പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് ഡോ ഉമര്‍ നബി തന്നെ, ഡിഎന്‍എ പരിശോധന ഫലം
ഡല്‍ഹി : ചെങ്കോട്ട സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്നത് ഡോ. ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്‌ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ഫരീദാബാദ്, ലഖ്‌നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗ്രൂപ്പില്‍ ഒമ്പത് മുതല്‍ പത്ത് വരെ അംഗങ്ങളുണ്ടെന്നും ഇതില്‍ ആറോളം പേര്‍ ഡോക്ടര്‍മാരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്‌ഫോടനം നടന്ന
More »
കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ കാത്തിരിക്കേണ്ടത് 99 ദിവസം; യുഎസിന് 36 ദിവസം മാത്രം
കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്നത് ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയം. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ ഡാറ്റ അടിസ്ഥാനമാക്കി ഒന്റാറിയോ ആസ്ഥാനമായുള്ള വാര്‍ത്താ വെബ്സൈറ്റായ 'ഇമിഗ്രേഷന്‍ ന്യൂസ് കാനഡ' ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം, പ്രധാന അപേക്ഷാ രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാലതാമസം ഇന്ത്യക്കാര്‍ക്കുള്ള വിസയിലാണ്. കനേഡിയന്‍ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കള്‍ക്കും മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വേണ്ടിയുള്ള സൂപ്പര്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ശരാശരി 169 ദിവസത്തെ കാലതാമസമാണ് നേരിടുന്നത്.
കാനഡയ്ക്ക് പുറത്തുനിന്ന് സമര്‍പ്പിച്ച വിസിറ്റിംഗ് വിസ അപേക്ഷകളില്‍ ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ ഇപ്പോള്‍ 99 ദിവസത്തെ പ്രോസസ്സിംഗ് സമയമാണ് നേരിടുന്നത്. മുമ്പത്തെ കണക്കെടുപ്പ് കാലയളവിനെ
More »
ചെങ്കോട്ട സ്‌ഫോടനം: അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന; 70 ജീവനക്കാരെ ചോദ്യം ചെയ്യുന്നു
ഫരീദാബാദ് : ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന. ഡോക്ടര്‍മാരായ ഉമര്‍ നബി, മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് അടക്കമുള്ളവര്‍ ജോലി ചെയ്തിരുന്നത് ഇവിടെയായിരുന്നു. മൊസമ്മലിനെ അടക്കം ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ഫലയില്‍ പരിശോധന എന്നാണ് വിവരം. സര്‍വകലാശാലയിലെ എഴുപതോളം ജീവനക്കാരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്.
സ്‌ഫോടനം നടന്ന ഹ്യുണ്ടായി ഐ 20 കാര്‍ പതിനൊന്ന് ദിവസം അല്‍ഫലായില്‍ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഉമര്‍ നബി സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ടത് ഇവിടെ നിന്നാണെന്നും അന്വേഷണ സംഘം പറയുന്നത്. അല്‍ഫലായിലെ തന്നെ നാല് ലാബ് ടെക്‌നീഷ്യന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കോട്ട ആക്രമണവുമായി ബന്ധമില്ലെന്നാണ് അല്‍ഫലാ അധികൃതര്‍ പറയുന്നത്.
More »
'പി എം ശ്രീ പദ്ധതിയില്‍ തുടര്‍നടപടികള്‍ മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയച്ച് കേരളം
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയച്ച് കേരളം. ധാരണാ പത്രം മരവിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേന്ദ്രത്തിന് അയക്കുന്ന കത്തില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി കെ ജയതിലക് കേന്ദ്ര വിദ്യഭ്യാസ വകുപ്പിന് അയക്കാനിരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് അയച്ചത്. മന്ത്രിസഭ പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് ഏഴംഗ സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സബ് കമ്മിറ്റി പിഎം ശ്രീ സംബന്ധിച്ച് വിശദമായ പഠനം നടത്തും. പഠന
More »
കുടിയേറ്റ വിരുദ്ധ പ്രചാരണം: എന്‍എച്ച്എസിലെ ന്യൂനപക്ഷ ജീവനക്കാര്‍ അധിക്ഷേപങ്ങള്‍ നേരിടുന്നു
കുടിയേറ്റ വിരുദ്ധ പ്രചാരണം ശക്തിപ്പെടുന്നത് എന്‍എച്ച്എസിലെ ന്യൂനപക്ഷ ജീവനക്കാരിലും കടുത്ത ആശങ്കയുളവാക്കുന്നു. ജോലി സ്ഥലത്തും സോഷ്യല്‍മീഡിയകളിലും അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കോവിഡ് ഉള്‍പ്പെടെ പ്രതിസന്ധി കാലഘട്ടങ്ങളില്‍ തങ്ങളുടെ ജീവനെ കുറിച്ച് പോലും ചിന്തിക്കാതെ ആശുപത്രികളില്‍ സജീവമായിരുന്നു എന്‍എച്ച്എസിലെ കുടിയേറ്റ ജീവനക്കാര്‍. ജോലിയില്‍ വിശ്രമമില്ലാതെ കുടുംബത്തെ പോലും അവഗണിച്ച് ജോലി ചെയ്തവരാണ് പലരും. ഇപ്പോഴിതാ കുടിയേറ്റ പ്രതിഷേധങ്ങളില്‍ അവരും ഇരകളാക്കപ്പെടുകയാണ്.
സെന്റ് ജോര്‍ജ് ഫ്‌ലാഗുകള്‍ ഉയര്‍ത്തുന്നിടത്ത് തങ്ങള്‍ സുരക്ഷിതമാണോ എന്ന സംശയത്തിലാണ് ചില കുടിയേറ്റക്കാരെന്ന് ഒരു വിഭാഗം തുറന്നുപറയുന്നു. പതാകകള്‍ മനപൂര്‍വം ഭീഷണി സൃഷ്ടിക്കുന്നതായി ഒരു എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
പലയിടത്തും വംശീയ ഭീഷണി
More »
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. സ്വര്‍ണകട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. പ്രത്യേക അന്വേഷണ സംഘമാണ് എന്‍. വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ വാസുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും.
വാസുവിനെ നേരത്തേ എസ്ഐടി സംഘം രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു. 2019 മാര്‍ച്ചില്‍ വാതില്‍ പാളിയിലെ സ്വര്‍ണം ഉരുക്കിയത് എന്‍ വാസുവിന്റെ അറിവോടെ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
വാസു രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വര്‍ണക്കൊള്ള നടന്നു മാസങ്ങള്‍ക്ക് ശേഷം ദേവസ്വം പ്രസിഡന്റ് മായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്. ദ്വാരപാലക ശില്‍പങ്ങളുടെയും ശ്രീകോവിലിന്റെയും
More »
അറസ്റ്റിലായ ഡോ.ഷഹീന്‍ ഷാഹിദ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം നേതാവ്
ന്യൂഡല്‍ഹി : ഫരീദാബാദിലെ വന്‍ സ്ഫോടകവസ്തു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ ആസ്ഥാനമായുള്ള വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദ്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗം നേതാവ്. ജെയ്‌ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഫണ്ട് ശേഖരണവും ഷഹീന്‍ ഷാഹിദിന്റെ നേതൃത്വത്തില്‍ ഈ സംഘടന തുടങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹര്‍ നയിക്കുന്ന, ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ ചുമതല ഷഹീന്‍ ഷാഹിദിനായിരുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍. മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂറിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ
More »
ഡല്‍ഹി സ്‌ഫോടനം; ചാവേര്‍ ആക്രമണമെന്ന് സംശയം, മുഖ്യ സൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദ് എന്നു പോലീസ്
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ചാവേര്‍ സ്ഫോടനമെന്ന് പ്രാഥമിക നിഗമനം. മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്നാണ് സൂചന. ഇയാളുടെ ചിത്രമടക്കം പുറത്ത് വന്നിട്ടുണ്ട്. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ജമ്മു-കശ്മീര്‍, ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാവേറെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് ഒന്നാം
More »
ഐഎസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഉടനീളം സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു; ഗുജറാത്തില്‍ 3 പേര് പിടിയില്‍
തീവ്രവാദ സംഘടനയായ ഐഎസുമായി ചേര്‍ന്ന് ഇന്ത്യയിലാകെ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട മൂന്നു പേര് ഗുജറാത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായി. ഡോ. അഹമ്മദ് മുഹിയുദ്ദീന് സെയ്ദ്, മുഹമ്മദ് സുഹെല്‍, ആസാദ് എന്നിവരാണ് പിടിയിലായത്.
ഒരു വര്‍ഷമായി മൂവരും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും എടിഎസ് പറഞ്ഞു. ഗുജറാത്തിലേക്ക് ആയുധങ്ങള്‍ കൈമാറ്റം ചെയ്യാനാണ് പിടിയിലായവര്‍ വന്നതെന്ന് എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു. അറസ്റ്റിലായ മൂന്ന് പ്രതികളും രണ്ട് വ്യത്യസ്ത സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് എടിഎസ്
More »