'വോട്ടുകൊള്ള വിവാദം': തലസ്ഥാനത്തെ സ്തംഭിപ്പിച്ചു പ്രതിപക്ഷ പ്രതിഷേധം
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്തെ സ്തംഭിപ്പിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തു നീക്കിയ ഡല്‍ഹി പോലീസ് നടപടി സംഘര്‍ഷത്തിന് ഇടയാക്കി. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം പങ്കെടുത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍വച്ചാണ് ഡല്‍ഹി പൊലീസ് തടഞ്ഞത്. റോഡ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. പിരിഞ്ഞുപോകണമെന്ന് പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ എംപിമാര്‍ തയാറായില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍
More »
ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വേടന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടന്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും
കേസില്‍ ഉള്‍പ്പെട്ടതിനാല്‍ വേടന്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തന്‍. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേസമയം ബലാത്സംഗ കേസില്‍ വേടന്‍ ഒളിവില്‍ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു.
പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകര്‍
More »
സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് നിര്‍മിച്ച് കഴിഞ്ഞാല്‍ 10 മിസൈല്‍ കൊണ്ട് അത് തകര്‍ക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി
ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീര്‍. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്ന് അസിം മുനീര്‍ അമേരിക്കയില്‍ പറഞ്ഞു. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് അത് തകര്‍ക്കുമെന്നും അസിം മുനീര്‍ പറഞ്ഞു.
'ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 മില്യന്‍ ജനങ്ങളെ അപകടത്തിലാക്കിയേക്കാം. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല.
More »
ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം; പാക് ദേശീയ അസംബ്ലിയില്‍ നഷ്ടക്കണക്ക്
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ വ്യോമപാതയടച്ച് ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച പാകിസ്ഥാന് നഷ്ടമായത് കോടികള്‍. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 20 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 400 കോടിയിലേറെ പാകിസ്ഥാന്‍ രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.
രണ്ടുമാസത്തെ വ്യോമപാത അടച്ചിടല്‍ പാകിസ്താന് വരുത്തിവച്ചിരിക്കുന്നത് 4.10 ബില്യണ്‍ അഥവാ 14.3 മില്യണിന്റെ നഷ്ടമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടി രൂപയുടെ നഷ്ടമാണെന്നാണ് വിവരം. ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍
More »
രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ നിന്ന് 7 പാര്‍ട്ടികള്‍
ന്യൂഡല്‍ഹി : രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേര്‍ഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇനി ആറ് ദേശീയ പാര്‍ട്ടികളും 67 പ്രാദേശിക പാര്‍ട്ടികളുമാണ് ഉണ്ടാകുക.
രജിസ്ട്രേര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്.
ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി
More »
ഇന്ത്യന്‍ വംശജനായ 80-കാരനെ കൗമാരക്കാര്‍ തല്ലിക്കൊന്നത് പോലീസ് നിസംഗത മൂലം!
എണ്‍പതു വയസുള്ള ഇന്ത്യക്കാരനെ പാര്‍ക്കില്‍ വെച്ച് കൗമാരക്കാര്‍ തല്ലിക്കൊന്നതിലേക്ക് നയിച്ചത് പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ആരോപണം. ഇന്ത്യന്‍ വംശജന്‍ ഭീം കോഹ്‌ലി കൊല്ലപ്പെട്ട കേസിലാണ് വെളിപ്പെടുത്തല്‍. ഷിഫ്റ്റ് പാറ്റേണും, ബാങ്ക് ഹോളിഡേയും ചേര്‍ന്ന് വന്നതോടെ പോലീസ് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇരയുടെ മകള്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബറില്‍ നടന്ന അക്രമത്തില്‍ 14-കാരനായ ആണ്‍കുട്ടിയാണ് കൂട്ടുകാരിയെ സാക്ഷിയാക്കി 80-കാരനായ കോഹ്‌ലിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് രണ്ടാഴ്ച മുന്‍പ് മറ്റൊരു ഏഷ്യക്കാരനെ മറ്റ് രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതിന് അദ്ദേഹം സാക്ഷിയായിരുന്നു.
ഇപ്പോള്‍ മകള്‍ സൂസന്‍ കോഹ്‌ലിക്ക് പോലീസ് കൈമാറിയ റിപ്പോര്‍ട്ടിലാണ്. മുന്‍പത്തെ
More »
'കമ്മീഷന്‍ നിലപാട് എല്ലാം സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റു'- ബെംഗളുരുവില്‍ രാഹുലിന്റെ 'വോട്ട് അധികാര്‍ റാലി
ബെംഗളൂരു : വോട്ടര്‍ പട്ടിക ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികമായി പോള്‍ ചെയ്തത്. വോട്ടര്‍ പട്ടിക ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിക്കുകയാണ് ചെയ്തത് എന്നും ഒരു വോട്ടര്‍ എങ്ങനെ പല സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്തുവെന്നും രാഹുല്‍ വീണ്ടും ചോദിച്ചു. ബെംഗളുരുവില്‍ നടന്ന 'വോട്ട് അധികാര്‍ റാലി'യില്‍ ഭരണഘടന ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെ
More »
ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്രംഗ്ദള്‍ ആക്രമണം
ഭുവനേശ്വര്‍ : ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്.
70 പേരടങ്ങുന്ന പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്. അതേസമയം പ്രശ്‌നമുണ്ടാക്കിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം. അക്രമങ്ങളെ അപലപിച്ചു CBCI രംഗത്ത് വന്നു. വൈദികര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും വിശദ പ്രതികരണം നാളെ ഇറക്കുമെന്നും CBCI വ്യക്തമാക്കി. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുകയും ജയിലിലടക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കകമാണ് സമാന സംഭവം
More »
വോട്ട് മോഷണംവും ക്രമക്കേടും: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
'മഹാരാഷ്ട്ര 5 വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തിയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍
More »