മലയാളത്തില്‍ മറ്റൊരു 'ഒടിയന്‍; എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും
ഡീയസ് ഈറെയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒടിയന്‍ : ദി ഏജ് ഓഫ് ഇല്ല്യൂഷന്‍' ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന.
'സത്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള പോരാട്ടം ഉടന്‍ ആരംഭിക്കുന്നു' എന്ന കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രാഹുല്‍ സദാശിവന്‍ തന്നെയാണ് രചന.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, അദാര്‍ പൂനവാല, അപൂര്‍വ മെഹ്ത എന്നിവരാണ് നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
മലയാളത്തില്‍ ഇതേപേരില്‍ നേരത്തേ 2018-ല്‍ മോഹന്‍ലാല്‍
More »
ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി
നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബ ഹസന്റെ പരാതിയില്‍ അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേത നല്‍കിയ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്വേത പറഞ്ഞു. ടിനി ടോമിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും.
ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു.
എന്നാല്‍ അന്‍സിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം
More »
വിജയ്-സംഗീത വിവാഹമോചന കേസ് ഓഗസ്ത് 7 ലേക്ക് മാറ്റി
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുടെയും ഭാര്യ സംഗീത സ്വര്‍ണലിംത്തിന്റെയും വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കല്‍പ്പെട്ട് കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഇരുവരും വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കണമെന്ന ആവശ്യം കോടതി തള്ളി. രണ്ട് പേരുടെയും ഇ മെയില്‍ ഐഡി നല്‍കണമെന്ന് കോടതി വിശദമാക്കി. നേരത്തെ മൂന്നൂറു കോടിയുടെ ഒത്തുതീര്‍പ്പു സാധ്യത വാര്‍ത്തയായിരുന്നു.
26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ടായിരുന്നു. ആ നടി തൃഷയാണെന്നു ആരോപണം ഉയര്‍ന്നിരുന്നു. വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സംഗീതയോ മക്കളോ ഉണ്ടായിരുന്നില്ല. എന്നാല്‍ തൃഷ ശ്രദ്ധാകേന്ദ്രമായിരുന്നു.
More »
'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി
നടന്‍ അന്‍സിബ ഹസന്‍ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്റെ മൊഴി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൊടപ്പനക്കുന്ന് രാജീവിന്റെ മകനാണ് പൊലീസിന് മൊഴി നല്‍കിയത്. അന്‍സിബ ടിനി ടോമിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസിന്റെ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴിയുമെടുത്തത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ മതം മാറാന്‍ അന്‍സിബ പ്രേരിപ്പിച്ചതായി ടിനി ടോം പറഞ്ഞുനടന്നെന്നായിരുന്നു അന്‍സിബയുടെ പരാതി. അന്‍സിബയുടെ ഭാഗത്ത് നിന്ന് അത്തരമൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അമ്മയുടെ കുടുംബ സമ്മേളനത്തില്‍ വച്ച് ടിനി ടോം തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും മോശം പദങ്ങള്‍ ഉപയോഗിച്ചുവെന്നുമാണ് അന്‍സിബ തന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.
More »
സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
സിനിമാലോകം കാത്തിരിക്കുന്ന മാര്‍വെലിന്റെ സ്പൈഡര്‍മാന്‍ ചിത്രം സ്‌പൈഡര്‍മാന്‍ : ബ്രാന്‍ഡ് ന്യൂ ഡേ ഇന്ത്യയില്‍ ജൂലൈ 30നെത്തും. റിലീസിനും ഒരു ദിവസം മുന്‍പ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സ്.
ജൂലൈ 31 ആണ് സിനിമയുടെ ആഗോള റിലീസ്. ഇന്ത്യയില്‍ ചിത്രം ജൂലൈ 30 ന് റിലീസിനെത്തും. ഒപ്പം റിലീസിന് 50 ദിവസങ്ങള്‍ക്ക് മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം വലിയ കളക്ഷന്‍ തന്നെ സിനിമ നേടുമെന്നാണ് പ്രതീക്ഷ.
മാര്‍വല്‍ സിനിമാറ്റിക് യൂണിേവഴ്‌സിലെ 38ാം സിനിമയും എംസിയു സ്‌പൈഡര്‍മാന്‍ സീരിസിലെ നാലാമത്തെ സിനിമയുമാണിത്. 2021ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ : നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാന്‍ഡ് ന്യൂ ഡേ
More »
'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി നടി അന്‍സിബ. കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് അന്‍സിബയുടെ മറുപടി. താന്‍ നടത്തിയ നിയമലംഘനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം. ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയം തീര്‍ത്തും വ്യക്തിപരമാണ്. അക്കാര്യത്തില്‍ അമ്മ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അമ്മയില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയ്യാറായിരുന്നില്ല. ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തനിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. താന്‍ സ്വീകരിക്കുന്ന നിയമപരമായ നടപടികള്‍ തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും അന്‍സിബയുടെ മറുപടി.
മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നത്. ഉടന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന്
More »
കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ - കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് സ്ക്വഡ് പരിശോധന നടത്തുന്നു. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്തെ ശുചിമുറിയില്‍ നിന്നും ലഭിച്ച പേപ്പര്‍ കഷ്‌ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിനെ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് കണ്ണൂര്‍പൊലീസ് സ്റ്റേഷനിലെ ബോംബ് സ്‌ക്വാഡ് അടക്കം എത്തി വിമാനത്തിനകത്ത് പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. വിമാനത്താവളത്തില്‍ എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു.
More »
പ്രമുഖ സംവിധായകന്‍ പി ഭാരതിരാജ വിടവാങ്ങി
പ്രശസ്ത തമിഴ് സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. ‘ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും പച്ചയായ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി. തമിഴ് സിനിമയുടെ ഗതി മാറ്റിക്കുറിച്ച മാന്ത്രികനായിരുന്നു ഭാരതിരാജ. ഗ്രാമീണ ജീവിതത്തിന്റെ നന്മയും തനിമയും ക്രൂരതയും ഒരേപോലെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ഭാരതീരാജ, തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ ചുവരുകള്‍ക്കുള്ളില്‍ നിന്നും നാട്ടുമ്പുറങ്ങളിലെ പാടവരമ്പുകളിലേക്ക് ഇറക്കിക്കൊണ്ടുവന്നു. അതേസമയം മകന്‍ മനോജിന്റെ മരണം അദ്ദേഹത്തെ
More »
മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി
അഭിനയരംഗത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. മക്കള്‍ക്കു വേണ്ടിയാണ് മടങ്ങി വരവ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി. മക്കള്‍ തന്റെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലെന്നും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും താരം പറഞ്ഞു.
'എന്റെ സിനിമകള്‍ മക്കളായ സമിഷയും വിയാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ബിഗ് സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്, ബിഗ് സ്‌ക്രീനില്‍ വരാന്‍ താല്പര്യമുണ്ട്. പണ്ട് ചെയ്ത പോലുള്ള സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖീ എന്ന ചിത്രം 2023-ല്‍ എന്റെ മകന്‍ വലിയ സ്‌ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതൊരു പ്രിവ്യൂ തിയേറ്ററില്‍ ആയിരുന്നു.
പല സിനിമകളും ചെയ്യാനുള്ള അവസരങ്ങള്‍ വന്നിരുന്നു. ചില സിനിമകളോട് താന്‍ 'നോ'
More »