അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ടിനി ടോം മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
നേരത്തെ അന്‍സിബയുടെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തിരുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം(Bns 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം(Bns79), മത സ്പര്‍ദ്ധ വളര്‍ത്തല്‍(Bns 299), മതവികാരം വൃണപ്പെടുത്താല്‍(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതേത്തുടര്‍ന്നാണ് ടിനി ടോം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി പോലീസ് റിപ്പോര്‍ട്ട് തേടി. പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കോടതി ഹര്‍ജി പരിഗണിക്കും.
More »
'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
താരസംഘടനയായ 'അമ്മ'യിലെ പ്രാഥമിക അംഗത്വം നടിമാരായ രേവതിയും പത്മപ്രിയയും രാജിവച്ചു. ദശാബ്ദങ്ങളായുള്ള തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതിലും സംഘടനയിലെ പുരുഷാധിപത്യത്തിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് താരങ്ങള്‍ ചൂണ്ടിക്കാട്ടി. പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ആത്മാഭിമാനത്തിന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. ഇരുവരും സംയുക്ത കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ടല്ല തങ്ങളുടെ രാജിയെന്നും ദീര്‍ഘകാലമായി തുടരുന്ന പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. സംഘടനയുമായി ബന്ധപ്പെട്ട് അസമത്വത്തിന്റെ ഘടനകളാണ് തുടരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. അമ്മ'യുടെ പേര് എഎംഎംഎ എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഇരുവരും നിലപാട് പരസ്യമാക്കിയത്.
താരങ്ങളുടെ കുറിപ്പ്
'ഇന്ന് ഞങ്ങള്‍ A.M.M.A യുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നു. കലിപ്പിലല്ല, ധൃതിയിലല്ല.
More »
'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
രാജി നല്‍കിയതിന് പിന്നാലെ താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത സംഘത്തിനൊപ്പം തനിക്ക് തുടരാനാകില്ലെന്നും ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളുടെ ഫലമാണ് അനുഭവിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ രണ്ടുമാസം മുമ്പ് രാജിക്കത്ത് കൊടുത്തിരുന്നു. എന്നാല്‍ രാജിവെക്കരുതെന്നും മാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്നും അന്ന് പ്രസിഡന്റ് പറഞ്ഞു. ഒരു പ്രശ്‌നം വേണ്ടെന്ന് കരുതി രാജീയുമായി മുന്നോട്ടു പോയില്ല. ഇപ്പോള്‍ പിടിപ്പുകേട്, വിവരമില്ലായ്മ, പരസ്പരം കുറ്റപ്പെടുത്തല്‍, പോലീസ് കേസ് തുടങ്ങിയ കാരണം സഹിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
സംഘടനയുടെ പ്രതിച്ഛായ തകര്‍ന്നു. ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത സംഘത്തിന്റെ കൂടെ തുടരാന്‍ എനിക്ക് കഴിയില്ല. എക്‌സിക്യൂട്ടീവ്
More »
കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറി മോഹന്‍ലാല്‍
വിവാദമായ ആനക്കൊമ്പ് കേസില്‍ വിവരങ്ങള്‍ കൈമാറി നടന്‍ മോഹന്‍ലാല്‍. തന്റെ കൈവശമുള്ള ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിനാണ് മോഹന്‍ലാല്‍ കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചാണ് നടപടി. മാര്‍ച്ചില്‍ മലയാറ്റൂര്‍ ഡിഫ്ഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ നടപടി തുടങ്ങി. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കര കൗശല വസ്തുക്കളുമാണ് ലാലിന്റെ കൈവശമുള്ളത്.
2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസന്‍സ് രേഖകള്‍ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു. 2015ല്‍ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കേസ് പിന്‍വലിക്കാനുളള നടപടിയും അന്നത്തെ സര്‍ക്കാര്‍ തുടങ്ങി.
ഇതിന് പിന്നാലെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്‍കി സര്‍ക്കാര്‍
More »
ശ്വേതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായി; 'അമ്മ' അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രമേഷ് പിഷാരടി ഒഴിഞ്ഞു. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും രാജി പ്രഖ്യാപിച്ച ഒരാളുടെ ഹര്‍ജിയില്‍ എങ്ങനെയാണ് സ്റ്റേ വരുന്നതെന്ന് തനിക്ക് വേണമെങ്കില്‍ ചോദിക്കാമെന്നും എന്നാല്‍ അത്തരം നിയമപോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അമ്മ സംഘടനയുടെ ജനറല്‍ ബോഡി ദിവസം ഒരു ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന എല്ലാ ഭാരവാഹികളും രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. സംഘടനയില്‍ നിന്നുതന്നെ
More »
ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും ഞായറാഴ്ച ബാന്ദ്രയില്‍ വിവാഹിതരാകും
ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. 150 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകും.
ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിര്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത്. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. യുവനടന്‍ ജുനൈദ്, ഐറ എന്നിവര്‍ മക്കളാണ്. 2005-ല്‍ ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു.
2001-ല്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരണ്‍ റാവു. സിനിമയുടെ സെറ്റില്‍വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്. 2021-ല്‍ വേര്‍പിരിഞ്ഞ ഇവര്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന
More »
'അമ്മ'യ്ക്ക് രാജിക്കത്ത് അയച്ച് ജയന്‍ ചേര്‍ത്തലയും കൈലാഷും; തുറന്നടിച്ചു ശ്വേത
താരസംഘടനയായ അമ്മയില്‍ നിന്ന് ഒഴിയുന്നതായി ജയന്‍ ചേര്‍ത്തലയും കൈലാഷും. 500ല്‍ അധികം അംഗങ്ങള്‍ക്ക് മുന്നില്‍ വാര്‍ഷിക പൊതുയോഗത്തില്‍ കമ്മിറ്റി രാജി പ്രഖ്യാപിച്ചതാണ്. ഇനിയും തുടരാന്‍ താത്പര്യമില്ലെന്ന് ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. സംഘടനയുടെ ഇ-മെയിലിലേക്കാണ് ഇരുവരും രാജിക്കത്ത് അയച്ചത്. രാജി പ്രഖ്യാപിച്ച ഭരണ സമിതിയില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും.
ശ്വേത മേനോന്‍ അടക്കമുള്ളവര്‍ സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളായ രമേഷ് പിഷാരടിയും ഗണേഷ് കുമാറും ആരോപിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ശ്വേത മേനോന്‍ രംഗത്തെത്തി. അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്‌ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്വേതയുടെ പ്രതികരണം. കുറ്റാരോപിതരായ
More »
സിനിമാ ഓഡിഷനുകള്‍ക്കായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക ഏകദിന പരിശീലനം ശനിയാഴ്ച
സിനിമയില്‍ അഭിനയിക്കാനുള്ള കഴിവും താല്‍പ്പര്യവും ഉണ്ടായിട്ടും ഓഡിഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് സഹായകരമാകുന്ന പ്രത്യേക ഏകദിന Acting Audition Training Programme കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്നു'How To Prepare For A Movie Audition' എന്ന പേരില്‍ നടക്കുന്ന ഈ പരിശീലന പരിപാടി ജൂലൈ 4 ശനിയാഴ്ച ലണ്ടനില്‍ നടക്കും. പ്രമുഖ ആക്ടിംഗ് ട്രെയ്‌നറും കാസ്റ്റിംഗ് കോച്ചുമായ SS Sharan പരിശീലനത്തിന് നേതൃത്വം നല്‍കും.
ക്യാമറയ്ക്കുമുന്നിലെ ഭയം, ആത്മവിശ്വാസക്കുറവ്, ഓഡിഷനില്‍ എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ പ്രകടനം നടത്തണം എന്നീ കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണ് ഈ പരിശീലനം. പ്രായോഗിക പരിശീലനത്തിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ക്യാമറയ്ക്കുമുന്നില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രകടനം നടത്താനും അഭിനയശേഷി മെച്ചപ്പെടുത്താനും അവസരം ലഭിക്കും.
സിനിമാ അഭിനയത്തിലും ഓഡിഷനുകളിലും
More »
വിജയ്‌യുടെ 'ജനനായകന്‍' റിലീസിനു മുമ്പ് ഓണ്‍ലൈനില്‍ കണ്ടത് 1.2 കോടി ആളുകള്‍
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനാവുന്ന 'ജനനായകന്‍' സിനിമ റിലീസാവും മുമ്പ് ഓണ്‍ലൈനില്‍ കണ്ടത് 1.2 കോടി ആളുകള്‍. 'ജനനായകന്‍' ചോര്‍ച്ചക്കേസില്‍ പ്രോസിക്യൂഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്.
ചിത്രത്തിന്റെ അനധികൃത പ്രദര്‍ശനം തടയുന്നതിനായി നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഹൈക്കോടതിയില്‍ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യുകയും, ഇടക്കാല സ്റ്റേ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണെന്നും, ഈ കുറ്റകൃത്യത്തിന് പിന്നില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടുവരാന്‍ ഇവരെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
More »