വിദേശം

കാബൂള്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ സ്‌ഫോടനം; 100 പേര്‍ മരിച്ചു
കാബൂള്‍ : താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനില്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ ഉഗ്രസ്‌ഫോടനം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ വെള്ളിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ ഷിയ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചൂറിലധികം പേരുടെ നില ഗുരുതരമാണെന്ന് ഖുണ്ടൂസ് പ്രവശ്യാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. എന്നാല്‍, സ്‌ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെ് താലിബാന്‍ ആരോപിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനവും വസിക്കുന്ന പ്രവിശ്യയാണ് ഖുണ്ഡുസ്. രാജ്യത്തെ ഷിയാമുസ്‌ലിങ്ങള്‍ക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഐ.എസ്., ഷിയാപള്ളികളില്‍ ആക്രമണം നടത്തുന്നത് പതിവാണ്.കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു.

More »

മൂന്ന് ലക്ഷത്തിലധികം കുട്ടികളെ പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ ദുഃഖവും വേദനയും പ്രകടിപ്പിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ : ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതര്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇരകള്‍ അനുഭവിച്ച ആഘാതത്തില്‍ തനിക്ക് അതിയായ ദുഃഖവും വേദനയും ഉണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സംഭവം തനിയ്ക്കും സഭയ്ക്കും നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി നാണക്കേടുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പള്ളികള്‍ എല്ലാവര്‍ക്കും സുരക്ഷിതമായ ഇടമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ എല്ലാ മെത്രാന്മാരോടും മത മേലധികാരികളോടും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ ഫ്രാന്‍സിലെ കത്തോലിക്ക സഭയില്‍ ഏകദേശം 3,30,000 കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയായതായാണ്

More »

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ക്ഷമാപണവുമായി സുക്കര്‍ബര്‍ഗ്‌
വാഷിങ്ടണ്‍ : ലോകമൊട്ടുക്കും ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ മണിക്കൂറുകളോളം തടസപ്പെട്ടതില്‍ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഏറെ നേരം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന എല്ലാവരോടുപം മാപ്പ് ചോദിക്കുന്നതായി വാട്‌സ്ആപ്പും അറിയിച്ചു. മണിക്കൂറുകളോളം ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ തടസം നേരിട്ടതില്‍ ഖേദിക്കുന്നു. പ്രീയപ്പെട്ടവരോട് നിരന്തരം ബന്ധം പുലര്‍ത്താന്‍ സാധിക്കാതെ വന്നതില്‍ ദുഃഖമുണ്ട്. പ്രീയപ്പെട്ടവരുമായി ആശയ വിനിമയം നടത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നെന്ന കാര്യം അറിയാവുന്നതാണ്. പ്രവര്‍ത്തനം തടസപ്പെട്ടതിന് മാപ്പെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുക്കര്‍ബര്‍ഗ് അറിയിച്ചു. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 9.15 മുതലാണ് സോഷ്യല്‍ മീഡിയകളായ ഇന്‍സ്റ്റഗ്രാമും, വാട്‌സ്ആപ്പും ഫേസ്ബുക്കും

More »

താന്‍ കോവിഡിനെ അതിജീവിച്ചത് ഇന്ത്യയുടെ കോവിഷീല്‍ഡിലൂടെയെന്ന് യുഎന്‍ പ്രസിഡന്റ്
ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകാരത്തില്‍ ബ്രിട്ടനടക്കം പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ കോവിഷീല്‍ഡിനെ പിന്തുണച്ച് യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്. കോവിഷീല്‍ഡ് വാക്‌സിനാണ് താന്‍ സ്വീകരിച്ചതെന്നും എത്ര രാജ്യങ്ങള്‍ ആ വാക്‌സിന്‍ അംഗീകരിച്ചുവെന്ന് അറിയില്ലെങ്കിലും ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും ലഭിച്ചത് അതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ പത്രസമ്മേളനത്തില്‍ വാക്‌സിന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആദ്ദേഹം. 'ഞാന്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസാണ് സ്വീകരിച്ചത്. ലോകത്തെ മറ്റ് പല രാജ്യങ്ങളും ഇതേ വാക്‌സിനാണ് ഉപയോഗിക്കുന്നത്. വാക്‌സിനെക്കുറിച്ച് നിരവധി സാങ്കേതിക ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് എന്നോട് ചോദിക്കാനുണ്ടാവും. കോവിഷീല്‍ഡ് സ്വീകാര്യമാണോ അല്ലയോ എന്ന് എത്ര രാജ്യങ്ങള്‍ പറയുമെന്ന് എനിക്കറിയില്ല. പക്ഷേ രാജ്യങ്ങളുടെ

More »

രോഗപ്രതിരോധത്തിനെത്തി ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകരുടെ ലൈംഗിക അതിക്രമം
ജനീവ : കോംഗോയില്‍ (ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ) എബോള നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകര്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായി ലോകാരോഗ്യ സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഘടന സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലാണ് ഇത്തരം 83 കേസുകള്‍ കണ്ടെത്തിയത്. ഇതില്‍ ഒമ്പത് പീഡന ആരോപണങ്ങളും ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനാ ജീവനക്കാരായ 20 അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. 2018 മുതല്‍ 2020 വരെ നീണ്ടുനിന്ന കാലയളവില്‍ പ്രാദേശികമായും കോംഗോയിലെ അന്താരാഷ്ട്ര സംഘടനകളുടെ ഭാഗമായും പ്രവര്‍ത്തിച്ചവരാണ് കുറ്റം ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ലോകാരോഗ്യസംഘടന അന്വേഷണ സംഘം ചൊവ്വാഴ്ച പുറത്തുവിട്ടു. ഐക്യരാഷ്ട്രസംഘടനയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സ്ഥാപനത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന

More »

ജര്‍മനിയില്‍ കരുത്തു കാട്ടി ഇടതുപക്ഷം; 70 വര്‍ഷത്തിനിടയിലെ മോശം പ്രകടനവുമായി മെര്‍ക്കലിന്റെ പാര്‍ട്ടി
ബെര്‍ലിന്‍ : ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ 70 വര്‍ഷത്തിനിടയിലെ മോശം പ്രകടനവുമായി ചാന്‍സലറുടെ ആംഗല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ്‌സ്. ഇടതു പക്ഷത്തിന് ആണ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. ജര്‍മനിയിലെ ഇടതു പാര്‍ട്ടി സെന്റര്‍ ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റ്‌സിനാണ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) സാധ്യത കല്‍പ്പിക്കുന്നതെന്നും, 2005ന് ശേഷം എസ്.ഡി.പി അധികാരം നേടാന്‍ സാധ്യയുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 26.0 ശതമാനം വോട്ടുകളാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയിട്ടുള്ളത്. മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 24.5 ശതമാനം വേട്ടുമാണ് ലഭിച്ചിട്ടുള്ളത്. 70 വര്‍ഷത്തിനിടെ കണ്‍സര്‍വേറ്റീവുകളുടെ മോശം പ്രകടനമാണ് 2021ലേത് എന്നാണ് ജര്‍മനിയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അവസരം ലഭിച്ചേക്കുമെന്നാണ്

More »

ഓസ്‌ട്രേലിയയില്‍ ഭൂചലനം; പലയിടങ്ങളിലും നാശനഷ്ടങ്ങള്‍, പരിഭ്രാന്തരായി മലയാളി സമൂഹം
മെല്‍ബണ്‍ : ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. മെല്‍ബണ്‍, വിക്ടോറിയയുടെ ഉള്‍പ്രദേശങ്ങള്‍, ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഉള്‍പ്പെടെ ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയയുടെ പല ഭാഗങ്ങളിലും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഡലൈഡിലും ടാസ്‌മേനിയിലെ ലോണ്സെസ്റ്റണിലും ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയയിലെ മാന്‍സ്ഫീല്‍ഡിന് സമീപത്താണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയുള്ള ഭൂചലനമാണ് രേഖപെടുത്തിയിരിക്കുന്നത്. (ഇതിന് 15 മിനിറ്റിനുശേഷം ശേഷം തുടര്‍ചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രതയുള്ളതായിരുന്നു തുടര്‍ചലനം. അതേസമയം സുനാമിയുടെ സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ

More »

കാനഡയില്‍ മൂന്നാമതും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷമില്ല
ഒട്ടാവ : കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേയ്‌ക്കെന്ന സൂചനകള്‍ നല്‍കി കണക്കുകള്‍. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനാണ് ജസ്റ്റിന്‍ ട്രൂഡോയുടെ തുടര്‍ഭരണ സൂചനകള്‍ നല്‍കി വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ വോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ക്കാനുണ്ട്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍, കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഇത് വരെ 156 സീറ്റുകളില്‍ മുന്നിലാണ്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതിന് വേണ്ട കേവല ഭൂരിപക്ഷമായ 170 സീറ്റുകള്‍ എന്ന നിലയിലേയ്ക്ക് പാര്‍ട്ടി എത്തിയിട്ടില്ല. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത് വരെ 123 സീറ്റുകള്‍ നേടിയതായാണ് കണക്കുകള്‍ പറയുന്നത്. ജനകീയ വോട്ടുകള്‍ കൂടുതലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാണ് ലഭിച്ചത്. എന്നാല്‍ ഇതുവരെ സീറ്റുകള്‍ കൂടുതല്‍

More »

യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
മോസ്‌കോ : റഷ്യയിലെ ഉറാള്‍ നഗരത്തിലെ പേം യൂണിവേഴ്സ്റ്റിയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് എട്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും ഏകദേശം 800 മൈല്‍ അകലെയാണ് സംഭവം നടന്നത്. പൊലീസെത്തി കീഴ്‌പ്പെടുത്തിയ ശേഷമാണ് രംഗം ശാന്തമായത്. വെടിവെപ്പ് നടത്തിയ ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവെപ്പ് നടത്തിയതെന്ന് റഷ്യയുടെ ഔദ്യോഗിക അന്വേഷണ സംഘം പറഞ്ഞു. കാമ്പസിനുള്ളില്‍ പ്രവേശിച്ച് തുരുതുരെ അക്രമി വെടിവയ്ക്കുയായിരുന്നു. ഭീകരാക്രമണം ആണോ എന്നു വ്യക്തമല്ല. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കു പരുക്കേറ്റതായും റഷ്യന്‍ മാധ്യമങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions