വിദേശം

യു എസിലെ സ്‌കൂളില്‍ 15കാരന്‍ 3 സഹപാഠികളെ വെടിവച്ചുകൊന്നു; 8 പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍ : അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിലെ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. 15കാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസും പ്രായമുള്ള പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തു. 15 മുതല്‍ 20 തവണ പ്രതി

More »

ലയണല്‍ മെസിയ്ക്ക് ഏഴാം ബാലണ്‍ ഡി ഓര്‍; വനിതാതാരം അലക്‌സിയ പുറ്റലാസ്
പാരീസ് : ലയണല്‍ മെസിയ്ക്കു ഏഴാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. വനിതാതാരമായി അലക്‌സിയ പുറ്റലാസിനും ബാലണ്‍ ഡി ഓര്‍ നേടി. അര്‍ജന്റീനയ്ക്ക് കോപ അമേരിക്കയും ബാഴ്‌സലോണയ്ക്ക് കിംഗ്‌സ് കപ്പും നേടിക്കൊടുത്തതാണ് മെസിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. നിലവില്‍ പി.എസ്.ജി താരമാണ് മെസി. ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ താരവും മെസിയാണ്. അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തൊട്ടു പിന്നില്‍. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. ബാഴ്‌സലോണയ്ക്കായി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് പുറ്റലാസിനെ മികച്ച വനിതാ താരമാക്കിയത്. ചാമ്പ്യന്‍സ്

More »

അമേരിക്കയില്‍ ഉറങ്ങിക്കിടന്ന മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു; വെടിയുതിര്‍ത്തത് മുകള്‍നിലയിലെ താമസക്കാരന്‍
അലബാമ : യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്ഗോമറിയില്‍ റങ്ങിക്കിടന്ന മലയാളി പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് മരിച്ചത്. വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന മറിയം സൂസന്‍ മാത്യുവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ ബോബന്‍ മാത്യൂവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്. പോലിസ് അധികാരികളില്‍ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നു. നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ്

More »

ഒമിക്രോണ്‍; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന
ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സ്ഥിരീകരണത്തെ തുടര്‍ന്ന് ആഫ്രിക്കക്ക് മേല്‍ യുകെയടക്കം വിവിധ രാജ്യങ്ങള്‍ യാത്രനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ മത്ഷിദിസോ മൊയ്തി. യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. 'ലോകരാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ രോഗവ്യാപനത്തില്‍ ചെറിയ കുറവുണ്ടാക്കിയേക്കും. എന്നാല്‍ ദൈനംദിനജീവിതത്തിന് അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും,' ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ശാസ്ത്രീയമായിട്ടായിരിക്കണമെന്നും അനാവശ്യമായ കടന്നുകയറ്റമാവരുതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഖത്തര്‍, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ, കുവൈറ്റ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങി നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയ്ക്ക് മേല്‍ യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ,

More »

സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിക്ക് സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം കസേരപോയി
സ്‌റ്റോക്ക്‌ഹോം : സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത് മണിക്കൂറുകള്‍ മാത്രം. അധികാരമേറ്റ് ആദ്യ ദിനം തന്നെ സര്‍ക്കാര്‍ സഖ്യം തകര്‍ന്നതോടെ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡ്രേഴ്‌സണ്‍ ബുധനാഴ്ച രാജിവച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയാണ് മഗ്ദലേന. രാജിവച്ചെങ്കിലും വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയില്‍ വീണ്ടും അധികാരത്തിലെത്താനുള്ള അവകാശവാദം സ്പീക്കറെ അറിയിച്ചു. ബജറ്റ് ബില്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ് സഖ്യത്തിലുണ്ടായിരുന്ന ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ മഗ്ദലേനയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പിന്തുണയ്ക്കാന്‍ തയ്യാറാണെന്നാണ് ഗ്രീന്‍ പാര്‍ട്ടിയും സെന്‍ട്രല്‍, ലെഫ്റ്റ് പാര്‍ട്ടിയും അറിയിച്ചിരിക്കുന്നത്.

More »

ക്രിസ്മസ് പരേഡിലേക്ക് കാറോടിച്ചു കയറ്റി; 5 പേര്‍ കൊല്ലപ്പെട്ടു 40-ഓളം പേര്‍ക്ക് പരുക്കേറ്റു
അമേരിക്കയില്‍ ക്രിസ്മസ് പരേഡിലേക്ക് അതിവേഗത്തില്‍ കാര്‍ ഓടിച്ച് കയറ്റി. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. വിസ്‌കോസിനിലെ മില്‍വാകീ പ്രാന്തപ്രദേശത്ത് നടന്ന ക്രിസ്മസ് പരേഡിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. 'ഡാന്‍സിംഗ് ഗ്രാനീസ്' ഫ്‌ളോട്ടില്‍ പങ്കെടുക്കാന്‍ നിരവധി കുട്ടികളും പ്രായമായ സ്ത്രീകളും എത്തിയിരുന്നു. അക്രമത്തില്‍ ഇവര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ അധികവും കുട്ടികളാണ്. വിവിധ ആശുപത്രികളിലായി പരിക്കേറ്റ 12 കുട്ടികളെയും 11 മുതിര്‍ന്നവരേയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഫയര്‍ ചീഫ് സ്റ്റീവ് ഹൗവാര്‍ഡ് പറഞ്ഞു. വാര്‍ഷിക ഹോളിഡേ പരേഡിന്റെ ഭാഗമായി തെരുവിലൂടെ നടക്കവെയാണ് ചുവന്ന എസ്‌യുവി ജനക്കൂട്ടത്തിന് ഇടയിലേക്ക് കയറ്റിയതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു. നൃത്തം ചെയ്യുകയായിരുന്നു കുട്ടികളെ ഇടിക്കാതെ

More »

ബൈഡന് അനസ്‌തേഷ്യ; ആദ്യ വനിതാ പ്രസിഡന്റായി കമല ഹാരിസ്
അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റ് ചുമതല വഹിച്ച ആദ്യത്തെ വനിതയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്. ആരോഗ്യ പരിശോധനകള്‍ക്കായി പ്രസിഡന്റ് ജോ ബൈഡന്‍ ആശുപത്രിയിന്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് ചുമതല കൈമാറിയത്. പ്രസിഡന്റ് ജോ ബൈഡന്‍ അനസ്തേഷ്യയിലായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഒരു മണിക്കൂര്‍ 25 മിനിറ്റാണ് പ്രസിഡന്റ് അധികാരം വഹിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അധികാര കൈമാറ്റം പ്രഖ്യാപിച്ച് ഔദ്യോഗിക കത്തുകള്‍ രാവിലെ 10 :10 ന് അയച്ചിരുന്നു. രാവിലെ 11 :35 ന് പ്രസിഡന്റ് തന്റെ ചുമതലകള്‍ പുനരാരംഭിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ജോ ബൈഡന്‍ കുടല്‍ സംബന്ധമായ പരിശോധനയായ കൊളോണോസ്‌കോപി നടത്താനായാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പരിശോധനയ്ക്ക് അനസ്തേഷ്യ നല്‍കുന്നതിനാലാണ് താല്‍കാലികമായി അധികാരം കമല ഹാരിസിന് കൈമാറിയത്. പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും

More »

ഓസ്ട്രിയയില്‍ ലോക്ഡൗണ്‍; യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍
വിന്ററിനു തൊട്ടു മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രോഗം പടര്‍ന്നുപിടിച്ചതോടെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വാക്സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗണ്‍ വരുന്നത്. ഫെബ്രുവരി ഒന്നിനകം സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഓസ്ട്രിയയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏഴ് ദിവസത്തിനിടെ 100,000 പേരില്‍ 991 പേര്‍ എന്നതാണ് ഇവിടെ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം. ഓസ്ട്രിയന്‍ ജനതയുടെ മൂന്നില്‍ രണ്ടുപേരാണ് ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചത്. പടിഞ്ഞാറന്‍

More »

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍; ഓസീസ് ക്യാപ്റ്റന്‍ രാജിവച്ചു
മെല്‍ബണ്‍ : മുന്‍ സഹപ്രവര്‍ത്തകയ്ക്ക് തന്റെ സ്വകാര്യഭാഗങ്ങളുടെ അടക്കം ചിത്രവും അശ്ലീല സന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന സ്ഥാനം ടിം പെയ്ന്‍ രാജിവെച്ചു. നാലു വര്‍ഷം മുമ്പ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് ആയിരുന്ന വനിതയുമായുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ പുറത്തായതോടെയാണ് പെയ്ന്‍ രാജി പ്രഖ്യാപിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും, എന്നാല്‍ തന്നെയും കുടുംബത്തെയും ക്രിക്കറ്റിനെയും സംബന്ധിച്ച് ഇത് ശരിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചു കൊണ്ട് പെയ്ന്‍ പറഞ്ഞു. 2017 നവംബര്‍ 23ന് ബ്രിസ്‌ബെയ്‌നിലെ ആദ്യ ആഷസ് ടെസ്റ്റിന്റെ രാവിലെയും തലേന്നു വൈകുന്നേരവുമാണ് പെയ്ന്‍ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചത്. 2018ല്‍ ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനടക്കം യുവതി പരാതി നല്‍കിയിരുന്നു.'നാലു വര്‍ഷം മുമ്പ്, അന്നത്തെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions