറ്റ് അതികായരായ ക്ലെയേഴ്‌സിന്റെ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. 281 സ്റ്റോറുകളാണ് ഇവര്‍ക്കുള്ളത്. ഇവിടങ്ങളിലായി രണ്ടായിരത്തിലധികം പേര്‍ ജോലി ചെയ്തിരുന്നു.
കടകള്‍ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി ക്ലോസിംഗ് സെയിലിനും തുടക്കമായി. ബ്രിട്ടനിലെ ഈ ആക്‌സസറീസ് ഭീമന്‍ യുകെയിലെയും അയര്‍ലന്‍ഡിലെയും ബിസിനസിനായി അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു.
യുകെയിലെ തങ്ങളുടെ സ്റ്റോറുകള്‍ പതിവുപോലെ തുറന്നിരിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നവരെ വരെ ജീവനക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ തുടരുമെന്നും കമ്പനി സ്ഥിരീകരിച്ചു. യുകെയിലും അയര്‍ലന്‍ഡിലുമായി ക്ലെയേഴ്‌സിന് ആകെ 306 സ്റ്റോറുകളുണ്ട്, കൂടാതെ അടുത്തിടെ വില്‍പ്പന ഇടിഞ്ഞത് ശൃംഖലക്ക് വലിയ തോതിലുള്ള തിരിച്ചടിയായി മാറിയിരുന്നു.
1961
More »
മലയാളി കുടുംബത്തിന്റെ വിലയേറിയ സാധനങ്ങള്‍ വിമാന അധികൃതര്‍ നഷ്ടമാക്കിയതായി പരാതി
അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാനെത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ വിമാന അധികൃതര്‍ നഷ്ടപ്പെടുത്തിയതായി പരാതി. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോഡില്‍ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂര്‍ ഹൗസില്‍ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകന്‍ ഡെറിക് ബിജോ കോശി എന്നിവരുടെ സാധനങ്ങളാണ് നഷ്ടമായത്. ബിജോയിയും ഭാര്യയും അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.
ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയുള്ള കൊച്ചി ഇന്‍ഡിഗോ എയര്‍ലൈന്‍സിലായിരുന്നു യാത്ര. ഡബ്ലിനില്‍ നിന്നും നാലു ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയില്‍ യാത്ര അവസാനിച്ചപ്പോള്‍ തിരികെ ലഭിച്ചത് മൂന്ന് ബാഗേജുകള്‍ മാത്രം.28 കിലോയുടെ നാലാമത്തെ ബാഗേജ് തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതര്‍ക്ക് ബിജോയ്
More »
ഭാര്യയെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി; പിന്നാലെ ഭാര്യയെ കണ്ടെത്തി പൊലീസ്
ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.
കണ്ണൂരില്‍ ഹോംനേഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനിയെ കാണാനില്ലെന്ന് പരാതി നല്‍കി രണ്ട് മാസങ്ങള്‍ കാത്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച്ചയാണ് കായംകുളം ഭാര്യയെ പൊലീസ് കണ്ടെത്തിയത്.
ജൂണ്‍ 11-ന് രാവിലെ ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാബാങ്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവര്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍
More »
കുവൈറ്റില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു, മലയാളികളും ഉണ്ടെന്ന് സൂചന
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേര്‍ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം. വിഷബാധയേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ ഇവരില്‍ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്.
അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള
More »
നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതിള്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുളള രജിസ്ട്രാറാണ് റിപ്പോര്‍ട്ട് തേടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കേസിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നേരത്തെ ഒരു പരാതി ഫയല്‍ ചെയ്തിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ഈ വര്‍ഷം ഏപ്രിലിലാണ് കേസിലെ വാദം പൂര്‍ത്തിയായത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളിയിരുന്നു.
More »
രണ്ട് മക്കളുമായി കിണറ്റില്‍ ചാടി, ഒരു കുട്ടി മരിച്ചു; അമ്മ റിമാന്‍ഡില്‍
കണ്ണൂര്‍ : പരിയാരം ശ്രീസ്ഥലയില്‍ രണ്ടു മക്കളുമായി കിണറ്റില്‍ ചാടുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍. അമ്മ ധനജയെ പയ്യന്നൂര്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കിണറ്റില്‍ ചാടിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ മകന്‍ ധ്യാന്‍ കൃഷ്ണ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. ഇതേ തുടര്‍ന്ന് ധനജയക്കെതിരെ പരിയാരം പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
ജൂലൈ 30നായിരുന്നു സംഭവം. ധനജയയും ഭര്‍തൃമാതാവുമായി കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ യുവതിയും വീട്ടുകാരും പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവ ദിവസം രാവിലെയും വീട്ടില്‍ പ്രശ്നങ്ങളുണ്ടായി. ഇതേ തുടര്‍ന്നാണ് യുവതി മക്കളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ അച്ഛനായ മനോജും പിന്നാലെ നാട്ടുകാരും
More »