ബിസിനസ്‌

തെരേസ മേ രണ്ടാമതും കോമണ്‍സില്‍ തോറ്റപ്പോള്‍ പൗണ്ട് മേലോട്ട്, യൂറോയ്ക്കും ഡോളറിനുമെതിരെ വന്‍ മുന്നേറ്റം, രൂപക്കെതിരെയും നേട്ടം
ലണ്ടന്‍ : തെരേസ മേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ 24 മണിക്കൂറിനിടെ രണ്ടാമതും തോറ്റതോടെ പൗണ്ട് മേലോട്ട്. നോ ഡീല്‍ ബ്രക്‌സിറ്റ് പാര്‍ലമെന്റ് ബുധനാഴ്ച വോട്ടിനിട്ട് തള്ളിയതോടെ പൗണ്ട് യൂറോയ്ക്കും ഡോളറിനുമെതിരെ കുതിച്ചു. രൂപക്കെതിരെയും നില മെച്ചപ്പെടുത്തി. വോട്ടെടുപ്പിന് പിന്നാലെ യൂറോക്കെതിരെ 1.18 വരെ കയറി. ഡോളറിനെതിരെ 1.33 വരെ എത്തി. വ്യാഴാഴ്ച മൂല്യം അല്‍പ്പം കുറഞ്ഞിട്ടുണ്ട്.

More »

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു: പൗണ്ട് വീഴുന്നു
ലണ്ടന്‍ : നോ ഡീല്‍ ബ്രക്‌സിറ്റ് സാഹചര്യം നിലനില്‍ക്കുകയും രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പൗണ്ട് മൂല്യം വീഴുന്നു. രൂപയ്‌ക്കെതിരെ 93 ല്‍ നിന്ന് 91 ആയി. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത. ബ്രക്‌സിറ്റ് നീട്ടിവയ്ക്കുകയോ രണ്ടാം ഹിതപരിശോധനയ്ക്ക് വഴിതെളിയുകയോ ചെയ്‌താല്‍ പൗണ്ട് കരകയറും. എന്നാല്‍

More »

ശത കോടീശ്വരന്മാരുടെ പട്ടികയില്‍ 8 മലയാളികള്‍ ; ഒന്നാമന്‍യൂസഫലി, അംബാനിയുടെ ആസ്തി ഒരു വര്‍ഷം കൊണ്ട് 25% ഉയര്‍ന്നു
കൊച്ചി : ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍ ഇടം പിടിച്ചു . 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്. ബ്രിട്ടനിലടക്കം 22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടല്‍ ,

More »

ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡിലിംഗ് സര്‍ട്ടിഫിക്കറ്റ്‌
കൊച്ചി : മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കൊച്ചി ബോള്‍ഗാട്ടിയിലെ ഇന്റര്‍നാഷനല്‍ മറീനയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് (റിട്ട.) പി. എസ്. ഗോപിനാഥില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കേന്ദ്ര സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പിനു കീഴിലുള്ള

More »

യുദ്ധഭീതി; ഓഹരി വിപണിയില്‍ തകര്‍ച്ച, രൂപയും താഴ്ന്നു
പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് രാവിലെ 450 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്‍റ് ഇടിഞ്ഞ് 10,730 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. പിന്നീട് വിപണി നില മെച്ചപ്പെടുത്തി. ഇപ്പോള്‍ സെന്‍സെക്‌സ് 222.14 പോയിന്റ് താഴ്ന്ന് 35,995.46 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. പാകിസ്ഥാനില്‍ ഇന്ത്യ

More »

ഡോ ബോബി ചെമ്മണൂര്‍ അവതരിപ്പിച്ച 10 കോടിയിലധികം സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്ത ഗോള്‍ഡന്‍ ഫ്രോക്ക് പ്രദര്‍ശന ഉത്ഘാടനം നടന്നു
ഡോ ബോബി ചെമ്മണൂര്‍ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച പത്തു കോടിയിലധികം സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്ത 3.5 കോടി വിലയള്ള ഗോള്‍ഡന്‍ ഫ്രോക്കിന്റെ പ്രദര്‍ശന ഉത്ഘാടനം പെരുമ്പാവൂര്‍ ഷോറൂമില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണനും സിനിമാ താരം വി കെ ശ്രീരാമനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്), അനില്‍ സിപി , സികെ അബ്ദുള്ള (വ്യാപാരി വ്യവസായി അസോസിയേഷന്‍

More »

സ്വര്‍ണ്ണ വില പവന് കാല്‍ലക്ഷത്തിലേയ്ക്ക്, ഭ്രമം കുറയാതെ മലയാളികള്‍
സ്വര്‍ണ്ണ വില റെക്കോഡ് തിരുത്തി മുന്നേറുകയാണ്. മഞ്ഞലോഹം പിടിതരാതെ പായുമ്പോഴും മലയാളികളുടെ പ്രിയം കൂടുകയാണ്. കേരളത്തില്‍ സ്വര്‍ണ്ണ വില പവന് കാല്‍ലക്ഷത്തിലേയ്ക്ക്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 24,880 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 24,800 രൂപ എന്ന റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്. വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയില്‍ ആവശ്യക്കാരേറി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions