നന്ദനം അരവിന്ദിന് അമ്പതാം വയസില്‍ വിവാഹം
നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ ആളാണ് അരവിന്ദ്ആകാശ്. ഇപ്പോഴിതാ അരവിന്ദ് വിവാഹിതനായിരിക്കുകയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകി ആര്‍എസ് സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് അരവിന്ദ് വിവാഹിതനാകുന്നത്.
കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വലാലംപൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ വെങ്കട്ട് പ്രഭുവടക്കമുള്ളവര്‍ വിവാഹത്തിനെത്തിയിരുന്നു.
വെങ്കട്ട് പ്രഭു ഒരുക്കിയ ചെന്നൈ 28 എന്ന ചിത്രമാണ് അരവിന്ദിനെ താരമാക്കുന്നത്. ചിത്രത്തിലെ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ സിനിമാ ലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകളുമായി എത്തുകയാണ്. നൃത്ത സംവിധാനത്തിലൂടെയാണ്
More »
ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനങ്ങള്‍; ദുല്‍ഖറിനെ വീണ്ടും ചോദ്യം ചെയ്യും
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനം കടത്തിയ കേസില്‍ അന്വേഷണ സംഘം നടന്‍ ദുല്‍ഖര്‍ സല്‍മാനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ പക്കലുണ്ടെന്ന് കസ്റ്റംസ് പറയുന്നു. നാല് വാഹനങ്ങള്‍ കൂടി അന്വേഷണ പരിധിയിലുണ്ട്. ഈ വാഹനങ്ങളുടെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
കേസില്‍ ഇന്നലെ കസ്റ്റംസ് സംഘം ദുല്‍ഖറിനെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളമാണ് നീണ്ടത്. നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണ് താന്‍ വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ദുല്‍ഖര്‍ കസ്റ്റംസിന് നല്‍കിയ മൊഴി. വാഹന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമില്ല. കൈവശമുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകള്‍ ഉണ്ടെന്നും ദുല്‍ഖര്‍ നല്‍കിയ
More »
അന്‍സിബ ഹസന്റെ പരാതി; ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്
വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും വര്‍ഗീയ അധിക്ഷേപം നടത്തിയതിനുമാണ് കേസ്. ടിനി ടോമിനെതിരെ കേസെടുക്കാന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂട
More »
പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് വിടവാങ്ങി
പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ്(73) അന്തരിച്ചു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത.
1953 ജനുവരി 7ന് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള വെള്ളന്‍കോയിലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായിട്ടാണ് ഭാഗ്യരാജ് സിനിമയില്‍ എത്തിയത്. 16 വയതിനിലേ, സിഗപ്പു റോജാക്കള്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയായും ചെറിയ വേഷങ്ങള്‍ ചെയ്തും ശ്രദ്ധേയനായി. 1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങള്‍ ആണ് അദ്ദേഹം
More »
പത്മഭൂഷണ്‍ ഏറ്റുവാങ്ങി മമ്മൂട്ടി
പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പത്മഭൂഷണും പി നാരായണന്‍, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ. വിജയ് അമൃത്‌രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനും രാജ്യസഭാംഗവുമായി ഷിബു സോറന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പുരസ്‌കാരം ലഭിഭിച്ചിരുന്നു. ഭാര്യ രൂപി കിസ്‌കു ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള പിന്നണി ഗായിക അല്‍ക യാഗ്നിക്
More »
'അമ്മ'യില്‍ കൂട്ടയടി; ശ്വേതയെ പുകച്ചു ചാടിച്ചു
താരസംഘടന 'അമ്മ' യില്‍ അടിയോടടി. വാര്‍ഷിക ജനറല്‍ ബോഡിയിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു. ശ്വേത അമ്മയുടെ അംഗത്വം പോലും ഒഴിഞ്ഞാണ് പോയത്. 'അമ്മ' വീണ്ടും ആരോപണവിധേയരുടെ കൈപിടിയിലായെന്നാണ് സൂചന. തൊഴുത്തില്‍കുത്തും അജണ്ടകളും ബാഹ്യ ഇടപെടലുമാണ് ശ്വേതയെ രാജിയിലേയ്ക്ക് നയിച്ചത്. രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക അഡ്‌ഹോക്ക് കമ്മിറ്റി വന്നിട്ടുണ്ട്.
ഞായറാഴ്ച രാവിലെ തുടങ്ങിയ ജനറല്‍ ബോഡിയില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളും ഉണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോന്‍ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു.
യോഗത്തിനിടെ സ്റ്റേജില്‍ കയറിയാണ് ശ്വേത രാജി
More »
പ്രസിഡന്റ് സ്ഥാനത്തിനൊപ്പം 'അമ്മ' അംഗത്വവും രാജിവെച്ച് ശ്വേത മേനോന്‍
കൊച്ചി : പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അമ്മ അംഗത്വവും രാജിവച്ചു ശ്വേത മേനോന്‍. തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. . പാവകളായില്ലെങ്കില്‍ ഈ സംഘടന ഓടിക്കാന്‍ പറ്റില്ലെന്നും അതിന് തനിക്ക് സാധിക്കില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. രാജിവെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്വേത.
'പണ്ട് കുറച്ച് സ്ത്രീകള്‍ പറഞ്ഞതു പോലെ ഇന്ന് എനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ടയാണ്. അവിശ്വാസ പ്രമേയം ഒപ്പിടിച്ചു. നമ്മളെ അജണ്ട വെച്ച് പുറത്താക്കാന്‍ നോക്കി. ഞങ്ങളുടെ ഭരണസമിതി അധികാരത്തില്‍ വന്ന് സെപ്റ്റംബര്‍ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ശരിയാണ്. അതിന് മുമ്പ് ബാബുരാജ് അംഗമായിരുന്ന കമ്മിറ്റിയിലെ കണക്കില്‍ ഒരുപാട് കുഴപ്പമുണ്ട്. ഇന്നുവരെ അമ്മ സംഘടനയിലെ കാര്യം പുറത്ത് പറയാത്തത് ചെറിയ സംഘടനയായത് കൊണ്ടാണ്. ഇന്ന് ഞാന്‍
More »
സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച്ബജറ്റ്; അഭിനന്ദിച്ച് മോഹന്‍ലാല്‍
മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്നും ഇത് സിനിമാമേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ ഇത് കുറിച്ചത്.
'പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി', മോഹന്‍ലാലിന്റെ
More »
അവസാനം നിര്‍മ്മിച്ച രണ്ടു സിനിമകള്‍ ഫ്‌ലോപ്പായി, പന്ത്രണ്ടര കോടി നഷ്ടമുണ്ടായി; ഷീലു എബ്രഹാം
താന്‍ അവസാനം നിര്‍മിച്ച രണ്ട് സിനിമകള്‍ ഫ്‌ലോപ്പ് ആണെന്നും അതുവഴി പന്ത്രണ്ടര കോടിയോളം നഷ്ടമുണ്ടായി എന്നും പറയുകയാണ് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. സിനിമകളുടെ പേര് പരാമര്‍ശിക്കാതെയാണ് ഷീലു എബ്രഹാം ഇക്കാര്യം പറയുന്നത്.
മോഹന്‍ലാല്‍ ചിത്രമായ കനല്‍, ദുല്‍ഖര്‍ ചിത്രം സോളോ, ഷീ ടാക്‌സി, പട്ടാഭിരാമന്‍ തുടങ്ങി നിരവധി സിനിമകളാണ് അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം നിര്‍മിച്ചിട്ടുള്ളത്.
'ഞങ്ങള്‍ ഇത്ര സിനിമകള്‍ ചെയ്തു. അതില്‍ അവസാനം ചെയ്ത രണ്ട് സിനിമകള്‍ ഫ്‌ലോപ്പ് ആണ്. ബിസിനസ് പോലും നടക്കാത്ത സിനിമകളാണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഓള്‍മോസ്റ്റ് ഒരു പന്ത്രണ്ടര കോടിയാണ്. പക്ഷെ ആ നഷ്ടം ഞങ്ങളുടെ ബിസിനസിനെയോ കുടുംബത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. നഷ്ടം ഭര്‍ത്താവിന് വിഷമമാണ്. അത്രയും കോടികള്‍ ഉണ്ടാക്കണമെങ്കില്‍ തീര്‍ച്ചയായിട്ടും പുള്ളി വീണ്ടും ശ്രമിക്കണം. പക്ഷെ അപ്പോഴും
More »