സിനിമ

മലയാള സിനിമയ്ക്ക് അഭിമാനമായി ഡോ. രാജേഷ് ജെയിംസിന് യുകെ പുരസ്‌കാരം
യുകെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലെയിം' അവാര്‍ഡ് മലയാളിക്ക്. ഡോ. രാജേഷ് സംവിധാനം ചെയ്ത 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍' എന്ന ഡോക്യുമെന്ററിക്കാണ് രാജ്യാന്തര പുരസ്‌കാരം ലഭിച്ചത്. യുകെയില്‍ വിവിധ സ്ഥലങ്ങളിലായി മേയ് ഒന്ന് മുതല്‍ പത്തുവരെ നീണ്ടുനിന്ന ഇരുപത്തിയേഴാമത് 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലേം' ഫിലിം ഫെസ്റ്റിവലില്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 1997ല്‍ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടങ്‌സ് ഓണ്‍ ഫയര്‍', സിനിമ മേഖലയില്‍ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യുകെയിലുടനീളം പ്രദര്‍ശിപ്പിക്കുന്ന 27-ാമത് ചലച്ചിത്രോത്സവത്തിന്റെ തീം, 'ആഗ്രഹവും, അവകാശവും' എന്നതായിരുന്നു. മുന്‍നിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും 'ടങ്‌സ് ഓണ്‍ ഫയര്‍'

More »

മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം മോഹന്‍ലാലിന്
മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് മോഹന്‍ലാലിന്. ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കി. 'ബറോസ്' എന്ന സിനിമ ചെയ്തതിലൂടെയാണ് ഈ നേട്ടം. നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമ്മയും ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഭിന്നശേഷിയില്‍ പെട്ട കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവന്‍ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ജിജോ പൂന്നൂസ് ആണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

More »

പലരും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു..; പൊലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഗൗതമി
തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗതമി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പല വ്യക്തികളില്‍ നിന്നായാണ് ഭീഷണി വരുന്നത് എന്നാണ് ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതിയില്‍ പറയുന്നത്. നീലങ്കരയില്‍ തനിക്കുള്ള ഒമ്പത് കോടി രൂപ വില വരുന്ന വസ്തു അഴകപ്പന്‍ എന്നയാള്‍ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ വസ്തു സീല്‍ ചെയ്ത് വച്ചിരിക്കുകയാണ്. ചില അഭിഭാഷകര്‍ തനിക്കെതിരെ ഭീഷണി മുഴക്കി. ചില ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കൈക്കൂലി ചോദിക്കുന്നുണ്ട്. ചിലര്‍ പ്രതിഷേധ പ്രകടനത്തിന് പദ്ധതിയിടുന്നുണ്ട്. ഇതൊക്കെ തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഒരു കാലത്ത് മലയാളം, തമിഴ്,

More »

ആര്യ വിവാഹിതയാകുന്നു, വരന്‍ അടുത്ത സുഹൃത്തായ ബിഗ് ബോസ് താരം
ആരാധകര്‍ക്ക് സര്‍പ്രൈസുമായി ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ. വിവാഹം നിശ്ചയിച്ച വാര്‍ത്ത അപ്രതീക്ഷിതമായി ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് സീസണ്‍ രണ്ടിലെ താരമായ ആര്യ. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനെ (സിബിന്‍ ബെഞ്ചമിന്‍) ആണ് ആര്യ വിവാഹം കഴിക്കുന്നത്. ഇരുവരും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീര്‍ഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്നുപറഞ്ഞാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്.

More »

സാമന്ത സംവിധായകനുമായി പ്രണയത്തില്‍?
സാമന്തയും സംവിധായകന്‍ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം സാമന്ത പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിമാനത്തില്‍ സംവിധായകന്റെ തോളില്‍ തല ചായ്ച്ച് ഇരിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. തന്റെ ആദ്യ നിര്‍മ്മാണ് സംരംഭമാ ശുഭം എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പകര്‍ത്തിയ ചിത്രമാണിത്. ഒരു വര്‍ഷത്തിലേറെയായി സാമന്തയും രാജും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും ചര്‍ച്ചയായിരുന്നു. ഇതിനിടെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമിലി ഡേ പങ്കുവച്ച കുറിപ്പും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. എന്നെ കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേള്‍ക്കുന്ന, എന്നെപ്പറ്റി കേള്‍ക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെ കുറിച്ച് സംസാരിക്കുന്ന, എന്നെ കുറിച്ച് വായിക്കുന്ന, എന്നെ കുറിച്ച് എഴുതുന്ന, എന്നെ

More »

'മോഹന്‍ലാല്‍ ജമാ അത്തെ ഇസ്ലാമി വേദിയില്‍'- കേണല്‍ പദവി പിന്‍വലിക്കണമെന്ന് ഓര്‍ഗനൈസര്‍
നടന്‍ മോഹന്‍ലാലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഷാര്‍ജയില്‍ നടന്ന 'ഗള്‍ഫ് മാധ്യമം' പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വിമര്‍ശനം. ലെഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കെ മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തത് ശരിയല്ലെന്നാണ് ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നത്. 'ഗള്‍ഫ് മാധ്യമം' സംഘടിപ്പിച്ച 'കമോണ്‍ കേരള' ഏഴാം എഡിഷനില്‍ മോഹന്‍ലാലിനെ ആദരിച്ചിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ആദരമാണ് 'കമോണ്‍ കേരള'യില്‍ ലഭിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തിന്റെ ഹൃദയവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുമാണ്. ഇന്ത്യയെ എന്നും നെഞ്ചേറ്റിയവരാണ് അറേബ്യന്‍ നാടുകള്‍. തീര്‍ച്ചയായും അഭിനയ ജീവിതത്തില്‍ കിട്ടിയ വലിയ ഭാഗ്യമായി ഈ അവസരത്തെ കരുതുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് ഓര്‍ഗനൈസര്‍ രംഗത്തെത്തിയത്. 'മോഹന്‍ലാല്‍ വെറുമൊരു നടന്‍

More »

എന്നെ അടിച്ചിടാന്‍ വേണ്ടി കൂടെ നിന്ന ആളുകളല്ലേ നിങ്ങളൊക്കെ; എനിക്കൊരപേക്ഷയുണ്ട്- ദിലീപ്
ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി അടുത്തിടെയാണ് തീയേറ്ററിലെത്തിയത്. സിനിമയുടെ പ്രമോഷനില്‍ പങ്കെടുത്ത് ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 'വലിയ സന്തോഷത്തോടെയാണ് വേദിയില്‍ നില്‍ക്കുന്നത്. സല്‍വ ശക്തനായ ദൈവത്തോടും, എന്റെ സിനിമ കണ്ട പ്രേക്ഷകരോടും നന്ദി പറയുന്നു.'- എന്ന് പറഞ്ഞാണ് ദിലീപ് സംസാരിച്ചുതുടങ്ങിയത്. 'ഈ സിനിമ റിലീസാകുന്ന നിമിഷം വരെ വലിയ പരസ്യങ്ങളൊന്നും നല്‍കിയിരുന്നില്ല. ഈ സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയത് ഇവിടത്തെ മലയാളി പ്രേക്ഷകരാണ്. കാരണം മൗത്ത് പബ്ലിസിറ്റിയെന്ന് പറയുന്നത് ഏറ്റവും വലുതാണ്.'- ദിലീപ് പറഞ്ഞു. 'ഈ സിനിമയെ വലിയ വിജയത്തിലെത്തിക്കാന്‍ വേണ്ടി നിങ്ങളെല്ലാവരും തരുന്ന സ്‌നേഹത്തിന് വലിയ നന്ദിയുണ്ട്. എനിക്ക് ഒരപേക്ഷയുണ്ട്. എങ്ങനെ വേണമെങ്കിലും എടുക്കാം. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ അടിച്ചിടാന്‍ വേണ്ടി കൂടെ നിന്ന ആളുകളല്ലേ

More »

ആവേശം സിനിമയിലെ 'കുട്ടി' വില്ലന്‍ മിഥുന്‍ വിവാഹിതനായി
ആവേശം എന്ന സിനിമയില്‍ വില്ലനായെത്തി ശ്രദ്ധ നേടിയ നടന്‍ മിഥുന്‍ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാര്‍വതിയാണ് വധു. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത് ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തൃശൂര്‍ സ്വദേശിയാണ് മിഥുന്‍ ജിത്തു മാധവന്റെ സംവിധാനത്തില്‍ 2024-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ച രങ്കന്റെ പിള്ളേരെ വിറപ്പിച്ച 'കുട്ടി' വില്ലനായാണ് മിഥുന്‍ സിനിമയിലെത്തുന്നത്.

More »

വിവാദങ്ങള്‍ക്ക് വിട; ലിസ്റ്റിന്റെ 'ബേബി ഗേള്‍' ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നിവിന്‍ പോളി
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന 'ബേബി ഗേള്‍' ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് നടന്‍ നിവിന്‍ പോളി. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ലിസ്റ്റിനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ബേബി ഗേള്‍. 'തുറമുഖം', 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ', 'മലയാളി ഫ്രം ഇന്ത്യ' എന്നീ സിനിമകള്‍ ഈ കോമ്പോയില്‍ എത്തിയിട്ടുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോള്‍ ആ ചിത്രം ഏറ്റെടുത്ത് തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിനാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചതായാണ് ആരാധകര്‍ പറയുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions