സിനിമ

മോഹന്‍ലാലിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിച്ച ലിങ്കുകള്‍ നീക്കം ചെയ്യും
വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നിര്‍ണ്ണായക ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി. മോഹന്‍ലാലിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ഹനിച്ച സാമൂഹിക മാധ്യമ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുമെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജഡ്ജി ജ്യോതി സിംഗ് വ്യക്തമാക്കി. നീക്കം ചെയ്യേണ്ട ലിങ്കുകളുടെ പട്ടിക നല്‍കാന്‍ മെറ്റാ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. 30-ല്‍ അധികം ലിങ്കുകളാണ് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറിയത്. എന്നാല്‍ ഇതില്‍ ചില ലിങ്കുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് മെറ്റയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് മോഹന്‍ലാല്‍ കൈമാറിയ പട്ടികയില്‍ നീക്കം ചെയ്യേണ്ടവയുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ പട്ടിക

More »

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ അന്തരിച്ചു
മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയാണ്. സന്ധ്യ രാജേന്ദ്രന്‍ ആണ് ഭാര്യ. പ്രശസ്ത നടനും എം.എല്‍.എയുമായ മുകേഷിന്റെ സഹോദരീ ഭര്‍ത്താവാണ് ഇ.എ. രാജേന്ദ്രന്‍. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ബിരുദം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഭൗതികദേഹം കൊല്ലത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുപോകും. സംസ്‌കാര ചടങ്ങുകള്‍ നാളെ തൃശൂര്‍ തൃത്തല്ലൂരിലെ വീട്ടുവളപ്പില്‍

More »

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍
വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍. ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ച സിനിമാ താരങ്ങളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സ്വകാര്യതയ്ക്കും ബ്രാന്‍ഡ് മൂല്യത്തിനും വെല്ലുവിളിയാകുന്ന കാലത്താണ് നിര്‍ണ്ണായകമായ നിയമനടപടിയുമായി മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹര്‍ജി കേള്‍ക്കുക. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഹന്‍ലാലും നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ്

More »

മോഹന്‍ലാല്‍ -മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപ; ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ട്
മോഹന്‍ലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ട്. അഭിമുഖത്തിന് ചെലവായ 11,21, 000 രൂപ സര്‍ക്കാര്‍ ഫണ്ടാണ് ഉപയോഗിച്ചത്. വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകര്‍പ്പില്‍ പറയുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖമായിരുന്നു ഇത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. അതേസമയം പി ആര്‍ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നില്‍ എന്നാണ് സിപിഎം പറഞ്ഞത്. പ്രശസ്ത സംവിധായകന്‍ ടികെ

More »

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: നിര്‍മാതാവിനു തിരിച്ചടി
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാവ് ബാബു ഷാഹിറിന് തിരിച്ചടി. ബാബു ഷാഹിറിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ അന്വേഷണം തടയേണ്ടതില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍ നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു സിറാജ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വാഗ്ദാനം നല്‍കിയ പണം ഇയാള്‍ കൃത്യസമയത്ത് നല്‍കിയില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും

More »

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല
ട്വന്റി20ക്ക് വീണ്ടും തിരിച്ചടി. ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന നടി വീണാ നായര്‍ക്ക് വോട്ടില്ല. കോട്ടയം പരിപ്പിലാണ് വീണാ നായരുടെ വീട്. വോട്ട് ചേര്‍ക്കാനുള്ള സാധ്യതകള്‍ നേതൃത്വം പരിശോധിക്കുകയാണ്. കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പഠനസമയത്ത് എസ്എഫ്‌ഐ ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞിരുന്നു. പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല. പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് ലക്ഷ്മി പ്രിയയെ പരിഗണിച്ചിരുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ്‌ കൂടിയാണ് ലക്ഷ്മി പ്രിയ. ട്വന്റി 20 സ്ഥാനാര്‍ഥികളായി നടി അഞ്ജലി നായര്‍, അഖില്‍ മാരാര്‍ എന്നിവരും

More »

ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല, പുതിയ സ്ഥാനാര്‍ത്ഥിക്കായി ചര്‍ച്ച
പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല. ഇതോടെ നടത്താനിരുന്ന റോഡ് ഷോ മാറ്റിവെച്ചു. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് ലക്ഷ്മി പ്രിയയെ പരിഗണിച്ചിരുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ്‌ കൂടിയാണ് ലക്ഷ്മി പ്രിയ. അതിനാല്‍ 'ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ദിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹമെ'ന്ന് നടി പറഞ്ഞിരുന്നു. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും തനിക്കറിയാമെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. 'നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂര്‍ എന്നത് എന്റെ തൊട്ട് അയല്‍പക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബിജെപി നേരത്തെയും മത്സരിക്കാന്‍

More »

സെലിബ്രിറ്റികളെയിറക്കി ട്വന്റി 20; അഖില്‍ മാരാര്‍, വീണാ നായര്‍, അഞ്ജലി നായര്‍, ലക്ഷ്‌മിപ്രിയ മത്സരിക്കും
ട്വന്റി 20 ല്‍ സെലിബ്രിറ്റി മത്സരാര്‍ത്ഥികള്‍. സംവിധായകന്‍ അഖില്‍ മാരാര്‍, നടി വീണാ നായര്‍, അഞ്ജലി നായര്‍ , ലക്ഷ്‌മിപ്രിയ എന്നിവര്‍ തിരഞ്ഞെടുപ്പു രംഗത്തുണ്ടാവും. വീണാ നായര്‍ ഏറ്റുമാനൂരിലും അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്‌മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു. തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ മത്സരിക്കും. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ ട്വന്റി 20 മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സാബു എം ജേക്കബ് മത്സരിക്കില്ല. അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റിയാലിറ്റി ഷോ താരവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും.

More »

ഓസ്കര്‍ അവാര്‍ഡ്: മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, മികച്ച നടി ജെസ്സി ബക്ലി; ചരിത്രം കുറിച്ച് 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍'
മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ അവാര്‍ഡ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന്. പോള്‍ തോമസ് ആന്‍ഡേഴ്സണാണ് സംവിധായകന്‍. നേരത്തെ മികച്ച സംവിധായകനുള്ള ഓസ്കറും പോള്‍ തോമസ് ആന്‍ഡേഴ്സണ് ലഭിച്ചിരുന്നു. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് പുരസ്കാരവേട്ടയില്‍ മുന്നില്‍. സംവിധായകനുള്‍പ്പെടെ ആറുപുരസ്കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത് . സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കല്‍ ബി ജോര്‍ദാന് മികച്ച നടനുള്ള ഓസ്കര്‍ ലഭിച്ചു. ഹംനറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ ആണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിനായി പോള്‍ തോമസ് ആന്‍ഡേഴ്സണാണ്. മികച്ച കാസ്റ്റിങിനുള്ള ഓസ്കറും വണ്‍ ബാറ്റില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions