18 വയസ് മുതല്‍ പ്രണയിച്ച് 25 വയസിന് മുന്‍പ് വിവാഹം കഴിക്കണം; വിദേശത്തേക്കുള്ള ഓട്ടം അപകടകരം- മാര്‍ ജോസഫ് പാംപ്ലാനി
സമുദായത്തില്‍ അംഗസംഖ്യ വര്‍ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദ പരാമര്‍ശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസിന് മുന്‍പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് ആഹ്വാനം. യുവാക്കള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകര്‍ക്കല്‍ ആണെന്നും പാംപ്ലാനി വിമര്‍ശിച്ചു.
'തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്‍പ്പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പാലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്‍ബലപ്പെടുത്തി', മാര്‍
More »
ഗോവിന്ദച്ചാമിയ്ക്ക് ജയില്‍ ചാടും മുമ്പ് കഞ്ചാവ് കിട്ടി ,ലഹരിയുടെ ആവേശത്തില്‍ ചാട്ടം, ജയിലില്‍ മൊബൈലും ഉപയോഗിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലഭിച്ച സൗകര്യങ്ങളെക്കുറിച്ചു വിവരിച്ചു ഗോവിന്ദച്ചാമി. ജയിലില്‍ ഗോവിന്ദച്ചാമിമൊബൈല്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ജയിലില്‍ ഉണ്ടായിരുന്ന 4 പേര്‍ക്കും ജയിലില്‍ ചാട്ടം അറിയാം. കഞ്ചാവ് നല്‍കിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നല്‍കി.
ജയില്‍ ചാടുന്നത് സഹ തടവുകാര്‍ ശിഹാബ്, വിശ്വനാഥന്‍, സാബു, തേനി സുരേഷ് എന്നിവര്‍ക്ക് അറിയാമെന്നും മൊഴി നല്‍കി. ആദ്യം ഗുരുവായൂര്‍ പോയിട്ട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി.
കാനത്തൂര്‍ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയിവേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. ജയില്‍ ചാടുമ്പോള്‍
More »
റീവ്‌സിന്റെ പദ്ധതികള്‍ പൊളിഞ്ഞു; നികുതികള്‍ കൂട്ടേണ്ടി വരുമെന്ന് ഐഎംഎഫ്
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളും എല്ലാം പാളുന്ന സ്ഥിതിയാണ് കാണുന്നത്. കഴിഞ്ഞ ബജറ്റില്‍ തുടങ്ങിയ തിരിച്ചടി കൂടുതല്‍ ശക്തമായി വരുകയാണ്. മാത്രമല്ല ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ പരിതാപകരമായി തുടരുകയാണ്. വളര്‍ച്ച നേടിക്കൊടുക്കാനുള്ള പദ്ധതികളെന്ന് പറഞ്ഞവയെല്ലാം തിരിച്ചടിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഒപ്പം ഡൊണള്‍ഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധം കൂടി ചേര്‍ന്നതോടെ പറയാനുമില്ല.
റീവ്‌സ് ലക്ഷ്യമിടുന്ന രീതിയില്‍ ചെലവഴിക്കല്‍ നടത്തിക്കൊണ്ട് പോകാന്‍ പറ്റില്ലെന്നാണ് ഐഎംഎഫ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൂടാതെ അധ്വാനിക്കുന്ന ജനവിഭാഗത്തിന് നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യുകെയുടെ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ചാന്‍സലര്‍ക്ക് കൈക്കൊള്ളേണ്ടതായി വരുമെന്നാണ്
More »
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ 112 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചു
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ 112 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 274 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൈലറ്റുമാര്‍ അസുഖ അവധിയില്‍ പ്രവേശിച്ചത്. 61 കമാന്‍ഡര്‍മാരും 51 ഫ്ളൈറ്റ് ഓഫീസര്‍മാരുമാണ് അവധിയില്‍ പ്രവേശിച്ചതെന്ന് റാം മോഹന്‍ നായിഡു വ്യക്തമാക്കി.
പാര്‍ലമെന്റിലാണ് വ്യാഴാഴ്ച മന്ത്രി ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദിലേത് പോലുള്ള വിമാന ദുരന്തങ്ങള്‍ പൈലറ്റുമാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പൈലറ്റുമാര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമായവ ചെയ്യാന്‍ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കിയതായും റാം മോഹന്‍ നായിഡു കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട്
More »
കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി; 9 മണിക്കൂറിനു ശേഷം പിടികൂടി
സൗമ്യ വധക്കേസ് പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി. 9 മണിക്കൂറിനു ശേഷം പിടികൂടി കണ്ണൂര്‍ നഗരത്തില്‍ നിന്ന് തന്നെ പിടികൂടി. തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കിണറ്റില്‍നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സാഹസികമായി പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ശേഷം ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാള്‍ കണ്ടിരുന്നു. അയാളിലുണ്ടായ സംശയവും സഹായകമായി. കണ്ണൂര്‍ ബെെപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലതുവശം ചേര്‍ന്ന് ഒരാള്‍ നടന്നുപോകുന്നതായി കണ്ടത്. തലയില്‍ ചെറിയൊരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു ഇടതുകൈയുടെ ബാക്കിഭാഗം അതില്‍ തിരുകി വച്ചാണ് നടന്നത്. സംശയം തോന്നിയതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ഗോവിന്ദചാമിയെന്ന്
More »
സ്നേഹപ്പെരുമഴയില്‍ വിഎസിന്റെ അന്ത്യയാത്ര
ആലപ്പുഴ : വി.എസ്. എന്ന അതുല്യ രാഷ്ട്രീയപ്രതിഭാസത്തെ ഇകഴ്ത്താനും വെട്ടിയൊതുക്കാനും ശ്രമിച്ചവരുടെ കണ്മുന്നില്‍, കോരിച്ചൊഴിയുന്ന മഴയെയും തിരക്കിനെയും അവഗണിച്ചു കണ്ഠം പൊട്ടുമാറുച്ചത്തില്‍ ആബാലവൃദ്ധം ആര്‍ത്തുവിളിച്ചു- "കണ്ണേ കരളേ വീയെസേ.. ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.." . ഇത്തവണ അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കാനും ചടങ്ങു തിരക്കിട്ടു അവസാനിപ്പിക്കാനും ആര്‍ക്കും കഴിഞ്ഞില്ല. അങ്ങനെ തന്റെ അന്ത്യയാത്രയിലും അന്ത്യ നിദ്രയിലും വി എസ് നെഞ്ചുവിരിച്ചു കിടന്നു. കാലത്തിന്റെ കാവ്യനീതി..
ജനപക്ഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്, നൂറ്റാണ്ട് പിന്നിട്ട ആ സമരോത്സുകജീവിതം കേരളരാഷ്ട്രീയചരിത്രത്തിലെ കെടാത്ത ചെങ്കനല്‍ ആയി മാറുകയും ചെയ്തു. കര്‍മഭൂമിയായിരുന്ന അനന്തപുരിയുടെ അതിര്‍ത്തി കടന്ന്, കൊല്ലം ജില്ലയുടെ ആദരവുമേറ്റുവാങ്ങി, ജന്മനാടായ ആലപ്പുഴയിലെ പറവൂരില്‍ വിലാപയാത്ര എത്തുമ്പോള്‍ ജനബാഹുല്യം മൂലം
More »
'ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ'; വഴിയോരത്ത് വിലാപയാത്ര കാത്ത് രമേശ് ചെന്നിത്തലയും
വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത് 17 മണിക്കൂറിനു ശേഷം. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ കാത്തുനിന്ന ആള്‍ക്കൂട്ടത്തിനൊപ്പം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു. രാവിലെ മുതല്‍ ചെന്നിത്തല, ഹരിപ്പാടെ പോയിന്റില്‍ കാത്ത് നില്‍പ്പുണ്ടുണ്ടായിരുന്നു.
ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടെയെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. വിലാപയാത്ര ഹരിപ്പാട് എത്തിയപ്പോള്‍ ചെന്നിത്തല മൃതദേഹം വഹിച്ചുള്ള ബസില്‍ കയറി റീത്ത് വെക്കുകയും ചെയ്തു.
'വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ഇവിടെയെത്തിയത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ
More »
യുകെയിലേക്ക് സൗജന്യ വിസ; 3000 ഡിഗ്രിക്കാര്‍ക്ക് നാളെവരെ ഭാഗ്യം പരീക്ഷിക്കാം
ഇന്ത്യ- യുകെ കരാര്‍ പ്രകാരം 3000 ഡിഗ്രിക്കാര്‍ക്ക് യുകെ രണ്ടു വര്‍ഷത്തെ സൗജന്യ വിസ അനുവദിക്കുമെന്ന് തീരുമാനിച്ചിരുന്നു. വിസ അനുവദിച്ചു കിട്ടുന്നവര്‍ക്ക് യുകെയില്‍ വന്ന് ജോലി ചെയ്യാം. ഇതിനായി യുകെ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റിലെ ഫോം പൂരിപ്പിക്കുകയും അതുവഴി സെലക്ഷന്‍ പ്രോസസിനു ശേഷം ഫലം അറിയുകയും ചെയ്യാം. ഇന്നലെ ഉച്ചയ്ക്ക് 1 :30 മുതല്‍ ജൂലൈ 24 ഉച്ചയ്ക്ക് 1.30 വരെയായിരിക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. 14 ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം അറിവാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം. 18നും 30നും ഇടയില്‍ പ്രായമുള്ള ഡിഗ്രി വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് അപേക്ഷ നല്‍കാന്‍ കഴിയുക
പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് വിവരങ്ങള്‍, പാസ്പോര്‍ട്ട് ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ നല്‍കേണ്ടതുണ്ട്. സൗജന്യമായി പ്രവേശിക്കാവുന്ന ഈ ബാലറ്റ് എന്‍ട്രിയില്‍ നിന്നും
More »
ചെങ്കനല്‍ ഇനി കെടാക്കനല്‍...
തിരുവനന്തപുരം : അരനൂറ്റാണ്ടുകാലമായി തന്റെ കര്‍മ്മ മണ്ഡലമായ തലസ്ഥാനത്തോട് വിടപറഞ്ഞു വിഎസ് അച്യുതാനന്ദന്‍ ജന്മനാട്ടിലേക്ക് മടങ്ങുന്നു. വിങ്ങലോടെ അന്തപുരി ആ ഇതിഹാസ നായകന് വിടചൊല്ലി . സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ ആലപ്പുഴയിലേക്ക് ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉച്ചകഴിഞ്ഞു രണ്ടേകാലോടെ തുടങ്ങി. പ്രത്യേകം സജ്ജീകരിച്ച ബസിലാണ് ഭൗതീകശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത് വഴിയിലുടനീകം ആയിരങ്ങളാണ് പ്രിയ നേതാവിനെ ദൂരെനിന്നെങ്കിലും ഒരു നോക്ക് കാണുവാനായി കാത്തുനില്‍ക്കുന്നത്. ഇപ്പോഴത്തെ രീതിയില്‍ അര്‍ദ്ധ രാത്രിയോടെയേ വിഎസിന്റെ ഭൗതീകശരീരം ജന്മനാട്ടിലെത്തൂ. ദേശീയപാതയിലൂടെ നാടിന്റെ അന്തിമോപാചാരം ഏറ്റുവാങ്ങി രാത്രിയോടെ മാത്രമേ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ മൃതദേഹം എത്തിക്കും.
റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് അകമ്പടിയായി
More »