നാട്ടുവാര്‍ത്തകള്‍

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്
പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അപകടത്തിന് മുന്‍പ് ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന്റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാഹനത്തിന്റ തകരാര്‍ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. തീ പടര്‍ന്നത് എന്‍ജിനില്‍ നിന്നല്ല എന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ബോധ്യമായി. കാറില്‍ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന. സോനയും ഭര്‍ത്താവ് രജിന്‍ ലാലും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് പുറത്തു പോയ സോന എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുവെന്ന് പൊലീസ്

More »

'ജൂണ്‍ 15മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, വയോജനവകുപ്പ്
തിരുവനന്തപുരം : വി ഡി സതീശന്‍ മന്ത്രിസഭയുടെ ആദ്യ യോഗം പൂര്‍ണമായി. കാലത്ത് പ്രഖ്യാപിച്ച അഞ്ചില്‍ രണ്ട് ഗ്യാരണ്ടി ഇപ്പോള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, വയോജനങ്ങള്‍ക്കായുള്ള പ്രത്യേക വകുപ്പുമാണ് ഇന്ന് പ്രഖ്യാപിച്ചത്. ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തൻ്റെ അറിവില്‍ രാജ്യത്ത് ആദ്യമായി കേരളത്തിലാണ് വയോജനങ്ങള്‍ക്കായി വകുപ്പ് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം കൂട്ടാന്‍ തീരുമാനിച്ചെന്നും 3000 രൂപയുടെ

More »

കണ്ണൂരില്‍ വിവാഹ ദിവസം വരന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് ഫോട്ടോ ഷൂട്ടിന് വിളിക്കാന്‍ എത്തിയപ്പോള്‍
വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാല്‍ കൊല്ലാന്‍ ചിറ റോഡില്‍ നാരായണീയത്തില്‍ ഷബിന്‍ (28) ആണ് മരിച്ചത്. ഇന്നു വിവാഹം നടക്കാനിരിക്കെയാണ് സംഭവം. ഞായര്‍ രാത്രി വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട് വിരുന്നൊരുക്കിയിരുന്നു. അര്‍ധരാത്രിയോടെ വിരുന്ന് സല്‍ക്കാരം കഴിഞ്ഞ് എല്ലാവരും തിരികെ പോയി. ഈ സമയം ഷബിന് ഫോണ്‍ വന്നു. നവ വധുവാണ് വിളിച്ചതെന്നാണ് ഷിബിന്റെ ബന്ധുക്കള്‍ പറയുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ചു. വെളുപ്പിന് അമ്പലത്തില്‍ ഫോട്ടോ ഷൂട്ടിന് പോകാന്‍ വീട്ടുകാര്‍ വിളിക്കാനായി എത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

More »

വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . തിങ്ങിനിറഞ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. 19 പേര്ദൈവനാമത്തിലും സിപി ജോണും ഷിബു ബേബി ജോണും സഗൗരവത്തിലും ആയിരുന്നു സത്യപ്രതിജ്ഞ.

More »

ടീം യുഡിഎഫില്‍ 21 പേര്‍; അര്‍ഹരായ ചിലരെ ഉള്‍പ്പെടുത്താനാകാത്തതില്‍ ദുഃഖമെന്ന് വി ഡി സതീശന്‍
20 യുഡിഎഫ് മന്ത്രിമാരുടെയും പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍ കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും. ഗ്രൂപ്പ് തര്‍ക്കങ്ങളെന്നത് മാധ്യമങ്ങളുടെ വാര്‍ത്തയെന്നും ഒരു കോണ്‍ഗ്രസ് നേതാവും ഒരാള്‍ക്ക് വേണ്ടിയും അനാവശ്യ

More »

അനുനയ നീക്കത്തില്‍ ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധനകാര്യം കൈയില്‍വയ്ക്കാന്‍ സതീശന്‍
അനുനയ നീക്കത്തിന്റെ ഭാഗമായി രണ്ടാം വട്ടവും രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. കന്റോണ്‍മെന്റ് ഹൗസില്‍ മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി. വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. വി.ഡി. സതീശന്റെ മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ ചെന്നിത്തല അന്തിമതീരുമാനം എടുത്തിരുന്നില്ല. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ മാത്രമേ കാബിനറ്റില്‍ അംഗമാവുകയുള്ളൂ എന്നാണ് ചെന്നിത്തല അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ പ്രശ്‌നം വഷളാകാതിരിക്കാന്‍ ആഭ്യന്തരം നല്‍കിയുള്ള വിട്ടു വീഴ്ചയ്ക്ക് വി ഡി തയാറായെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിന്റെ അതൃപ്തിയിലാണെങ്കിലും ആഭ്യന്തര വകുപ്പാണെങ്കില്‍ മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധമാണെന്നാണ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതോടെയാണ്

More »

വാഗ്ദാനങ്ങള്‍ പാലിച്ചു വിജയ്; തമിഴ്‌നാട്ടില്‍ വീട്ടമ്മമാരുടെ അക്കൗണ്ടില്‍ ആയിരം രൂപയെത്തി
തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്കുള്ള പ്രതിമാസ വേതന പദ്ധതിയില്‍ ഈ മാസത്തെ വിഹിതം കൈമാറി. 1000 രൂപ രാവിലെ ബാങ്ക് അക്കൌണ്ടില്‍ എത്തി. പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ഇന്നലെ വിജയ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായം ഉള്ളവരെ വാര്‍ദ്ധക്യപെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റി പ്രതിമാസം 1500 രൂപ നല്‍കാന്‍ ആലോചന എന്ന് സൂചന. 2500 രൂപ ആയിരുന്നു വിജയ് യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തില്‍ നിന്നും 60 ശതമാനമായി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് പുതിയ ഉത്തരവ്. വര്‍ദ്ധനവിന് 2026 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് സംസ്ഥാനത്തെ ഏകദേശം 16 ലക്ഷം പേര്‍ക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍,

More »

കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍; പുതുമുഖങ്ങളടക്കം ഏകദേശ ധാരണ
കോണ്‍ഗ്രസില്‍ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ എന്‍ ശക്തനോ സ്പീക്കര്‍ ആയേക്കും. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ മന്ത്രിമാര്‍ ആയവരേക്കാള്‍ പുതുമുഖങ്ങളെ പരിഗണിച്ചേക്കും. കെപിസിസി പ്രഡിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, വി പി സജീന്ദ്രന്‍, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, ടി സിദ്ധിഖ്, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നു. മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലായിരുന്ന രമേശ് ചെന്നിത്തല അയഞ്ഞിട്ടുണ്ട്. മുതിര്‍ന്നനേതാവെന്ന നിലയില്‍ അദ്ദേഹത്തിന് സുപ്രധാന വകുപ്പുതന്നെ നല്‍കേണ്ടി വരും. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് മന്ത്രിസഭയില്‍ ഉണ്ടാകും എന്നുറപ്പ്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ മന്ത്രിസഭയില്‍

More »

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും
സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരെത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. വി ഡി സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നിട് കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. 11 ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions