നാട്ടുവാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളില്‍ 50 ശതമാനം വര്‍ധന
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ഭൂനികുതി കുത്തനെ കൂട്ടി. നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും. ഭൂനികുതി പരിഷ്കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 8.1 ആര്‍ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള നികുതി നിരക്ക് ബാധകമാവുന്നത്. ഉള്‍പ്പെടുന്ന 8.1 ആറിന് മുകളില്‍ വിസ്തൃതിയുള്ള ഭൂമിക്ക് ഒരു ആറിന് പ്രതിവര്‍ഷം 8 രൂപയായിരുന്നത് 12 രുപയായിട്ട് വര്‍ദ്ധിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍ പ്രദേശങ്ങളില്‍ 2.43 ആര്‍ വരെയുള്ള ഭൂമിക്ക് 10 രൂപ നിരക്കിലായിരുന്നത് ഇനി മുതല്‍ 15 രൂപയായിരിക്കും നികുതി. 2.43 ആറിന്

More »

കേരള ബജറ്റ് - 2025 ഒറ്റ നോട്ടത്തില്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ധന ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍ തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2025 - 26ല്‍ ആരംഭിക്കും കൊച്ചി മെട്രോയുടെ വികസനം തുടരും തെക്കന്‍ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം തേടും. വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി രൂപ അനുവദിച്ചു സംസ്ഥാനത്ത് റോഡുകള്‍ക്കും

More »

UAE-യില്‍ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യു.എ.ഇ.) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് നൂറിലധികം സ്റ്റാഫ് നഴ്‌സ് (പുരുഷന്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങില്‍ ബി.എസ്‌സി, പോസ്റ്റ് ബി.എസ്‌സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എ.എല്‍.എസ്. (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ്. (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍ നഴ്‌സിങ് പ്രാക്ടീസിങ് യോഗ്യതയും വേണം. വിശദമായ CVയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 18-നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക

More »

തട്ടിപ്പു കേസ് പ്രതി അനന്തു കൃഷ്ണന്‍ വക്കീല്‍ ഫീസായി 40 ലക്ഷം നല്‍കിയെന്ന് അഡ്വ. ലാലി വിന്‍സന്റ്
പകുതി വില വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അനന്തു കൃഷ്ണനില്‍ നിന്നും വക്കീല്‍ ഫീസ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റ്. രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിനെ വാദവും ലാലി തള്ളി. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണെന്ന് ലാലി പറഞ്ഞു. 'ആനന്ദകുമാറിന് ഓര്‍മ പിശാക് ഉണ്ടാകും. 2019 ലാണ് അനന്ദുവിനെ ആദ്യമായി കാണുന്നത്. കേസുമായി വന്നതാണ്. പിന്നീട് കൊവിഡ് ആയതുകൊണ്ടാണ് ഇത്രയും ഓര്‍മ്മ. അനന്ദു കൃഷണന്‍ ഓഫീസില്‍ വന്നപ്പോള്‍ 'ആനന്ദകുമാര്‍ സാറിന്റെ പരിപാടി നടക്കുന്നുണ്ടെന്നും പരിചയപ്പെടേണ്ട

More »

കൈകളും കാലുകളും ബന്ധിച്ച നിലയില്‍ 40 മണിക്കൂര്‍ നീണ്ട യാത്ര...'; അമേരിക്ക അമൃത്സറില്‍ 'തള്ളി'യവര്‍ക്ക് പറയാനുള്ളത്..
40 മണിക്കൂര്‍ നീണ്ട യാത്രയില്‍ ഞങ്ങളുടെ കൈകള്‍ വിലങ്ങുകൊണ്ടും കാലുകള്‍ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റില്‍ നിന്ന് ഒരിഞ്ച് അനങ്ങാന്‍ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോള്‍ മാത്രം ടോയ്‌ലെറ്റില്‍ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാര്‍ വാതില്‍ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ഇന്ത്യയിലെത്തിച്ച 104 പേരില്‍ ഒരാളായ പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ തഹ്‌ലി ഗ്രാമത്തില്‍ നിന്നുള്ള 40 കാരനായ ഹര്‍വീന്ദര്‍ സിംഗിന്റെ വാക്കുകളാണിത്. ‘നരകത്തേക്കാള്‍ മോശമായത്’ എന്നാണ് ഈ യാത്രയെ ഹര്‍വീന്ദര്‍ സിംഗ് വിശേഷിപ്പിച്ചത്. ’40 മണിക്കൂര്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കൈയില്‍ വിലങ്ങുമായി ഭക്ഷണം കഴിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുമായിരുന്നു. കഴിക്കാനായി കുറച്ച് മിനിറ്റുകള്‍ കൈ വിലങ്ങ് നീക്കം ചെയ്യാന്‍ സുരക്ഷാ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും

More »

ജിപിമാരെ കണ്ടുകിട്ടുന്നത് പകുതിയില്‍ താഴെ അപ്പോയിന്റ്‌മെന്റുകളില്‍ മാത്രം
ജനറല്‍ പ്രാക്ടീസിലെ രോഗികളുടെ സംതൃപ്തി എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിയതായി സര്‍വെകള്‍. പകുതിയില്‍ താഴെ ജിപി അപ്പോയിന്റ്‌മെന്റുകളില്‍ മാത്രമാണ് രോഗിക്ക് ഡോക്ടറെ കണ്ടുകിട്ടുന്നതെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്. ജനറല്‍ പ്രാക്ടീസിലെ നല്ലൊരു ശതമാനം കണ്‍സള്‍ട്ടേഷനുകളും നയിക്കുന്നത് നഴ്‌സുമാരും, ഫാര്‍മസിസ്റ്റുകളും, ഫിസിഷ്യന്‍ അസോസിയേറ്റ്‌സുമാണെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ഫാമിലി ഡോക്ടര്‍ അപ്പോയിന്റ്‌മെന്റുകള്‍ 'കൈയെത്തി പിടിക്കാന്‍ കഴിയാത്ത ദൂരത്തേക്ക്' പോകുന്നതായി രോഗികളുടെ ഗ്രൂപ്പുകള്‍ ഇതോടെ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ ഗവണ്‍മെന്റ് അവസാനത്തെ ആണിയും അടിച്ചെന്നാണ് ഇവരുടെ ആരോപണം. ജിപിമാരുടെ എണ്ണത്തിലും വലിയ കുറവാണ് നേരിട്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ദശകം മുന്‍പ് മറ്റ് ക്ലിനിക്കല്‍ ജീവനക്കാരേക്കാള്‍

More »

ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നു എയര്‍ ഇന്ത്യ; സിയാലിന് കൈയടിയുമായി മലയാളികള്‍
മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല എന്ന വിവരം യുകെ മലയാളികള്‍ക്കു വലിയ നിരാശ സമ്മാനിച്ചിരുന്നു. എന്നാല്‍ 'സിയാല്‍' (കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. യുകെ മലയാളികളുടെ ഉള്‍പ്പടെ വിവിധ സമൂഹങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. കൊച്ചിയില്‍ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സര്‍വീസ് മാര്‍ച്ച് 30 ന് ശേഷം ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ ചര്‍ച്ച നടത്തിയത്. കേരളത്തില്‍

More »

അമേരിക്ക നാടുകടത്തിയ നൂറിലധികം ഇന്ത്യക്കാര്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി
നാടുകടത്തപ്പെട്ട നൂറിലധികം ഇന്ത്യന്‍ കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. നാടുകടത്തപ്പെട്ടവരില്‍ 25 സ്ത്രീകളും 12 പ്രായപൂര്‍ത്തിയാകാത്തവരും 79 പുരുഷന്മാരും ഉള്‍പ്പെടുന്നു. വിമാനത്താവളത്തില്‍ വലിയ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഇന്ത്യന്‍ പൗരന്മാരെ കൂടാതെ വിമാനത്തില്‍ 11 ജീവനക്കാരും 45 യുഎസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിന് പുറമെ ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുള്ളത്. നാടുകടത്തപ്പെട്ടവരില്‍ 33 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. നാടുകടത്തപ്പെട്ട രണ്ട് പേര്‍ ഉത്തര്‍പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്, മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍

More »

കൊച്ചി-ലണ്ടന്‍ വിമാനസര്‍വീസിനായുള്ള കെ വി തോമസിന്റെ ആവശ്യത്തിന് പിന്തുണയുമായി ഡോ. ജൂണ സത്യന്‍
കൊച്ചിയില്‍നിന്ന് നേരിട്ട് ലണ്ടനിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് നല്‍കിയ നിവേദനത്തിന് കൂടുതല്‍ പിന്തുണ. യുകെയിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ മലയാളി സമൂഹമാണ് പിന്തുണയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലണ്ടനിലെ ന്യൂകാസില്‍ സിറ്റി കൗണ്‍സില്‍ കാബിനറ്റ് അംഗമായ ഇന്ത്യന്‍ വംശജ ഡോ. ജൂണ സത്യന്‍ അടക്കമുള്ളവരാണ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. യു കെയില്‍ താമസിക്കുന്ന മലയാളികള്‍ വിമാനസര്‍വീസ് തുടരണമെന്ന് ആവശ്യപ്പെട്ടതായി ഡോ. ജൂണ സത്യന്‍ ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. വരുന്ന മാര്‍ച്ച് 30ന് വിമാന സര്‍വീസ് അവസാനിപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് വലിയ ആശങ്കയാണ് ഈ വിഷയത്തില്‍ ഉയരുന്നതെന്നും ജൂണ സത്യന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions