വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി
തമിഴകം വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബര്‍ നാലിന് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്‍കിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം.
ബാബ്രി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്‍കിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബര്‍ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നല്‍കിയേക്കും. കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.
വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് അനുമതി നല്‍കുക എന്ന രാഷ്ട്രീയ തീരുമാനമാണ് ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്. കാരണം, വിജയ്യെ എതിര്‍ത്ത് ഒരു സഹതാപ തരംഗം ഉണ്ടാക്കാന്‍ ഡിഎംകെ ആഗ്രഹിക്കുന്നില്ല. മാത്രമല്ല,
More »
'ലോക' ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും; പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തുടക്കം
ഇന്‍ഡസ്ട്രി ഹിറ്റടിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്ര യ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തുടക്കം . ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസിന്റെ ഏഴാമത് സംരംഭമാണ്.
കല്യാണിയെ കൂടാതെ നാന്‍ മഹാന്‍ അല്ല ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
നവാഗത സംവിധായകന്‍ തിറവിയം എസ്.എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്‌കറും ശ്രീ കുമാറും ചേര്‍ന്നാണ്. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ഛായാഗ്രഹണം : ഗോകുല്‍ ബെനോയ്. എഡിറ്റര്‍ : ആരല്‍ ആര്‍. തങ്കം.
More »
വി എം വിനുവിന് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല, ഹര്‍ജി തള്ളി ഹൈക്കോടതി
കോഴിക്കോട് കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വിഎം വിനുവിന് തിരിച്ചടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വി എം വിനുവിന് മത്സരിക്കാനാകില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മനപൂര്‍വ്വമാണ് തന്റെ പേര് വെട്ടിയതെന്ന് വിനു കോടതിയെ അറിയിച്ചു. ഭരിക്കുന്ന പാര്‍ട്ടിയാണ് പിന്നിലെന്നും വിനു പറഞ്ഞു. അതേസമയം വിനുവിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന ഇല്ലെന്നും വോട്ടര്‍ പട്ടിക നോക്കിയില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ ഇല്ലയോ എന്നുപോലും
More »
മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്- ശ്വേത മേനോന്‍
മകള്‍ക്ക് വേണ്ടി ഒന്നും ഇന്‍വെസ്റ്റ് ചെയ്യാറില്ലെന്ന് നടി ശ്വേത മേനോന്‍. മകള്‍ക്ക് നല്‍കാന്‍ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ്. അല്ലാതെ അവര്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശേത്വ മേനോന്‍ പറഞ്ഞു. മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'ഞാന്‍ എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കില്ല. മകള്‍ക്ക് വേണ്ടി ഞാന്‍ ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ല. അവള്‍ക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാന്‍ കഴിവുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അവളെ വികലാംഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോഗ്യവുമാണ് മകള്‍ക്ക് എനിക്ക് നല്‍കാനാകുന്നത്. അതിന് ശേഷം അവള്‍ തന്നെ അവളുടെ
More »
മഞ്ജുവാര്യരുടെ ചിത്രത്തിന് എതിരെ ഉയരുന്ന പരിഹാസങ്ങളില്‍ പ്രതികരിച്ച് ജോയ് മാത്യു
മഞ്ജു വാര്യര്‍, ശ്യാമപ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രമാണ് 'ആരോ'. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രമെത്തിയത്. ചിത്രത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലും ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.
ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികള്‍ ഭൂമി മലയാളത്തില്‍ ഉണ്ടെന്നറിഞ്ഞത് 'ആരോ' എന്ന ചിത്രം യൂട്യൂബില്‍ എത്തിയ ശേഷമാണെന്ന് അദ്ദേഹം പറയുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ് :
'ആരോ', ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികള്‍ ഭൂമി മലയാളത്തില്‍ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ 'ആരോ'
More »
കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് സിനിമ റിലീസിന്
കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഉത്രയുടെത്. സ്വന്തം ഭാര്യയെ വിഷ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസായിരുന്നു. ഈ കേസിനെ പ്രമേയമാക്കി ഒരുക്കിയ 'രാജകുമാരി' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പുറത്തിറക്കി. ഉണ്ണിദാസ് കൂടത്തില്‍ സ്വതന്ത്ര സംവിധായകനായ ചിത്രത്തിന്റെ ക്യാമറാമാന്‍ ശ്രീരാഗ് മങ്ങാട്ടും എഡിറ്റര്‍ അഖില്‍ ദാസ് ഹരിപ്പാടുമാണ്. കൊച്ചിന്‍ മീഡിയാ സ്‌കൂളില്‍ നിന്ന് ഒരേ ബാച്ചില്‍ ചലചിത്ര പഠനം പൂര്‍ത്തിയാക്കിയവരാണ് ഇവര്‍ മൂവരും.
ഭിന്നശേഷിയുള്ള വിവാഹിതയും ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയുമായ ഉത്ര കിടപ്പുമുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സ തേടുന്നതിനിടെയാണ് മരണപ്പെട്ടത്. ഭര്‍ത്താവായിരുന്ന ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. 2020 ലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം
More »
ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി
നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.
'ഞാന്‍ നടി മീരാ വാസുദേവ്. 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായതും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.' -ഇതാണ് മീരാ വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ ഒരു സെല്‍ഫി ചിത്രവും മീര പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
ഇത് മൂന്നാം തവണയാണ് മീരാ വാസുദേവ് വിവാഹമോചിതയാകുന്നത്. വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യഭര്‍ത്താവ്. 2005-ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചുവര്‍ഷത്തിനുശേഷം 2010-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2012-ല്‍ നടനും മോഡലുമായ ജോണ്‍
More »
'ബൊഗെയ്ന്‍വില്ല'യ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനായില്ല; ഹൈക്കോടതിയെ സമീപിച്ച് അമല്‍ നീരദ്
'ബൊഗെയ്ന്‍വില്ല'യ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാന്‍ കഴിയാത്തതില്‍ ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ അമല്‍ നീരദ്. കേന്ദ്ര വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന്റെ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് സിനിമ അവാര്‍ഡിനായി അപേക്ഷിക്കാന്‍ സാധിക്കാതിരുന്നത്.
നിര്‍മ്മാതാക്കളുടെ അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 7 അവാര്‍ഡുകളാണ് ബോഗയ്ന്‍വില്ല നേടിയത്. മികച്ച സംഗീത സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്, മികച്ച കൊറിയോഗ്രാഫി, മികച്ച കളറിസ്റ്റ്, സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ (ജ്യോതിര്‍മയി) എന്നിവയാണ് സിനിമയ്ക്ക് ലഭിച്ചത്.
'ഭീഷ്മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ കൂടിയാണ് ബോഗയ്ന്‍വില്ല. കൂടാതെ പതിനൊന്ന് വര്‍ഷത്തിന് ശേഷം ജ്യോതിര്‍മയി മലയാളത്തിലേക്ക്
More »
മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തില്‍; ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 'L365
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ ക്രിയേറ്റിവ് ഡയറക്ടര്‍ ആയി ബിനു പപ്പു. 'L365' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ പൊലീസ് ഓഫീസര്‍ ആയാണ് മോഹന്‍ലാല്‍ വേഷമിടുക. ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൂപ്പര്‍ ഹിറ്റായി മാറിയ 'തുടരും', 'എമ്പുരാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ പുതിയ കഥാപാത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററില്‍, ഒരു വാഷ് ബേസിന്റെ കണ്ണാടിയില്‍ 'L365' എന്ന പേരും അണിയറപ്രവര്‍ത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. 'അടി', 'ഇഷ്‌ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 'തന്ത വൈബ്', 'ടോര്‍പിഡോ' എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഏറ്റവും വലിയ ബജറ്റ്
More »