സിനിമ

ചക്കുളത്തുകാവില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍താരം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു. നയന്‍താരയെയും വിഘ്‌നേഷ് ശിവനെയും കാണാന്‍ നിരവധി ഭക്തരും ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ലളിതമായ വേഷത്തില്‍ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങള്‍ പാലിച്ചാണ് ദര്‍ശനവും പൂജകളും നിര്‍വഹിച്ചത്. (കടപ്പാട് -മാതൃഭൂമി)

More »

ടിനി ടോമിനെതിരെ പരാതി നല്‍കി നടി അന്‍സിബ ഹസന്‍
താരസംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്‍ ടിനി ടോമിനെതിരെ പരാതി നല്‍കി നടി അന്‍സിബ ഹസന്‍. കൊച്ചി ഇന്‍ഫോ പാര്‍ക്ക്‌ പോലീസിനാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും അന്‍സിബ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്. തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരും എന്ന് അന്‍സിബ നേരത്തെ വെളിപ്പെടുത്തുന്നു. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. 'ജിഹാദി' എന്ന് വിളിച്ചു അധിക്ഷേപിച്ചു. തന്റെ പേര് അന്‍സിബ ഹസ്സന്‍ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അന്‍സിബ ചോദിച്ചു. അമ്മയില്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക്

More »

ഒരാഴ്ചകൊണ്ട് 200 കോടി ക്ലബില്‍ ദൃശ്യം 3; ലോകയുടെ റെക്കോര്‍ഡ് വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍
ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. ഇപ്പോഴിതാ വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടിയെന്നാണ് റിപ്പോര്‍ട്ട്. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കി. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. ഈ രീതിയില്‍ പോയാല്‍ 300 കോടി ക്ലബ്ബിലും ദൃശ്യം 3 ഇടം നേടുമെന്നാണ് കണക്ക് കൂട്ടല്‍. ലോകയുടെ 303 കോടിയാണ് റെക്കോര്‍ഡ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും

More »

അപകീര്‍ത്തികരമായ കഥകള്‍; കുക്കു പരമേശ്വരന് എതിരെ പരാതി നല്‍കി 'അമ്മ'യിലെ ജീവനക്കാരി
താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജര്‍ അതുല്യ രംഗത്ത്. അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കി. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ആരോപണമുണ്ട്. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തു വിട്ടിട്ടുണ്ട്. കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും ചേര്‍ന്ന് ഒരു കാരണവുമില്ലാതെ തന്നെ ഓഫീസില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് അതുല്യ മുന്‍പ് ആരോപിച്ചിരുന്നു. അമ്മയിലും പൊലീസിലും തൊഴില്‍ വകുപ്പിലും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ശേഷം ശ്വേതാ മേനോന്‍ അതുല്യയെ തിരിച്ചെടുത്തിരുന്നു. തന്നെ

More »

സെക്രട്ടറിയടക്കം നാലുപേര്‍ക്ക് 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസ്
താരസംഘടനയായ 'അമ്മ'യിലെ ചേരിപ്പോരില്‍ നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 'അമ്മ സെക്രട്ടറി കുക്കു പരമേശ്വരന്‍, അന്‍സിബ ഹസന്‍, ടിനി ടോം, , ലക്ഷ്മി പ്രിയ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണം. അതേസമയം ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയില്‍ അന്‍സിബയെ കേള്‍ക്കാന്‍ അമ്മ നേതൃത്വം തീരുമാനിച്ചു. 'അമ്മ'യിലെ ചേരിപ്പോര് വല്ലാതെ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അന്‍സിബയെ കേട്ട് പ്രശ്ന പരിഹാര നീക്കത്തിലേക്ക് അമ്മയുടെ ഭരണസമിതി കടന്നത്. അന്‍സിബ ജൂv ആദ്യ ആഴ്ച നേരിട്ടെത്താനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അന്‍സിബ. തന്റെ പരാതികള്‍ കേള്‍ക്കണമെങ്കില്‍ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും അന്‍സിബ ആവശ്യപ്പെടുന്നു. രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ

More »

പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്ര നാണക്കേട്- അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം- മല്ലിക സുകുമാരന്‍
താരസംഘടനയിലെ തര്‍ക്കത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന താരം മല്ലിക സുകുമാരന്‍. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്ര നാണക്കേടാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. കുക്കു പരമേശ്വരന്‍ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു. എന്തിനാണ് അമ്മ ഓഫീസില്‍ ഇത്രയും സിസിടിവി ക്യാമറകള്‍. അമ്മയില്‍ ഒരു സുതാര്യതയും ഇല്ല. എല്ലാം ഒളിച്ചും പതുങ്ങിയും നടത്തുകയാണ്. ശ്വേതാ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ല. അന്‍സിബയുടെ മനസ്സില്‍ ആരോ വിഷം കുത്തി വച്ചു. അന്‍സിബയയെയും സരയുവിനെയും കമ്മിറ്റിയില്‍ വേണമെന്ന് പറഞ്ഞയാളാണ് ടിനി ടോം. എന്താണ് യാഥാര്‍ഥ്യം എന്ന് അറിയില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

More »

ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി; നീന കുറുപ്പ്
നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെച്ച് നീന കുറുപ്പിന്റെ പരാതി. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് 'അമ്മ'യില്‍ പരാതി നല്‍കിയിരുന്നു. മെയ് 12നാണ് പരാതി നല്‍കിയത്. ടിനി ടോമിന്റെ ആവര്‍ത്തിച്ചുള്ള അസഭ്യവും അംഗീകരിക്കാനാകാത്ത പെരുമാറ്റവും അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മ കുടുംബ സംഗമത്തിന്റെ റിഹേഴ്സലില്‍ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യവും അശ്ലീല പ്രയോഗവും നടത്തിയെന്നും നീന കുറുപ്പ് പറഞ്ഞു. ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി. ടിനി ടോമിന്റെ പെരുമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു. വ്യക്തികളെ മാത്രമല്ല കുടുംബാംഗങ്ങളെയും അപമാനിക്കുന്നുവെന്നും നീന കുറുപ്പിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒരു സഹ എക്സിക്യൂട്ടീവ്

More »

'അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു'; ടിനി ടോമിനെതിരെ അന്‍സിബ
താര സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ വനിതകള്‍ വന്നിട്ടും രക്ഷയില്ല. സംഘടനയിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അന്‍സിബ ഹസ്സന്‍ രാജിവച്ചതിന്റെ കാരണം പുറത്തുവന്നിരിക്കുകയാണ്. തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരും എന്ന് അന്‍സിബ വെളിപ്പെടുത്തുന്നു. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. 'ജിഹാദി' എന്ന് വിളിച്ചു അധിക്ഷേപിച്ചു. തന്റെ പേര് അന്‍സിബ ഹസ്സന്‍ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അന്‍സിബ ചോദിച്ചു. അമ്മയില്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ ഒരു ചാനലിനോട് പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു. 'എന്നെ കുറിച്ച്

More »

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ പുതിയ ചെയര്‍മാന്‍മാരായി പരിഗണിക്കുന്നുണ്ട്. 2016-ല്‍ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരേ മത്സരിച്ച നടന്‍ ജഗദീഷ്, യുഡിഎഫിന് വേണ്ടി ഇത്തവണ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന നടന്‍ സലിംകുമാര്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ സംവിധായകന്‍ ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ സജീവ പരിഗണനയിലുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറും പരിഗണനയിലുണ്ട്. സംവിധായകന്‍ രഞ്ജിത്തിന്റെ രാജിക്കുശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാര്‍ ആയിരുന്നു. അറിയിപ്പില്ലാതെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രേംകുമാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions