നാട്ടുവാര്‍ത്തകള്‍

സൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 42 പേര്‍ക്ക് ദാരുണാന്ത്യം
സൗദി മക്ക മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മരിച്ചത്. മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവരെന്നാണ് റിപ്പോര്‍ട്ട്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍

More »

ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീറ്റ് നല്‍കിയില്ല; ബിജെപി പ്രവര്‍ത്തകന്‍
ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പില്‍ മ​ത്സ​രി​ക്കാന്‍ സീ​റ്റ് കി​ട്ടാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ജീ​വ​നൊ​ടു​ക്കി. തൃ​ക്ക​ണാ​പു​രം വാ​ര്‍​ഡി​ല്‍ സ്ഥാ​നാര്‍​ഥി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന ആ​ന​ന്ദ് കെ.​ത​മ്പി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ്ഥാ​നാ​ര്‍​ഥി ലി​സ്റ്റ് വ​ന്ന​പ്പോ​ള്‍ ആ​ന​ന്ദിന്റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. മാധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വാ​ട്‌​സാ​പ്പി​ലൂ​ടെ കു​റി​പ്പ് അ​യ​ച്ച ശേ​ഷ​മാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ്ഥാ​നാര്‍ഥി​യാ​ക്കാ​ത്ത​തി​ന് പി​ന്നി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളാ​ണെ​ന്ന് കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു. എ​ന്റെ ഭൗ​തി​ക ശ​രീ​രം എ​വി​ടെ കൊ​ണ്ട് കു​ഴി​ച്ചി​ട്ടാ​ലും സാ​ര​മി​ല്ല പ​ക്ഷേ ബി​ജെ​പി പ്ര​വര്‍​ത്ത​ക​രെ​യും ആര്‍​എ​സ്എ​സ് പ്ര​വ​ര്‍ത്ത​ക​രെ​യും ഭൗ​തി​ക ശ​രീ​രം

More »

പാലത്തായി പോക്സോ കേസ്: അധ്യാപകനും ബിജെപി നേതാവുമായ പ്രതിക്ക് മരണം വരെ ജീവപര്യന്തം
കണ്ണൂര്‍ : പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ

More »

ഡല്‍ഹി സ്‌ഫോടനം: അല്‍-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ്
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസില്‍ അല്‍-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ്. സ്‌ഫോടനത്തിന് പിന്നാലെ അല്‍-ഫലാ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി അല്‍ ഫലാ സര്‍വകലാശയ്ക്ക് നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ബുധനാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ജമ്മു കശ്മീര്‍ സ്വദേശിയായ പ്രൊഫസര്‍ ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ഹാപ്പൂരിലെ ജിഎസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖിനെ ഡല്‍ഹി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ ദുബായില്‍ ഉണ്ടെന്ന് കരുതുന്ന മറ്റൊരു കാശ്മീരി ഡോക്ടര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളുടെ

More »

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന
ന്യൂഡല്‍ഹി : ചെങ്കോട്ട സ്‌ഫോടനത്തിലെ സൂത്രധാരനും ചാവേറുമായിരുന്ന ഡോ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും

More »

ബിഹാറില്‍ എന്‍ഡിഎ തരംഗം; നിലം തൊടാതെ മഹാസഖ്യം, ആര്‍ജെഡിയ്ക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി
എക്സിറ്റ് പോളുകളെയും മറികടക്കുന്ന തകര്‍പ്പന്‍ പ്രകടനവുമായി ബിഹാറില്‍ വീണ്ടും എന്‍ഡിഎ ഭരണം. എന്‍ഡിഎ 208 സീറ്റിലും ഇന്ത്യ സഖ്യം 29 സീറ്റിലും മുന്നേറുകയാണ്. 95 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെഡിയു 85 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2020-ല്‍ 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡിക്ക് ഇത്തവണ അതിന്റെ പകുതി സീറ്റുകളില്‍ പോലും ലീഡ് ചെയ്യാനായില്ല. വെറും 24 സീറ്റുകളിലാണ് അവരുടെ ലീഡ്. 60 സീറ്റില്‍ മത്സരിച്ചിട്ട് കോണ്‍ഗ്രസ് 4 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ 19 ഉണ്ടായിരുന്നു. ഭരണവിരുദ്ധ വികാരത്തെ ഭരണാനുകൂല വികാരമാക്കി മാറ്റാന്‍ കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി തുടക്കം മുതല്‍ മുന്നിലായിരുന്നു എന്‍ഡിഎ ക്യാമ്പ്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന മോഹങ്ങളാണ്

More »

നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച എസിപി സിപിഎം സ്ഥാനാര്‍ഥി; മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി. വിരമിച്ച കണ്ണൂര്‍ എസിപി ടി.കെ. രത്‌നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലാണ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ഉറച്ച മേഖലയായ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണെന്നാണ് വിവരം. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ടി.കെ. രത്‌നകുമാര്‍. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചു. ശ്രീകണ്ഠാപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ സ്വദേശിയാണ് രത്‌നകുമാര്‍. നിലവില്‍

More »

കാര്‍ ഓടിച്ചിരുന്നത് ഉമര്‍ നബി, ഡിസംബര്‍ 6ന് വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ട്
ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ഡോ. ഉമര്‍ നബിതന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എന്‍ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളര്‍ ഭീകര സംഘത്തിലെ പ്രധാനികള്‍ ഡോ ഉമറും ഡോ. മുസമ്മില്‍ ഷക്കീലുമെന്ന് എന്‍ഐഎ വ്യക്തമാക്കി. ഡിസംബര്‍ 6 ന് വന്‍ ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടത്തിയ ഐ 20 കാര്‍ വാങ്ങാന്‍ ഉമര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ താരിഖ് എന്ന പേര് ഉപയോഗിച്ചതായിട്ടാണ് വിവരം. ഉമര്‍ സ്‌ഫോടനം നടത്തിയത് മുസമില്‍ പിടിയിലായതോടെ എന്നാണ് നിഗമനം. മുസമ്മില്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തിയിലാവുകയായിരുന്നു. ഉമര്‍ വന്‍ ആക്രമണ പദ്ധതി മുസമിലുമായി പങ്കുവെച്ചിരുന്നു. ഉമറും മുസമിലും തമ്മില്‍ 2018 മുതല്‍ ബന്ധം ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. സ്‌ഫോടനത്തിന് മുന്‍പ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദില്‍ ഉമര്‍

More »

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി
ഗുജറാത്തില്‍ പശുവിനെ കൊന്നതിന് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഹമ്മദാബാദ് കോടതിയാണ് ഇത്തരത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുവെന്നും ഇതറിഞ്ഞു കൊണ്ടാണ് പ്രതികള്‍ കുറ്റം ചെയ്തതെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി. അഹമ്മദാബാദ് അമറേലി സെഷന്‍സ് കോടതിയുടെതാണ് വിധി. മൂന്നു പേര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തുകയും ചെയ്തതില്‍ അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതാദ്യമായാണ് പശുവിനെ കൊന്നതിന് രാജ്യത്തു ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions