നാട്ടുവാര്‍ത്തകള്‍

കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാന്‍ ബിജെപി ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍
കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി അറിയിച്ച് ബിജെപി ഓഫീസില്‍ കേക്കുമായെത്തി ക്രൈസ്തവ നേതാക്കള്‍. ക്രൈസ്തവ നേതാക്കള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേക്ക് സമ്മാനിച്ചു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാനാണ് ക്രൈസ്തവ പ്രതിനിധികള്‍ എത്തിയത്. ബിലീവേഴ്സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം. ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. ജയിലിലായി ഒമ്പതാം ദിവസമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. വിഷയത്തില്‍ സഭയ്ക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. ബിജെപിയെ വിമര്‍ശിച്ചും പിന്തുണച്ചും വിവിധ സഭകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെയാണ് കേക്ക് മുറിച്ചുള്ള ആഘോഷം. കന്യാസ്ത്രീകളെ ജയിലിലടച്ച വിഷയത്തില്‍

More »

ഓവലില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജ്, ഇന്ത്യക്ക് മിന്നും ജയം; പരമ്പര സമനിലയില്‍
നാടകീയതയ്ക്കും ത്രില്ലറിനും ഒടുവില്‍ ഇടിമിന്നലായി മുഹമ്മദ് സിറാജ് മാറിയതോടെ ഓവലില്‍ ഇന്ത്യക്ക് മിന്നും ജയം. കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യ പൊരുതി നേടിയെടുത്തു. പരമ്പര നഷ്ടം കൈയെത്തും അകലെ നില്‍ക്കെയാണ് ഇന്ത്യന്‍ പേസന്‍മാന്‍ ഇംഗ്ലീഷ് നിരയെ 367 റണ്‍സിന് എറിഞ്ഞിട്ട് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. പരിക്കേറ്റ ക്രിസ് വോക്‌സ് വരെ ബാറ്റിങ്ങിനിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട കളിയില്‍ അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകളില്‍ മൂന്നും സിറാജ് നേടിയപ്പോള്‍ ഒന്ന് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് കീഴടക്കിയ ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. സ്‌കോര്‍ : ഇന്ത്യ - 224/10, 396/10, ഇംഗ്ലണ്ട് - 247/10, 367/10

More »

ഒടുവില്‍ അതും ചീറ്റി; മെസി കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലേയ്ക്കു കൊണ്ടുവരും എന്ന് കായിക മന്ത്രി വി അബ്ദുറെഹ്മാനും സര്‍ക്കാരും പറച്ചില് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ മെസി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മന്ത്രി വി അബ്ദുറെഹ്മാന്‍. താരത്തിന് ഒക്ടോബറില്‍ വരാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ഒക്ടോബറില്‍ വരാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ സ്പോണ്‍സര്‍ ആണ് പറഞ്ഞത് എന്നാല്‍ വരേണ്ടെന്ന്. കേരളം ഈ കരാറില്‍ വിട്ടവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി ട്വന്റി ഫോറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. ഡിസംബറില്‍ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളില്‍ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബര്‍ 11 മുതല്‍ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദര്‍ശനം. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മ​ദാബാദ് എന്നി ന​​ഗരങ്ങളില്‍ മെസിയും സംഘവും എത്തും.

More »

ബ്രിസ്റ്റോള്‍ സര്‍വകലാശാല ഇന്ത്യയില്‍ ആദ്യത്തെ അന്താരാഷ്ട്ര കാമ്പസ് സ്ഥാപിക്കുന്നു
മുംബൈ : ബ്രിസ്റ്റോള്‍ സര്‍വകലാശാലയ്ക്ക് മുംബൈയില്‍ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസ് സ്ഥാപിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി) അനുമതിനല്‍കി. അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. വിദ്യാഭ്യാസമേഖലയിലുള്ള യുകെ-ഇന്ത്യ സഹകരണത്തിലെ ഒരു സുപ്രധാനചുവടുവെപ്പായി ഇതിനെ വിലയിരുത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ്, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയ കോഴ്സുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിസ്റ്റള്‍ സര്‍വകാലശാല വാഗ്ദാനംചെയ്യുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനില്‍നിന്ന് ബ്രിസ്റ്റള്‍ സര്‍വകലാശാലയ്ക്ക് ക്യാംപസ് തുറക്കുന്നതിന് അനുമതി ലഭിച്ചത് വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ അനുമതി ലഭിച്ച ഏഴാമത്തെ ബ്രിട്ടീഷ് സര്‍വകലാശാലയാണ് ഇതെന്നും ഇന്ത്യയിലെ യുകെ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍

More »

ജയിലിന് പുറത്തുവന്ന കന്യാസ്ത്രീകളെ സ്വീകരിക്കാന്‍ കേരളത്തിലെ മൂന്നു മുന്നണികളിലെയും നേതാക്കള്‍
ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി. പുറത്തുവന്നപ്പോള്‍ കന്യാസ്ത്രീകളെ സ്വീകരിക്കാന്‍ മൂന്നു മുന്നണികളുടെയും നേതാക്കളുടെയും ഇടി കൗതുകമായി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കന്യാസ്ത്രീകളുടെ മോചനം. എംപിമാരായ ജോണ് ബ്രിട്ടാസ്, ജോസ് കെ മാണി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി, ചാണ്ടി ഉമ്മന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ തുടങ്ങിയവരടക്കം ഉണ്ടായിരുന്നു. എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഇവരുടെ ജയില്‍ മോചനം. ജയില്‍ മോചിതരായ കന്യാസ്ത്രികള്‍ കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോയി. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. എങ്കിലും നാട്ടിലെത്തുന്നതിനു തടസമില്ല. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ

More »

കലാഭവന്‍ നവാസിന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി : നടന്‍ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തിയത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍

More »

സംശയാസ്പദമായ സാങ്കേതിക തകരാര്‍: ലണ്ടന്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
ന്യൂഡല്‍ഹി : സംശയാസ്പദമായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-9 വിമാനമാണ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ടേക്ക് ഓഫ് റണ്‍ നിര്‍ത്തലാക്കിയത്. പരിശോധനകള്‍ക്കായി വിമാനം ബേയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. സാങ്കേതിക പ്രശ്നത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ആവര്‍ത്തിച്ച എയര്‍ ഇന്ത്യ, യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് ക്രമീകരണമേര്‍പ്പെടുത്തി.

More »

ബലാത്സംഗക്കേസിന് പിന്നാലെ വേടന്‍ ഒളിവില്‍; ഉഭയകക്ഷി ബന്ധമെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍
തൃശൂര്‍ : ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ റാപ്പര്‍ വേടന് വേണ്ടി പോലീസിന്റെ തെരച്ചില്‍. കേസിന് പിന്നാലെ ഹിരണ്‍ദാസ് മുരളിയെന്ന വേടന്‍ ഒളിവില്‍ പോയെന്നാണ് വിവരം. കേസില്‍ നേരത്തേ വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിന്ന സാഹചര്യത്തിലാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യാതിരുന്നത്. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വേടന്‍ ഒളിവില്‍ പോയത്. നേരത്തേ തന്നെ പോലീസിന് വേടനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നെങ്കിലും പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. വേടന് വേണ്ടി വ്യാപക തെരച്ചിലിലാണ് പോലീസ്. അതേസമയം ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്

More »

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി : ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ഒന്‍പതു ദിവസത്തിനുശേഷം പുറത്തേയ്ക്ക്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലിലായിരുന്നു. കന്യാസ്ത്രീകളുടെ കസ്റ്റഡി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടില്ല. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് എന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ നേരത്തെ ജാമ്യഹര്‍ജി എതിര്‍ത്തത്. ഇന്നും ജാമ്യം ലഭിക്കാത്ത പക്ഷം, വീണ്ടും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions