സിനിമ

ലൈംഗികാതിക്രമ കേസ്; നടന്‍ ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി
ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. 'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി

More »

'ഫെഫ്ക'യുടെ മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര തോമസ്
തനിക്കെതിരായ മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഫെഫ്ക പ്രൊഡക്ഷന്‍ എക്സ്‌ക്യൂട്ടീവ് യൂണിയന്റെ നിയമനടപടിക്കെതിരെയാണ് സാന്ദ്ര തോമസ് പ്രതികരണവുമായി രംഗത്തെത്തിയത്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷന്‍ എക്സ്‌ക്യൂട്ടീവ് യൂണിയന്‍ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ പ്രതികരണവുമായി സാന്ദ്ര എത്തിയിരിക്കുകയാണ്. സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 'നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു ! പറഞ്ഞതില്‍ നിന്ന് ഒരടി

More »

ഹേമ കമ്മിറ്റിയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രിയോട് പാര്‍വതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകളില്‍ പരിഹാസവുമായി നടി പാര്‍വതി തിരുവോത്ത്. അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ എന്നാണ് പാര്‍വതി മുഖ്യമന്ത്രിയോട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിച്ചത്.കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടി. 'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് വലിയ ധൃതിയൊന്നുമില്ല കേട്ടോ,

More »

'നിങ്ങള്‍ ആരോ ആയിക്കോട്ടെ'; ഭാഷാ വിവാദത്തില്‍ കമല്‍ ഹാസനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി
ഭാഷാ വിവാദത്തില്‍ നടന്‍ കമല്‍ ഹാസനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി പറഞ്ഞു. കമല്‍ ഹാസന്‍ മാപ്പു പറയുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു. തമിഴില്‍ നിന്നാണ് കന്നഡയുടെ ഉല്‍പത്തി എന്നായിരുന്നു കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശം. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം താരം നടത്തിയതെന്ന് ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയില്‍ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമല്‍ ഹാസന്‍ ഒരു സാധാരണ വ്യക്തിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും ജസ്റ്റീസ് നാഗപ്രസന്ന പറഞ്ഞു. ജലം, ഭൂമി, ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്,

More »

'തഗ് ലൈഫ്' സിനിമയുടെ റിലീസ് വിലക്ക് നീക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കര്‍ണാടക ഹൈക്കോടതിയില്‍
തഗ് ലൈഫ് സിനിമയുടെ റിലീസിനുള്ള വിലക്ക് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നിര്‍മാതാക്കള്‍. നിര്‍മാതാക്കളായ രാജ്കമല്‍ ഇന്റര്‍നാഷണല്‍സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ സുഗമമായ റിലീസ് സാധ്യമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തഗ് ലൈഫിന്റെ സഹനിര്‍മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കമല്‍ഹാസന്‍ ഉള്‍പ്പെട്ട ഭാഷാ വിവാദത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണം, എല്ലാ തീയേറ്ററുകളിലും സുഗമമായ പ്രദര്‍ശനം അനുവദിക്കണം, ക്രമസമാധാനപ്രശ്നമുണ്ടായാല്‍ പൊലീസ് ഇടപെടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഹര്‍ജിയില്‍ ഉള്ളത്. കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ചിത്രതിന്റെ പ്രദര്‍ശനം വിലക്കുന്നത് നിയമ

More »

ഒടിടിയില്‍ എത്തിയതിനു ശേഷവും ഹൗസ്ഫുള്‍ ഷോ; തിയേറ്റര്‍ വിടാതെ 'തുടരും'
റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ തിയേറ്ററുകളില്‍ തുടരുന്നതിനിടെയാണ് സിനിമ ഒടിടിയില്‍ എത്തിയത്. എന്നാല്‍ ഒടിടിയില്‍ എത്തിയതിന് ശേഷവും തിയേറ്ററില്‍ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. പല തിയേറ്ററുകളിലും നിറഞ്ഞ സദസ്സോടെയായിരുന്നു പ്രദര്‍ശനം നടത്തിയത്. ഞായറാഴ്ച ദിവസമായ ഇന്നലെയും മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഒടിടി റിലീസിനെത്തുടര്‍ന്ന് സിനിമ ചില തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമാണ് ഷോ ഉള്ളത്. അതേസമയം, ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തില്‍ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷന്‍. കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ്

More »

വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടി- പരാതിയുമായി ഉണ്ണി മുകുന്ദന്‍
തനിക്ക് വധഭീഷണിയുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. പി ആര്‍ ഒ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയ വിവരം നടന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് കോള്‍ വന്നിരുന്നു. വിപിനെതിരെ ഉള്‍പ്പെടെ ജാഗ്രത വേണം എന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരങ്ങള്‍. അതേസമയം, രണ്ട് ദിവസം മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ്

More »

സിനിമകളുടെ വിജയം, മുരുകന് വേല്‍ സമര്‍പ്പിച്ചു മോഹന്‍ലാല്‍
'തുടരും' വന്‍ വിജയമായതിന് പിന്നാലെ ചെങ്കോട്ട തിരുമലക്കോവിലില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹന്‍ലാലും സുഹൃത്തുക്കളും പന്‍പൊഴി തിരുമല കുമാരസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വഴിപാടായി ചെമ്പില്‍ പൊതിഞ്ഞ വേലും മോഹന്‍ലാല്‍ സമര്‍പ്പിച്ചു. ദക്ഷിണപഴനിയെന്നപേരില്‍ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവില്‍ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്. മോഹന്‍ലാലിന്റെ തുടരും സിനിമയിലെ 'കൊണ്ടാട്ടം' പാട്ടിലും തിരുമല മുരുകനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. നിത്യേന കേരളത്തില്‍നിന്ന് നൂറുകണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് മലമുകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തിരുമലക്കോവില്‍. ഇനിയും

More »

'തഗ് ലൈഫ്' റിലീസ് തടയും, കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയണം..; ഭാഷാ വിവാദത്തില്‍ ഫിലിം ചേംബര്‍
കന്നഡ വിരുദ്ധ പ്രസ്താവന നടത്തിയതിനാല്‍ കമല്‍ ഹാസന്റെ പുതിയ ചിത്രം ‘തഗ് ലൈഫി’ന്റെ റിലീസ് തടയാന്‍ നീക്കം. 24 മണിക്കൂറിനകം കമല്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ചേംബര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമല്‍ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജൂണ്‍ 5ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജനിച്ചതെന്ന് കമല്‍ പറഞ്ഞത്. ഈ പ്രസ്താവനയാണ് വിവാദമായത്. പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും കമലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കമലിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions