ആട് 3 ആഗോള റിലീസ് 19ന്; ബോക്സ് ഓഫീസ് കീഴടക്കാന്‍ ഷാജി പാപ്പനും പിള്ളേരും
മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി ഉറപ്പിച്ച് നിര്‍മ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും. നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19 നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ് അവര്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഗള്‍ഫില്‍ നടന്നു വരുന്ന യുദ്ധ സമാനമായ സാഹചര്യത്തില്‍ സമ്മര്‍ റിലീസായി എത്തുന്ന ആട് 3 ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ്, തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ഒരിക്കല്‍ കൂടി ആട് 3 ടീം എത്തിയത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ജയസൂര്യ നായകനായ ഈ വമ്പന്‍ കോമഡി
More »
കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തു വിവാഹിതരായി
കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നും കുംഭമേളയിലെ വൈറല്‍ താരവും നടിയുമായ മൊണാലിസ ഭോസ്‌ലെയും പങ്കാളി ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തു വിവാഹിതരായി. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി കണ്ണന്‍ പോറ്റിയാണ് കാര്‍മികത്വം വഹിച്ചത്. മഹാരാഷ്ട്ര സ്വദേശിയും നടനുമാണ് വരന്‍.
വിവാഹച്ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തു.
മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ യുവാവുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സംരക്ഷണം
More »
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. എറണാകുളം സിജെഎം കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.
ശ്വേത മേനോനെതിരായ കേസ് നിലനില്‍ക്കില്ലെന്നും പരാതി മുഖവിലയ്‌ക്കെടുത്താലും കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ശ്വേത മേനോന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുന്‍നിര്‍ത്തിയുമാണ് പരാതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്. മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേപ്രകാരം ആയിരുന്നു എഫ്ഐആര്‍.
രതിനിര്‍വേദം എന്ന ചിത്രത്തിലടക്കം അഭിനയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി
More »
വിജയുടെ വ്യക്തിജീവിതത്തെ കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍
വിജയുടെ വ്യക്തിജീവിതത്തെ കുറിച്ച് താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. തന്റെ പ്രസ്താവനകള്‍ സന്ദര്‍ഭത്തില്‍ നിന്ന് വളച്ചൊടിച്ചതാണെന്നും അത് വ്യക്തികളെ ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്നും ലക്ഷ്മി എക്സില്‍ കുറിച്ചു.
'ഞാന്‍ വിജയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. അതുപോലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ബഹുമാനം അര്‍ഹിക്കുന്ന ഒരു സഹകലാകാരനായിട്ട് മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ അമ്മയോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്. അടുത്തിടെ ഞാന്‍ ഒരു വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായും ഇപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളുമായും തെറ്റായി കൂട്ടിവായിക്കുകയുമായിരുന്നു', ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.
More »
ലൈംഗികാതിക്രമ കേസ്: മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
ലൈംഗികാതിക്രമ കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം സെഷന്‍സ് കോടതി. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് കോടതിയുടെ മുന്‍കൂര്‍ ജാമ്യം.
2022ല്‍ എളംകുളത്തെ തന്റെ ഫ്‌ളാറ്റില്‍ ചിദംബരം അതിക്രമിച്ചു കടന്ന ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴി വിശദമായി പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികളെന്ന് പോലീസ് അറിയിച്ചിരുന്നു. പരാതിക്കാരിയായ യുവതി രണ്ടുവര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ചിദംബരത്തിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിദംബരം മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നുളള പ്രകോപനമാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ചിദംബരത്തോട് അടുത്തവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന
More »
'സെറ്റ് അല്ലേ?, നമ്മള്‍ ഈ യാത്ര തുടരും'; ഭാവന സര്‍ക്കാര്‍ പരസ്യത്തില്‍
തെരെഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാര്‍ പരസ്യത്തില്‍ അഭിനയിച്ച് നടി ഭാവന. 'വീണ്ടും തുടരും, നമ്മള്‍ തുടരും' എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. 'സെറ്റല്ലേ…നമ്മളീ യാത്ര തുടരും' എന്ന ഭാവനയുടെ വാക്കുകളിലാണ് പരസ്യം അവസാനിക്കുന്നത്. പെണ്‍പോരാട്ടത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 3.0 എന്ന ആശയത്തോടെയാണ് വനിതാ ദിനത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പങ്കുവെച്ചിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു. റാപ്പര്‍ വേടന്‍ ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഗാനമാണ് പുറത്തിറക്കിയത്. 'കാത്തിരുന്ന കാലമേ…' എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കാണിച്ചും മത്സ്യത്തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടും ഉള്ളതാണ് ഗാനം. 'ഒന്നായി തുടരാം,
More »
തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനും പരിഗണനയില്‍
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സെലിബ്രിറ്റികളെ തേടി ബിജെപി. നടിയും താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്വേത ഇത് വരെ പരസ്യപ്രതികരണമൊന്നും നടത്തിയിട്ടില്ല.
നേരത്തെ ഗായകന്‍ മധു ബാലകൃഷ്ണനെ ബിജെപി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബിജെപി നേതൃത്വം സമീപിച്ചെന്ന് മധു ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരിയറില്‍ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ മധു ബാലകൃഷ്ണന്റ ഭാര്യ സഹോദരനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍
More »
ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി നടി ബീന ആന്റണി
നടി ബീന ആന്റണി ബിജെപിയില്‍ ചേരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് നടി. തന്റെ സ്വപ്നത്തില്‍ പോലും അത്തരം ചിന്തയില്ലെന്നും ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ ഇടരുതെന്നും ബീന ആന്റണി പറഞ്ഞു. തനിക്ക് ഒരു അജണ്ടയുമില്ല എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ നടി വ്യക്തമാക്കി.
'എന്റെ സ്വപ്നത്തില്‍ പോലും അത്തരം ചിന്തയില്ല. ആരോ ലൈക്കിനും ഷെയറിനും വേണ്ടി പടച്ചു വിടുന്നത്. നമ്മള്‍ കലാകാരന്മാരാണ് അങ്ങനെ പോയ്‌ക്കൊണ്ടിരിക്കുകയാണ്. കോളേജ് കാലത്ത് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. കലാകാരിയായതിന് ശേഷം സമൂഹത്തിന് നന്മ ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ഇടരുത്. ഒരു അജണ്ടയുമില്ല. അതുകൊണ്ട് ആരും വിശ്വസിക്കരുത്', ബീന ആന്റണിയുടെ
More »
വിജയ് -സംഗീത വിവാഹ മോചനം 250 കോടിയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; വാര്‍ത്തകളില്‍ തൃഷയും
നടന്‍ വിജയും ഭാര്യ സംഗീത സ്വര്‍ണലിംഗവും 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉള്‍പ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് ഇപ്പോള്‍ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാന്‍ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേള്‍ക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു
More »