സിനിമ

സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്? ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
ജെഎസ്‌കെ സിനിമ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ജാനകി, ഗീത തുടങ്ങിയ പേരുകള്‍ പൊതുവായി ഉപയോഗിക്കുന്നതാണെന്നും ജാനകിയെന്ന പേര് വേണ്ട മറ്റ് പേര് നല്‍കാം എന്നാണോയെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മ്മാതാക്കള്‍ക്ക് എന്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന ചോദ്യവും ഹൈക്കോടതി ഉയര്‍ത്തി. സെന്‍സര്‍ ബോര്‍ഡിന്റെ കാരണം

More »

ഓസ്‌കാര്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ കമല്‍ഹാസന് ക്ഷണം; ഇന്ത്യയില്‍ നിന്ന് ഏഴ് പേര്‍
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഭാഗമാകാന്‍ നടന്‍ കമല്‍ ഹാസന് ക്ഷണം. കമല്‍ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാന, കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കോസ്റ്റ്യൂം ഡിസൈനര്‍ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കര്‍ സ്മൃതി മുന്ദ്ര, സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് ഈ വര്‍ഷത്തെ പട്ടികയിലെ ഇന്ത്യയില്‍ നിന്നുളള മറ്റ് പ്രതിനിധികള്‍. ഈ വര്‍ഷം പുതുതായി ക്ഷണം ലഭിച്ച 534 ആളുകളും അംഗത്വം സ്വീകരിച്ചാല്‍ അക്കാദമിയിലെ ആകെ അംഗങ്ങളുടെ എണ്ണം 11, 120 ആയി മാറും. ഇവര്‍ വോട്ട് ചെയ്താണ് ഓസ്‌കര്‍ വിജയികളെ കണ്ടെത്തുന്നത്. 2025ല്‍ ക്ഷണിക്കപ്പെട്ടവരില്‍ 41% സ്ത്രീകളും, 45% പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുളളവരും, 55% പേര്‍ അമേരിക്കയുടെ പുറത്തുളള 60 രാജ്യങ്ങളില്‍ നിന്നുളളവരുമാണ്. 2026 മാര്‍ച്ച് 15 ന് കോനന്‍ ഒ' ബ്രയന്‍ ആതിഥേയത്വം വഹിക്കുന്ന

More »

നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്; സ്ക്രിപ്റ്റുകളൊക്കെ കേള്‍ക്കുന്നുണ്ട്- സംവൃത സുനില്‍
ശാലീന സൗന്ദര്യവുമായി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത താരമാണ് സംവൃത സുനില്‍. വളരെ ചുരുക്കം സിനിമകള്‍ ചെയ്താണ് പ്രേക്ഷകമനസ്സ് കീഴടക്കിയത്. പിന്നീട് വിവാഹം കഴിഞ്ഞതിന് പിന്നാലെ സംവൃത ഏറെക്കാലം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ശേഷം 2019-ല്‍ തിരിച്ചുവന്നെങ്കിലും രണ്ടുസിനിമകളില്‍ മാത്രമായിരുന്നു താരം അഭിനയിച്ചത്. അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് പ്രത്യേക മമത ഇന്നും സംവൃതയോടുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി പ്രേക്ഷകര്‍ അതുകൊണ്ടു തന്നെ കാത്തിരിക്കുന്നുമുണ്ട്. ഇപ്പോഴിതാ, തന്റെ തിരിച്ചുവരവിനെക്കുറിച്ച് കുടംബിനിയായ ശേഷമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് സംവൃത. തിരക്കേറിയ ജീവിതത്തില്‍നിന്ന്‌ ബ്രേക്ക് വേണമെന്ന് അതിയായി ആഗ്രഹിച്ച സമയത്തായിരുന്നു തന്റെ കല്യാണമെന്നും ഇപ്പോഴും പഴയ സുഹൃത്തുക്കളുമായി അടുപ്പമുണ്ടെന്നും സംവൃത പറയുന്നു.

More »

'ചുരുളി'യ്ക്കായി ഞാന്‍ ഒപ്പിട്ട കരാര്‍ കൂടെ പുറത്ത് വിടണം; ലിജോയ്ക്ക് മറുപടിയുമായി ജോജു ജോര്‍ജ്
ചുരുളി സിനിമാ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. സിനിമയ്‌ക്കോ കഥാപാത്രത്തിനോ താന്‍ എതിരല്ല എന്നും ഫെസ്റ്റിവലിന് വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും ജോജു പറഞ്ഞു. ലിജോ ജോസ് പുറത്തു വിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തു വിടണമെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'സിനിമ ഫെസ്റ്റിവലിന് വേണ്ടി എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തില്‍ അഭിനയിച്ചത്. ഒടിടിയില്‍ തെറി വേര്‍ഷന്‍ വന്നു. ഐഎഫ്എഫ് കെയില്‍ തെറിയില്ലാതെ വേര്‍ഷന്‍ വന്നു. പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ ഇവര്‍ തെറി വേര്‍ഷന്‍ ഒടിടിയ്ക്ക് കൊടുത്തു' എന്നും ജോജു ആരോപിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ചുരുളി റിലീസാകുന്നതെന്നും ജോജു പറയുന്നു. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇതാണ്.

More »

സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് അറുപത്തിയേഴാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം. മമ്മൂട്ടിയും മോഹന്‍ലാലും താരത്തിനായി സോഷ്യല്‍ മീഡിയയില്‍ കുറിച്ച ആശംസകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജന്മദിനാശംസകള്‍ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വര്‍ഷം നിങ്ങള്‍ക്ക് ആശംസിക്കുന്നു എന്ന് മമ്മൂട്ടി പോസ്റ്റ് ചെയ്തപ്പോള്‍ ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുരേഷ് എന്നാണ് മോഹന്‍ലാല്‍ എഴുതിയത്. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങള്‍ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വര്‍ഷവും നിങ്ങള്‍ക്ക് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

More »

'ഏറ്റവും മികച്ച ആള്‍' വിജയയ്ക്ക് സ്‌പെഷ്യല്‍ ആശംസയുമായി തൃഷ
ദളപതി വിജയ്‌യ്ക്ക് സ്‌പെഷ്യല്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് തൃഷ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തൃഷയുടെ ഇസ്സി എന്ന നായക്കുട്ടിയെ ലാളിക്കുന്ന വിജയ്‌യെയും അരികില്‍ തൃഷയേയും കാണാം. 'ഞങ്ങള്‍ കാത്തിരുന്ന കമന്റ് വൈകിയാണെങ്കിലും എത്തിയല്ലോ' എന്നാണ് ഒരു ആരാധകന്റെ കമന്റ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നോര്‍വെയില്‍ ഇരുവരെയും ഒന്നിച്ച് കണ്ടതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു. സമീപകാലത്തു ഇരുവരും സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്തതും വാര്‍ത്തയായിരുന്നു. പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് വിജയ്‌യും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗില്ലിയില്‍ അഭിനയിച്ചശേഷം തൃഷയും വിജയ്‌യും

More »

'തഗ് ലൈഫി'ന്റെ പരാജയത്തില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് മണിരത്‌നം
കമല്‍ ഹാസനും മണിരത്‌നവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണുണ്ടായത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. നായകന്‍ പോലെ ഒരു സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷച്ചെന്നും അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാന്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഒരഭിമുഖത്തില്‍ മണിരത്‌നം പറഞ്ഞു. 'നായകന്‍ പോലുള്ള മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ആ തരത്തിലുള്ള സിനിമ വീണ്ടും ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. അമിത പ്രതീക്ഷയേക്കാള്‍, അത് മറ്റൊരു അനാവശ്യ പ്രതീക്ഷ നല്‍കിയെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ നല്‍കിയതില്‍ നിന്ന് വളരെ വ്യത്യസ്തമായ എന്തോ ഒന്ന് ആയിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. അത് ഒരു തെറ്റിദ്ധാരണയായി മാറി', മണിരത്‌നം പറഞ്ഞു.

More »

കൊക്കെയ്ന് വേണ്ടി 7.72 ലക്ഷം രൂപ നടന്‍ ശ്രീകാന്ത് ഗൂഗിള്‍ പേ വഴി നല്‍കിയെന്ന് വെളിപ്പെടുത്തല്‍
മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസമാണ് നടന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂര്‍ സ്വദേശി പ്രസാദിന്റെ അറസ്റ്റില്‍ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് തിരിഞ്ഞത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്രീകാന്ത് സ്വകാര്യ പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. കേസില്‍ ശ്രീകാന്തിന് പുറമെ മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നതായും

More »

ജോര്‍ജ് കുട്ടിയും കുടുംബവും സ്വസ്ഥത നേടുമോ? ദൃശ്യം 3 ഒക്‌ടോബറില്‍ തുടങ്ങും
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പിന്‍ബലത്തില്‍ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന അപ്‌ഡേറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അപ്ഡേറ്റ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. 'കാമറ വീണ്ടും ജോര്‍ജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions