മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
നടനും,പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ വെച്ച് നടക്കും. കുട്ടിശങ്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണന്‍ പട്ടാമ്പി സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ്.
റിലീസാവാനിരിക്കുന്ന റേച്ചല്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പുലിമുരുകന്‍ , പുനരധിവാസം , അനന്തഭദ്രം , ഒടിയന്‍ , കീര്‍ത്തിചക്ര , വെട്ടം , ക്രേസി ഗോപാലന്‍ , കാണ്ഡഹാര്‍ , തന്ത്ര , 12 th മാന്‍, ,മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കിളിച്ചുണ്ടന്‍ മാമ്പഴം, തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
മേജര്‍ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവന്‍ , കെ ജെ ബോസ് , അനില്‍ മേടയില്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ നിര്‍മ്മാണ നിര്‍വ്വഹണ രംഗത്ത്
More »
സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
പ്രമുഖ സീരിയല്‍-സിനിമാ താരങ്ങളാണ് മനുവര്‍മയും സിന്ധുവും. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയാന്‍ തിരുമാനിച്ചെന്ന് പറയുകയാണ് മനു വര്‍മ. ഇരുവരും ഇപ്പോള്‍ ഒന്നിച്ചല്ല താമസമെന്നും വിവാഹമോചന കേസ് കോടതിയുടെ പരിഗണയില്‍ നടക്കുകയാണെന്നും മനു വര്‍മ പറഞ്ഞു. വീണ്ടും തമ്മില്‍ ഒരുമിക്കാന്‍ സാധ്യതയില്ലെന്നും മനു വര്‍മ കൂട്ടിച്ചേര്‍ത്തു.
'ഞാനും ഭാര്യയും ഇപ്പോള്‍ പിരിഞ്ഞു കഴിയുകയാണ്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്‌നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാള്‍ പ്രണയിച്ചും സ്‌നേഹിച്ചും ജീവിച്ച എത്രയോപേര്‍ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാര്‍ട്ട് ഓഫ് ദ് ഗെയിം. ഇപ്പോള്‍ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോര്‍ട്ടില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാന്‍ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു
More »
ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
മധ്യപ്രദേശിലെ ഉജ്ജൈയിനിയിലുള്ള ശ്രീ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് കടുത്ത വിമര്‍ശനം. പുതുവത്സരത്തിന് മുന്നോടിയായിരുന്നു ക്ഷേത്ര ദര്‍ശനം. മുസ്ലീമായിരിക്കേ ക്ഷേത്രദര്‍ശനം നടത്തിയെന്ന പേരിലാണ് വിമര്‍ശനം.
ഗുരുതരമായ പാപം എന്നാണ് താരത്തിന്റെ പ്രവൃത്തിയെ അഖിലേന്ത്യാ മുസ്ലീം ജമാ അത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി പറഞ്ഞത്.
പൂജ നടത്താനും ചന്ദനം തൊടാനും പാടില്ലായിരുന്നുവെന്നും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്നും നടി മാപ്പു പറയുകയും കല്‍മ ചൊല്ലുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം തവണയാണ് ക്ഷേത്രം സന്ദര്‍സിക്കുന്നതെന്നും എല്ലാ വര്‍ഷവും പോകാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു നടിയുടെ പോസ്റ്റ്.
More »
തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തില്‍ ഇ ഡി എത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം.
ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസഡര്‍ ബന്ധം മാത്രമെന്നായിരുന്നു ജയസൂര്യയുടെ മൊഴി.
ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെ ഇ ഡി ചോദ്യം ചെയ്തത്. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴിയുമെടുത്തിരുന്നു.
2023 ജനുവരിയില്‍ സേവ് ബോക്‌സ്
More »
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടവാങ്ങി
നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുന്‍ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്കാരം നാളെ.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ താമസിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ മോഹന്‍ലാല്‍ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.
വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹന്‍ലാലിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് പേര് നല്‍കിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ത്താണ്.
More »
തെന്നിന്ത്യ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹ തിയതിയും വിവാഹവേദിയും തീരുമാനിച്ചു
തെന്നിന്ത്യ കാത്തിരിക്കുന്ന, തെലുങ്ക് സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇരുവരുടെയും പ്രണയവും വിവാഹ നിശ്ചയവും വലിയ വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹ തിയതിയും വേദിയും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തില്‍ വെച്ചായിരിക്കും ചടങ്ങുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളുണ്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബറില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ രഹസ്യമായാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള ഒരു ചടങ്ങായിട്ടാണ് വിവാഹനിശ്ചയം നടന്നതെന്ന് ഡിഎന്‍എയുടെ റിപ്പോര്‍ട്ടുകള്‍
More »
ഭാവനയുടെ തൊണ്ണൂറാം ചിത്രം വരുന്നു; 'അനോമി' റിലീസ് തീയതി പുറത്ത്
ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സാറാ ഫിലിപ്പ് എന്ന കഥാപാത്രമായി പുതിയ ഭാവത്തിലും രൂപത്തിലുമാണ് ഭാവന എത്തുന്നത്. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകള്‍.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടുകൊണ്ട് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ജനുവരി 30നാണ് അനോമി തിയേറ്ററുകളിലെത്തുക
2002ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഭാവന വിവിധ ഭാഷകളിലായി 89 ചിത്രങ്ങളിലാണ് വേഷമിട്ടത്. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി. 'Reintroducing Bhavana' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്.
ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രമാണ് അനോമി. സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന
More »
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയായ് നടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
സേവ് ബോക്സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടന്നതായി മുന്‍പ് കണ്ടെത്തിയിരുന്നു. സേവ് ബോക്സ് എന്ന പേരില്‍ വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന പേരില്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന സംഭവത്തില്‍ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെതിരെ പൊലീസ് കേസടക്കമുണ്ട്. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍
More »
ക്രിസ്മസ് തൂക്കി നിവിന്‍ പോളി-അജു വര്‍ഗീസ് ടീം
ക്രിസ്മസ് റിലീസുകളില്‍ ഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നോട്ട്. വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ല ഫീല്‍ ഗുഡ് സിനിമയാണന്നും നിവിന്‍ പോളി തിരിച്ചുവന്നിരിക്കുന്നു എന്നുമാണ് അഭിപ്രായങ്ങള്‍ ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റം നടത്താന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.
ആദ്യ ദിനം കേരളത്തില്‍ നിന്ന് മൂന്നര കോടി രൂപയാണ് സര്‍വ്വം മായ അടിച്ചെടുത്തത്. ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്നും 3.05 കോടി നേടിയ സിനിമ റസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും 40 ലക്ഷം നേടി. ഇതോടെ സിനിമയുടെ ആദ്യ ദിനം ആഗോള കളക്ഷന്‍ എട്ട് കോടിയായി. രണ്ടാം ദിവസവും സിനിമയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. വളരെ വേഗം സിനിമ 50 കോടിയിലേക്ക് എത്തുമെന്ന സൂചനയാണ്
More »