ആരോഗ്യം

കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
എന്‍എച്ച്എസിന് പൊതുവെ രോഗികളുടെ ബാഹുല്യം മൂലം കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. പ്രായമായവര്‍ മാത്രമല്ല കുട്ടികളും കൗമാരക്കാരും എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി ഉയര്‍ത്തുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍) വര്‍ദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സ്കൂള്‍ പ്രായക്കാര്‍ക്കിടയിലെ ഹൈപ്പര്‍ടെന്‍ഷന്‍ നിരക്ക് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും, യുകെയില്‍ ഇതുവരെ കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ രക്തസമ്മര്‍ദ്ദ പരിശോധനാ സംവിധാനം നിലവിലില്ല. ഇതുമൂലം പ്രശ്നത്തിന്റെ വ്യാപ്തിയും ഏറ്റവും അപകടസാധ്യതയുള്ള കുട്ടികളും ആരെന്നതും ആരോഗ്യവിദഗ്ധര്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല. കൗമാരത്തില്‍ തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ കണ്ടെത്തിയാല്‍, ഗൗരവമേറിയ രോഗങ്ങള്‍ തടയാനാകും

More »

എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
എന്‍എച്ച്എസില്‍ കാന്‍സറും ഹൃദ്രോഗവും പോലുള്ള ഗൗരവമേറിയ രോഗമുള്ളവര്‍ക്ക് വേണ്ട ചികിത്സ അടിയന്തരമായി നല്‍കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പരിശോധനകള്‍ക്ക് തന്നെ മാസങ്ങള്‍ വൈകുന്നു. റോയല്‍ കോളജ് ഓഫ് റേഡിയോളജിസ്റ്റ് നടത്തി വിശകലനത്തിലാണ് ആരോഗ്യ മേഖലയിലെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നത്. സെപ്തംബറില്‍ 3.86 ലക്ഷം പേര്‍ ആറാഴ്ചയോളം കാത്തിരുന്നുവെന്ന റിപ്പോര്‍ട്ടും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗ നിര്‍ണയവും ചികിത്സയും വൈകുന്നതോടെ രോഗിയുടെ ആരോഗ്യനില പരുങ്ങലിലാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ വിഭാഗത്തിലുടനീളം ആറാഴ്ചത്തെ സമയപരിധി പാലിക്കാത്ത ട്രസ്റ്റുകളുടെ എണ്ണം 46 ശതമാനമാണ്. റേഡിയോളജിസ്റ്റുകളുടെ ക്ഷാമം രൂക്ഷമാണ്. പരിശോധനകള്‍ വൈകാന്‍ കാരണം ഇതാണ്. രോഗികളുടെ വേദനയും ആശങ്കയും നീണ്ട കാത്തിരിപ്പില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. കാന്‍സര്‍

More »

ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
ലോകമെമ്പാടും കോടിക്കണക്കിന് ആളുകള്‍ ആസ്മ മൂലം ബുദ്ധിമുട്ടുന്നുണ്ട്. തീവ്ര ആസ്മയുള്ളവര്‍ക്ക് പലപ്പോഴും ദിവസേന സ്റ്റിറോയിഡ് ഗുളികകള്‍ കഴിക്കേണ്ടി വരും. എന്നാല്‍ ദീര്‍ഘകാലം ഈ ഗുളികകള്‍ ഉപയോഗിക്കുന്നത് അസ്ഥിക്ക് ബലക്ഷയം, പ്രമേഹം, അണുബാധകള്‍ തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയായേക്കാം. അങ്ങനെയിരിക്കെയാണ് ആസ്മ രോഗികള്‍ക്ക് ആശ്വാസമായി സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം വന്നിരിക്കുന്നത്. യുകെയില്‍ തന്നെ ആസ്മ വലിയൊരു ആരോഗ്യപ്രശ്നമായി തുടരുന്നതിനാല്‍, നല്ലൊരു പരിഹാരത്തിനായി രോഗികളും ഡോക്ടര്‍മാരും വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. കിംഗ്‌സ് കോളേജ് ലണ്ടന്‍ നയിച്ച അന്തര്‍ദേശീയ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത് യുകെ, യു.എസ്., ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 300 തീവ്ര ആസ്മ രോഗികള്‍ ഈ പഠനത്തില്‍

More »

യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തു സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍. സണ്‍ബെഡ് സലൂണുകള്‍ നിരോധിക്കണമെന്ന് കാന്‍സര്‍ വിദഗ്ധരും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാന്‍സര്‍ ആശുപത്രിയിലെ പ്രൊഫ. പോള്‍ ലോറിഗന്‍ ഉള്‍പ്പെടെ വിദഗ്ധര്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സര്‍ക്കാര്‍ ഉടന്‍ തന്നെ സണ്‍ബെഡുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചെറുപ്പക്കാരില്‍ പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍, രോഗബാധയും മരണവും കുറയ്ക്കാന്‍ ഒരു പൂര്‍ണ്ണ നിരോധനമാണ് ഏക മാര്‍ഗമെന്ന് അവര്‍ പറഞ്ഞു. 2009-ല്‍ ലോകാരോഗ്യ സംഘടനയുടെ (WHO) അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സിയായ IARC സണ്‍ബെഡ് വികിരണം മനുഷ്യരില്‍ മെലനോമ ഉള്‍പ്പെടെ ത്വക്ക് രോഗ കാന്‍സര്‍ ഉണ്ടാക്കുന്ന കാരസിനോജെനിക് ഘടകമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

More »

അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
യുകെയില്‍ വൈകിയുള്ള മാതൃത്വ തീരുമാനവും സ്ത്രീകളുടെ അമിതവണ്ണവും പ്രസവങ്ങള്‍ സങ്കീര്‍ണമാക്കുന്നു. നിലവില്‍ രാജ്യത്തു പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍ ആണെന്നതാണ് ഗൗരവമേറിയ കാര്യം. 2023-ല്‍ നടന്ന 5.92 ലക്ഷം പ്രസവങ്ങളില്‍ 50.6 ശതമാനവും സിസേറിയന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇടപെടലോടെ ആണ് നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സിസേറിയന്‍ ശസ്ത്രക്രിയകള്‍, ഫോഴ്‌സെപ്സ്, വെന്‍ടൂസ് കപ്പ് എന്നിവയിലൂടെയാണ് പ്രസവങ്ങളുടെ വലിയൊരു പങ്കും നടന്നത്. 2015-16-ലെ 25 ശതമാനത്തില്‍ നിന്ന് 2023-ല്‍ 38.9 ശതമാനമായി സിസേറിയന്‍ വര്‍ദ്ധിച്ചുവെന്ന് നാഷണല്‍ മെറ്റേണിറ്റി ആന്‍ഡ് പെരിനാറ്റല്‍ ഓഡിറ്റ് (NMPA) റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേ സമയം, ഇന്‍ഡ്യൂസ് പ്രസവങ്ങളും 29.3 ശതമാനത്തില്‍ നിന്ന് 33.9 ശതമാനമായി ഉയര്‍ന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന പ്രായത്തിലും അമിതവണ്ണത്തിലും മാതൃത്വം ഏറ്റെടുക്കുന്ന സ്ത്രീകളുടെ

More »

ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
എന്‍എച്ച്എസിന്റെ രോഗപരിശോധനകളില്‍ വരുത്തുന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി യുകെയിലെ ആയിരക്കണക്കിന് പ്രായപൂര്‍ത്തിയായവര്‍ക്ക് ചെലവ് കുറഞ്ഞ രോഗ പരിശോധന ലഭ്യമാക്കും. അല്‍ഷമേഴ്സിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കാനുള്ളതാണ് ഈ പരിശോധന. ഏറെ പ്രാധാന്യമുള്ള ഈ പരീക്ഷണത്തില്‍ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍ നിന്നുള്ള ഗവേഷകര്‍, ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ സാന്നിദ്ധ്യം രക്തത്തിലുണ്ടോ എന്നായിരിക്കും പരിശോധിക്കുക. നിലവില്‍, അല്‍ഷമേഴ്സ് കണ്ടെത്തുന്നതിനുള്ള പരിശോധനകളില്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റ്, മസ്തിഷ്‌കത്തിന്റെ സ്‌കാനിംഗ്, വേദനാജനകമായ ലുംബാര്‍ പങ്ക്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വളരെ പ്രധാനമായ ഈ രക്തപരിശോധനയിലൂടെ ഡിമെന്‍ഷ്യ കണ്ടെത്തുന്നത് വേഗത്തിലാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ടു തന്നെ രോഗികള്‍ക്ക് നേരത്തേ തന്നെ ചികിത്സ നല്‍കാന്‍ കഴിയും. ഇത് രോഗം ഭേദമാകുന്നതില്‍ വലിയ

More »

ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
ഹൃദയാഘാതവും സ്‌ട്രോക്കും തടയുന്നതില്‍ പതിറ്റാണ്ടുകളായി പ്രാഥമികമായി ഉപയോഗിച്ചിരുന്ന ആസ്പിരിനിനേക്കാള്‍ ക്ലോപിഡോഗ്രെല്‍ എന്ന മരുന്ന് കൂടുതല്‍ ഫലപ്രദമാണെന്ന് പുതിയ പഠനം. യൂറോപ്പിലെ ഏറ്റവും വലിയ ഹാര്‍ട്ട് കോണ്‍ഫറന്‍സ് ആയ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പഠനം, പ്രശസ്തമായ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്ത് ഏകദേശം 300 മില്യണ്‍ ആളുകള്‍ ആണ് ഹൃദയ സംമ്പന്ധമായ രോഗത്തോട് (CAD) ജീവിക്കുന്നത്. അതില്‍ യുകെയില്‍ മാത്രം 23 ലക്ഷത്തിലധികം രോഗികളുണ്ട്. ബ്രിട്ടനില്‍ ഹൃദയാഘാതം വര്‍ഷം തോറും ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കുമ്പോള്‍ ഈ കണ്ടെത്തല്‍ ഭാവിയില്‍ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ തന്നെ മാറ്റിമറിക്കുമെന്നു വിദഗ്ധര്‍ പറയുന്നു. ആഗോള തലത്തില്‍ 29,000 രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ ഏഴ് പ്രധാന ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് പഠനത്തിന്റെ അടിസ്ഥാനം.

More »

സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
സ്‌ട്രോക്ക് രോഗികളുടെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും, ചികിത്സ ലഭ്യമാക്കുന്നതിലും എന്‍എച്ച്എസ് തുടരെ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട് . ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ഓംബുഡ്‌സ്മാനാണ് സ്‌ട്രോക്ക് രോഗികളെ പരിചരിക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസിന് തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നതായി കുറ്റപ്പെടുത്തുന്നത്. വേള്‍ഡ് സ്‌ട്രോക്ക് അസോസിയേഷന്‍ കണക്ക് പ്രകാരം ആഗോള തലത്തില്‍ ഈ വര്‍ഷം 12 മില്ല്യണ്‍ പേര്‍ക്ക് സ്‌ട്രോക്ക് നേരിടാം. ഇതില്‍ 6.5 മില്ല്യണ്‍ പേര്‍ക്ക് ജീവഹാനി സംഭവിക്കാമെന്നാണ് കരുതുന്നത്. യുകെയിലെ ഏറ്റവും വലിയ കൊലയാളികളില്‍ ഒന്നായ സ്‌ട്രോക്ക് ബാധിച്ച് പ്രതിവര്‍ഷം 34,000 പേരാണ് മരിക്കുന്നത്. ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. മുഖം കോടുന്നതും, കൈകള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നതും, സംഭാഷണം പ്രശ്‌നമാകുന്നതും ഉള്‍പ്പെടെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളെ കുറിച്ച് ബോധവത്കരണം

More »

ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
ഇംഗ്ലണ്ടിലെ ജനങ്ങളുടെ മാനസികാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന് എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധന ഉണ്ടെന്നാണ് എന്‍എച്ച്എസ് നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടത്. ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് അതായത് 25 ശതമാനം പേര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മാനസിക വൈകല്യങ്ങള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. യുവാക്കളെക്കാള്‍ യുവതികളിലാണ് മാനസിക പ്രശ്നങ്ങള്‍ കൂടുതല്‍ ഉള്ളത്. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരില്‍ ഇത്തരം അവസ്ഥകളുടെ നിരക്ക് ഒരു ദശാബ്ദത്തിനുള്ളില്‍ വലിയ തോതില്‍ വര്‍ധിച്ചതായി ആണ് സര്‍വേ ഫലം കാണിക്കുന്നത്. 2014 -ല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം 18.9 ശതമാനമായിരുന്നത് 2024 ആയപ്പോള്‍ 25.8 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ മുതിര്‍ന്ന സ്ത്രീകളില്‍ പാനിക് ഡിസോര്‍ഡര്‍, ഫോബിയകള്‍,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions