നാട്ടുവാര്‍ത്തകള്‍

ഉമ്മന്‍ചാണ്ടി ഗുരുവും വഴികാട്ടിയും; നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാടലെന്ന് രാഹുല്‍ ഗാന്ധി
ഉമ്മന്‍ചാണ്ടി തനിക്ക് ഗുരുവും വഴികാട്ടിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ ആഗ്രഹം ഉമ്മന്‍ ചാണ്ടിയെ പോലെ ഉള്ള നേതാക്കള്‍ വളരണമെന്നാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഉമ്മന്‍ചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ക്രൂരമായ രാഷ്ട്രീയ ആക്രമണം ഉമ്മന്‍ ചാണ്ടി നേരിട്ടിരുന്നു. ക്രിമിനല്‍ വേട്ട തന്നെയാണ് നേരിട്ടതെന്നും അപ്പോള്‍ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാവിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 21 വര്‍ഷത്തെ രാഷ്ട്രീയ

More »

കുറ്റപത്രത്തിലെ മൊഴികള്‍ പിപി ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ചും കള്ളപരാതിയെക്കുറിച്ചും പരാമര്‍ശിക്കാതെ കുറ്റപത്രം
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിപി ദിവ്യയ്ക്ക് അനുകൂലമായ മൊഴികള്‍.വിഷയത്തില്‍ കളക്ടറുടെ മൊഴി പിപി ദിവ്യയ്ക്ക് അനുകൂലമാണ്. ഇതുകൂടാതെ പെട്രോള്‍ പമ്പ് അപേക്ഷകനായ ടിവി പ്രശാന്തും നവീന്‍ ബാബുവിനെതിരായി മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നാണ് ഇയാളുടെ സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. പിപി ദിവ്യയും താനും തമ്മിലുള്ള ബന്ധം എഡിഎമ്മിന് അറിയാമായിരുന്നെന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും ക്വാര്‍ട്ടേഴിന് സമീപത്ത് വച്ച് കണ്ടതായും പ്രശാന്ത് മൊഴി നല്‍കി. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണെന്നാണ് മൊഴി. പ്രത്യേക

More »

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ പരോളില്‍ തുടരുന്നതിനിടെ 'ജയില്‍ മോചിത'യായി
ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. പരോളില്‍ തുടരുകയായിരുന്ന ഷെറിന്‍ രഹസ്യമായി ജയിലിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഷെറിന്റെ ജയില്‍ മോചനം സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഷെറിന് ജയിലില്‍ കഴിയുമ്പോഴും ഉന്നതരുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങളാണ് ജയില്‍ മോചനത്തിന് സഹായകമാകുന്നതെന്ന തരത്തില്‍ വലിയ പ്രചരണമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ആരോപണം സംസ്ഥാന മന്ത്രിസഭയിലേക്കും വിരല്‍ ചൂണ്ടിയിരുന്നു. പരോള്‍ കാലാവധി ഈ മാസം 22 വരെയാണ് ഉണ്ടായിരുന്നത്. ഇതിനിടെയാണ് ജയില്‍ മോചനത്തിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ വനിതാ ജയിലിലേക്ക് അതീവരഹസ്യമായി എത്തിയ ഷെറിന്‍ ഒപ്പിട്ട ശേഷം ഉടന്‍തന്നെ മടങ്ങിയെന്നാണ് വിവരം. 2009ല്‍ ഭര്‍തൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ ഷെറിനും മൂന്ന്

More »

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം
യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തില്‍ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ചില വിദേശരാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും നിയമസഹായവും നല്‍കിയിരുന്നുവെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വിശദമാക്കി. അതേസമയം നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തില്‍ ശുഭപ്രതീക്ഷയെന്നാണ് സൂചന. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ്

More »

പാലക്കാട് വീണ്ടും നിപ; രോഗം ബാധിച്ച് മരിച്ചയാളുടെ മകന്റെ പരിശോധനാ ഫലം പോസിറ്റീവ്
പാലക്കാട് : പാലക്കാട് ചങ്ങലീരിയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. മരിച്ചയാള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മുപ്പത്തിരണ്ടുകാരനായ മകനാണ് നിപ സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. അതിനിടെ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രണ്ടുദിവസം മുന്‍പാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ 58കാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

More »

'ഇന്ദ്രപ്രസ്ഥം' ഉടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അസം സ്വദേശി ഏക പ്രതി
കോട്ടയം : 'ഇന്ദ്രപ്രസ്ഥം' ഹോട്ടലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1100 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ 67 സാക്ഷികളും 49 ഡോക്യുമെന്റുകളും ഉണ്ട്. മുന്‍ തൊഴിലാളി അസം സ്വദേശി അമിത് ഒറാങ് ആണ് ഏക പ്രതി. ഏപ്രില്‍ 22 നായിരുന്നു വിജയകുമാറിനെയും ഭാര്യ മീരാ വിജയകുമാറിനെയും കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിജയകുമാര്‍ തന്നെ ശമ്പളം നല്‍കാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഇതേതുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടാന്‍ അമിത് ശ്രമിച്ചത്. ഈ കേസില്‍ അഞ്ചുമാസം പ്രതി റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഈ കാലത്താണ് ഭാര്യയുടെ ഗര്‍ഭം അലസി പോകുന്നത്. ഭാര്യയെ പരിചരിക്കാന്‍ പോകാന്‍ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. വിജയകുമാറുമായി പ്രതിയ്ക്ക്

More »

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാള്‍, മരിച്ചാലെങ്കിലും നീതി കിട്ടുമോ? ബാലക്കെതിരെ തുറന്നടിച്ച് എലിസബത്ത്
ആശുപത്രി കിടക്കയില്‍ നിന്നും നടന്‍ ബാലയ്‌ക്കെതിരെ തുറന്നടിച്ച് മുന്‍ ഭാര്യയും ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. എലിസബത്ത് ഉദയന്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബാലയ്ക്ക് ആണെന്ന് പേരെടുത്ത് പറയാതെ എലിസബത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എലിസബത്തിന്റെ ആരോഗ്യനില വളരെ മോശമാണെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. മൂക്കില്‍ ട്യൂബും ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും സമര്‍പ്പിച്ച അപേക്ഷയിലൂടെ തനിക്ക് നീതി കിട്ടിയില്ലെന്നും എലിസബത്ത് പറയുന്നു. ഡിപ്രഷനിലാണ് താനെന്ന് പലവട്ടം പറഞ്ഞ എലിസബത്ത് തനിക്ക് നീതി വേണമെന്നാണ് വീണ്ടും ആവര്‍ത്തിക്കുന്നത്. 'എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. വിവാഹം നടന്നിട്ടില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ് ഭാര്യയെന്ന്

More »

തകരാറുകള്‍ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച പറത്തിക്കൊണ്ടുപോകും
ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. വിമാനം അടുത്തയാഴ്‌ച തിരുവനന്തപുരത്ത് നിന്ന് പറത്തിക്കൊണ്ടുപോകും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം കൊണ്ടുപോകുന്നതില്‍ തീരുമാനമാകും. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 14ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലയറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് ചാക്കയിലെ ഹാങ്ങറില്‍ നിന്ന് പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി. വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എന്‍ജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാന്‍ഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍

More »

'മധുര-എണ്ണ പലഹാരങ്ങള്‍ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ വരും
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി എണ്ണ- മധുര പലഹാരങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ ഇനിമുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് നിര്‍ദ്ദേശം. ലഘു ഭക്ഷണങ്ങളില്‍ അടങ്ങിയിരുന്ന എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരായ മുന്നറിയിപ്പ് എന്നതുപോലെ എണ്ണ- മധുര പലഹാരങ്ങളുടെ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ലഘു ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര എണ്ണ ഫാറ്റ് എന്നിവയുടെ വിവരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന തരത്തില്‍ പോസ്റ്ററില്‍ നല്‍കണം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാന്റീനുകള്‍ കഫ്റ്റീരിയകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions