സിനിമ

സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ട്രി ആണുപോലും മലയാള സിനിമ..; പരിഹാസ പോസ്റ്റുമായി സാന്ദ്ര തോമസ്
നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഒറ്റ വരിയിലൂടെയാണ് സാന്ദ്രയുടെ പ്രതികരണം. 'സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും Welcome to Malayalam cinema” എന്ന വരിയാണ് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ എന്താണ് സംഭവം എന്ന് ചോദിച്ചു കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എത്തിയ 'ലിറ്റില്‍ ഹാര്‍ട്ട്‌സ്' എന്ന സിനിമക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങളെ തുടര്‍ന്നാണ് സാന്ദ്രയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം : സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും😂 Welcome to Malayalam cinema🙏 സിനിമ ഇറങ്ങിയ അദ്ധ്യാഴ്ച പോസ്റ്ററുകള്‍ ഒട്ടിക്കാതെ കബളിപ്പിക്കുക, ചോദിക്കുമ്പോ മഴയായിരുന്നു എന്ന മുട്ടാപ്പോക്കു ന്യായം പറയുക . മറ്റ്‌ പടങ്ങളുടെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ അത്

More »

കന്നഡ താരം ദര്‍ശന്റെ മനേജറുടെ മരണം ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ മനേജറുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ കൊലക്കേസില്‍പ്പെട്ട കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ, മനേജര്‍ ശ്രീധറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ദര്‍ശന്റെ മാനേജര്‍ ശ്രീധറിനെ ദര്‍ശന്റെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസ് പറഞ്ഞത്. മൃതദേഹത്തിന് അടുത്ത് ഒരു വിഷക്കുപ്പിയും ഉണ്ടായിരുന്നു. ആത്മഹത്യ കുറിപ്പും, ആത്മഹത്യയ്ക്ക് മുന്‍പ് റെക്കോഡ് ചെയ്ത ശ്രീധറിന്റെ വീഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു. ആത്മഹത്യാകുറിപ്പില്‍ ഉള്ളത് കൈവിരലില്‍ മഷി പതിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ആത്മഹത്യ എന്നത് തന്റെ തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്റെ പേരില്‍ തന്റെ കുടുംബത്തെ

More »

അമല പോള്‍ അമ്മയായി, കുഞ്ഞിന്റെ പേരും ചിത്രവുമായി ഭര്‍ത്താവ്
നടി അമല പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11നായിരുന്നു കുഞ്ഞിന്റെ ജനനം. 'ഇളയ്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 'ഇറ്റ്‌സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്' എന്ന ക്യാപ്ഷനോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെ വീഡിയോ വൈറലായിട്ടുണ്ട്. നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. അതിനു മുമ്പ് ഇരുവരും ഒന്നിച്ചായിരുന്നു താമസം. ആടുജീവിതം ആയിരുന്നു അമലയുടേതായി ഒരുവിലിറങ്ങിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷനായി അമല വന്നത് നിറവയറുമായായിരുന്നു.

More »

വളരെ ചിന്തിച്ചെടുത്ത തീരുമാനമാണ് 'അമ്മ'യില്‍ നിന്നുള്ള രാജി- പാര്‍വതി
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വച്ചതില്‍ പശ്ചാത്താപമില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. നടിയെ ആക്രമിച്ച കേസില്‍ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗീതു മോഹന്‍ദാസ്, പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വച്ചതിന് പിന്നാലെ 2020ല്‍ ആയിരുന്നു പാര്‍വതിയും രാജി വച്ചത്. 'ഉള്ളൊഴുക്ക്' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യം സംസാരിച്ചത്. മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു രാജി എന്ന് പാര്‍വതി പറയുന്നത്. 'എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി.' 'ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്തപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍,

More »

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമ കോടതിയില്‍ കീഴടങ്ങി
നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങി. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയില്‍ എത്തിയത്. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കീഴടങ്ങല്‍. നെടുമങ്ങാട് എസ്‍സി/ എസ്ടി കോടതിയില്‍ സത്യഭാമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചത്. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

More »

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പ്; സൗബിനെ ഇഡി ചോദ്യം ചെയ്തു
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സൗബിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ ഷോണ്‍ ആന്റണിയില്‍ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നല്‍കിയ പരാതി. നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച്

More »

ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്
സിനിമ ഷൂട്ടിംഗിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്. താരത്തിന്റെ കാല്‍പാദത്തിന്റെ എല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 'തഗ് ലെെഫ്' എന്ന മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിച്ചപ്പോഴായിരുന്നു അപകടം. ജോജു കൊച്ചിയിലെത്തി.ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കമല്‍ഹാസനും മണിരത്നവും മൂന്നരപതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് തഗ് ലെെഫ്. ജോജു ജോര്‍ജ് ഇതിന്റെ ഭാഗമാകുന്നതായി നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ജനുവരി 18ന് തഗ്‌ ലൈഫിന്റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ജോജു എത്തുന്നതെന്നാണ് വിവരം. തൃഷയാണ് ചിത്രത്തില്‍ നായിക. ജയം രവി, ഗൗതം കാര്‍ത്തിക്, നാസര്‍, അഭിരാമി തുടങ്ങി വമ്പന്‍ താരനിരയുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ്

More »

താനും കുടുംബവും ഭീതിയിലാണ് ജീവിക്കുന്നതെന്ന് നടന്‍ സല്‍മാന്‍ ഖാന്‍
തുടര്‍ ഭീഷണികളില്‍ ആശങ്കയുണ്ടെന്നും ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. തന്റെ വസതിയിലേക്ക് നടന്ന വെടിവപ്പുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ മുംബൈ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം സല്‍മാന്‍ ഖാന്റെ മൊഴിയെടുക്കാന്‍ ബാന്ദ്രയിലെ വസതിയിലെത്തിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ട് നിന്ന മൊഴിയെടുപ്പില്‍ സല്‍മാന്‍ പങ്കുവച്ചത് വലിയ ആശങ്കയാണ്. ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയിലേക്ക് രണ്ടംഗ സംഘം ബൈക്കിലെത്തി വെടിവച്ചത്. സംഭവ ദിവസം രാത്രി വൈകിയാണ് കിടക്കാന്‍ പോയതെന്ന് നടന്‍ പറഞ്ഞു. സഹോദരന്‍ അര്‍ബാസ് അടക്കം ബന്ധുക്കളെല്ലാം വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ വെടിവയ്പ്പിന്ര്‍റെ ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും ബാല്‍ക്കണിയില്‍ എത്തി നോക്കിയപ്പോഴേക്കും പ്രതികള്‍ കടന്ന്

More »

സ്റ്റേജില്‍ പാട്ട് പാടുന്നതിനിടെ തെറി വിളിയുമായി ശ്രീനാഥ് ഭാസി
സ്റ്റേജില്‍ പാട്ട് പാടുന്നതിനിടെ തെറി വിളിയുമായി ശ്രീനാഥ് ഭാസി. ആവേശത്തിലെ സുഷിന്‍ ശ്യാം സംഗീതം നല്‍കി വിനയാക് ശശികുമാര്‍ എഴുതിയ ‘ജാഡ’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി തെറി വിളിക്കുന്നത്. സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാട്ടിനിടയില്‍ ശ്രീനാഥ് തെറിവിളിക്കുന്നതും അത് കേട്ട് കാണികള്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ശ്രീനാഥ് ഭാസി പരിപാടി അവതരിപ്പിച്ച വേദിയേതാണെന്ന വിവരം വ്യക്തമല്ല. ട്രോള്‍ പേജുകളിലടക്കം വീഡിയോ വൈറലാണിപ്പോള്‍. അതേസമയം ശ്രീനാഥ് ഭാസി സംഭവത്തില്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി സംഘടിപ്പിച്ച അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി അവതാരകരേയും അസഭ്യം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions