നാട്ടുവാര്‍ത്തകള്‍

ഷാര്‍ജയില്‍ മലയാളി യുവതിയും മകളും മരിച്ച നിലയില്‍
മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷ (35)യും ഏകമകള്‍ റുഹിയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഏതാനും വര്‍ഷമായി ഭര്‍ത്താവ് നിഹാലിനൊപ്പം ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ആര്‍ഷ. നിഹിലിന്റെ പിതാവും സഹോദരനും ഭാര്യയും കുടുംബവുമെമെല്ലാം യുഎഇയില്‍ത്തന്നെയാണുള്ളത്. ആര്‍ഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമന്‍- ഗീത ദമ്പതികളുടെ മകളാണ് ആര്‍ഷ.

More »

ഇനി കെപിസിസി അധ്യക്ഷനുവേണ്ടിയുള്ള 'കസേര കളി'; മുന്നില്‍ ബെന്നി ബഹനാന്‍
കോട്ടയം : മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള പിടിവലി കഴിയുകയും പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേല്‍ക്കുകയും വകുപ്പുവിഭജനം പൂര്‍ത്തിയാകുകയും ചെയ്തതോടെ കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം തുടക്കമിട്ടു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം രൂപപ്പെട്ടത്. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ രണ്ടുപേരും മന്ത്രിമാരായ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. സാമൂഹിക, സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്നതാണ്

More »

നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. അതേസമയം ചരിത്രത്തിലാദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. എല്‍ഡിഎഫില്‍നിന്ന് എസി മൊയ്തീനും, എന്‍ഡിഎയില്‍നിന്ന് ബിബി ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേര്‍.തിരുവഞ്ചൂരിന് 101 ഉം എസി മൊയ്തീന് 35 ഉം ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു പ്രോടെം സ്പീക്കര്‍ ജി സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സുധാകരന്‍ വോട്ടു ചെയ്തില്ല. മുഖ്യമന്ത്രി വിഡി സതീശനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. 102 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. 35 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. എന്‍ഡിഎയ്ക്ക് മൂന്നും. അസാധു വോട്ടുകളില്ല. രാഷ്ട്രീയത്തിലും നിയമസഭാ ജീവിതത്തിലും വിശേഷപ്പെട്ട പ്രഗല്‍ഭ്യം തെളിയിച്ചയാളാണ്

More »

സെക്സ് റാക്കറ്റ്; ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്ന അലീനയുടെ ശബ്ദ സന്ദേശം പുറത്ത്
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ അറസ്റ്റിലായ അലീന എബ്രഹാമിന്റെ ശബ്ദ സന്ദേശം വീണ്ടും പുറത്ത്. ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ഇടപാട് നടക്കുമ്പോള്‍ പണം കൈമാറപ്പെടുന്നതിന്റെ രീതിയാണ് ശബ്ദ സന്ദേശത്തില്‍ അലീന വിശദീകരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയായ റഹ്‌മത്തിനെ കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശം ഉണ്ട്. നേരത്തെ അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.കേസുമായി ബന്ധപ്പെട്ട രഹസ്യ മൊഴി നല്‍കാന്‍ എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്. പൊലീസില്‍ പരാതിപ്പെട്ടാള്‍ 'അയാള്‍' വിടില്ലെന്നാണ് മുന്നറിയിപ്പ്. പണി തരുമെന്നും അലീന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് അലീന മോഡലുകളെ ദുബായിലെത്തിച്ചത്. ദുബായില്‍ വെച്ച് യുവതികള്‍ നേരിട്ടത്

More »

എഞ്ചിനില്‍ തീപ്പൊരി; എയര്‍ ഇന്ത്യ വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിംഗ്
ന്യുഡല്‍ഹി : വിമാനത്തിന്റെ എഞ്ചിനില്‍ തീപടര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് 160-ലധികം ആളുകള്‍ ഉണ്ടായിരുന്ന എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. പൈലറ്റുമാര്‍ക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ആണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. രാത്രി 9.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലാതെ എല്ലാവരെയും വിമാനത്തില്‍ നിന്നും പുറത്തിറക്കിയതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ AI2802 എന്ന എ320 (A320) വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ

More »

സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി; അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം പൊറുക്കണം- ചെറിയാന്‍ ഫിലിപ്പ്
ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. വിജയലഹരിയില്‍ പരിസരബോധം മറന്നെന്നും ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എ മാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത് അതുകൊണ്ടാണെന്നും അദ്ദേഹം കുറിച്ചു. തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്നും ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തിയെന്നും ചെറിയാന്‍ ഫിലിപ്പ് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിങ്ങനെ തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എ മാരെയും സ്‌നേഹത്തോടെ ആലിംഗനം

More »

'കെ റെയില്‍ വരില്ല കെട്ടോ'; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍
തിരുവനന്തപുരം : മുന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന തിരുവനന്തപുരം-കാസര്‍കോട് വിവാദ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ മകളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് നിലവിലെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും നിലനില്‍ക്കുന്ന കേസുകള്‍ സ്വഭാവമനുസരിച്ച് പിന്‍വലിക്കനുള്ള ശുപാര്‍ശ കോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച

More »

മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎല്‍എ ആയി തുടരുന്നത്- ചാണ്ടി ഉമ്മന്‍
മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎല്‍എ ആയി തുടരുന്നതാണെന്ന് ചാണ്ടി ഉമ്മന്‍. തന്റെ ഇടം ജനമനസിലാണ്. ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹമാണ് ജനങ്ങള്‍ തനിക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായാല്‍ ജനങ്ങളില്‍ നിന്ന് അകലാന്‍ സാധ്യതയുണ്ട്. വികസന കാര്യങ്ങളില്‍ ചില പരിമിതികള്‍ വന്നേക്കും. എങ്കിലും ജനങ്ങളോടൊപ്പം നില്‍ക്കുന്നതാണ് പ്രധാനം. പാര്‍ട്ടിക്ക് ചില വ്യവസ്ഥകളുണ്ട്. അത് അവര്‍ പറയും. മന്ത്രി സ്ഥാനത്ത് പേര് ഉണ്ടായിരുന്നെങ്കില്‍ നേരത്തെ സൂചിപ്പിച്ചേനെയെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രിയോ നേതൃത്വമോ ആരും തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മന്ത്രിയായി കാണണമെന്ന ജനങ്ങളുടെ ആഗ്രഹം മാധ്യമങ്ങള്‍ കൊടുത്തതാകും. മന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചതായി ഒരുപാടു പേര്‍ തന്നോട് നേരിട്ടും പറഞ്ഞിട്ടുണ്ട്. 2011 മുതല്‍ തനിക്ക് തെരഞ്ഞെടുപ്പുകളില്‍

More »

'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി
അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതി. രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ സുപ്രധാനമായ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. തെരുവുനായകള്‍ക്കെതിരെ നടപടിയെടുക്കുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് നിയമപരമായ സംരക്ഷണം നല്‍ണം. സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത, എന്‍.ജെ. അന്‍ജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവുനായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുതെന്ന മുന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions