സിനിമ

മനോജ് കെ. ജയന്റെയും ഉര്‍വശിയുടേയും മകള്‍ 'കുഞ്ഞാറ്റ' സിനിമയിലേക്ക്
മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം... സര്‍ജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റര്‍ ആണ്. ഇക്ക പ്രോഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലിയാണ് നിര്‍മാണം. സമൂഹമാധ്യമങ്ങളില്‍ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.കെയില്‍ ഉപരി പഠനം നടത്തിയ കുഞ്ഞാറ്റ വൈകാതെ സിനിമയിലെത്തുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. ഉര്‍വശിയും മനോജ്‌ കെ. ജയനും ഇക്കാര്യം ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ : അലക്സ് ഇ. കുര്യന്‍, ഛായാഗ്രഹണം : അനുരുദ്ധ് അനീഷ്, സംഗീതം : ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിങ് : സാഗര്‍

More »

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെ കത്രീന കൈഫ് മാലദ്വീപ് ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍
മാലദ്വീപ് ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫ്. മാലദ്വീപിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം കഴിഞ്ഞവര്‍ഷം ആദ്യം വഷളായിരുന്നു. അതോടെ ഇന്ത്യക്കാര്‍ ലക്ഷദ്വീപ് ടൂറിസം പ്രമോഷന്‍ ഏറ്റെടുത്തിരുന്നു. പിന്നീട് തെറ്റുതിരുത്തി ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലദ്വീപ് തന്നെ രംഗത്തിറങ്ങി. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് ഒരു മാസം മുമ്പാണ് കത്രീന കൈഫിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്. കത്രീന കൈഫ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തിയും, പ്രഗത്ഭയായ കലാകാരിയുമാണെന്നും ഇന്ത്യന്‍ സിനിമയ്ക്ക് അവര്‍ര് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മാലദ്വീപ് ടൂറിസം പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ 2024

More »

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്- പാര്‍ഥിപന്‍
താന്‍സുന്ദരിയാണെന്ന് അഹങ്കാരമുള്ള നടിയാണ് സുഹാസിനിയെന്ന് നടന്‍ പാര്‍ഥിപന്‍. 'വെര്‍ഡിക്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്റെ പരാമര്‍ശം. 50 വസസായ വിവരം സുഹാസിനി തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ചാണ് പാര്‍ഥിപന്‍ പറയുന്നത്. ഈ പ്രായത്തിലും താന്‍ സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക് എന്നാണ് പാര്‍ഥിപന്‍ പറയുന്നത്. 'സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവര്‍ എന്നെ വിളിച്ചു പറഞ്ഞു, 'പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി' എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും.' 'ആരും പിന്നീട് പ്രായം പറയില്ല. 50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50ാം

More »

നടിമാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നത് നാണക്കേടെന്ന്‌ ഗായിക ചിന്മയി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച്‌ ഗായിക ചിന്മയി ശ്രീപദ. നടി ആക്രമിക്കപ്പെട്ട കേസ്‌ നിലനില്‍ക്കേ ദിലീപിനെ പിന്തുണയ്‌ക്കുന്ന സ്‌ത്രീകളെ കുറിച്ചും ചിന്മയി സംസാരിച്ചു. സഹപ്രവര്‍ത്തകയ്‌ക്ക് ദുരനുഭവം ഉണ്ടായെന്ന്‌ അറിഞ്ഞിട്ടും ഇപ്പോഴും ദിലീപിനെ നടിമാര്‍ പിന്തുണയ്‌ക്കുന്നത്‌ നാണക്കേടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പാര്‍വതി തിരുവോത്ത്‌ പ്രസക്‌തമായ ചോദ്യമാണു ചോദിച്ചത്‌. അതിജീവിതമാരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ മുഴുവന്‍ ഉദ്ദേശ്യവും. പോലീസ്‌ അന്വേഷണത്തിലെ സുരക്ഷയെ അവര്‍ ശരിയായ രീതിയിലാണു ചോദ്യം ചെയ്‌തത്‌. റിമ കല്ലിങ്കലും പാര്‍വതിയും എന്തിനാണ്‌ തഴയപ്പെട്ടത്‌ ?. ഒരു കൊട്ടേഷന്‍ കൊടുത്തു സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന്‌ അറിഞ്ഞിട്ടും അയാള്‍ക്കു നല്ല

More »

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല
അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് 'അമ്മ' സംഘടന. ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന ഒരു നിഗമനത്തിലും എത്തിയിട്ടില്ല എന്നാണ് അമ്മയുടെ മെമ്പറായ ജയന്‍ ചേര്‍ത്തല ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്. ഉണ്ണി മുകുന്ദന്‍ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് ശേഷവും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിപിന്‍ കുമാര്‍ ആണ്. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ല എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്. ഉണ്ണി മുകുന്ദനും വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ബി

More »

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചതായി പരാതി
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ് എടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ ജീവനക്കാര്‍ പരാതി നല്‍കിയത്. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജീവനക്കാരികള്‍ 8,82,000 രൂപ നല്‍കിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കവടിയാറിലെ ദിയയുടെ ആഭരണ/വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വ്യാജ ക്യൂആര്‍ കോഡ് വച്ച്, കസ്റ്റമേഴ്സിന്റെ പക്കല്‍ നിന്നും വന്‍ തുക വനിതാ ജീവനക്കാര്‍

More »

മുന്നില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതാണ് അപകടകാരണമെന്ന് ഷൈന്‍ ടോം ചാക്കോയുടെ ഡ്രൈവര്‍
ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വണ്ടി അപകടത്തില്‍ പെടാന്‍ കാരണം മുന്നില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതു കൊണ്ടാണെന്ന് നടന്റെ കാര്‍ ഓടിച്ചിരുന്ന അനീഷ്. കാറിന്റെ പിന്‍ സീറ്റിലായിരുന്നു പിതാവ് ചാക്കോ. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് ചാക്കോയുടെ മരണകാരണം എന്നാണ് വിവരം. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മൂത്രമൊഴിക്കാനായി ഡബിള്‍ ട്രാക്കിന്റെ ഇടതു ഭാഗം ചേര്‍ന്ന് വണ്ടി ഓടിക്കുകയായിരുന്നു. ദൂരെ വലത് വശത്തായി ലോറി പോകുന്നത് കാണാമായിരുന്നു. ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നില്‍ക്കുമ്പോള്‍ ലോറി വലത് വശത്തു നിന്ന് ഇടത്തേക്ക് പെട്ടെന്ന് കടന്നു വന്നു. പുലര്‍ച്ചെ ആയതിനാല്‍ 60-80 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ ലോറിയുടെ പിന്നില്‍ പോയി ഇടിക്കുകയായിരുന്നു. പിന്‍ സീറ്റില്‍ ഇരുന്ന

More »

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും'; സാന്ദ്ര തോമസിന് വധഭീഷണി, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സന്ദേശം പുറത്ത്
നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിനെ കൊല്ലുമെന്ന് ഭീഷണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പ് പരാതി നല്‍കിയിട്ടെങ്കിലും സംഭവത്തില്‍ നടപടി എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സിനിമാ നിര്‍മാണത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. മാര്‍ച്ച് മാസം നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നാണ് സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ചാനലിന് സാന്ദ്ര നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റെനി നേരില്‍

More »

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സൗബിന് നോട്ടീസ്
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ പേരില്‍ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് നോട്ടിസ് നല്‍കി പൊലീസ്. 14 ദിവസത്തിനകം ഹാജരാകണം എന്ന ആവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് പൊലീസ് നടപടി. സിനിമയുടെ നിര്‍മ്മാതാക്കളായ പറവ ഫിലിംസിന്റെ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തി എന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വന്‍ വിജയം നേടിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ മുടക്കുമുതലും ലാഭവിഹിതവും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതിയിലാണ് പുതിയ നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ പറവ ഫിലിംസുമായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions