വിദേശം

റഷ്യന്‍ സേന യുക്രൈനെ വളയുന്നു; യുദ്ധഭീതിയില്‍ യൂറോപ്പ്‌
ബ്രസല്‍സ്‌ : യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനിക നീക്കവും കിഴക്കന്‍ യൂറോപ്പിലേക്കു നാറ്റോ സൈനിക സഖ്യം കൂടുതല്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയക്കുകയും ചെയ്തതോടെ യുദ്ധഭീതിയില്‍ യൂറോപ്പ്‌. അധിനിവേശം നടത്തുമെന്ന അഭ്യൂഹം റഷ്യ നിഷേധിക്കുന്നുണ്ടെങ്കിലും നീക്കം നേരിടാന്‍ തയാറെടുക്കുകയാണ്‌ യൂറോപ്പ്‌. യുക്രൈന്‍ അതിര്‍ത്തിക്കു തൊട്ടടുത്ത്‌ ഒരു ലക്ഷത്തോളം സൈനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്‌. റഷ്യന്‍ ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ യുക്രൈന്‍ എംബസിയിലെ സ്‌റ്റാഫിനെയും ആശ്രിതരെയും പിന്‍വലിക്കുകയാണെന്നു ബ്രിട്ടന്‍ വ്യക്‌തമാക്കി. നയതന്ത്രപ്രതിനിധികളുടെ കുടുംബാംഗങ്ങളോടു യുക്രൈന്‍ വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. റഷ്യയുടെ സൈനികനീക്കം ഏതു സമയവും ഉണ്ടാകാമെന്നു യു.എസ്‌. എംബസി വാര്‍ത്താക്കുറുപ്പില്‍ വ്യക്‌തമാക്കി. അത്തരമൊരു സന്ദര്‍ഭമുണ്ടായാല്‍ അമേരിക്കന്‍ പൗരന്മാരെ

More »

മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ യാത്രക്കാരന്‍, പറന്നുപൊങ്ങിയ ലണ്ടന്‍ വിമാനം തിരിച്ചിറക്കി
വിമാനത്തിന് ഉള്ളില്‍ മാസ്‌ക്ധരിക്കാന്‍ കൂട്ടാക്കാതെ വാശിപിടിച്ച യാത്രക്കാരനെ തിരിച്ചിറക്കാനായി പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു. വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതോടെയാണ് യാത്ര അവസാനിപ്പിച്ച് യുഎസ് വിമാനം തിരിച്ച് പോയത്. മിയാമിയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് വിചിത്രമായ സംഭവം നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ യുഎസില്‍ കര്‍ശനമായതിനാല്‍ വിമാനത്തിനകത്തും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധിതമാണ്. എന്നാല്‍ വിമാനജീവനക്കാര്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടും യാത്രക്കാരില്‍ ഒരാള്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് അമേരിക്കന്‍ ജെറ്റ്‌ലൈനര്‍ ബോയിങ് 777 വിമാനം 129 യാത്രക്കാരുള്‍പ്പെടെ 143 അംഗങ്ങളുമായി തിരികെ പോയി. വിമാനം തിരിച്ചു പറന്നിട്ടും മാസ്‌ക് ധരിക്കാന്‍ തയാറാകാതിരുന്ന യാത്രക്കാരനെ തേടി പോലീസും വിമാനത്താവളത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

More »

യുഎസിന്റെ 5ജി പാരയായി; ബ്രിട്ടീഷ് എയര്‍വേസ്, എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് സര്‍വീസുകളെ ബാധിച്ചു
അമേരിക്ക 5ജി ടെക്‌നോളജിയിലേക്ക് ചുവടുമാറിയതിനെ തുടര്‍ന്ന് ആ രാജ്യത്തേക്കുള്ള വിമാനസര്‍വവീസുകളില്‍ തടസങ്ങള്‍. ഇതുമൂലം ബ്രിട്ടീഷ് എയര്‍വേസും, എയര്‍ ഇന്ത്യയും എമിറേറ്റ്‌സും ഉള്‍പ്പെടെ വിവിധ വിമാന സര്‍വീസുകള്‍ യുഎസിലേക്കുള്ള പറക്കലുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനങ്ങളിലെ നാവിഗേഷന്‍ സിസ്റ്റത്തെ 5ജി ടെക്‌നോളജി ബാധിക്കുമെന്ന ആശങ്കയിലാണിത്. 5ജി മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ക്കായി സി-ബാന്‍ഡ് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ വിമാനങ്ങളിലെ നാവിഗേഷന്‍ സിസ്റ്റം തടസപ്പെടുമെന്നാണ് ഭീതി. ബോയിംഗ് 777 വിമാനങ്ങളാണ് പ്രധാനമായും അപകടം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ ഘട്ടത്തിലും 5ജി പദ്ധതി നടപ്പാക്കുന്നത് മുന്നോട്ട് പോയിട്ടുണ്ട്. രാജ്യത്ത് 4500 ടവറുകളാണ് ഇതിന്റെ ഭാഗമായി സ്വിച്ച്ഓണ്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ 88 എയര്‍പോര്‍ട്ടുകള്‍ക്ക് സമീപമുള്ള 500 ടവറുകള്‍ ഇപ്പോഴും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇവയില്‍

More »

രക്തബന്ധത്തില്‍പ്പെട്ടവരുമായി ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കാന്‍ ഫ്രാന്‍സ്
പാരിസ് : രക്തബന്ധത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് (Incest) ക്രിമിനല്‍ കുറ്റമാക്കാനൊരുങ്ങി ഫ്രാന്‍സ്. ഇത്തരത്തില്‍ ഏത് പ്രായത്തിലുള്ളവര്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടായാലും നിയമവിരുദ്ധമായി കണക്കാക്കി കേസെടുക്കാനാണ് നീക്കം. 1791ശേഷം ആദ്യമായാണ് ഫ്രാന്‍സ് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. കുട്ടികളൊഴിച്ച്, പ്രായപൂര്‍ത്തിയായ ആളുകള്‍ തന്റെ കുടുംബത്തിലുള്ളവരുമായി, രക്തബന്ധത്തിലുള്ളവരുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിലവില്‍ ഫ്രാന്‍സില്‍ നിയമവിധേയമാണ്. എന്നാല്‍ ഇനിമുതല്‍, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രണ്ട് പേരും 18 വയസിന് മുകളിലായാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിലെ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയെന്‍ ടാക്വെറ്റ് പറഞ്ഞു. ഇത്തരം

More »

അബുദാബി എയര്‍പോര്‍ട്ടിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം
അബുദാബി : യുഎഇയിലെ അബുദാബിയില്‍ വിമാനത്താവളത്തിനു സമീപം സ്‌ഫോടനവും തീപിടിത്തവും. അബുദാബി വിമാനത്താവളത്തിനു സമീപത്തെ ഇന്ധന സംഭരണശാലിയില്‍ ഡ്രോണ്‍ വഴി നടത്തിയ ആക്രമണമാണ് സ്‌ഫോടനത്തിനു കാരണം. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. യെമനിലെ ഇറാന്‍ അനുകൂല ഹൂതി സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. എണ്ണക്കമ്പനിയായ എഡിഎന്‍ഒസിയുടെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മുസഫ മേഖലയില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മ്മാണ സൈറ്റില്‍ തീപിടുത്തമുണ്ടായതായും അബുദാബി പോലീസ് സ്ഥിരീകരിച്ചു. അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളപായം ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്. ഇതിനു പിന്നാലെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചു.''പ്രാരംഭ അന്വേഷണത്തില്‍

More »

അമേരിക്കയിലെ സിനഗോഗില്‍ ജനങ്ങളെ ബന്ദിയാക്കിയത് ബ്ലാക്ക്‌ബേണില്‍ നിന്നുള്ള ഭീകരന്‍; മാഞ്ചസ്റ്ററില്‍ അറസ്റ്റ്
അമേരിക്കയിലെ ടെക്‌സാസിലുള്ള ജൂത സിനഗോഗില്‍ നാല് പേരെ ബന്ദികളാക്കിയ സംഭവത്തില്‍ എഫ്ബിഐ രക്ഷാസംഘം വെടിവെച്ച് കൊന്നത് ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണില്‍ നിന്നുള്ള 44-കാരനെയെന്ന് സ്ഥിരീകരണം. ബ്ലാക്ക്‌ബേണ്‍ സ്വദേശിയായ മാലിക് ഫൈസല്‍ അക്രമാണ് കോളിവില്ലെയിലെ കോണ്‍ഗ്രഗേഷന്‍ ബെത്ത് ഇസ്രയേല്‍ സിനഗോഗില്‍ ആളുകളെ പത്ത് മണിക്കൂറോളം ബന്ദികളാക്കിയത്. ഒരു ബന്ദിയെ ആറ് മണിക്കൂറിന് ശേഷം പുറത്തുവിട്ടതിന് പിന്നാലെയാണ് എഫ്ബിഐ സ്വാറ്റ് സംഘം കെട്ടിടത്തില്‍ ഇരച്ചുകയറി ഭീകരനെ വെടിവെച്ച് കൊന്നത്. കോളിവില്ലെയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നും രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതായി തീവ്രവാദ വിരുദ്ധ സ്‌പെഷ്യലിസ്റ്റുകള്‍ സ്ഥിരീകരിച്ചു. അതേസമയം, അക്രമിന്റെ മരണത്തില്‍ സഹോദരന്‍ ഗുല്‍ബര്‍ അക്രം ദുഃഖം രേഖപ്പെടുത്തി. ബന്ദിനാടകം അരങ്ങേറുമ്പോള്‍ എഫ്ബിഐക്ക് ഒപ്പം പ്രവര്‍ത്തിച്ച് സഹോദരനെ

More »

ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ കണ്ടെത്തി
കോവിഡ് വേരിയന്റുകളില്‍ നിന്ന് അടുത്തെങ്ങും ലോകത്തിനു മോചനമില്ല ! ഒമിക്രോണിന്റെ ഭീഷണികൊണ്ടു ഒന്നും അവസാനിക്കുന്നില്ലെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. ലോകത്ത് ഇപ്പോള്‍ വ്യാപകമായി പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളായ ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സങ്കരം സൈപ്രസിലെ ഗവേഷകര്‍ കണ്ടെത്തി. ഡെല്‍റ്റക്രോണ്‍ എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്. ഡെല്‍റ്റയുടെ ജീനോമില്‍ ഒമിക്രോണിന്റേതുപോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഈ പേരിട്ടതെന്ന് സൈപ്രസ് സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജി മേധാവി ലിയോണ്‍ഡിയോസ് കോസ്റ്റികിസ് പറഞ്ഞു. 25 ഡെല്‍റ്റക്രോണ്‍ കേസുകളാണ് കോസ്റ്റികിസും സഹപ്രവര്‍ത്തകരും സൈപ്രസില്‍ കണ്ടെത്തിയത്. ഈ വകഭേദം കൂടുതല്‍ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ.

More »

ന്യൂയോര്‍ക്കില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ന്യൂയോര്‍ക്കിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9.30യോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. '19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ തീപിടിത്തമാണിത്,' മേയര്‍ എറിക് ആഡംസ് സി.എന്‍.എന്നിനോട് പറഞ്ഞു. 'ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് വേര്‍പെട്ടുപോയ നിഷ്‌കളങ്കരായ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എല്ലാവരും എന്നോടൊപ്പം ചേരുക,' അദ്ദേഹം ട്വീറ്റ് ചെയ്തു. തീപിടിത്തത്തിലുണ്ടായ പുക ശ്വസിച്ചാണ് പകുതിയിലേറെ പേര്‍ മരിച്ചതെന്നാണ്

More »

ഒമിക്രോണ്‍ കോവിഡിന്റെ അവസാന വകഭേദമല്ല; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
ജനീവ : ഒമിക്രോണ്‍ എന്നത് കോവിഡിന്റെ അവസാനമായിരിക്കും, ഒടുവിലത്തെ വകഭേദമായിരിക്കും എന്ന് കരുതുന്നത് തെറ്റാണെന്ന് ലോകാരോഗ്യ സംഘടന ഡബ്ല്യു.എച്ച്.ഒ. ഒമിക്രോണ്‍ ലോകം മുഴുവനുമുള്ള ആളുകളെ കൊന്നൊടുക്കുകയാണെന്നും ഇത് നിസാരമായ വകഭേദമാണെന്ന് പറഞ്ഞ് തള്ളിക്കളയരുതെന്നുമാണ് സംഘടന കഴിഞ്ഞ ദിവസം പറഞ്ഞത്. ഒമിക്രോണ്‍, ഡെല്‍റ്റ പോലുള്ള മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര ഗുരുതരമല്ലെന്നും മരണനിരക്ക് താരതമ്യേന കുറവാണെന്നുമുള്ള തരത്തില്‍ പ്രചരണങ്ങള്‍ വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്. ഒമിക്രോണിന്റെ അനിയന്ത്രിതമായ വ്യാപനം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കെയാണ് വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന എത്തിയത്. ഡെല്‍റ്റ വകഭേദത്തെ മറികടക്കുന്ന രീതിയിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും പല രാജ്യങ്ങളിലും ആശുപത്രികള്‍ രോഗികളെ ഉള്‍ക്കൊള്ളാനാവാതെ വെല്ലുവിളി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions