സിനിമ

വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
നടി തൃഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളെക്കുറുച്ചും ഭാര്യ സംഗീത സോണലിംഗവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പ്രതികരിച്ച് നടനും തമിമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. തിരുനെല്‍വേലിയില്‍ നടന്ന റാലിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളാണ് സമീപകാലത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് വിജയ് ആരോപിക്കുന്നത്. വിജയ്‌യെ കുറ്റപ്പെടുത്താനല്ലാതെ എതിരാളികള്‍ക്ക് മറ്റൊന്നും അറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. എതിരാളികള്‍ തന്റെ വ്യക്തിജീവിതം ലക്ഷ്യം വെക്കാന്‍ തുടങ്ങിയിട്ടും താന്‍ മുന്നോട്ട് പോയി. അതും വിജയിക്കാതിരുന്നതോടെ അവര്‍ കാത്തിരുന്ന് തെരഞ്ഞെടുപ്പിന് 30 ദിവസം മുന്‍പ് എന്നോട് അടുപ്പമുള്ളവരെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തി. അതും വിജയിച്ചില്ല. എത്ര പരീക്ഷണങ്ങളും വേദനകളും തന്റെമേല്‍ പതിപ്പിച്ചാലും തന്നെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ കഴിയില്ലെന്നും വിജയ്

More »

വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായവര്‍ക്ക് വോട്ടു ചെയ്യാന്‍ ജാമ്യം അനുവദിക്കുന്നതിനു വകുപ്പില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി വിധി വെള്ളിയാഴ്ച പറയാന്‍ മാറ്റി. എറണാകുളം ഫസ്റ്റ് ക്ലാസ് ജു‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. യുവനടി നല്‍കിയ പരാതിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ മാസം ഒന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് രഞ്ജിത്. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയുമാണ് കോടതി മുമ്പാകെയുള്ളത്. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ രഞ്ജിത്തിനെ ഇന്ന്

More »

ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
ലൈം​ഗിക പീഡന പരാതിയില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റി നിര്‍ത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് രണ്ട് യൂണിയനുകളിലെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ലൈം​ഗികാതിക്രമമുണ്ടായതായി യുവനടി ഫെഫ്കയ്ക്ക് പരാതി നല്‍കിയിട്ടില്ല. സിനിമയില്‍ ഐസിസി ഉണ്ട്. എന്നാല്‍ ഐസിസിക്കും നടി പരാതി നല്‍കിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് രഞ്ജിത്തിന്റെ അറസ്റ്റ് ഉണ്ടായത്. കാരവാനില്‍ വെച്ച് ലൈം​ഗിക അതിക്രമം നേരിട്ടെന്നാണ് യുവനടിയുടെ പരാതി. സംവിധായകന്‍ രഞ്ജിത്തിനെതിരെ മൂന്നാമത്തെ പീഡന കേസാണ്

More »

'കര്‍മ ആരേയും വെറുതേ വിടില്ല', രഞ്ജിത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി; പ്രതികരണവുമായി ബംഗാളി നടി
യുവനടിയുടെ പീഡനപരാതിയില്‍ ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സംവിധായകനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, നല്ല മനുഷ്യനല്ല. കര്‍മ ആരേയും വെറുതേ വിടില്ല. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദിയെന്നും അവര്‍ പറഞ്ഞു. 'കര്‍മ ആരേയും വെറുതേ വിടില്ല. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, അദ്ദേഹം നല്ല മനുഷ്യനല്ല. പ്രതികരിക്കാന്‍ എനിക്ക് 15 വര്‍ഷം വേണ്ടിവന്നു. അന്ന് സാമൂഹികമാധ്യമമൊന്നും സജീവമായിരുന്നില്ല. വൈകിയെന്ന് പറഞ്ഞാണ് എന്റെ പരാതി തള്ളിയത്. സാങ്കേതിക കാരണങ്ങളായിരുന്നു പറഞ്ഞത്. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി. ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം. സ്ത്രീകള്‍ ആദരം അര്‍ഹിക്കുന്നുണ്ട്’ എന്ന് ബംഗാളി നടി പ്രതികരിച്ചു. ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരായ

More »

'ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശനെ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കരുത്, പുലിമടയില്‍ തലവെയ്ക്കരുത്: സലിം കുമാര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയില്‍ തലവെക്കുന്നതിന് തുല്യമാണെന്ന് നടന്‍ സലിം കുമാര്‍. മുഖ്യമന്ത്രിയെ സതീശന്‍ മൂക്ക് കൊണ്ട് 'ഋതിക്ക് റോഷന്‍' എന്ന് എഴുതിക്കും. നേരത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രര്‍ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശനെന്നും സലിം കുമാര്‍ പറഞ്ഞു. യുഡിഎഫ് പ്രചാരണ വേദിയില്‍ സംസാരിക്കവെയാണ് സലിം കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടി അരിപൊടിയുടെ പരസ്യത്തിലുണ്ടെന്നും അതുകൊണ്ട് സഖാക്കള്‍ പുട്ട് ഉണ്ടാക്കി കഴിക്കില്ലെന്നും സലിം കുമാര്‍ പറഞ്ഞു. അത്രയും ലോലരാണ് അവര്‍. തന്നെ സിപിഎമ്മിന് ഭയമാണ്. അതുകൊണ്ടാണ് പരാതി നല്‍കുന്നത്. ഇനി സാധിക്കുന്നിടത്ത് എല്ലാം പ്രചാരണത്തിന് പോകുമെന്നും സലിം കുമാര്‍

More »

നടന്‍ സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
തിരുവനന്തപുരം മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ചുവെന്നാരോപിച്ച് നടന്‍ സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ദി നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിള്‍ഡ് എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച പ്രസ്താവന നടത്തിയതിനാല്‍ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു സലീം കുമാറിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസം നിറഞ്ഞ പ്രസംഗത്തിനിടെ, മാനസികാശുപത്രിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് വിവാദമായത്. വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവനകളെയും അദ്ദേഹം പരിഹസിച്ചിരുന്നു.

More »

വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; പ്രഖ്യാപനത്തില്‍ സൗജന്യ വാഗ്ദാനങ്ങള്‍
ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ നേതാവും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് എന്നിവിടങ്ങളിലാണ് വിജയ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ടി നഗറില്‍ നിന്നും ട്രഷറര്‍ വെങ്കട് രമണന്‍ മൈലാപൂരില്‍ നിന്നും മത്സരിക്കും. ആഥവ് അര്‍ജുന വില്ലിവാക്കത്ത് നിന്നാണ് മത്സരിക്കുക. എഐഡിഎംകെയില്‍ നിന്നെത്തിയ മുതിര്‍ന്ന നേതാവായ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്ത് മത്സരിക്കും. സി ജോസഫ് വിജയ് എന്ന പേരിലാണ് താന്‍ മത്സരിക്കുക എന്നും വിജയ് പറഞ്ഞു. വമ്പന്‍ വാഗ്ദാനങ്ങളാണ് വിജയ് നല്‍കിയത്. 29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് മാസം 4000 രൂപ, ഡിപ്ലോമ ഡിഗ്രി ഉള്ളവർക്ക് മാസം 2500 രൂപ, 75% തമിഴ് തൊഴിലാളികൾ ഉള്ള സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ. പ്രധാന മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ് എന്നും വിജയ് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാൻ

More »

'ഭര്‍ത്താവുമായി വേര്‍പിരിയാന്‍ തീരുമാനിച്ചു, കടന്നു പോകുന്നത് ഡിപ്രഷനിലൂടെയെന്ന് നടി ഗൗരി കൃഷ്ണന്‍
മിനി സ്‌ക്രീന്‍ സീരിയലുകളിലൂടെയും യൂട്യൂബ് വ്ളോഗുകളിലൂടെയും പ്രേക്ഷകര്‍ക്കു സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണന്‍. ഇപ്പോഴിതാ ഗൗരി കൃഷ്ണയുടെ വിവാഹമോചനം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടി തന്നെയാണ് താനും ഭര്‍ത്താവും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വ്ളോഗിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. മാനസികമായി തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'പ്രിയ മാധ്യമങ്ങളേ, നിങ്ങളുടെ വാക്കുകളിലും അടിക്കുറിപ്പുകളിലും ദയവായി ശ്രദ്ധാലുവായിരിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ജീവിതത്തിലെ ഞങ്ങളുടെ മുന്‍ഗണനകള്‍ വ്യത്യസ്തമായതിനാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചു. എന്നിരുന്നാലും, ഞങ്ങള്‍ സൗഹൃദബന്ധം

More »

തന്റെ പേരിലുള്ള കുറിപ്പ് വ്യാജമാണ്, പ്രചരിപ്പിക്കുന്നത് കുറ്റകരമെന്നും ആസിഫ് അലി
നടന്‍ ആസിഫ് അലിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം. വര്‍ഗ്ഗീയ പരാമര്‍ശമുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആസിഫ് അലി തന്നെ രംഗത്തെത്തി. ഇത്തവണ കൂടി യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ മുസ്ലീം ലീഗ് ഇല്ലാതാകുമെന്നും, സംഘപരിവാര്‍ എന്താണ് മുസ്ലിംകളോട് ചെയ്തതെന്ന് തന്റെ ബിടെക് എന്ന സിനിമയില്‍ പറഞ്ഞിട്ടുണ്ടെന്നും ആസിഫലി പറഞ്ഞതായാണ് വ്യാജ പ്രചാരണം നടന്നത്. മട്ടാഞ്ചേരി കള്ളപ്പണ മാഫിയ പടങ്ങളില്‍ അഭിനയിക്കുന്ന സുഡാപ്പിയെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തെറ്റായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാന്‍, അത് മറ്റൊരാളുടെ പേരില്‍ കെട്ടിവെയ്ക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് ആസിഫലി പറഞ്ഞു. വര്‍ഗ്ഗീയ പരാമര്‍ശത്തോടെയുള്ള കുറിപ്പ് വ്യാജമാണെന്നും തെറ്റായ കാര്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുകയാണെന്നും താരം പറഞ്ഞു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions