വി എസിന് കണ്ണീര്‍ പ്രണാമം; അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിടവാങ്ങലില്‍ കേരളം സങ്കടക്കടലില്‍. പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം ആണെങ്ങും. ആയിരങ്ങളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി എകെജി സെന്ററിലെയും കവടിയാറിലെ വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷമാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ഹാളില്‍ കൊണ്ടുവന്നത്. ശക്തമായ മഴയിലും പതിനായിരങ്ങളാണ് വി.എസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ന്നത്. സെക്രട്ടേറിയേറ്റിന് ജനക്കൂട്ടം നിറഞ്ഞു. പാളയം വരെ നീണ്ട ജനക്കൂട്ടമാണ് കാത്തു നില്‍ക്കുന്നത്.
കണ്ഠമിടറി മുദ്രാവാക്യം വിളിച്ചും കണ്ണീരണിഞ്ഞുമാണ് പലരും നില്‍ക്കുന്നത്. ദീര്‍ഘകാലം കര്‍മഭൂമിയായിരുന്ന തിരുവനന്തപുരത്തുനിന്നു ജന്മനാടായ ആലപ്പുഴയിലേക്ക് വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. ആലപ്പുഴ,
More »
ഉപരാഷ്ട്രപതിയുടെ നാടകീയ രാജി തരൂരിന് വേണ്ടിയോ? സംശയമുന്നയിച്ചു കോണ്‍ഗ്രസ്
അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിനേക്കാള്‍ വളരെയധികം കാര്യങ്ങള്‍ ഉണ്ടാകാമെന്ന് വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
പെട്ടെന്നുള്ള സംഭവവികാസത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച ജയറാം രമേശ്, ഇന്നലെ താന്‍ ധന്‍ഖറിനൊപ്പം ഉണ്ടായിരുന്നുവെന്നും പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അദ്ദേഹവുമായി ഒരു സംഭാഷണം നടത്തിയിരുന്നുവെന്നും പറഞ്ഞു. ധന്‍ഖറിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെങ്കിലും, രാജിക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് സംശയമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. '
വ്യക്തിപരമായി, എനിക്ക് നല്ലതായി തോന്നിയില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചത്. അദ്ദേഹവുമായി എനിക്ക് വളരെ നല്ല ബന്ധവുമുണ്ടായിരുന്നു. ഒരു വിദ്വേഷവും
More »
വിഎസിന്റെ അന്ത്യവിശ്രമം ആലപ്പുഴ വലിയ ചുടുകാട്ടില്‍
തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എസ്.യു.ടി ആശുപത്രിയില്‍ നിന്ന് മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും അവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.
ബുധനാഴ്ച
More »
വിപ്ലവ സൂര്യന്‍ വിടവാങ്ങി
മുന്‍ മുഖ്യമന്ത്രിയും ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്‍(101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വി എസ്. ഇന്ന് ഉച്ചകഴിഞ്ഞതോടെ വിഎസിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.
ഇന്ന് ഉച്ചയോടെയാണ് വിഎസിന്റെ നില ഗുരുതരമായത്. എസ്‌യുടിയിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയായിരുന്നു. ജൂണ്‍ 23നാണ് ആരോഗ്യനില മോശമായതോടെ വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു.
More »
ബ്രിട്ടീഷ് യുദ്ധ വിമാനം ചൊവ്വാഴ്ച മടങ്ങും, വാടകയിനത്തില്‍ നേട്ടം കൊയ്ത് എയര്‍ ഇന്ത്യയും അദാനിയും
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ (ചൊവ്വാഴ്ച) തിരികെ പോകും. തകരാര്‍ പരിഹരിച്ചതോടെയാണ് 38 ദിവസങ്ങള്‍ക്കു ശേഷം വിമാനം മടങ്ങുന്നത്. യുദ്ധ വിമാനം മടങ്ങുമ്പോള്‍, നേട്ടം ഉണ്ടായത് വിമാനത്താവള നടത്തിപ്പ് ചുമതലയിലുള്ള അദാനി കമ്പനിയ്ക്കും എയര്‍ ഇന്ത്യയ്ക്കുമാണ്.
മൈന്റ്നന്‍സ് ഹാങ്ങര്‍ വാടകയിനത്തില്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് ഏകദേശം 75 ലക്ഷം രൂപയാണ്. തിരുവനന്തപുരത്ത് ഇറക്കിയ ജൂണ്‍ 14 മുതല്‍ വിമാനത്താവളം ഉപയോഗിച്ചത്തിനുള്ള വാടക വിമാനത്തവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് ബ്രിട്ടീഷ് സേന നല്‍കണം. ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകളാണ് വിമാനത്താവള കമ്പനി ഈടാക്കുന്നത്. ഇത് വഴി ബ്രിട്ടീഷ് വ്യോമസേന നല്‍കേണ്ടത് ഏകദേശം 8 ലക്ഷം രൂപയാണ്.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തിറക്കും. എഫ് 35 ബി വിമാനത്തിന്റെ
More »
ഷാര്‍ജയിലെ അതുല്യയുടെ മരണം; സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും, അതുല്യയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യും
ഷാര്‍ജയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. അതേസമയം അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സതീഷിനെതിരെ ഷാര്‍ജയില്‍ നിയമ നടപടികള്‍ തുടങ്ങാനാണ് ബന്ധുക്കളുടെ നീക്കം.
അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിന്റെ വാദങ്ങള്‍ തെറ്റെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. സതീഷ് പറയുന്നതിനെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്ത് വരും. താങ്ങാന്‍ പറ്റാത്ത ഉപദ്രവങ്ങള്‍ വരുമ്പോള്‍ ജീവനുള്ള ഏതൊരു വസ്തുവും തിരിച്ച് പ്രതികരിക്കില്ലേ. അങ്ങനെകൂട്ടിയാല്‍ മതി
More »
എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാറിന് മാനസിക ആഘാതം
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ കത്തിയമര്‍ന്ന ദൃശ്യങ്ങള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരണമടഞ്ഞു. അവിശ്വസനീയമായി രക്ഷപ്പെട്ടത് യുകെ പൗരത്വം ഉള്ള ഇന്ത്യക്കാരന്‍ വിശ്വാഷ് കുമാര്‍ രമേശ് മാത്രമാണ്. അപകടത്തില്‍ നിന്നും ചെറിയ പരുക്കുകളോടെ ഒരാള്‍ രക്ഷപ്പെട്ട് വരുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. 'അത്ഭുത മനുഷ്യനെന്നും', 'ദൈവത്തിന്റെ സന്തതിയെന്നും', 'പ്രതീക്ഷയുടെ ചിഹ്നമെന്നും' മാധ്യമങ്ങള്‍ വിശേഷിപ്പിച്ചെങ്കിലും ജീവനോടെ രക്ഷപ്പെട്ട നിമിഷത്തെ ശപിക്കുകയാണ് 40-കാരന്‍ വിശ്വാഷ് കുമാര്‍ രമേഷ്.
കണ്‍മുന്നില്‍ എല്ലാവരും മരിക്കുന്ന കാഴ്ച കണ്ട വിശ്വാഷിന് ഇതില്‍ നിന്നും മുക്തി നേടാന്‍ സാധിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. ദിവസവും ദുഃസ്വപ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയാണ്. 242 പേരില്‍ താന്‍ മാത്രം രക്ഷപ്പെട്ടതിന്റെ പശ്ചാത്താപമാണ് ഈ
More »
ഭര്‍ത്താവുമായി വഴക്കിട്ടു; ഷാര്‍ജയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസുകാരി മകളുടെയും മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ യുഎഇയില്‍ വീണ്ടുമൊരു മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എഞ്ചിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ്
More »
നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കി ചിത്രീകരിച്ചു കുറ്റപത്രം റദ്ദാക്കാന്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാരും മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പി പി ദിവ്യയാണ് ദൃശ്യം
More »