ഇന്ത്യന്‍ വംശജനായ 80-കാരനെ കൗമാരക്കാര്‍ തല്ലിക്കൊന്നത് പോലീസ് നിസംഗത മൂലം!
എണ്‍പതു വയസുള്ള ഇന്ത്യക്കാരനെ പാര്‍ക്കില്‍ വെച്ച് കൗമാരക്കാര്‍ തല്ലിക്കൊന്നതിലേക്ക് നയിച്ചത് പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ആരോപണം. ഇന്ത്യന്‍ വംശജന്‍ ഭീം കോഹ്‌ലി കൊല്ലപ്പെട്ട കേസിലാണ് വെളിപ്പെടുത്തല്‍. ഷിഫ്റ്റ് പാറ്റേണും, ബാങ്ക് ഹോളിഡേയും ചേര്‍ന്ന് വന്നതോടെ പോലീസ് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇരയുടെ മകള്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബറില്‍ നടന്ന അക്രമത്തില്‍ 14-കാരനായ ആണ്‍കുട്ടിയാണ് കൂട്ടുകാരിയെ സാക്ഷിയാക്കി 80-കാരനായ കോഹ്‌ലിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് രണ്ടാഴ്ച മുന്‍പ് മറ്റൊരു ഏഷ്യക്കാരനെ മറ്റ് രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതിന് അദ്ദേഹം സാക്ഷിയായിരുന്നു.
ഇപ്പോള്‍ മകള്‍ സൂസന്‍ കോഹ്‌ലിക്ക് പോലീസ് കൈമാറിയ റിപ്പോര്‍ട്ടിലാണ്. മുന്‍പത്തെ
More »
'കമ്മീഷന്‍ നിലപാട് എല്ലാം സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റു'- ബെംഗളുരുവില്‍ രാഹുലിന്റെ 'വോട്ട് അധികാര്‍ റാലി
ബെംഗളൂരു : വോട്ടര്‍ പട്ടിക ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികമായി പോള്‍ ചെയ്തത്. വോട്ടര്‍ പട്ടിക ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിക്കുകയാണ് ചെയ്തത് എന്നും ഒരു വോട്ടര്‍ എങ്ങനെ പല സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്തുവെന്നും രാഹുല്‍ വീണ്ടും ചോദിച്ചു. ബെംഗളുരുവില്‍ നടന്ന 'വോട്ട് അധികാര്‍ റാലി'യില്‍ ഭരണഘടന ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെ
More »
ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്രംഗ്ദള്‍ ആക്രമണം
ഭുവനേശ്വര്‍ : ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്.
70 പേരടങ്ങുന്ന പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്. അതേസമയം പ്രശ്‌നമുണ്ടാക്കിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം. അക്രമങ്ങളെ അപലപിച്ചു CBCI രംഗത്ത് വന്നു. വൈദികര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും വിശദ പ്രതികരണം നാളെ ഇറക്കുമെന്നും CBCI വ്യക്തമാക്കി. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുകയും ജയിലിലടക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കകമാണ് സമാന സംഭവം
More »
വോട്ട് മോഷണംവും ക്രമക്കേടും: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
'മഹാരാഷ്ട്ര 5 വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തിയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍
More »
'വിവാഹവാഗ്ദാനം നല്‍കി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; ആവര്‍ത്തിച്ച് സുപ്രീം കോടതി
വിവാഹവാഗ്ദാനം നല്‍കി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സുപ്രീം കോടതി. പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെതിരെയുളള കേസിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹവാഗ്ദാനം തന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം നടന്നതായി ഫോറന്‍സിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോള്‍ പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടാകുന്നത്. യുവാവും പ്രായപൂര്‍ത്തിയായപ്പോഴാണ് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറുന്നത്.
സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. തുടര്‍ന്ന് എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി
More »
യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനൂരില്‍ ആണ് സംഭവം. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്നയെ വീട്ടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പായിരുന്നു ശ്രീജിത്തുമായി ജിസ്നയുടെ വിവാഹം. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാലുശ്ശേരി പൊലീസ് പരിശോധന നടത്തി.
സി ഐ ടി പി ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളാണ് മരണകാരണം എന്നാണു സൂചന.
More »
ചോദ്യങ്ങള്‍ക്ക് സെബാസ്റ്റ്യന്റെ ചിരിയും മൗനവും മറുപടി; തെളിവെടുപ്പും ചോദ്യം ചെയ്യലുംതുടരും
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ തിരോധാനകേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. ഒരു കൂസലും ഇല്ലാതെയാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഇരിക്കുന്നത്. ചിരിയും മൗനവും മാത്രമാണ് ഉത്തരം.
ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനെ എത്തിച്ച് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ കൂടുതല്‍ അസ്ഥിക്കഷ്ണങ്ങളും സ്ത്രീകളുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും സ്ത്രീകള്‍ ഉപയോഗിക്കുന്ന ബാഗും ലഭിച്ചിരുന്നു. ഇവയും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളവും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.
സെബാസ്റ്റ്യന്റെ കസ്റ്റഡി അവസാനിക്കും മുമ്പ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോട്ടയത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
More »
ബോളിവുഡ് താരം കരിഷ്മയുടെ മുന്‍ ഭര്‍ത്താവിന്റെ മരണത്തില്‍ ലണ്ടന്‍ പൊലീസിന് പരാതി നല്‍കി മാതാവ്
ന്യൂഡല്‍ഹി : ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവും സോനാ കോംസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സഞ്ജയ് കപൂറിന്റെ മരണം അപകടമരണമോ സ്വാഭാവിക മരണമോ അല്ലെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ കൈവശമുണ്ടെന്നും മാതാവ് റാണി കപൂര്‍. യുകെ അധികൃതര്‍ക്ക് അയച്ച കത്തിലാണ് അവരുടെ ആരോപണം. കൊലപാതകം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ, ഗൂഢാലോചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കള്ളക്കളികള്‍ നടന്നിട്ടുണ്ടാകാമെന്ന് അവര്‍ ആരോപിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പതിനായിരം കോടിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന സഞ്ജയുടെ മരണത്തിന് പിന്നാലെ, പിന്തുടര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ വാര്‍ത്തയായിരുന്നു. അതിനിടെയാണ് ബ്രിട്ടീഷ് അധികൃതര്‍ക്ക് റാണി കപൂര്‍ അയച്ച ഗുരുതര ആരോപണങ്ങളുള്ള കത്തിലെ വിവരങ്ങള്‍ പുറത്തെത്തുന്നത്.
More »
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 40ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് മുന്‍ ജീവനക്കാര്‍
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ മുന്‍ ജീവനക്കാര്‍ ആയ പ്രതികള്‍ തട്ടിയെടുത്തത് 40ലക്ഷം രൂപ. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ദിയാ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തില്‍ നിന്നും ക്യുആര്‍ കോഡ് വഴിയാണ് പ്രതികള്‍ പണം തട്ടിയത്. പ്രതികളുമായി കടയില്‍ തെളിവെടുപ്പ് നടത്തവെയാണ് കുറ്റസമ്മതം നടത്തിയത്.
കേസില്‍ നിലവില്‍ രണ്ട് പ്രതികളാണ് കേസില്‍ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. അതിന് ശേഷമാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്കരിച്ചത്.
മുഖത്ത് മാസ്ക് വെച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വിനീത, രാധാമണി എന്നിവരാണ് തട്ടിപ്പ് നടത്തിയ രീതി അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് മുന്നില്‍ പുനരാവിഷ്‌കരിച്ചത്. 40
More »