ചിലര്‍ക്ക് സന്തോഷമായേക്കാം, ഞങ്ങള്‍ വേര്‍പിരിയുന്നു'; വിവാഹമോചന വാര്‍ത്ത പങ്കുവെച്ച് നടി റോഷ്‌ന ആന്‍ റോയി
ഒമര്‍ ലുലു സംവിധാനം ചെയ്‌ത ഒരു അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് നടി റോഷ്‌ന ആന്‍ റോയി. 2020 നവംബറിലായിരുന്നു റോഷ്‌നയുടെ വിവാഹം. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിനെയാണ് റോഷ്‌ന വിവാഹം ചെയ്തത്. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചിതരായി എന്ന വാര്‍ത്ത പങ്കുവെക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ റോഷ്‌ന തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വര്‍ഷങ്ങള്‍ക്ക് ശേഷം, ഇരുവരും സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാന്‍ തീരുമാനിച്ചുവെന്ന് റോഷ്‌ന കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നതെന്നും ഇതു വെളിപ്പെടുത്താല്‍ ശരിയായ സമയം ഇതെന്നു തോന്നിയെന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചിലര്‍ക്ക് സന്തോഷമായേക്കാമെന്നും അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും താരം
More »
നടക്കാന്‍ പാടില്ലാത്തത് നടന്നു, സത്യം പുറത്ത് വരും'; കരൂര്‍ ദുരന്തത്തില്‍ വിജയ്
കരൂര്‍ ദുരന്തത്തില്‍ ആദ്യമായി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ച് ടിവികെ നേതാവും നടനുമായ വിജയ്. താന്‍ ഇത്രയും വേദന അനുഭവിച്ചിട്ടില്ലെന്ന് വിജയ് പറഞ്ഞു. ടിവികെ പ്രവര്‍ത്തകരെ തൊടരുതെന്നും വിജയ് പറഞ്ഞു. രാഷ്ട്രീയം ശക്തമായി തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണുമെന്നും വിജയ് അറിയിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും വിജയ് നന്ദി അറിയിച്ചു. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടും വിജയ് ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇങ്ങനെയാണോ പകരം വീട്ടുന്നതെന്നായിരുന്നു ചോദ്യം. വേറെ ഒരിടത്തും പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും കരൂരില്‍ മാത്രം എങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിയെന്നും വിജയ് ചോദിച്ചു. തനിക്ക് അനുവദിച്ച സ്ഥലത്ത് നിന്നുമാണ് പ്രസംഗിച്ചതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന സംശയിക്കുന്ന
More »
കസ്റ്റംസിന്റെ നീക്കം നിയമവിരുദ്ധം, വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ ദുല്‍ഖര്‍ ഹൈക്കോടതിയില്‍
ഭൂട്ടാനില്‍ നിന്ന് എസ് യു വികള്‍ കേരളത്തിലേക്ക് കടത്തിയ 'ഓപ്പറേഷന്‍ നുംഖൂര്‍ കേസില്‍ കസ്റ്റംസ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കേസിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഇത് കൂടാതെ ദുല്‍ഖറിന്റെ കൈവശമുള്ള വാഹന ശേഖരത്തില്‍ നിയമവിരുദ്ധമായെത്തിയ വാഹനങ്ങള്‍ ഇനിയുമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു.
എന്നാല്‍ കസ്റ്റംസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെടുന്നു. ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം.
കേസിന്റെ ഭാഗമായി 38 വാഹനങ്ങള്‍ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച്
More »
നൂറാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനെന്ന് പ്രിയദര്‍ശന്‍
തന്റെ നൂറാമത്തെ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഇപ്പോള്‍. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം. തന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാന്‍ കഴിയില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
'എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണ്. കാരണം ഞാന്‍ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്. അദ്ദേഹം എന്നെ സിനിമകള്‍ എടുക്കാന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹന്‍ലാല്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കള്‍ ആണെങ്കിലും സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലിന് ഒരുപാട് ഓപ്ഷന്‍സ് ഉണ്ട്. കാരണം അത് അയാളുടെ കൂടെ ജീവിതം ആണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമയ്ക്ക് മോഹന്‍ലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്റെ ആദ്യത്തെ
More »
മോഹന്‍ലാലിനായി സര്‍ക്കാര്‍ വന്‍ സ്വീകരണമൊരുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് കേരളത്തിന്റ അഭിനന്ദനവും ആദരവും നല്‍കാന്‍ തലസ്ഥാനത്ത് വന്‍ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ . മോഹന്‍ലാലിന് ലഭിച്ച പുരസ്കാരം കേരളത്തിനു ലഭിച്ച ബഹുമതിയാണ്. മലയാളത്തിന്റെ അഭിമാനമാണ്. സ്വീകരണ തീയതി മോഹന്‍ലാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സൗകര്യം കൂടി നോക്കിയാകും നിശ്ചയിക്കുകയെന്നും സജി ചെറിയാന്‍ അറിയിച്ചു. കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന് ഷാജി.എന്‍.കരുണിന് തലസ്ഥാനത്ത് ഉചിതമായ സ്മാരകം
More »
പുറത്തുനിന്ന് പാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കില്ലെങ്കില്‍ സൗജന്യമായി കുടിവെള്ളം കൊടുക്കണമെന്ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളോട് ഉപഭോക്തൃ കോടതി
സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നിര്‍ദേശം. കോഴിക്കോട് സ്വദേശിയായ ശ്രീകാന്ത് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
പുറത്തുനിന്ന് ഭക്ഷണപാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കാതിരിക്കുകയും സൗജന്യമായി കുടിവെള്ളം നല്‍കാതിരിക്കുകയും ചെയ്യുന്നത് തിയേറ്റര്‍ ഉടമകളുടെ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കും എന്നുള്‍പ്പെടെ ഉത്തരവില്‍ പറയുന്നുണ്ട്.
2022 ഏപ്രിലില്‍ കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളില്‍ പരാതിക്കാരന്‍ സിനിമ കാണാനെത്തുകയും പുറത്തുനിന്ന് പാനീയം കയറ്റിയത് തിയേറ്റര്‍ അധികൃതര്‍ തടയുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഇയാള്‍ പരാതി
More »
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
ന്യൂഡല്‍ഹി : രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടന്‍ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. സദസ്സ് എഴുന്നേറ്റുനിന്ന്, നിറഞ്ഞ കയ്യടികളോടെയാണ് ഈ മുഹൂര്‍ത്തത്തിന് സാക്ഷികളായത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്കാരം ലഭിക്കുന്നത്.
'അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താന്‍ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', മോഹന്‍ലാല്‍ പറഞ്ഞു. അതോടൊപ്പം കുമാരനാശാന്റെ കവിത വേദിയില്‍ ചൊല്ലുകയും ചെയ്തു മോഹന്‍ലാല്‍. മലയാള സിനിമയുടെ പാരമ്പര്യത്തിനും സര്‍ഗാത്മകതയ്ക്കും
More »
ആഡംബര വാഹനക്കടത്ത്; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന
കൊച്ചി : നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് പരിശോധന. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്.
ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്‌യുവികള്‍, മഹീന്ദ്ര–ടാറ്റ ട്രക്കുകള്‍ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിള്‍ ഉള്‍പ്പെടുന്നു. ഹിമാചല്‍ പ്രദേശിലെ 'എച്ച്പി–52' റജിസ്ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടത്തെ
More »
മുന്‍ മാനേജറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ്
മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കാക്കനാട് മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 27ന് കോടതിയില്‍ ഹാജരാകണം. കേസില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഏപ്രില്‍ 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
വിപിന്‍ കുമാറിന്റെ ആരോപണത്തിന് പിന്നാലെ തന്നെ സംഭവത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരികമായ
More »