ലിവിങ് ടുഗെതര്‍ സമയത്ത് താന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിന് ശേഷം അഭയ വലിയ സൈബര്‍ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട്. പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും ലിവിങ് ടുഗെതെര്‍ ആയിരുന്നു.
ഇപ്പോഴിതാ ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അഭയ. ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോള്‍ താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പത്ത് വര്‍ഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതില്‍ സന്തോഷമുണ്ടെന്നുമാണ് ഗായിക പറയുന്നത്.
പത്ത് വര്‍ഷം മുമ്പ് ലിവിങ് റിലേഷന്‍ഷിപ്പ് നയിച്ചപ്പോള്‍ ഞാന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു. ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിന്റേതായ വാല്യു എനിക്ക് അന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളായിരുന്നു. ഞാനും എല്ലാവരെയും പോലെ ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന്
More »
കലാമിന്റെ ജീവിതം സിനിമയാകുന്നു; ധനുഷ് നായകന്‍
ഇന്ത്യയുടെ 'മിസൈല്‍ മാന്‍' എന്നറിയപ്പെടുന്ന മുന്‍രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ : ഏക് യുഗപുരുഷ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്ത് ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ ധനുഷ് ആണ് എപിജെ അബ്ദുല്‍കലാമിന്റെ വേഷം കൈകാര്യം ചെയ്യുക.
'കലാം : ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സിനിമയുടെ അനൗണ്‍സ്മെന്റ് കാന്‍സ് ഫെസ്റ്റിവലില്‍ വച്ചു നടന്നു. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്, ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.
ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മാതാവായ അഭിഷേക് അഗര്‍വാള്‍, സുനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ
More »
നിങ്ങളൊരു റീല്‍ പ്രേമിയാണോ? എങ്കില്‍ 'നിറം ഷോ'യിലേക്ക് സൗജന്യ പ്രവേശനം; ചാക്കോച്ചനും റിമി ടോമിയ്ക്കും ഒപ്പം വേദി പങ്കിടാം
ലണ്ടന്‍ : ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു റീല്‍ എങ്കിലും പോസ്റ്റു ചെയ്യാത്തവര്‍ ഉണ്ടാകില്ല. അതുവഴി ലൈക്കുകള്‍ വാങ്ങാനും നാലാളറിയുവാനും ചുളുവിന് ഒരവസരം കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ ? അതുപോലൊരു കിടിലന്‍ ചാന്‍സാണ് ഇപ്പോള്‍ യുകെ മലയാളികള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്. നിറം-25 സമ്മര്‍ ലവ് അഫയര്‍' മെഗാഷോയുടെ ഭാഗമായി ഒരുക്കുന്ന റീല്‍ മത്സരത്തിലാണ് ഈ അവസരം ഉണ്ടായിരിക്കുക. വിജയികളാകുന്നവര്‍ക്ക് കുഞ്ചാക്കോ ബോബനും റിമി ടോമിയോടുമൊപ്പം വേദി പങ്കിടാം, കൂടാതെ ഷോയിലേക്ക് ഫ്രീ എന്‍ട്രിയും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.
അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. കുഞ്ചാക്കോബോബന്‍ അഭിനയിച്ച ഏതെങ്കിലും സിനിമകളിലെ അഭിനയ രംഗങ്ങളോ, ഗാന രംഗങ്ങളോ അഭിനയിച്ച് ഒരു മിനിറ്റില്‍ കൂടാത്ത റീല്‍ വീഡിയോസ് നിര്‍മ്മിച്ച് 'NIRAM25REELSCOMPETITION' എന്ന ഹാഷ് ടാഗില്‍ / ടൈറ്റിലില്‍ ഇന്‍സ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ
More »
'മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന സൗബിന്റെ ആവശ്യം ഹൈക്കോടതി തള്ളി
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവും.
ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരന്‍. എന്നാല്‍, സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യസമയത്ത് നല്‍കാതിരിക്കുകയും പണം ലഭിക്കാത്തതിനാല്‍ ഷൂട്ട് ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും നിര്‍മാതാക്കളായ പറവ
More »
മഹാനടന്റെ ജീവചരിത്രം; 'മുഖരാഗം' പ്രഖ്യാപിച്ച് മോഹന്‍ലാല്‍
പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ‘മുഖരാഗം’ എന്ന പേരില്‍ തന്റെ ജീവചരിത്ര കഥ വരുന്നു എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് തയ്യാറാക്കിയത്. അഭിനയ ജീവിതത്തിന്റെ 47 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2025 ഡിസംബര്‍ 25ന് പുസ്തകം പ്രകാശനം ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
എംടി വാസുദേവന്‍ നായരാണ് അവതാരിക എഴുതിയത്. 1978ല്‍ 'തിരനോട്ട'ത്തില്‍ തുടങ്ങി 'തുടരും' എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ സമഗ്രരേഖയാകും ഈ പുസ്തകം. സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം അനുഭവങ്ങള്‍ പുസ്തകത്തിലുണ്ടാകും.
മോഹന്‍ലാലിന്റെ കുടുംബചരിത്രം പറയുന്ന ‘പത്തനംതിട്ടയിലെ വേരുകള്‍’, കുട്ടിക്കാലത്തെ കുറിച്ചുള്ള 'അമ്മൂമ്മയുടെ ലാലു', 'മിന്നായം പോലെ സത്യന്‍മാഷ്' എന്നിവയുള്‍പ്പെടെ, വീരകേരള
More »
മലയാളക്കരയുടെ ലാലേട്ടന് 65; ആശംസ പ്രവാഹം
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ 65 ന്റെ നിറവില്‍. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയകളിലൂടെ. ആരാധകരും താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകളുമായി എത്തി. ഇത്തവണയും പതിവ് തെറ്റിക്കാതെ പ്രിയപ്പെട്ട ലാലിന് ആശംസകളുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്. ഒരു പൊതുചടങ്ങില്‍ സോഫയില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍' എന്നാണ് മമ്മൂട്ടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസയുമായെത്തി. പ്രിയ്യപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്ന കുറിപ്പോടെ, മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ആശംസ. ‘വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നത് ഇനിയും തുടരട്ടെ’യെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘മലയാളക്കരയാകെ
More »
'ഇത് ഞാന്‍ എനിക്ക് വേണ്ടി ചെയ്യുന്നതാണ്'- നാല് വര്‍ഷത്തിന് ശേഷം സ്ലീവ്‌ലെസ്സ് ധരിച്ചു മേഘ്‌ന രാജ്
വിനയന്റെ 'യക്ഷിയും ഞാനും' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ കന്നട നടിയാണ് മേഘ്ന രാജ് . പിന്നീട് മലയാളത്തില്‍ ഏതാനും സിനിമകളുടെ ഭാഗമായി. ചിരജ്ജീവി സര്‍ജയെ വിവാഹം ചെയ്ത് മേഘ്ന നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചിരജ്ജീവി സര്‍ജ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. അവിടെ നിന്നുള്ള മേഘ്നയുടെ അതിജീവനം മകന് വേണ്ടിയായിരുന്നു.
പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മേഘ്ന, മകന് അച്ഛനെ നഷ്ടപ്പെട്ടു ഇനി തന്റെ കരച്ചില്‍ ജീവിതം കൂടെ അവനെ ബാധിക്കരുത് എന്നതിനാല്‍ കുറച്ചധികം ബോള്‍ഡ് ആയി. ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചെത്തിയ താരം ഇപ്പോള്‍ ബിഗ് സ്ക്രീനിലും സജീവമാണ്. എന്നാല്‍ ഈ നാല് വര്‍ഷത്തിനിടയില്‍ മേഘ്നയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. പ്രസവാനന്തരം വണ്ണം വച്ചു, അത് കുറച്ചെടുക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല നടി.
ശരീരത്തിന്റെ മാറ്റം കാരണം ഇഷ്ടപ്പെട്ട വേഷങ്ങള്‍ പലതും മേഘ്ന മാറ്റിവച്ചിരുന്നു.
More »
മീനാക്ഷി ഡോക്ടറായി ആസ്റ്ററില്‍ ജോലി ചെയ്യുകയാണെന്ന് ദിലീപ്
മകള്‍ മീനാക്ഷി ഡോക്ടറായി സേവനം അനുഷ്ടിച്ച് തുടങ്ങിയെന്ന് നടന്‍ ദിലീപ്. പുതിയ സിനിമയായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മീനാക്ഷിയ്ക്ക് ജോലി കിട്ടിയതിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന അവതാരക ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.
മീനാക്ഷി ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണെന്നും വീട്ടിലൊരു ഡോക്ടര്‍ ഉള്ളതിനാല്‍ ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ പോകാമെന്നും ദിലീപ് പറഞ്ഞു. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്.
പിന്നെ അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറയുന്നത്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര
More »
സൂര്യയുടെ നായികയായി മമിത ബൈജു
പ്രേമലുവിലെ നായികയായി പ്രേക്ഷക പ്രീതി നേടിയ മമിത ബൈജു സൂര്യയുടെ നായികയാകുന്നു. സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന് ഔദ്യോഗിക തുടക്കം. സൂര്യ 46 എന്ന് താത്ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം തെലുങ്ക് ഹിറ്റ്മേക്കര്‍ വെങ്കിഅറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മാണം.
ഹൈദരാബാദില്‍വെച്ചായിരുന്നു സൂര്യ 46-ന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിക്കും.
'റെബല്‍' എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജി.വി. പ്രകാശ് കുമാര്‍ നായകനായി എത്തിയ സിനിമ
More »