സിനിമ

ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ചു കൂവരുത്- ടിനി ടോമിനോട് സംവിധായകന്‍ എം.എ നിഷാദ്
നടന്‍ ടിനി ടോമിന് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ്. ഇതിഹാസ താരം പ്രേം നസീറിനെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവനയ്ക്കാണ് നിഷാദ് മറുപടി നല്‍കിയിരിക്കുന്നത്. പ്രേം നസീറിന്റെ അവസാന കാലത്ത് അദ്ദേഹം സ്റ്റാര്‍ഡം നഷ്ടമായതിന്റെ നിരാശയിലായിരുന്നു എന്നാണ് ടിനി ടോം പറഞ്ഞത്. വിഷമിച്ച് വിഷമിച്ചാണ് അദ്ദേഹം മരിച്ചതെന്നും ടിനി പറഞ്ഞിരുന്നു. ഇതിനെ ശക്തമായി വിമര്‍ശിക്കുകയാണ് എംഎ നിഷാദ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നിഷാദിന്റെ പ്രതികരണം. പബ്‌ളിസിററിക്ക് വേണ്ടി വെര്‍ബല്‍ ഡയറിയ അഥവാ ശുദ്ധ ഭോഷ്‌ക്ക് വിളിച്ച് പറയുന്ന വിവരദോഷി എന്നാണ് ടിനി ടോമിനെ നിഷാദ് വിളിക്കുന്നത്. പ്രേം നസീര്‍ അവസാന കാലത്തും തിരക്കുള്ള നടനായിരുന്നു. അതിന് പുറമെ അദ്ദേഹം രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഒരിക്കലും അവസരങ്ങളില്ലാത്തതിന്റെ പേരില്‍ കരഞ്ഞ് ഇരുന്നിട്ടില്ലെന്നും നിഷാദ് പറയുന്നു. ദൈനംദിന

More »

വിജയ് 'ടിവികെ'യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വിജയ്‌യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തില്‍ പ്രഖ്യാപനം ഉണ്ടായി. ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് ബിജെപിയുടെ ക്ഷണം തള്ളി. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കുമെന്നും യോഗത്തില്‍ തീരുമാനം ആയി. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ ആണെന്ന് വ്യക്തമാക്കിയാണ് ബിജെപിയുടെ ക്ഷണം വിജയ് തള്ളിയത്. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും ബിജെപിയുടെ നീക്കം തമിഴ്നാട്ടില്‍ ഫലം കാണില്ലെന്നും വിജയ് കുറ്റപ്പെടുത്തി. ബിജെപി യുടെ കൂടെ ചേരാന്‍ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ലെന്നും ഇത് ടിവികെ ആണെന്നും വിജയ് പരിഹസിച്ചു. ബിജെപി യുമായോ ഡിഎംകെയുമായോ

More »

സംവിധായകന്‍ പറഞ്ഞതാണ് ഇറോട്ടിക് രം​ഗങ്ങളില്‍ ചെയ്തത്; സിനിമാ രംഗത്ത് റൊമാന്‍സുണ്ടായിട്ടില്ല- ശ്വേത മേനോന്‍
സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ശ്വേത മേനോന്‍. സംവിധായകന്‍ പറഞ്ഞതാണ് ഇറോട്ടിക് രം​ഗങ്ങളില്‍ ചെയ്തത് എന്ന് ശ്വേത മേനോന്‍ ഒരഭിമുഖത്തില്‍ പറയുന്നു. 'ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാല്‍ എന്തുകൊണ്ട് ചെയ്ത് കൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാന്‍ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന്‍ പറഞ്ഞതാണ് ഇറോട്ടിക് രം​ഗങ്ങളില്‍ ചെയ്തത്, ഷൂട്ടിം​ഗില്‍ അത് ജോലിയാണ്. ഇറോ‌ട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിം​ഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആര്‍ട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാല്‍ അതിന്റെ കാരണം എന്റെ വ്യക്തതയാണ്. എനിക്ക് എന്റെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്ക് സിനിമാ രം​ഗത്ത്

More »

നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...': മോഹന്‍ലാലിന് വാക്ക് നല്‍കി ജൂഡ് ആന്റണി
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് വിസ്മയ മോഹന്‍ലാല്‍. ഇതൊരു നിയോഗമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവച്ച ജൂഡിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി… കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു "ആന്റണി -ജൂഡ് " "തുടക്ക"മാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകര്‍ കൂടെ നില്‍ക്കുമെന്ന

More »

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മീനു മുനീര്‍ അറസ്റ്റില്‍
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ പീഡന ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി മീനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു നടിയുടെ ആരോപണം. ഇക്കാര്യം പറഞ്ഞു ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുകയും ചെയ്തു. നടന്‍മാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി മീനു മുനീര്‍ പീഡന പരാതി നല്‍കിയിരുന്നു. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. പരാതിയിന്മേല്‍ പ്രത്യേക

More »

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്, ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രത്തില്‍ നായിക
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന 37-ാം സിനിമയിലാണ് വിസ്മയ നായികയായി തുടക്കം കുറിക്കുന്നത്. 'തുടക്കം' എന്നാണ് സിനിമയുടെ പേര്. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചു. "മായക്കുട്ടി ,'തുടക്കം' സിനിമയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആദ്യ പടിയാകട്ടെ", എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാര്‍ത്ഥനകളും. ഒരു മികച്ച തുടക്കം നേരുന്നു', എന്നാണ് ആന്റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സിനിമയില്‍

More »

പാര്‍വതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും നായികമാരായി രത്തിനയുടെ ചിത്രം
പാര്‍വതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും ഇതാദ്യമായി ഒരുമിക്കുന്നു. രത്തിന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രമായാണ് രത്തിന മൂന്നാമത്തെ സംവിധാന സംരംഭം ഒരുക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കും. പാര്‍വതിയുടെയും ഐശ്വര്യലക്ഷ്മിയുടെയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവും. മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ പുഴു എന്ന ചിത്രത്തിലൂടെയാണ് രത്തിന സംവിധായികയാവുന്നത്. മമ്മൂട്ടിയുടെയും പാര്‍വതി തിരുവോത്തിന്റെയും മികച്ച പ്രകടനം കൊണ്ട് ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ആയിരുന്നു പുഴു. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി റിലീസിന് ഒരുങ്ങുകയാണ്. രണ്ട് പൊലീസുകാരുടെ ജീവിതം പറയുന്ന ചിത്രത്തിന് ഷാജി മാറാട് രചന നിര്‍വഹിക്കുന്നു. ആന്‍ ആഗസ്റ്റിന്‍,

More »

ചുരുളി സിനിമ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ജോജു ജോര്‍ജിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ട കുറിപ്പാണ് ലിജോ പിന്‍വലിച്ചത്. ചുരുളി സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് അഞ്ചു ലക്ഷത്തിലധികം പ്രതിഫലം നല്‍കിയിട്ടുണ്ട് എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ചിത്രത്തില്‍ വേഷമിട്ടതിന് പ്രതിഫലം ലഭിച്ചില്ല എന്ന ജോജുവിന്റെ ആരോപണത്തിന് മറുപടിയായാണ് ലിജോ നേരത്തേ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. ജോജുവിന് കൃത്യമായി പ്രതിഫലം നല്‍കിയതാണെന്ന് പറയുകയും ജോജുവിന് പണം നല്‍കിയതിന്റെ രേഖയും ലിജോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. 'പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള

More »

ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിയുടെ നായിക അഭിനയ
സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍' എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം അഭിനയ നായിക. 'പണി' എന്ന ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ നായികയായാണ് അഭിനയ അവസാനം എത്തിയത്. വിവാഹശേഷം അഭിനയ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഒറ്റക്കൊമ്പന്‍. ലാല്‍, ഇന്ദ്രജിത് , ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്സ്, കബീര്‍ ദുഹാന്‍ സിംഗ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്ന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. വലിയ മുതല്‍മുടക്കില്‍ മാസ് ആക്ഷന്‍ ചിത്രമായാണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്. രചന - ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം - ഷാജികുമാര്‍, സംഗീതം - ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍, എഡിറ്റിംഗ്- ഷഫീഖ് വി ബി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions