സിനിമ

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടന്‍ ശ്രീനാഥ് ഭാസി. എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നല്‍കാറുണ്ടെന്നായിരുന്നു ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കുമെന്നും പ്രതികളും 2 സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണെന്നും ആവശ്യമെങ്കില്‍ ഇവരെ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ എക്‌സൈസ് പിടിയിലാവുന്നത്. ഇവരില്‍ നിന്നും ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.

More »

പൃഥിരാജിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനും ഇന്‍കം ടാക്‌സ് നോട്ടീസ്
എമ്പുരാന്‍ നിര്‍മാതാക്കളെ വിടാതെ കേന്ദ്ര ഏജന്‍സികള്‍. ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇഡി റെയ്ഡിന് പിന്നാലെ സംവിധായകന്‍ പൃഥിരാജിനു ഇന്‍കം ടാക്‌സ് നോട്ടീസ് വന്നിരുന്നു. പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. 2022 ല്‍ ആശീര്‍വാദ് ഫിലിംസില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയായിട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എമ്പുരാന്‍ വിവാദത്തിനു പിന്നാലെയാണ് ഇതിനു വേഗം വന്നിരിക്കുന്നത്. ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍

More »

ഇന്‍ഡസ്ട്രി ഹിറ്റടിച്ചു എമ്പുരാന്‍ ഒന്നാമന്‍; വീഴ്ത്തിയത് 'മഞ്ഞുമ്മല്‍ ബോയ്സി'നെ
മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കലക്‌ഷന്‍ നേടുന്ന മലയാള സിനിമയായി മാറി 'എമ്പുരാന്‍'. മഞ്ഞുമ്മല്‍ ബോയ്സിന്റെ നേട്ടം പിന്തള്ളിയാണ് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി എമ്പുരാന്‍ മാറിയത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കലക്‌ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ തകര്‍ത്തെറിഞ്ഞത്. ചിത്രത്തിന്റെ നിര്‍മാതാവിനു കിട്ടുന്ന ഷെയര്‍ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയര്‍ ലഭിക്കുന്നതെന്നും അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആഗോള ഷെയര്‍ കലക്‌ഷനാണിത്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കലക്‌ഷന്‍ 250 കോടി പിന്നിട്ടു. ഇന്ത്യയില്‍ കേരളത്തിനു

More »

ഗോകുലം ഗോപാലന് ഇഡി; പൃഥ്വിരാജിനെ തേടി ഇന്‍കം ടാക്സ് വകുപ്പ്
'എമ്പുരാന്‍' സിനിമാ വിവാദങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ മൂന്ന് സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം എന്നാണ് ഇന്‍കംടാക്‌സ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമകളില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മ്മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് ചിത്രങ്ങളില്‍ നിന്നും നേടി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിര്‍മ്മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇത് സ്വാഭാവിക നടപടിയാണ് എന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം. അതേസമയം, എമ്പുരാന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം മൂവീസ് ഉടമ

More »

സഹോദരിയുടെ വിവാഹ ചടങ്ങില്‍ തിളങ്ങി നടി സാനിയ അയ്യപ്പന്‍
സഹോദരി സാധിക അയ്യപ്പന്റെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ അയ്യപ്പന്‍. സാസ്വത് കേദര്‍ നാഥ്‌ എന്നാണ് വരന്റെ പേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തുക്കളായ റംസാന്‍, അപര്‍ണ തോമസ് തുടങ്ങിയവര്‍ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങില്‍ പങ്കെടുത്തു. ‘ഇതെന്റെ സഹോദരിയുടെ കല്യാണം ’എന്നെഴുതിയ സാനിയയുടെ വസ്ത്രമായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. ഡാന്‍സും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം ആഘോഷമാക്കി മാറ്റി സാനിയ. കൊച്ചിയിലാണ് സാനിയ ജനിച്ചു വളര്‍ന്നത്. അച്ഛന്‍ അയ്യപ്പന്റെ സ്വദേശം തമിഴ്‌നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂര്‍. സാധികയാണ് ഒരേയൊരു സഹോദരി. റിയാലിറ്റി ഷോയിലൂടെയെത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

More »

നടന്‍ രവികുമാര്‍ വിടവാങ്ങി
മുന്‍കാല നായക നടന്‍ രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍. നൂറിലധികം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പി ഭാസ്‌കരന്റെ ലക്ഷപ്രഭു എന്ന ചിത്രത്തിലൂടെ 1968ല്‍ ആണ് രവികുമാര്‍ സിനിമയിലെത്തിയത്. 1976ല്‍ റിലീസ് ചെയ്ത അമ്മ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ശ്രീനിവാസ കല്യാണ, ദശാവതാരം എന്നീ സിനിമകളിലൂടെ തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് രവികുമാര്‍ അവസാനം അഭിനയിച്ചത്.

More »

'എമ്പുരാന്‍' വിവാദത്തിനിടെ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്
'എമ്പുരാന്‍' സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ 'എമ്പുരാന്‍' 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്. അതേസമയം, എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ 24 കട്ടുകളോടെ സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍

More »

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; 'പുഴു' സംവിധായിക
താന്‍ നിയമപരമായി വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തി 'പുഴു' സംവിധായിക റത്തീന. കുറച്ച് പേരുടെ ചോദ്യങ്ങളുടെ മറുപടിയായാണ് നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നും വിവാഹമോചിതയായിട്ട് കുറച്ചു നാളുകളായെന്നും റത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'രാവിലെ മുതല്‍ മൂന്നാല് പേര്‍ വിളിച്ചു. ഞാന്‍ ലീഗലി ഡിവോഴ്സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്. ഒറിജിനല്‍ രേഖകള്‍ ശാന്തി വക്കീലിന്റെ കയ്യിലുണ്ട്. (വെബ്‌സൈറ്റിലും ലഭ്യമാണ്. JFM coturന്റെയും കുടുംബ കോടതിയുടെയും കേസ് നമ്പര്‍ അത്യാവശ്യക്കാര്‍ക്കു തരാം)' 'ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ ? സോറി, തല്‍പ്പര കക്ഷി അല്ല' എന്നാണ് റത്തീന കുറിച്ചിരിക്കുന്നത്. അതേസമയം, മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിച്ച 'പുഴു' എന്ന ചിത്രത്തിലൂടെയാണ് റത്തീന സംവിധായികയായി അരങ്ങേറ്റം കുറിച്ചത്.

More »

അധ്യാപികയെ സിനിമയിലൂടെ അപകീര്‍ത്തിപ്പെടുത്തി; ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴയിട്ട് മുനിസിപ്പ് കോടതി വിധി. കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് നിര്‍മ്മാതാവിന് കോടതി പിഴയിട്ടത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 'ഒപ്പം' സിനിമയില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയിലാണ് വിധി വന്നത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാനുമാണ് ചാലക്കുടി മുന്‍സിപ്പ് എം എസ് ഷൈനിയുടെ വിധി. ഒപ്പം സിനിമയുടെ 29-ാം മിനിറ്റില്‍ അനുശ്രീ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു ക്രൈം ഫയല്‍ മറച്ചു നോക്കുന്ന രംഗമുണ്ട്. ഇതില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിക്കുന്നുണ്ട്. ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. ഫോട്ടോ അനുവാദമില്ലാതെ തന്റെ വ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions