സിനിമ

കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന രാജ്യം: ഇസ്രയേലില്‍ പോകണം-ശ്രീനിവാസന്‍
ഇസ്രായേല്‍ കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന രാജ്യമാണെന്ന് നടന്‍ ശ്രീനിവാസന്‍. പലസ്തീനിന്റെ കാര്യത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്താമെങ്കിലും കൃഷിയുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്ത രാജ്യമാണ് ഇസ്രയേല്‍ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എറണാകുളം കണ്ടനാട്ടെ തരിശുഭൂമിയിലെ കൃഷിയെ പ്രോത്സാഹിപ്പിച്ചതിന് നടനെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇസ്രായേലിലെ കൃഷിയെ കുറിച്ച് ശ്രീനിവാസന്‍ സംസാരിച്ചത്. 'പലസ്തീനിനെ പറ്റിയും അമേരിക്കയെ പറ്റിയും ഇസ്രായേലിനെ പറ്റിയും ഒക്കെ ദിവസവും വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്.' 'എനിക്ക് ബഹുമാനം തോന്നിയ ഒരു കാര്യം, ലോകത്ത് കൃഷി കാര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്ത രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലിനെ നമുക്ക് പലസ്തീന്റെ കാര്യത്തില്‍

More »

'നടന്‍ അജ്മല്‍ അമീറില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി'; വിശദീകരണ വിഡിയോക്ക് താഴെ പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍
തനിക്കെതിരായ ലൈംഗിക ആരോപണത്തെ കുറിച്ച് വിശദീകരിക്കാന്‍ നടന്‍ അജ്മല്‍ അമീര്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. അജ്മല്‍ അമീറില്‍ നിന്ന് ദുരനുഭവം നേരിട്ടതായാണ് കമന്റില്‍ പെണ്‍കുട്ടികള്‍ അറിയിക്കുന്നത്. അജ്മല്‍ വിഡിയോ കോള്‍ ചെയ്തതായും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തുന്നു. അജ്മല്‍ കൂട്ടുകാരികള്‍ക്ക് മോശം മെസജുകള്‍ അയച്ചതായും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച സഹതാരങ്ങളോടും അജ്മലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായി ആരോപണമുണ്ട്. അതേസമയം, മെസജുകള്‍ തന്റെ അക്കൗണ്ട് കൈകാര്യം ചെയ്തവര്‍ അയച്ചതാണെന്ന വാദമാണ് അജ്മല്‍ ഉയര്‍ത്തുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതല്‍ താന്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മല്‍ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. നേരത്തെ, തന്റേതെന്ന പേരില്‍ പ്രചരിച്ച ശബ്ദങ്ങള്‍ എഐ ആണെന്ന്

More »

വിവാദ വാട്സ്ആപ്പ് കോളിലെ ശബ്ദം എഐ, പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍
കഴിഞ്ഞ ദിവസം തന്റെ ശബ്ദത്തില്‍ പുറത്തുവന്ന വിവാദ വോയിസ് ചാറ്റ് എഐ ആണെന്ന് നടന്‍ അജ്മല്‍ അമീര്‍. എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു ഇന്‍സ്റ്റ​ഗ്രാം പേജിലൂടെയാണ് അജിമലിന്റെ വീഡിയോ കോള്‍ പുറത്ത് വന്നത്. തന്റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മല്‍ പറഞ്ഞു. 'വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയിസ് ഇമിറ്റേറ്റിങ്ങിനുമൊന്നും എന്നെയും എന്റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിച്ച് സര്‍വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. കൃത്യമായി ഒരു മാനേജറോ ഒരു പി ആര്‍ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എന്റെ ഫാന്‍സുകാര്‍ തുടങ്ങി തന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇന്നുമുതല്‍ എല്ലാ കണ്ടന്റ്കളും എല്ലാ കാര്യങ്ങളും ഞാന്‍

More »

നടിയാകാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നില്ല- മീര നന്ദന്‍
പലരെയും പോലെ ചെറുപ്പം മുതല്‍ തന്നെ ഒരു നടിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നടി മീര നന്ദന്‍. ദി മജ്‌ലിസ് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. റേഡിയോ ജോക്കി എന്നത് തന്റെ ദീര്‍ഘകാല അഭിനിവേശമായിരുന്നുവെന്നും മീര പറഞ്ഞു. 'ഞാന്‍ കലയെ സ്നേഹിക്കാന്‍ തുടങ്ങി. ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളെയും സ്നേഹിക്കാന്‍ തുടങ്ങി’ നടി വെളിപ്പെടുത്തി. ‘ഒരിക്കല്‍, ഒരു അവാര്‍ഡ് ദാന ചടങ്ങില്‍, കരീന കപൂറിനേക്കാള്‍ കൂടുതല്‍ കൈയ്യടികള്‍ ഏറ്റവും മികച്ച ആര്‍ജെക്ക് ലഭിച്ചു. ആ അനുഭവം എനിക്ക് വേണം'- മീര കൂട്ടിച്ചേര്‍ത്തു. ലാല്‍ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് മീര നന്ദന്‍. പിന്നീട് പുതിയ മുഖം, കേരള കഫെ, ഏല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ്, അപ്പോത്തീക്കിരി, മല്ലു സിങ് എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളികളുടെ

More »

റെഡ് റേഞ്ച് റോവറില്‍ സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; 'പാട്രിയറ്റി'ന്റെ യുകെയിലെ ചിത്രീകരണ വീഡിയോ പുറത്ത്
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിക്കുന്ന, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 'പാട്രിയറ്റ്' ന്റെ യുകെയിലെ ഷൂട്ടിങ് പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. റെഡ് റേഞ്ച് റോവറില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. താരം സ്‌ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്‍ത്തകരെ കാമറയില്‍ പകര്‍ത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2-ന് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവരാണ് പാട്രിയറ്റിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം

More »

സൂര്യയുടെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഫഹദ്
ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ തമിഴ് സൂപ്പര്‍താരം സുര്യയുമായി ഒന്നിക്കുന്നു. ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയില്‍ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു കിടിലന്‍ അപ്‌ഡേറ്റ് ആണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജിത്തു മാധവന്റെ മുന്‍ ചിത്രമായ ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രമായിട്ടാണ് ഫഹദ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നും പലരും എക്‌സില്‍ കുറിക്കുന്നുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം എറണാകുളത്ത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ

More »

നടന്‍ അജ്‌മല്‍ അമീറിന്റെ പേരില്‍ സെക്സ് വോയിസ് ചാറ്റ് പുറത്ത്
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ നടന്‍ അജ്‌മല്‍ അമീറിന്റെ പേരില്‍ സെക്സ് വോയിസ് ചാറ്റ് പുറത്ത് വന്നതോടെ ആരാധകര്‍ ഞെട്ടലിലാണ്. എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജ്‌മല്‍ അമീറിന്റെതെന്ന വീഡിയോ കോള്‍ പുറത്ത് വന്നിരിക്കുന്നത്. സെക്‌സ് വോയീസില്‍ അജ്‌മലിന്റെ മുഖവും കാണിക്കുന്നുണ്ട്. പെണ്‍കുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്‌മല്‍ പറയുന്നുണ്ട്. വാട്‌സാപ്പ് കോള്‍ റെക്കോഡ് ചെയ്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അജ്‌മല്‍ സംസാരിക്കുമ്പോള്‍ തനിക്ക് ഭാര്യയുള്ളതല്ലെയെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്, എന്നാല്‍ ഓഡിയോ ക്ലിപ്പ് പൂര്‍ണമായും പുറത്ത് വന്നിട്ടില്ല. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോണ്‍ സംഭാഷണമാണെന്നാണ് സൈബറിടങ്ങളിലെ പ്രതികരണം.

More »

പാട്രിയറ്റ് സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ 'പാട്രിയറ്റ്' ആണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിഷയം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബജറ്റില്‍ ആക്ഷന്‍ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ ഒന്നിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്‍ ആണ് വൈറല്‍ ആകുന്നത്. മോഹന്‍ലാലും കുഞ്ചാക്കോ ബോബനുമാണ് സ്റ്റിലില്‍ കാണുന്നത്. സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സംഘം ഇപ്പോള്‍ ലണ്ടന്‍ ഷെഡ്യൂളിനായി ഒരുങ്ങുകയാണ്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരു ഫ്രെയിമില്‍ കാണാന്‍ കൊതിച്ചിരിക്കുകയാണ് മലയാളികള്‍. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി

More »

നടി അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്
നടി അര്‍ച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. അവതാരകയായ ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത ആരാധകരുമായി പങ്കിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ധന്യ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അര്‍ച്ചനയ്ക്കും റിക്കിനും ആശംസകളുമായി എത്തുന്നത്. 'എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തിരഞ്ഞെടുത്തു'വെന്ന വാക്കുകളാണ് അര്‍ച്ചന പങ്കുവച്ചത്. എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസയും താരം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016ല്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021ല്‍ പിരിഞ്ഞു. വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്നു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions