'മാമാ ഇത് ശരിയാണോ'? ക്ഷേത്ര മതിലില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും
തിരുവനന്തപുരം : കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും. പ്രതി ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പൂവച്ചല്‍ സ്വദേശികളായ അരുണ്‍ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിശേഖര്‍ കൂട്ടുകാര്‍ക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ബാള്‍ ഷെഡില്‍ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു പ്രതി കാറിടിച്ച് കൊലപ്പെടുത്തിയത്.
ആദ്യം വാഹനാപകടം എന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ബോധപൂര്‍വ്വം ഇയാള്‍ കുട്ടിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍
More »
കെപിസിസി പ്രസിഡന്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അടി മൂക്കുന്നു
കണ്ണൂര്‍ : കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എംപി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെഎസ് തുടരണമെന്ന വാചകത്തോടെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂര്‍ നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നതില്‍ പ്രതിഷേധം ശക്തമാണ്.
ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അണികള്‍ കെ.എസ് എന്നു വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടത്തിയതിലൂടെ എതിര്‍പ്പിന്റെ വ്യക്തമായ സൂചനയാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍
More »
അപകീര്‍ത്തിക്കേസില്‍ ഷാജന്‍ സ്‌കറിയയെ പൊലീസ് പിടികൂടി; പിണറായിസമെന്ന് ഷാജന്‍
മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ പൊലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാജന് പിന്നീട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാര്‍ ജാമ്യം അനുവദിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അര്‍ദ്ധരാത്രി ഷാജന് ജാമ്യം അനുവദിച്ചത്.
ഷര്‍ട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട്
More »
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ വിഷയം; പുലിവാല് പിടിച്ച് ലേബര്‍ കാബിനറ്റ് മന്ത്രി
ബ്രിട്ടനിലെ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനും, ബലാത്സംഗത്തിനും വിട്ടുനല്‍കുന്ന ചൂഷക സംഘത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാനല്‍ 4 പുറത്തുവിട്ട ഗ്രൂംഡ് : എ നാഷണല്‍ സ്‌കാന്‍ഡല്‍ പരസ്യമാക്കിയത്. ഗ്രൂമിംഗ് സംഘങ്ങളുടെ ചൂഷണത്തിന് വിധേയമായ അഞ്ച് സ്ത്രീകളാണ് തങ്ങളെ പോലീസും, സോഷ്യല്‍ സര്‍വ്വീസും കൈവിട്ടത് ഉള്‍പ്പെടെ അനുഭവങ്ങള്‍ വിവരിച്ചത്.
എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വിഷയത്തില്‍ സുപ്രധാന നടപടികള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. ഈ ഘട്ടത്തിലാണ് റേഡിയോ ചര്‍ച്ചയില്‍ റിഫോം യുകെ അംഗം ടിം മോണ്ട്‌ഗോമറിയുടെ ചോദ്യത്തിന് ഒരു ലേബര്‍ ക്യാബിനറ്റ് മന്ത്രി ഇതൊക്കെ വെറും ഏതാനും പേരെ മാത്രം ബാധിക്കുന്ന നിസ്സാര വിഷയമാണെന്ന തരത്തില്‍ നിലപാട് സ്വീകരിച്ച് വിവാദത്തില്‍ ചാടിയത്.
ഗ്രൂമിംഗ് സംഘങ്ങളെ കുറിച്ചുള്ള ചാനല്‍ 4 ഡോക്യുമെന്ററിയെ കുറിച്ച് ചോദിച്ചപ്പോഴാണ് 'ഇനി ഇതെല്ലാം പറഞ്ഞ് കുഴലൂത്ത് നടത്തണമല്ലോ'
More »
കഞ്ചാവ് കേസ്: ചോദ്യംചെയ്യലിനെത്തിയ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ ഛായാഗ്രഹകനും സംവിധായകനും കൂടിയായ സമീര്‍ താഹിര്‍ അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
നേരത്തെ സംവിധായകര്‍ പിടിയിലായ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ എക്‌സൈസ് ഓഫീസിലെത്തിയിരുന്നത്. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകര്‍ പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ്
More »
കൊച്ചിയില്‍ നിന്നുമാത്രം കാര്‍ത്തിക തട്ടിയെടുത്തത് 30 ലക്ഷം!ഇടപാടുകാരെ ഇന്‍സ്റ്റയിലൂടെയും കണ്ടെത്തി
യുകെയിലടക്കം വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി കാര്‍ത്തിക പ്രദീപ് തട്ടിപ്പ് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെയാണ് പത്തനംതിട്ട സ്വദേശിയായ കാര്‍ത്തിക പറ്റിച്ചിരിക്കുന്നത്. ഇതിനായി ഇവര്‍ കൊച്ചി പുല്ലേപ്പടിക്ക് സമീപത്ത് ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ എന്ന സ്ഥാപനം ആരംഭിച്ചിരുന്നു.
തട്ടിപ്പ് ചോദ്യം ചെയ്തവരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ഇവര്‍ ചെയ്തുവെന്ന് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. ‘ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തേ താന്‍ കൂടൂന്നുണ്ടോ. ഇത്രേംനാളും പ്രതികരിച്ചില്ലെന്ന് കരുതി മെക്കിട്ട് കയറരുത്. എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്. മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ..
More »
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടം; 3 പേരുടെ മരണ കാരണം പുക ശ്വസിച്ചതല്ലെന്ന്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മൂന്ന് പേരുടെയും മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസം മൂലമല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസം മൂലമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് അമിതമായി പുക ഉയര്‍ന്നത്.
അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍നിന്നാണ് പുക ഉയര്‍ന്നത്. യുപിഎസ് റൂമില്‍ ഷോര്‍ട്ട്
More »
കുട്ടികളെ കൂടെക്കൂട്ടി ഓസ്ട്രേലിയയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു; എന്ത് സംഭവിച്ചുവെന്ന് അറിയില്ല'; മലയാളി ദമ്പതികളുടെ മരണത്തില്‍ കുടുംബം
കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കള്‍ . ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രശ്നമില്ലെന്ന് മാത്രമല്ല, നല്ല സ്നേഹത്തിലുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട കുട്ടികളായിരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കും. സാമ്പത്തികമായും ഇരുവര്‍ക്കും പ്രശ്നങ്ങളില്ല. കുട്ടികളെ കൂടെകൂട്ടി ഓസ്ട്രേലിയയിലേക്ക് പോകാന്‍ ഇരുന്നതാണ് സൂരജിന്റെ ബന്ധു പറഞ്ഞു.
മരണം നടന്നു എന്നതില്‍ കവിഞ്ഞ് മറ്റു വിവരങ്ങള്‍ അറിയില്ലെന്ന് മറ്റൊരു ബന്ധു പ്രതികരിച്ചു. പൊലീസ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം വീട്ടിലെത്തി സ്വാഭാവികമായി സംസാരിച്ചതാണ്.
More »
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ അറസ്റ്റില്‍
കൊച്ചി : യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ അറസ്റ്റില്‍. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തുന്ന കാര്‍ത്തികയെയാണ് സെന്‍ട്രല്‍ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവര്‍ തൃശ്ശൂരിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്. 2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ ഇടപാടിലൂടെയും പരാതിക്കാരി പണം നല്‍കിയത്.
എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാന്‍ ആവശ്യമായ
More »