സിനിമ

'കൈയില്‍ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ആ സിനിമ ചെയ്യേണ്ടി വന്നു- കനി കുസൃതി
കഴിഞ്ഞ ആഴ്ച നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രശംസകള്‍ നേടിയ നടിയാണ് കനി കുസൃതി. പാലസ്‌തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ആകൃതിയുള്ള ബാഗുമായി എത്തിയതോടെ ഏറെപേരാണ് താരത്തെ അഭിനന്ദിച്ചത്. കനിയ്‌ക്കൊപ്പം നടി ദിവ്യ പ്രഭയും അഭിനയിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈ‌റ്റ്' എന്ന ചിത്രം കാന്‍ മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴാണ് താരം തണ്ണിമത്തന്‍ ബാഗ് പ്രദര്‍ശിപ്പിച്ചത്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയതോടെയാണ് കനി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, ചിത്രത്തിലെ രാഷ്‌ട്രീയത്തിന് നേരെയും കനിക്കെതിരെയും വലിയ വിമര്‍ശനം വന്നിരുന്നു. ഇപ്പോഴിതാ ബിരിയാണിയില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കയ്യില്‍

More »

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ നടത്തിയത് ഗുരുതര സാമ്പത്തിക തട്ടിപ്പെന്നു പോലീസ്
മെഗാഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ്

More »

19 ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത്- വിവാഹ ജീവിതത്തെക്കുറിച്ചു രചന നാരായണന്‍കുട്ടി
ടെലിവിഷനിലൂടെ എത്തി, സിനിമയില്‍ അരങ്ങേറി ശ്രദ്ധേയ ആയ നടിയാണ് രചന നാരായണന്‍കുട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ആമേന്‍'എന്ന ചിത്രത്തില്‍ ഒരു മികച്ച വേഷത്തിലൂടെ സിനിമയില്‍ സജീവമാവാന്‍ തുടങ്ങിയ രചന മികച്ച നര്‍ത്തകി കൂടിയാണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിലും രചന ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും സംസാരിക്കുകയാണ് രചന. വെറും പത്തൊന്‍പത് ദിവസങ്ങള്‍ മാത്രമാണ് വിവാഹജീവിതം നീണ്ടുനിന്നതെന്നും ശാരീരികമായും മാനസികമായും മുന്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്നും രചന പറയുന്നു. 'ഞാന്‍ സെപറേറ്റഡ് ആയ വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് പത്ത് വര്‍ഷമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നതും. പത്ത് വര്‍ഷം കഴിഞ്ഞിട്ടും വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നൊക്കെ ഇപ്പോഴും

More »

'ടര്‍ബോ' സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിന് ബോബ് ഭീഷണി; ഷോ നിര്‍ത്തിവച്ചു
കോഴിക്കോട് ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്‌സര തിയേറ്ററില്‍ സിനിമ പ്രദര്‍ശനത്തിനിടെ ബോംബ് ഭീഷണി മുഴക്കിയ വ്യക്തിയെ തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെയാണ് മമ്മൂട്ടിയുടെ ടര്‍ബോ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് തിയേറ്ററിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഭീഷണിസന്ദേശമെത്തിയത്. സന്ദേശത്തിന്റെ ഉറവിടമന്വേഷിച്ച് പൊലീസ് പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഉടന്‍ തന്നെ തിയേറ്റര്‍ അധികൃതര്‍ ഷോ നിര്‍ത്തിവെയ്ക്കുകയും ടൗണ്‍ സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ടൗണ്‍ പോലീസും സ്ഥലത്തെത്തി പരിശോധനനടത്തി.

More »

കാനിലെ മികച്ച നടിയായി അനസൂയ സെന്‍ഗുപ്ത; പുരസ്‌കാരം നേടുന്ന ആദ്യ​ ഇന്ത്യക്കാരി
കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത. ഷെയിംലെസ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാന്റിന്‍ ബോന്‍ജനോവാണ് ചിത്രം സംവിധാനം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച് ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് രക്ഷപ്പെടുന്ന ലൈംഗിക തൊഴിലാളിയുടെ കഥാപാത്രമായാണ് അനസൂയ എത്തിയത്. ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്മ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങള്‍ക്കും തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്. നിരവധി പേരാണ് അനസൂയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. പ്രൊഡക്ഷന്‍ ഡിസൈനറായാണ് അനസൂയ ശ്രദ്ധിക്കപ്പെടുന്നത്. നെറ്റ്ഫ്ളിക്‌സ് ഷോ മസബ മസബയുടെ സെറ്റ് ഡിസൈന്‍ ചെയ്തതും താരമായിരുന്നു. കൊല്‍ക്കത്ത

More »

നടി മീര വാസുദേവും ക്യാമറാമാനും വിവാഹിതരായി
സിനിമാ- സീരിയല്‍ നടി മീര വാസുദേവ് വിവാഹിതയായി. ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂരിലായിരുന്നു വിവാഹം. ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ പുതിയങ്കം സിനിമ, ടെലിവിഷന്‍ മേഖലയില്‍ ക്യാമറാമാനായി പ്രവര്‍ത്തിക്കുകയാണ്. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളില്‍ വിപിന്‍ ക്യാമറാമാനായിരുന്നു. 2019 മെയ് മുതല്‍ ഇരുവരും ഒരേ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. മീര നേരത്തെ വിവാഹ മോചിതയാണ്.

More »

നടനും മിമിക്രി താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു
നടനും മിമിക്രിതാരവുമായ കോട്ടയം സോമരാജ്(62) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍, കണ്ണകി തുടങ്ങീ നിരവധി സിനിമകളില്‍ ഹാസ്യതാരമായി വേഷമിട്ടിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയമായ താരം കൂടിയാണ് കോട്ടയം സോമരാജ്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

More »

സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ഷാരൂഖ് ആശുപത്രി വിട്ടു
സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ആശുപത്രി വിട്ടു. അഹമ്മദാബാദില്‍ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാനെത്തിയ ഷാരൂഖ് ഖാനെ മത്സരത്തിന് ശേഷമാണ് സൂര്യാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്തയറിഞ്ഞ് ആശുപത്രിക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ സീരിയസല്ലാതിരുന്ന സാഹചര്യത്തില്‍ അഹമ്മദാബാദിലെ കെ.ഡി. ഹോസ്പിറ്റിലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന താരത്തെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. താരത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ഇന്നലെ ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 57 കാരനായ നടന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത പരന്നതോടെ, സര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം ആരാധകര്‍ തടിച്ചുകൂടി, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനെ

More »

'കണ്‍മണി അന്‍പോട്' ഗാനം: 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
മെഗാഹിറ്റായ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ 'കണ്‍മണി അന്‍പോട്' എന്ന തന്റെ പഴയ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. തന്റെ അനുമതി തേടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍. 1991ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ 'ഗുണ' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് 'കണ്‍മണി അന്‍പോട് കാതലന്‍ നാന്‍' എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തില്‍ ഈ ഗാനവും കമല്‍ഹാസന്റെ സംഭാഷണങ്ങളും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions