താന്‍ ഒരാളുമായി ഡേറ്റിംഗിലാണെന്ന് മമ്‌ത മോഹന്‍ദാസ്
ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് മമ്‌ത മോഹന്‍ദാസ്. കാന്‍സറിനെ അതിജീവിച്ച മംമ്ത സമീപകാലത്ത് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വഗ്രോഗത്തിന്റെ പിടിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മംമ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന്‍ ഒരാളുമായി ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അത് നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മംമ്ത പറഞ്ഞു. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ഇപ്പോള്‍ ഞാന്‍ എവിടെയാണെന്നതില്‍ സന്തോഷമുണ്ട്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാമെന്നും മംമ്ത പറഞ്ഞു. അതേസമയം ആരുമായാണ് ഡേറ്റിംഗ് എന്ന വിവരം മംമ്ത പങ്കുവച്ചിട്ടില്ല.
മുമ്പുണ്ടായിരുന്ന ഒരു പ്രണയം തകര്‍ന്നതിനെ കുറിച്ചും താരം
More »
സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് കേരള സര്‍വകലാശാലയുടെ വിലക്ക്
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല. ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5ന് നടക്കാനിരുന്ന പരിപാടിക്ക് വിസി ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി.
കുസാറ്റിലെ അപകടത്തിന് ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെ നടന്ന അപകടത്തില്‍ നാലുപേര്‍ മരിച്ചിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നാലുപേര്‍ മരിച്ചത്.
'ക്വട്ടേഷന്‍ ഗ്യാങ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയാമണി, ജാക്കി ഷ്‌റപ്, സാറ അര്‍ജുന്‍ തുടങ്ങിയവരാണ് മറ്റ്
More »
ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു; മുറപ്പെണ്ണിനൊപ്പമുളള ചിത്രവുമായി ബാല
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആണ് ബാല. തന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം തന്നെ ആരാധകരുമായി ബാല പങ്കിടാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ ലോകത്ത് അത്ര സജീവമായിരുന്നില്ല നടന്‍. ഇപ്പോഴിതാ തന്റെ നാടായ ചെന്നൈയില്‍ എത്തിയതിന്റെ വീഡിയോയും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബാല.
നാട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ വീഡിയോ ആയിരുന്നു ബാല ആദ്യം പങ്കിട്ടത്. അമ്മവന്റെ മകളും മുറപ്പെണ്ണുമായ കോകിലയുണ്ടാക്കിയതാണ് ഭക്ഷണമെന്ന് വീഡിയോയില്‍ ബാല പറയുന്നുണ്ട്. അതേസമയം കോകിലയെ കണ്ടതോടെ ഇതാരെന്ന ചോദ്യവുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. എന്നാല്‍ ബാല ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല.
പിന്നാലെ മറ്റൊരു വീഡിയോ കൂടി ബാല പങ്കിട്ടു. കോകിലയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയാണ് വീഡിയോയില്‍ ഉള്ളത്. കൂടാതെ നാട്ടില്‍ നിന്നുള്ള പല സെല്‍ഫികളും വീഡിയോയില്‍ പങ്കിട്ടിട്ടുണ്ട്. 'എന്റെ
More »
കന്നഡ സൂപ്പര്‍ സ്റ്റാര്‍ പ്രതിയായ കൊലക്കേസില്‍ നടിയും അറസ്റ്റില്‍
കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തൂഗുദീപ പ്രതിയായ കൊലക്കേസില്‍ നടി പവിത്ര ഗൗഡയും അറസ്റ്റില്‍. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ 11-ാം പ്രതിയാണ് പവിത്ര. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് ഇന്‍സ്റ്റാഗ്രാമില്‍ കൊല്ലപ്പെട്ട ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്നയാള്‍ അശ്ലീല സന്ദേശം അയച്ചിരുന്നുവെന്നാണ് ക്വട്ടേഷന്‍ സംഘം പൊലീസിനോട് പറഞ്ഞത്.
രേണുക സ്വാമിയെ കണ്ടെത്താന്‍ ചിത്രദുര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനോട് ദര്‍ശന്‍ ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് സ്വാമിയുടെ വീട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ രേണുക സ്വാമിയെ തട്ടിക്കൊണ്ട് വന്നത്. ബംഗളൂരുവിലെ ആര്‍ആര്‍ നഗറിലുള്ള ദര്‍ശന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ വച്ച് ഇയാളെ ക്രൂരമായി മര്‍ദിച്ചുവെന്നും
More »
ഇപ്പോഴത്തെ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങുന്നില്ല; സോനാക്ഷിയുടെ വിവാഹത്തെക്കുറിച്ച് ശത്രുഘ്നന്‍ സിന്‍ഹ
നടി സോനാക്ഷി സിന്‍ഹയുടെ വിവാഹ അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ് പിതാവായും നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നന്‍ സിന്‍ഹ. ജൂണ്‍ 23 ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ സഹീര്‍ ഇഖ്ബാലുമായി സോനാക്ഷി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സൊനാക്ഷി ഇക്കാര്യത്തെ കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശത്രുഘ്നന്‍ സിന്‍ഹ പറയുന്നത്. ഇക്കാലത്ത് കുട്ടികള്‍ വിവാഹത്തിന് അനുവാദം ചോദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകരം, അവര്‍ തങ്ങളുടെ തീരുമാനം മാതാപിതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഞാന്‍ ഇങ്ങോട്ട് വന്നു. എന്റെ മകളുടെ പദ്ധതികളെക്കുറിച്ച് ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല. അപ്പോള്‍ നിങ്ങളുടെ ചോദ്യം അവള്‍ വിവാഹം കഴിക്കുകയാണോ ? എന്നാണ്. അവള്‍ എന്നോട് അതിനെകുറിച്ച് ഒന്നും
More »
സുരേഷ്‌ഗോപിക്കെതിരെ നിമിഷ പറഞ്ഞത് കൈയടി കിട്ടാന്‍ വേണ്ടിയാകുമെന്ന് മേജര്‍ രവി
നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ പരിഹാസത്തില്‍ പ്രതികരണവുമായി നടനും സംവിധായകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ വിവിധ വിഷയങ്ങള്‍ പറഞ്ഞു പോകുന്നതിനിടയിലാണ് നിമിഷയ്ക്കെതിരായ സൈബര്‍ ആക്രമണത്തെ പറ്റി മേജര്‍ രവി സംസാരിച്ചത്.
'റിസല്‍ട്ട് വന്നതിന് പിറ്റേ ദിവസം തൊട്ട് കാണുന്ന വലിയ സംഭവമെന്ന് പറഞ്ഞാല്‍, ഒരു ആര്‍ട്ടിസ്റ്റ്.. നിമിഷയുടെ പേരിലുള്ള പോസ്റ്റിനെ ഇട്ട് തലങ്ങും വിലങ്ങും ഇട്ടിടിച്ച്... ആ കുട്ടിയെ മാനസികമായി വേദനിപ്പിക്കുന്ന കമന്റ് കള്‍ കണ്ടിരുന്നു. ആദ്യം ഒന്ന് മനസിലാക്കുക.. ആ കുട്ടി രാഷ്ട്രീയക്കാരിയല്ല, ആര്‍ട്ടിസ്റ്റാണ്, രാഷ്ട്രീയക്കാരിയാണെങ്കില്‍ നല്ല തൊലിക്കട്ടിയില്‍ ഏത് തെറികേട്ടാലും പ്രശ്നമുണ്ടാകില്ലായിരുന്നു. ഈ കുട്ടിക്ക് ഇത് നേരിടാനുള്ള മാനസിക ശക്തിയുണ്ടോ എന്നറിയില്ല. നിലപാട് പറഞ്ഞ് ഏതോ വേദിയില്‍, സുരേഷ് ഗോപി എന്നോ പറഞ്ഞ ഒരു കാര്യം നിമിഷ പറഞ്ഞത് കയ്യടി കിട്ടാന്‍
More »
ഗണേഷ് കുമാറിനൊപ്പം വേദിയിലിരുത്തിയില്ല; പഠിച്ച സ്‌കൂളില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടി അമൃത നായര്‍
ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമൃത നായര്‍. ടെലിവിഷന്‍ ഷോകളിലും സോഷ്യല്‍ മീഡിയയിലും അമൃത സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അമൃത വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന്‍ പഠിച്ച സ്‌കൂളില്‍ നിന്നും നേരിട്ട മോശം അനുഭവമാണ് അമൃത വെളിപ്പെടുത്തിയത്. സ്വന്തം നാട്ടില്‍ നിന്നും നടി എന്ന നിലയിലോ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന നിലയിലോ പോലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നും ഇത് തന്നെ വിഷമിപ്പിച്ചു എന്നുമാണ് നടി പറയുന്നത്.
'പഠിച്ച സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആയിരുന്നു. അവിടെ പഠിച്ച കുട്ടി ആയതുകൊണ്ടും ഒരു കലാകാരി ആയതുകൊണ്ടും ഒരു മൊമെന്റോ തരാന്‍ വേണ്ടി വിളിച്ചതായി തന്റെ ബന്ധു വിളിച്ചു പറഞ്ഞിരുന്നു. ഞാന്‍ വരാമെന്ന് പറഞ്ഞു. എല്ലാം പ്ലാന്‍ ചെയ്തു. ഗണേഷേട്ടനാണ് പ്രധാന അതിഥി. ശേഷം എന്നെ വിളിച്ച പരിപാടിയുടെ
More »
രാമോജി ഫിലിം സിറ്റി സ്ഥാപകനും ഈടിവി എംഡിയുമായ രാമോജി റാവു വിടവാങ്ങി
രാമോജി ഫിലിം സിറ്റി സ്ഥാപക ഈനാട് എംഡിയുമായ രാരാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ അദേഹത്തെ പ്രവേശിപ്പിച്ചത്.
ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രാമോജി. നിര്‍മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്.
1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു. നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം
More »
എത്ര നന്നായി പെര്‍ഫോം ചെയ്‌തിട്ടും കാര്യമില്ല; ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത് പുറത്തുള്ള ഒരു ടീമാണ്- അപ്സര
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍ . ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്നിട്ടും അപ്രതീക്ഷിതമായി താരം പുറത്തായി. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പുറത്തായ കാര്യങ്ങളെപ്പറ്റി തുറന്നുപറയുകയാണ് താരം.
ബിഗ് ബോസില്‍ പോയ ശേഷം തന്റെ ആദ്യ വിവാഹം, ജീവിതം, വ്യക്തിത്വം എന്നിവയെ പറ്റിയെല്ലാം വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് അപ്‌സര പറഞ്ഞു. ഇതിന് പിന്നില്‍ ഒരു പിആര്‍ ടീം ഉണ്ട്. ബിഗ് ബോസില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം, ആരെയൊക്കെ മോശമായി ചിത്രീകരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ പിആര്‍ ടീം ആണെന്നും അവര്‍ വ്യക്തമാക്കി.
ബിഗ് ബോസ് ഫൈനലില്‍ എത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നന്നായി ടാസ്‌കുകള്‍ ചെയ്‌ത പലരും പുറത്തായി. ഒന്നും ചെയ്യാതെ നിന്നവരാണ് ഇപ്പോള്‍ ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എത്ര നല്ല കണ്ടസ്റ്റന്റായിരുന്നു ഗബ്രി.
More »