വിദേശം

അമേരിക്കയില്‍ മലയാളിയെ വെടിവച്ചു കൊന്നത് 15 വയസുകാരന്‍!
ഡാലസ് : അമേരിക്കയിലെ ഡാലസില്‍ മലയാളി ഷോപ്പുടമയെ വെടിവച്ചുകൊന്നത് 15 വയസുകാരന്‍ ആണെന്ന് പോലീസ്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന സാജന്‍ മാത്യൂസ് (56- സജി) ആണ്‌ കൊല്ലപ്പെട്ടത്‌. കഴിഞ്ഞ ദിവസം ഒരു മണിയോടെ കടയിലേക്ക്‌ അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ല്‍ കുവൈത്തില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയന്‍

More »

ന്യൂസിലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം
അഞ്ച് ഏകദിന ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം. അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിനു തോല്‍പിച്ച് ഓസ്‌ട്രേലിയ ആദ്യമായി ട്വന്റി 20 ലോകകപ്പ് കിരീടം ചൂടി. ദുബായില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരം മിച്ചല്‍ മാര്‍ഷും(77 നോട്ടൗട്ട്) ഓപ്പണര്‍ ഡേവിഡ് വാര്‍ണറു(53)മാണ് ഓസീസിന്റെ വിജയശില്‍പികള്‍. കളിയവസാനിക്കുമ്പോള്‍ 28 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു മാര്‍ഷിനു കൂട്ടായി ക്രീസില്‍. അഞ്ചു റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍.

More »

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടും കൊറോണ ബാധിച്ച വിമാന യാത്രക്കാരന്‍ സീറ്റില്‍ മരിച്ച നിലയില്‍
പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത വിമാന യാത്രക്കാരനെ കൊറോണ ബാധിച്ചു സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുര്‍ക്കിയില്‍ നിന്നും ജര്‍മന്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനെയാണ് സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടും കൊറോണ ബാധിതനായി മരണപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഒക്‌ടോബര്‍ 25 ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ജര്‍മനിയിലെ ഹാംബര്‍ഗിലേക്കുള്ള പെഗാസസ് എയര്‍ലൈന്‍സിന്റെ 1043 ഫ്‌ലൈറ്റിലെ ജീവനക്കാര്‍ ആണ് 51 കാരനെ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യയില്‍ ജനിച്ച് ജര്‍മന്‍ സംസ്ഥാനമായ ഷ്ലെസ്‌വിഗ്-ഹോള്‍സ്റ്റീനില്‍ താമസിച്ചിരുന്ന ഇയാള്‍ എയര്‍ബസ് 320-ല്‍ യാത്ര ചെയ്യവെ, ഇന്നലെ രാവിലെ പ്രാദേശിക സമയം 10മണിയോടെ മരണപ്പെടുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഉച്ചയ്ക്ക് 1 മണിക്ക് ഹാംബര്‍ഗില്‍ മറ്റെല്ലാ

More »

590 ദിവസങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നു; വികാര നിര്‍ഭരരംഗങ്ങളുമായി വിമാനത്താവളങ്ങള്‍
കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമായിരുന്നു ഓസ്‌ട്രേലിയ.നാട്ടിലും ഓസ്‌ട്രേലിയയിലും കുടുങ്ങി തിരിച്ചെത്താന്‍ കഴിയാതിരുന്ന ആയിരങ്ങളാണ് വിമാനത്താവളങ്ങളില്‍ എത്തിയത്. മലയാളി കുടുംബങ്ങളെല്ലാം 20 മാസമായി യാത്ര ചെയ്യാനാവാതെ ഇരിക്കുകയായിരുന്നു. ഇന്ന് മുതലാണ് ഓസ്ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നത്. ആദ്യം ന്യൂ സൗത്ത് വെയില്‍സിലേക്കും, വിക്ടോറിയയിലേക്കും വിദേശത്ത് നിന്ന് വിമാനങ്ങള്‍ എത്തി. വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് വിമാനത്താവളങ്ങള്‍ സാക്ഷ്യംവഹിക്കുന്നത്. ദീര്‍ഘ നാളുകളായി വേര്‍പിരിഞ്ഞു നിന്നിരുന്ന കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നതിന്റെ സന്തോഷ പ്രകടനങ്ങളായിരുന്നു വിമാനത്താവളങ്ങളില്‍ നിറഞ്ഞു നിന്നത്. തിങ്കളാഴ്ച വെളുപ്പിനെ അഞ്ചരയ്ക്ക് ആദ്യ വിമാനം സിഡ്‌നി കിംഗ്‌സ്‌ഫോര്‍ഡ് സ്മിത്ത് രാജ്യാന്തര വിമാനത്താവളത്തില്‍

More »

നരേന്ദ്ര മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി ഒന്നേകാല്‍ മണിക്കൂര്‍ കൂടിക്കാഴ്ച
വത്തിക്കാന്‍ സിറ്റി : പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പേപ്പല്‍ ഹൗസിലെ ലൈബ്രറിയിലാണ് ചര്‍ച്ചനടന്നത്. ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍ നിന്ന് മടങ്ങി. വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയാത്രോ പരോളിനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ സ്വകാര്യമായായിരുന്നു കൂടിക്കാഴ്ച. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായാണ് വിവരം. ഇന്ത്യന്‍ സമയം 12 മണിയോടെ വത്തിക്കാന്റെ അപ്പസ്‌തോലിക അരമനയിലെത്തിയ മോദിയെ ഗാര്‍ഡ് ഓഫ് നല്‍കി സ്വീകരിച്ചു. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മോദിക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിനിധിതല ചര്‍ച്ചയും നടന്നു.

More »

ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുടങ്ങാനൊരുങ്ങി ആമസോണ്‍ മേധാവി
വാഷിങ്ടണ്‍ : അതിരുകളില്ലാതെ ഇനി ഭൂമിയെ നേരിട്ട് കണ്ടു കൊണ്ട് ബിസിനസ് നടത്താം. ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുടങ്ങുമെന്ന് ശതകോടീശ്വരനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ് അറിയിച്ചിരിക്കുകയാണ്. ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂ ഒറിജിനാണ് 'ഓര്‍ബിറ്റല്‍ റീഫ്' എന്നു പേരു നല്‍കിയിരിക്കുന്ന സ്പേസ് ബിസിനസ് പാര്‍ക്ക് തുടങ്ങുക. 2025 നു ശേഷമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകുന്ന പാര്‍ക്കിന് ഒരേ സമയം 10 പേരെ വരെ ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അത്രയും വ്യാപ്തിയുള്ള വിധത്തിലാണ് ഓര്‍ബിറ്റല്‍ റീഫ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങളും സ്പേസ് ഹോട്ടലും ഇതിലുണ്ടാകും. സിയേറ സ്പേസ്, ബോയിങ്, റെഡ്വയര്‍ സ്പേസ്, ജെനസിസ്

More »

ജോലി പോയി; റോമില്‍ തെരുവിലിറങ്ങി മേല്‍വസ്ത്രമഴിച്ച് എയര്‍ഹോസ്റ്റസുമാര്‍
റോം : എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്യപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എയര്‍ഹോസ്റ്റസുമാര്‍ വ്യത്യസ്ത പ്രതിഷേധവുമായി തെരുവിലിറങ്ങി. അല്‍ഇറ്റാലിയ എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്യപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ മേല്‍വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. റോമിലെ കാപ്പിറ്റോലിന്‍ ഹില്ലില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബിനിടെ അന്‍പതോളം എയര്‍ഹോസ്റ്റസുമാര്‍ ഒരേസമയം ഓവര്‍കോട്ടും ഷര്‍ട്ടും സ്‌കര്‍ട്ടും ഷൂസും അഴിക്കുകയായിരുന്നു. അല്‍ഇറ്റാലിയ കമ്പനിയ്ക്ക് പകരം വന്ന ഐ.ടി.എ എയര്‍വേയ്‌സിന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനായിരുന്നു നടുറോഡിലെ പ്രതിഷേധം. 'വി ആര്‍ അല്‍ഇറ്റാലിയ' എന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചത്. ഏറെ നാളത്തെ പ്രതിസന്ധിയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു അല്‍ഇറ്റാലിയ അവരുടെ

More »

ചൈനയില്‍ കോവിഡ് പിടിമുറുക്കുന്നു; നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
ബെയ്ജിംഗ് : ചൈനയില്‍ വീണ്ടുംകോവിഡ് പിടിമുറുക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വിമാനത്താവളങ്ങളും സ്കൂളുകളും ചൈന അടച്ചുപൂട്ടി . നൂറുകണക്കിന് വീമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ലോകത്തെ മറ്റുരാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ കാര്യമായ അയവുവരുത്തിയപ്പോഴാണ് ചൈനയ്ക്ക് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുന്നത്. പല പ്രവിശ്യകളുടെയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക പ്രവിശ്യകളിലും ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്നത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നാണ്

More »

ബില്‍ഗേറ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് വീണ്ടും വിവാഹിതയായി
ബില്‍ഗേറ്റ്‌സിന്റെ മകളും മൈക്രോസോഫ്റ്റിന്റെ അനന്തരാവകാശിയുമായ ജെന്നിഫര്‍ ഗേയ്റ്റ്‌സ് വീണ്ടും വിവാഹിതയായി. 30 കാരനായ നായല്‍ നാസര്‍ ആണ് വരന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ന്യുയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ച വൈകിട്ട് ഇസ്‌ലാം മതാചാരപ്രകാരം ചടങ്ങുകള്‍ നടത്തി വിവാഹിതരായി. നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അതിനു ശേഷമായിരുന്നു ശനിയാഴ്ച്ചയായിരുന്നു പൊതു ചടങ്ങുകള്‍. ഏകദേശം 300ല്‍ അധികം അതിഥികള്‍ പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്. സമീപകാലത്തു വിവാഹമോചിതരായ പിതാവ് ബില്‍ ഗെയ്റ്റ്‌സും അമ്മ മെലിന്‍ഡ ഗെയ്റ്റ്‌സും വിവാഹ ചടങ്ങില്‍ മകള്‍ക്കൊപ്പമുണ്ടായിരുന്നു. വിവാഹത്തിന് ഗേറ്റ്‌സ് കുടുംബത്തിന് കുറഞ്ഞത് 2 മില്യണ്‍ ഡോളര്‍ ചിലവരുമെന്നു കാണക്കാക്കുന്നു . നീണ്ട 27 വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേര്‍പിരിഞ്ഞ ബില്‍ ഗെയ്റ്റ്‌സും മെലിന്‍ഡയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions