നാട്ടുവാര്‍ത്തകള്‍

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9,11 തീയതികളില്‍ ; വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും. നാമനിര്‍ദേശ പത്രിക 14-ന് നല്‍കാം. അവസാന തീയതി നവംബര്‍ 21 ആണ്. പത്രിക പിന്‍വലിക്കുന്ന തീയതി നവംബര്‍ 24 ആണ്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം. പ്രായമായവര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം ഉണ്ടാകില്ല. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാന്‍ പറഞ്ഞു. ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,12470 പുരുഷ വോട്ടര്‍മാരും 1,50,18,010 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 281

More »

കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍
കോതമംഗലം : നെല്ലിക്കുഴിയില്‍ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി മാങ്കുളം താളുംകണ്ടം മലനിരപ്പേല്‍ ഹരിയുടെ മകള്‍ നന്ദനയെ(20)യാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് നന്ദന. ഞായറാഴ്ച രാവിലെയാണ് നന്ദനയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

More »

പോപ്പുല‌ര്‍ ഫ്രണ്ടിന്റെ ഗ്രീന്‍ വാലി അക്കാദമി അടക്കം 67 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. കേരളത്തിലെ ഗ്രീന്‍ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി. 67 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളത്തെ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. പിന്നാലെ സംഘടന നിരോധിക്കുകയായിരുന്നു. 2022 ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ

More »

മദര്‍ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍
കൊച്ചി : മദര്‍ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ചടങ്ങിലാണ് പദവി പ്രഖ്യാപനം നടന്നത്. മാര്‍പ്പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആര്‍ച്ച് ബിഷപ്പ് ഡോ. സെബാസ്റ്റിയന്‍ ഫ്രാന്‍സിസാണ് പ്രഖ്യാപനം നടത്തിയത്. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദര്‍ എലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തു. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. കേരളസഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രഥമ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമാണ് മദര്‍ ഏലിശ്വ. മദര്‍ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം 2023 നവംബര്‍ എട്ടിനാണ് ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. &nb

More »

ഗൂഗിള്‍ മീറ്റ് നടത്തി വിശ്വസിപ്പിച്ചു; യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി
യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പില്‍ പേയാട് സ്വദേശിനിക്ക് 16 ലക്ഷം രൂപയും വട്ടിയൂര്‍ക്കാവ് സ്വദേശിക്ക് നാലു ലക്ഷം രൂപയും നഷ്ടമായി. വിദേശത്ത് ജോലി ചെയ്യുന്ന ശരത് രഘൂ, ബിനോയ് പോള്‍, ബിനോയ് പോളിന്റെ ഭാര്യ ടീന എന്നിവരെ പ്രതികളാക്കി വട്ടപ്പാറ മ്യൂസിയം പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഫോണില്‍ ബന്ധപ്പെടുന്നവരെ ഗൂഗിള്‍മീറ്റ് നടത്തി പറഞ്ഞുവിശ്വസിപ്പിച്ചാണ് പണം വാങ്ങിയെടുത്തത്. തുക കൈമാറിയാല്‍ മാസങ്ങള്‍ക്കകം വിസ ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചു. ഇതോടെ പ്രതികള്‍ ഫോണ്‍ എടുക്കാതായെന്നും പൊലീസ് പറഞ്ഞു.

More »

ഡല്‍ഹി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍; നൂറിലധികം വിമാനങ്ങള്‍ വൈകി
ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാര്‍ കാരണം നൂറിലധികം വിമാനങ്ങള്‍ വൈകി. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കാന്‍ ഇടയായതില്‍ വിമാനത്താവള അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു തകരാര്‍ കണ്ടെത്തിയത്. ഏറ്റവും പുതിയ ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയെ പിന്തുണയ്ക്കുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലെ (എഎംഎസ്എസ്) സാങ്കേതിക പ്രശ്നമാണ് തടസ്സങ്ങള്‍ക്ക് കാരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പറഞ്ഞു. നിരവധി വിമാനക്കമ്പനികള്‍ യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ

More »

'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി : ജന ജീവിതത്തിനു ഭീഷണിയായി മാറിയ തെരുവുനായ വിഷയത്തില്‍ കടുപ്പിച്ച് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയ- സംസ്ഥാന- ജില്ലാ പാതകളില്‍ പട്രോളിങ് വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. '24 മണിക്കൂര്‍ പട്രോളിങ് ശക്തമാക്കണം. റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ പട്രോള്‍ ടീമിനെ നിയോഗിക്കണം. പൊലീസും തദ്ദേശസ്ഥാപനങ്ങളും സഹകരിക്കണം. നിര്‍ദ്ദേശങ്ങള്‍ എട്ടാഴ്ചക്കകം നടപ്പാക്കണം. നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ നടപ്പാക്കണം. രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയിക്കണം', സുപ്രീം കോടതി പറഞ്ഞു. അമികസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയുടെ

More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ലൈംഗിക പീഡനം; പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍
പോക്സോ കേസിലെ പ്രതിയെ 25 വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്. മതം മാറി ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. 2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാര്‍ ക്ലാസില്‍ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മുത്തുകുമാര്‍ എന്ന് പേരുള്ള പ്രതി മതം മാറി സാം എന്ന പേരിലാണ് ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ട്യൂഷന്‍ സാറിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും

More »

മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടരെ മൂന്നാമതും മിസോറി മേയര്‍
യുഎസിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി വീണ്ടും മലയാളിയായ റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന്‍ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍. 2020 ഡിസംബറിലാണ് റോബിന്‍ ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ റോബിന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു. വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തിയുളള വികസനവും നവീകരണവും കമ്മ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനായ നേതാവാക്കി. അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സൗകര്യവും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയുളള റോബിന്റെ നടപടികളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ടീനയാണ് റോബിന്‍ ഇലക്കാട്ടിന്റെ പങ്കാളി. കെയ്റ്റ്ലിന്‍, ലിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions