യുവാവ് പരാതി പിന്‍വലിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ തല്ലു കേസ് ഹൈക്കോടതി റദ്ദാക്കി
നടി ലക്ഷ്മി മേനോനും സംഘവും യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. പരാതി പിന്‍വലിക്കുന്നതായി യുവാവ് ഹൈക്കോടതിയെ അറിയിച്ചു.
എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി മേനോനും കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് റദ്ദാക്കിയത്. നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയായിരുന്നു ലക്ഷ്മി.
എറണാകുളത്തെ ബാറില്‍ പരാതിക്കാരനായ യുവാവും ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം ഉണ്ടായതാണ് പ്രശ്‌നങ്ങളുടെ തുടക്കം.ബാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ കാറ് കുറുകെയിട്ട് തടഞ്ഞ് നിര്‍ത്തി ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ടായിരുന്നു.
സംഭവത്തില്‍ മിഥുന്‍ , സോനമോള്‍, അനീഷ് എന്നിവരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി പരിശോധിച്ചതില്‍ നിന്ന് നടി ലക്ഷ്മി മേനോനും
More »
'പഴയ രചനകള്‍ മാത്രമല്ല മികച്ചത്, തീരുമാനം ഏകകണ്ഠം'; വേടന്റെ അവാര്‍ഡില്‍ പ്രതികരിച്ച് ജൂറി അംഗം ഗായത്രി
റാപ്പര്‍ വേടന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് ജൂറി അംഗം ഗായിക ഗായത്രി. പഴയ രചനകള്‍ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും ഗായത്രി അശോകന്‍ പറഞ്ഞു. സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളണമെന്നും ഓരോ സംഗീത ശൈലിക്കും അതിന്റെതായ മഹത്വമുണ്ടെന്നും ഗായത്രി പറഞ്ഞു. വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഗായത്രി സൂചിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഗായത്രിയുടെ പ്രതികരണം. 2024 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗാനരചിതാവായി വേടനെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്നുവന്നത്.
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നതിനിടെ വേടന് അവാര്‍ഡ് നല്‍കിയതും ചര്‍ച്ചയായിരുന്നു. 2021 ല്‍ ഹോം ചിത്രത്തിന്റെ നിര്‍മാതാവിനെതിരേ ആരോപണവും
More »
ഡീയസ് ഈറെ 50 കോടി ക്ലബില്‍; പ്രണവിന്റെ കരിയറിലെ ഹാട്രിക് നേട്ടം
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാന് നേടിക്കൊണ്ടിരിക്കുന്നത്. ഹൊറര്‍ ഴോണറില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു കിട്ടികൊണ്ടിരിക്കുന്നത്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഡീയസ് ഈറെയിലെ രോഹന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം കളക്ഷനിലും വമ്പന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്.
റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 22.36 കോടി രൂപ നേടിയെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആഗോള കളക്ഷനായി ചിത്രം 50 കോടിയോളം രൂപ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രണവിന്റെ കരിയറിലെ തുടരെ മൂന്നാം 50 കോടി ചിത്രമായി ഡീയസ് ഈറെ മാറുകയാണ് . നേരത്തെ വിനീത് ശ്രീനിവാസന്‍ സംവിധാനം
More »
ബള്‍ട്ടിയ്ക്ക് ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഷെയ്ന്‍നിഗം
'ബള്‍ട്ടി' എന്ന ഹിറ്റിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. നവാഗതനായ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം എബി സിനി ഹൗസാണ് നിര്‍മ്മിക്കുന്നത്
തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ 'ബള്‍ട്ടി'ക്കു ശേഷം ഒരു ബിഗ് ബഡ്ജറ്റ് സിനിമയില്‍ ഷെയ്ന്‍ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിന്റെ ബാനറില്‍ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യാന്‍ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഈ വര്‍ഷം പൂജ റിലീസായി എത്തി, സൂപ്പര്‍ഹിറ്റായി മാറിയ ആക്ഷന്‍ സിനിമയായ 'ബള്‍ട്ടി' ഒരു നായകനെന്ന നിലയില്‍ ഷെയിന്‍ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ആ സിനിമയുടെ വന്‍ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഷെയിന്‍ പങ്കാളിയാകുമ്പോള്‍
More »
വേടന് സംസ്ഥാന പുരസ്‌കാരം; പെണ്‍കേരളത്തോട് മാപ്പുപറയണം: ജൂറിക്കും സര്‍ക്കാരിനുമെതിരെ ദീദി ദാമോദരന്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ വേടനെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തതിനെതിരേ ചലച്ചിത്ര പ്രവര്‍ത്തകയും ഡബ്ലിയുസിസി അംഗവുമായ ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം പ്രഖ്യാപിച്ച ജൂറി പെണ്‍കേരളത്തോട് മാപ്പുപറയാന്‍ ബാധ്യസ്ഥരാണെന്നും അവര്‍ വ്യക്തമാക്കി. വേടനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളെ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് ദീദിയുടെ പ്രതികരണം.
വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന വരികള്‍ ഉദാത്തമാണ്. എന്നാല്‍, ഇരുളിന്റെ മറവില്‍ ആ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല', ദീദി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന് ഫിലിം കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ വിശ്വാസവഞ്ചനയാണ് ജൂറി തീരുമാനം. കോടതി കയറിയാല്‍ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം
More »
ഭക്ഷ്യവിഷബാധ: ദുല്‍ഖര്‍ സല്‍മാനെതിരെ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി
ഡിസംബര്‍ മൂന്നിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ നടന്‍ ദുല്‍ഖര്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എന്‍ ജയരാജന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കാറ്ററിംഗ് കരാറുകാരനാണ് പരാതിക്കാരന്‍.
റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍.
വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിംഗ് തീയതിയും എക്‌സ്പയറി തീയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി.
റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടറും കമ്മീഷനില്‍ ഹാജരാകണം. അതോടൊപ്പം മലബാര്‍ ബിരിയാണി ആന്‍ഡ് സ്‌പൈസസ്
More »
ഒരു സ്ത്രീ പീഡകന് നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്'- ജോയ് മാത്യു
2024 സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തില്‍ മികച്ച ഗാനരചിതാവായി വേടന് അവാര്‍ഡ് നല്‍കിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. നിയമത്തിന്റെ കണ്ണില്‍ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നതെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം എന്നും അബലകള്‍ക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന മുഖ്യമന്ത്രിയും ചെയ്യേണ്ടത് എന്തെന്നാല്‍ അര്‍ഹതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുകയുമാണെന്നും ജോയ് മാത്യു പരിഹസിച്ചു. അതോടെ അവാര്‍ഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സര്‍ക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം എന്നും ജോയ് മാത്യു പരിഹസിച്ചു.
More »
മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വ ചിത്രത്തില്‍ മഞ്ജു വാര്യര്‍
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ആരോ’. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.
വ്യക്തിപരമായ സന്തോഷമാണിത്. തന്റെ സിനിമാ ജീവിതത്തില്‍ എടുത്തു പറയുന്ന കുറച്ച് കഥാപാത്രങ്ങള്‍ എഴുതിയത് രഞ്ജിത്ത് ആണ്. അദ്ദേഹം ഇങ്ങനെയൊരു ഹ്രസ്വ ചിത്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂക്കയാണ് നിര്‍മ്മിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കുമോ ?
ആദ്യമായാണ് താന്‍ ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമാവുന്നത് എന്നാണ് മഞ്ജു വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി
More »
ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല, ഫയല്‍സിനും പൈല്‍സിനുമാണ് അവിടെ പുരസ്‌കാരം; പരിഹസിച്ച് പ്രകാശ് രാജ്
ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്. ദേശീയ അവാര്‍ഡുകള്‍ മമ്മൂട്ടിക്ക് ലഭിക്കാത്തതടക്കം മുന്‍നിര്‍ത്തിയാണ് പ്രകാശ് രാജിന്റെ പരിഹാസം. ഫയല്‍സിനും പൈല്‍സിനുമാണ് അവിടെ പുരസ്‌കാരം ലഭിക്കുന്നതെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്കാണ് ലഭിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി, ഒരിക്കല്‍ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.
തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
More »