ആരോഗ്യം

സ്ത്രീകള്‍ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സ്തനാര്‍ബുദ സാധ്യത കൂട്ടും; മുന്നറിയിപ്പുമായി ബ്രസ്റ്റ് കാന്‍സര്‍ യുകെ
യുകെയില്‍ സ്ത്രീകള്‍ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഷാംപുകളും ഫേസ് ക്രീമുകളും പോലുള്ള ഉത്പന്നങ്ങളില്‍ എന്‍ഡോക്രൈന്‍ ഡിസ്റപ്റ്റിംഗ് കെമിക്കല്‍സ് (EDCs) ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ രാസവസ്തുക്കള്‍ മനുഷ്യ ഹോര്‍മോണ്‍ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒരു ദിവസം നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ ശുചിത്വ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്ന സ്ത്രീകള്‍ അറിയാതെ തന്നെ ശക്തമായ ഒരു 'കെമിക്കല്‍ കോക്ടെയ്ല്‍' സൃഷ്ടിക്കുന്നുവെന്ന് ചാരിറ്റി മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനിലെ ഒരു വനിത അവരുടെ ദൈനംദിന സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി 150 - ലധികം ദോഷകരമായ രാസവസ്തുക്കളുമായി സമ്പര്‍ക്കം

More »

ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്ന് പഠനം!
യുവതലമുറ ദേഹമാസകലം ടാറ്റൂ ചെയ്യുന്നത് ട്രെന്റ് ആയി കാണുമ്പോള്‍ അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതാണെന്ന് പഠന റിപ്പോര്‍ട്ട്. ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. രണ്ടായിരത്തിലധികം ഇരട്ടകളില്‍ നടത്തിയ പഠനത്തിലാണ് ഡാനിഷ്, ഫിന്നിഷ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. ടാറ്റൂ ചെയ്തവരും ടാറ്റൂ ചെയ്യാത്തവരും തമ്മിലുള്ള കാന്‍സര്‍ നിരക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍, ടാറ്റൂ ചെയ്ത വ്യക്തികള്‍ക്ക് സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യത 62% വരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കൈപ്പത്തിയെക്കാള്‍ വലിപ്പത്തില്‍ ടാറ്റൂ ചെയ്യുന്നവരില്‍ സ്‌കിന്‍ കാന്‍സറിനുള്ള സാധ്യത 137% കൂടുതലാണെന്നും, രക്ത കാന്‍സറായ ലിംഫോമയുടെ സാധ്യത 173% കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി. യൂറോപ്പിലെ യുവതലമുറയില്‍ ടാറ്റൂകളുടെ പ്രചാരം

More »

പൊതുജനത്തിന് ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെ ആരോഗ്യവകുപ്പ്
പൊതുജനത്തിന് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെയിലെ ആരോഗ്യവകുപ്പ്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) റിപ്പോര്‍ട്ട് പ്രകാരം പക്ഷിപ്പനിയും, കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങള്‍ക്ക് വാക്സീനുകള്‍, മരുന്നുകള്‍ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമാണ്‌ ഇത്തരത്തില്‍ ഒരു പട്ടിക പുറത്തുവിടാന്‍ ഉണ്ടായ കാരണമെന്ന് യുകെഎച്ച്എസ്എ പറഞ്ഞു. 24 രോഗങ്ങളുടെ യുകെഎച്ച്എസ്എ പട്ടിക അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെര്‍സ്, എബോള (മാര്‍ബര്‍ഗ് പോലുള്ള സമാന വൈറസുകള്‍), ഫ്ലാവിവിരിഡേ (ഡെങ്കി, സിക്ക, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു), ഹാന്റവൈറസ്, ക്രിമിയന്‍-കോംഗോ രക്തസ്രാവ പനി, പനി (പക്ഷി പനി ഉള്‍പ്പെടെയുള്ള സീസണല്‍ അല്ലാത്തത്),

More »

സ്മാര്‍ട്ട്ഫോണിനെ സ്റ്റെതസ്‌കോപ്പാക്കി വിപ്ലവം സൃഷ്ടിക്കാന്‍ യു.കെയിലെ മലയാളി ഗവേഷകരുടെ സ്റ്റാര്‍ട്ടപ്പ്
സ്മാര്‍ട്ട്ഫോണ്‍ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായ ഇക്കാലത്തു ചികിത്സാ രംഗത്തും അതിനെ ഉപയോഗ പ്രദമാക്കാനുള്ള ശ്രമങ്ങളിലാണ് ഗവേഷകര്‍. ഇതിന്റെ ഭാഗമായി സ്മാര്‍ട്ട്ഫോണിനെ സ്റ്റെതസ്‌കോപ്പാക്കി വിപ്ലവം സൃഷ്ടിക്കാന്‍ യു.കെയിലെ മലയാളി ഗവേഷകരുടെ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം തുടങ്ങി. മലയാളികളായ ഡോ. ജെയ്സ് ജോണ്‍, ആരതി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുകെയിലെ വെയില്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൈനെക് എ.ഐ. (laennec.ai) എന്ന സ്റ്റാര്‍ട്ടപ്പ് മെഡിക്കല്‍ രംഗത്ത് പുതിയൊരു വിപ്ലവത്തിനുള്ള തയ്യാറെടുപ്പിലാണ്. സ്മാര്‍ട്ട് ഫോണുകളെ ഡിജിറ്റല്‍ സ്റ്റെതസ്‌കോപ്പ് ആക്കി മാറ്റി ആസ്ത്മ, മറ്റു ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ കണ്ടെത്താനും രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലൈനെക് വികസിപ്പിക്കുന്നത്. നിര്‍മിതബുദ്ധി (എ.ഐ.) യുടെ സഹായത്തോടെയാണ് ഇത്.

More »

ഏഴ് ലക്ഷം വനിതകളെ പങ്കെടുപ്പിച്ച് എഐ സ്തനാര്‍ബുദ സ്‌ക്രീനിംഗിന് യുകെ
ലണ്ടന്‍ : സ്തനാര്‍ബുദ ചികില്‍സാ രംഗത്ത് വന്‍ വഴിത്തിരിവുണ്ടാക്കാന്‍ എഐയുടെ സഹായത്തോടെ യുകെ. ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സ്തനാര്‍ബുദ സ്‌ക്രീനിംഗ് പരീക്ഷണത്തിന് യുകെയില്‍ തുടക്കമാവുകയാണ്. സ്താനാര്‍ബുദം തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കുന്ന എഐ ടൂളുകളുടെ പരീക്ഷണത്തില്‍ യുകെയില്‍ ഏഴ് ലക്ഷത്തോളം വനിതകള്‍ ഭാഗമാകുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്തനാര്‍ബുദം തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പരീക്ഷണത്തിന് 700,000ത്തോളം സ്ത്രീകളെയാണ് എന്‍എച്ച്എസ് കണ്ടെത്തിയിരിക്കുന്നത്. എഐ ടൂളുകള്‍ വഴി സ്ത്രീകളിലെ സ്താനാര്‍ബുദം വേഗത്തിലും കൃത്യതയിലും കണ്ടെത്താനാകുമോ എന്ന് ഏപ്രില്‍ മാസം മുതല്‍ യുകെയില്‍ 30 ഇടങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ വഴി അറിയാം. ഈ വര്‍ഷാവസാനം കാന്‍സര്‍ പ്രതിരോധ പദ്ധതി യുകെയില്‍ ആരംഭിക്കാനിരിക്കേയാണ് എന്‍എച്ച്എസ്

More »

വിഷാദ രോഗ ചികിത്സയില്‍ സഹായകമായ നിര്‍ണായക കണ്ടെത്തലുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ 3.8 ശതമാനം ആളുകള്‍ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇത് ഏകദേശം 280 ദശലക്ഷം വരും എന്നാണ് കണക്കാക്കുന്നത്. പ്രതികൂല ജീവിത സാഹചര്യങ്ങള്‍, ശാരീരിക അസ്വാസ്ഥ്യം, സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വിഷാദരോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും, അതിന് ഒരു ജനിതക ഘടകവുമുണ്ട്. പലരും തങ്ങള്‍ക്കു വിഷാദ രോഗമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ വിഷാദരോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. വിഷാദരോഗങ്ങള്‍ക്ക് കാരണമാകുന്ന 300 ജനതക ഘടകങ്ങളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെയും കിംഗ്സ് കോളേജ് ലണ്ടന്റെയും നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘം ആണ് സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. 29 രാജ്യങ്ങളിലെ 5 ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുള്ള ജനിതക വിവരങ്ങള്‍ വിശകലനം

More »

ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും
ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്നു പഠന റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന പോഷകാഹാര എപ്പിഡെമിയോളജിസ്റ്റുമായ ഡോ. കെരന്‍ പാപ്പിയറിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് പുതിയ വിവരങ്ങള്‍ അനാവരണം ചെയ്തത്. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുമെന്നാണ് ഭക്ഷണവും രോഗവുമായുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഒരു ഗ്ലാസ് പാലില്‍ അടങ്ങിയിരിക്കുന്ന ഏകദേശം 300 മില്ലിഗ്രാം അളവ് വരുന്ന കാല്‍സ്യത്തിന്റെ അളവാണ് കുടല്‍ കാന്‍സര്‍ സാധ്യത 17 ശതമാനം കുറയ്ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഫോര്‍ട്ടിഫൈഡ് സോയ പാലിനും സമാന രീതിയിലുള്ള സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ട്ടിഫൈഡ് സോയ പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റെ അളവാണ് ഇതിന് കാരണം.

More »

ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍
കാന്‍സര്‍ ബാധിതരുടെ എണ്ണം ലോകത്തു വലിയതോതില്‍ കൂടുകയാണ്. അതില്‍ത്തന്നെ കുടലില്‍ പടരുന്ന കാന്‍സര്‍ ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍ ആണ്. കുടലിലെ കാന്‍സര്‍ പ്രധാനമായും 25 മുതല്‍ 49 വരെ പ്രായത്തിലുള്ളവരിലാണ് പടരുന്നത്. ആഗോളതലത്തില്‍ ഇത് വ്യാപകമായി വര്‍ധിക്കുന്നുണ്ട്. ഇതിനിടെയാണ് ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം ശരാശരി 3.6 ശതമാനം വളര്‍ച്ച രോഗം കൈവരിക്കുന്നതായി വ്യക്തമാകുന്നത്. മോശം ഡയറ്റ്, അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണത്തിന്റെ കൂടിയ ഉപയോഗം, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ ചേര്‍ന്നാണ് ഈ ട്രെന്‍ഡിന് ഉത്തരവാദിത്വം പേറുന്നതെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. യുവാക്കളില്‍ കുടല്‍ കാന്‍സര്‍ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തുന്നതായാണ് 50 രാജ്യങ്ങളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ വരുമാനം കൂടിയ

More »

പുകവലി ഉപേക്ഷിക്കുന്നതിനായുള്ള എന്‍എച്ച്എസിന്റെ ഗുളിക ചികിത്സയ്ക്ക് മികച്ച ഫലം
പുകവലി ആരോഗ്യത്തിനു ഹാനികരം ആണെങ്കിലും അത് ഉപേക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോലും അതിനു കഴിയാറില്ല. അത്രയ്ക്കുണ്ട് അതിന്റെ സ്വാധീനം. ഇടയ്ക്കു ഇ സിഗരറ്റ് പോലുള്ളവ എത്തിയെങ്കിലും അതും ആരോഗ്യത്തിനു ദോഷമാണ്. പുകവലിക്കാര്‍ എന്‍എച്ച്എസിനു ബാധ്യത ആയതിനാല്‍ ഇതിനു ഫലപ്രദമായി തടയിടുവാനാണവര്‍ ശ്രമിക്കുന്നത്. അതിനു ഫലമുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നപതിനായിരക്കണക്കിന് ആളുകള്‍ക്ക് എന്‍എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 'വരേനിക്ലൈന്‍' എന്ന ഗുളികയാണ് എന്‍എച്ച്എസ് നല്‍കുന്നത് . നേരത്തെ നല്‍കിയിരുന്ന ഗുളികയെക്കാള്‍ ഗുണമേന്മയേറിയതാണ് പുതിയ മരുന്ന് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടി കാണിച്ചു. ദിവസേന കഴിക്കുന്ന ഗുളിക ഫലപ്രദവും നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ഗംമിനേക്കാള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions