ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം; ഐ എസ് അജണ്ടകള്‍ തുറന്നുകാട്ടണം- കെസിബിസി
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണമെന്ന് കെസിബിസി. മുപ്പതുപേര്‍ മരിക്കുകയും, സ്ത്രീകളും കുട്ടികളുമടക്കം അറുപതിലേറെ പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
പശ്ചിമേഷ്യയിലും, നൈജീരിയ, സുഡാന്‍, ബുര്‍കിന ഫാസോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ കെസിബിസി ശക്തമായി അപലപിക്കുന്നു. മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ ഇത്തരം പ്രവര്‍ത്തികളെ നിയന്ത്രിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റകെട്ടായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു.
2019 ല്‍ ലോകത്തെ
More »
കണ്ണീരോടെ നാട്: പൂര്‍ത്തിയാകാത്ത സ്വപ്‌നഭവനത്തിന് സമീപം രഞ്‌ജിതയ്‌ക്ക് അന്ത്യവിശ്രമം
കോഴഞ്ചേരി : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച നഴ്സ് രഞ്‌ജിതയ്‌ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്‌നഭവനത്തിന് സമീപം ആയിരുന്നു രഞ്‌ജിതയ്‌ക്ക് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. ചിതയ്‌ക്ക് മകന്‍ ഇന്ദുചൂഡന്‍, സഹോദരങ്ങളുടെ പുത്രന്മാരായ കാശിനാഥ്, ശ്രീറാം എന്നിവര്‍ ചേര്‍ന്ന് അഗ്നിപകര്‍ന്നു. ആയിരകണക്കിന് പേരാണ് രഞ്‌ജിതയ്‌ക്ക് അന്ത്യാഞ്ജലി അര്‍ പ്പിക്കാനെത്തിയത്.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്‌ക്കു വേണ്ടി പ്രോജക്‌ട്
More »
കൊല്ലത്ത് പതിനാലുവയസുകാരി 7 മാസം ഗര്‍ഭിണി; 19 കാരന്‍ അറസ്റ്റില്‍
കൊല്ലം : കുളത്തൂപ്പുഴയില്‍ പതിനാല് വയസുകാരിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയായ സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശിയായ 19 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണു ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്.
പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ മാതാവിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടിയുമായി പോലീസും ശിശുക്ഷേമ സമിതിയും സംസാരിച്ചതോടെയാണ് പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്.
More »
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്ക് വിട നല്‍കാന്‍ ജന്മനാട്; മൃതദേഹം കേരളത്തിലെത്തിച്ചു
തിരുവനന്തപുരം : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ലണ്ടനില്‍ നഴ്സായിരുന്ന, പത്തനംതിട്ട സ്വദേശി രഞ്ജിത (38)യുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ദുരന്തം നടന്ന് 11ാം ദിവസമാണ്
More »
ജ്വല്ലറി ഉടമയില്‍ നിന്ന് അസി. കമ്മീഷണറും ഭാര്യയും തട്ടിയെടുത്തത് രണ്ടരക്കോടി!; കേസ് ക്രൈം ബ്രാഞ്ചിന് വിട്ടേക്കും
ജ്വല്ലറി ഉടമയില്‍ നിന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഭാര്യയും 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടേക്കും. ജ്വല്ലറി ഉടമ ബാങ്കില്‍ നിന്നെടുത്ത കോടികളുടെ ഓവര്‍ ഡ്രാഫ്റ്റ് കുടിശിക ആയപ്പോള്‍ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്‌തി ഒഴിവാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിടണമെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി കോഴിക്കോട് ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ആയിരുന്ന തൃശൂര്‍ പേരില്‍ചേരി കൊപ്പുള്ളി ഹൗസില്‍ കെഎ സുരേഷ് ബാബുവിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യ തൃശൂര്‍ ചെറുവത്തേരി ശിവാജി നഗര്‍ കൊപ്പുള്ളി ഹൗസില്‍ വിപി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശക്തികുളങ്ങര ജയശങ്കറില്‍
More »
സ്വന്തം ബൂത്തില്‍പ്പോലും ലീഡില്ലാതെ സ്വരാജ്; 'പിണറായിസ'ത്തിനു കനത്ത തിരിച്ചടി
മലപ്പുറം : പത്തു മാസത്തിനപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. മൂന്നാമതും അധികാരത്തിലെത്തി മേധാവിത്തം തുടരാനാണ് പിണറായി വിജയനും സംഘവും കോപ്പുകൂട്ടുന്നത്. സിപിഎമ്മിലും പൊതുജനങ്ങള്‍ക്കിടയിലും താന്‍പോരിമയുമായി മുന്നോട്ടുപോകുന്ന പിണറായിയ്ക്ക് ഉള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.
ഫലം പൂറത്തുവരുമ്പോള്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സംവിധാനവും തമ്പടിച്ചു കിടന്നു കൈമെയ് മറന്നു പ്രവര്‍ത്തിച്ചെങ്കിലും പച്ചത്തൊട്ടില്ല. പിവി അന്‍വറിന്റെ വെല്ലുവിളി ഉണ്ടായിട്ടും പതിനൊന്നായിരത്തിലേറെ വോട്ടുകള്‍ നേടി യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. അന്‍വറിന്റെ ഇരുപതിനായിരത്തിന് അടുത്തുള്ള വോട്ടുകളും ചേര്‍ന്നാല്‍ 'പിണറായിസ'ത്തിനു മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ
More »
'അമ്മ' യോഗത്തില്‍ മോഹന്‍ലാലിന്റെ പേരില്‍ പ്രതിഷേധം, നാടകീയ സംഭവങ്ങള്‍
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തേക്ക് നടന്‍ മോഹന്‍ലാല്‍ ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. പുതിയ ഭരണസമിതി നിലവിലില്ലാത്തത് കൊണ്ട് മലയാള സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയായില്ല എന്നാണ് വിവരം.
പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത് നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മോഹന്‍ലാല്‍ വോട്ടെടുപ്പില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് ജനറല്‍ ബോഡ് തീരുമാനിക്കുമെന്നും രാജിവച്ച് അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരുന്നവര്‍ വീണ്ടും ഭരണസമിതിയില്‍ വരട്ടെ എന്നുള്ള ചര്‍ച്ചകളായിരുന്നു സജീവമായത്.
എന്നാല്‍ പ്രസിഡന്റ്
More »
വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ലണ്ടനില്‍ നഴ്സായിരുന്ന, പത്തനംതിട്ട സ്വദേശി രഞ്ജിത(38)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിച്ചേക്കും. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡിഎന്‍എ മാച്ച് ആയത്. മരിച്ചവരില്‍ 251 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അതില്‍ 245 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.
സര്‍ക്കാര്‍ ജോലിയില്‍ പുന :പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്.
രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രഞ്ജിത. ഒറ്റ നിമിഷം കൊണ്ടാണ്
More »
നിലമ്പൂര്‍ പിടിച്ചെടുത്തു യുഡിഎഫ്, കരുത്തുകാട്ടി അന്‍വര്‍, എല്‍ഡിഎഫിന് കനത്ത തിരിച്ചടി
വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടന്ന നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വമ്പന്‍ വിജയം. പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചു പിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്.
മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ എം.എല്‍.എ പത്തൊന്‍പതിനായിരത്തിലേറെ വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.
ആര്യാടന്‍ ഷൗക്കത്ത്- 76,493 , എം സ്വരാജ് -65,061, പിവി അന്‍വര്‍- 19,946,
മോഹന്‍ ജോര്‍ജ്- 8,706 എന്നിങ്ങനെയാണ് നേടിയ വോട്ടുകള്‍.
ഒരിടത്തും ലീഡ് ഉയര്‍ത്താതെ എല്‍ഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളി
More »