ഓസ്ട്രേലിയ വിദേശ യാത്രയ്ക്കുള്ള വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. അതോടെ ഈ വര്‍ഷവും നാട്ടില്‍ പോയി വരാമെന്നുള്ള മലയാളികളുടെ പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. കേരളത്തില്‍ കോവിഡ് കേസുകള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നതും ഒക്ടോബറില്‍ ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാവുമെന്നതും ഇന്ത്യയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാക്കുന്നു. കോവിഡ് ബാധ രൂക്ഷമായ 2020 മാര്‍ച്ചിലാണ് വിദേശയാത്രക്ക് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്. വൈറസ് വ്യാപനം കൂടിയതോടെ വിലക്ക് വീണ്ടും നീട്ടിയിരുന്നു.
ഈ സെപ്റ്റംബര്‍ 17 വരെയായിരുന്നു യാത്രാവിലക്ക്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും മൂന്ന് മാസത്തേക്കു കൂടി നീട്ടിയത്. ഇതോടെ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും പെര്‍മനന്റ് റെസിഡന്റ്സിനും വിദേശത്തു യാത്ര ചെയ്യാനുള്ള വിലക്ക് ഡിസംബര്‍ 17 വരെയാക്കി.
പല വിദേശ രാജ്യങ്ങളിലും
കേരളത്തില്‍ വാറ്റ് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. വീടുകളില്‍ കലര്‍പ്പില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് വാറ്റിയാലും പിടിവീഴും . എന്നാല്‍ കേരളത്തില്‍ നിയമ വിരുദ്ധമായിട്ടുള്ള സ്വയംഭന്‍ നാടന്‍ വാറ്റ് കാനഡയില്‍ നിര്‍മ്മിച്ച് പുതിയ പേരില്‍ അവതരിപ്പിച്ചപ്പോള്‍ അത് മലയാളികളുടെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. കേരളത്തിലെ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളാണ് മന്ദാകിനിയെ ഏറ്റെടുത്തത്. ഇതോടെ കാനഡയിലെ മലയാളി മദ്യപരെല്ലാം മന്ദാകിനിക്ക് പുറകെയായി.
ടൊറന്റോയില്‍ നിന്ന് മുപ്പതോളം കിലോമീറ്റര്‍ അകലെ വോണിലെ ഒരു ഡിസ്റ്റിലറിയില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യം. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരും മൂവാറ്റുപുഴക്കാരനായ ഇവരുടെ സുഹൃത്തുമാണ് ആശയത്തിന് പിന്നില്‍. കാനഡയിലെ
കേവിഡ് 19 മഹാമാരിയുടെ പ്രതിസന്ധിക്കിടെ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് വലിയ വില കല്പിച്ച് പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയായ നൈക്ക്. മാനസിക ക്ലേശങ്ങള്‍ ലഘൂകരിക്കുന്നതിന് വിശ്രമത്തിനും ഉല്ലാസത്തിനുമായി ഒറിഗണിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ജീവനക്കാര്‍ക്ക് ഒരാഴ്ച അവധി നല്‍കിയിരിക്കുകയാണ് കമ്പനി.
വെള്ളിയാഴ്ച അവധിക്ക് പോകുന്ന ജീവനക്കാര്‍ തിങ്കളാഴ്ച പതിവുപോലെ ജോലിക്ക് എത്തേണ്ടതില്ല. ഒരാഴ്ച ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിച്ച് ഭാരമിറക്കിവച്ച മനസ്സുമായി ഓഫീസില്‍ എത്തിയാല്‍ മതിയെന്നാണ് നൈക്ക് സീനിയര്‍ മാനേജര്‍ മാറ്റ് മാരസ്സോ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ഹെഡ് ഓഫീസ് ഒരാഴ്ച പൂര്‍ണ്ണമായൂം അടഞ്ഞുകിടക്കും. അടുത്ത തിങ്കളാഴ്ച മാത്രമേ തുറക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാമെല്ലാവരും ക്ലേശകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഏറെ കഠിനമായിരുന്നു.
കാബൂള്‍ : അമേരിക്കയും ഇന്ത്യയും യുകെയും മറ്റു രാജ്യങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിക്കുമ്പോള്‍ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 90 ലേറെപ്പേര്‍ മരിക്കുകയും നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 13 യു എസ് സൈനികരും ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയും മറ്റു രാജ്യങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിക്കുമ്പോള്‍ ആയിരുന്നു ചാവേറാക്രമണം.
ഹമീദ് കര്‍സായി വിമാനത്താളവത്തിന് പുറത്തായിരുന്നു രണ്ടു സ്‌ഫോടനവും. ആദ്യത്തേത് വിമാനത്താവളത്തിലെ ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ചിട്ടുള്ള ആബേ ഗേറ്റിന് സമീപവും രണ്ടാമത്തേത് വിമാനത്താളവത്തിന് പുറത്ത് ബാരന്‍ ഹോട്ടലിലും ആയിരുന്നു. ബ്രിട്ടീഷ് അധികൃതര്‍ വിസരേഖകള്‍ പരിശോധിക്കുന്ന ബാരന്‍
ബെര്‍ലിന്‍ : രണ്ടു വര്‍ഷം മുമ്പുവരെ അഫ്ഗാനിസ്താന്റെ വിവര സാങ്കേതിക വിദ്യ മന്ത്രിയായിരുന്നു സൈദ് അഹ്മദ് ഷാ സാദത്ത്. എന്നാല്‍ ഇപ്പോള്‍ ജര്‍മനിയില്‍ പിസ ഡെലിവറി ബോയ് ആണ് അദ്ദേഹം. സാധാരണ തൊഴിലാളിയായിട്ടാണ് അദ്ദേഹം ജീവിതം നയിക്കുന്നത്. ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ ആണ് സാദത്ത് പിസ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നത്. താലിബാന്‍ കീഴടക്കിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജര്‍മന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്താന്‍ മുന്‍ മന്ത്രി സൈദ് അഹ്മദ് ഷാ സാദത്ത് പിസയും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്ത് ഉപജീവനം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2018-വരെ അഷ്‌റഫ് ഗനി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സാദത്ത് കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ജര്‍മനിയിലേക്ക് പോയത്.
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ വച്ച് റാഞ്ചി. തട്ടിയെടുത്ത വിമാനം ഇറാനിലേക്ക് കൊണ്ട് പോയതായി യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യെവ്ജെനി യെനിന്‍ പറഞ്ഞു. ആരാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമല്ല.
ചൊവ്വാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടുപോയതായി മനസിലായത്. അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവര്‍ ഇറാനിലേക്ക് വിമാനം കടത്തിക്കൊണ്ടുപോയതായും മന്ത്രി പറഞ്ഞു.
വിമാനം തട്ടിയെടുത്തവര്‍ ആയുധധാരികളായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു മൂലം അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ മുടങ്ങി. വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
ഞായറാഴ്ച ഞങ്ങളുടെ വിമാനം അജ്ഞാതര്‍
കാബൂള്‍ : ആയിരക്കണക്കിന് അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി കാബൂള്‍ വിമാനത്താവളത്തില്‍ എത്തുന്നതും അവരെ പിന്തിരിപ്പിക്കാന്‍ താലിബാന്‍ വെടിവയ്പ്പ് നടത്തുന്നതും വലിയ സുരക്ഷാ ഭീഷണിയായി മാറി. ഇതോടെ ജര്‍മനിയും അമേരിക്കയും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി . അഫ്ഗാനില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്കാണ് ഇരുരാജ്യങ്ങളുടെയും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയത്.
ഹമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി വിമാനത്താവളത്തില്‍ കൂട്ടം കൂടുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്നറിയിപ്പ്.
'അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്നും പ്രത്യേകം നിര്‍ദേശം ലഭിക്കാത്ത പക്ഷം പൗരന്മാരാരും തന്നെ വിമാനത്താവളത്തിലേക്ക് യാത്ര നടത്തരുത്,'യു.എസ് എംബസി
അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള യുഎസ് പിന്‍മാറ്റത്തെയും അതിനു പിന്നാലെ താലിബാന്‍ രാജ്യം പിടിച്ചതും അമേരിക്കക്കെതിരെ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ വിഷയത്തെ ന്യായീകരിക്കാനായിരുന്നു പ്രസിഡന്റ് ജോ ബൈഡന്‍ ശ്രമിച്ചത്. ആ രാജ്യത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും, യു എസ് വിമാനത്തില്‍ നിന്നും അഫ്ഗാനികള്‍ നിലത്ത് വീണത് അഞ്ചു ദിവസം മുമ്പത്തെ കാര്യമാണെന്നുമായിരുന്നു എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞത്.
വിമാനത്തില്‍ നിന്നും ആളുകള്‍ വീണുമരിച്ചത് നാലോ, അഞ്ചോ ദിവസങ്ങള്‍ക്ക് മുന്‍പുള്ള കാര്യമല്ലേയെന്നാണ് ന്‍ബൈഡന്‍ ചോദിച്ചത്. കാബൂള്‍ താലിബാന് മുന്നില്‍ കീഴടങ്ങാന്‍ 2021 അവസാനം വരെയെങ്കിലും വേണ്ടിവരുമെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചതെന്നും ബൈഡന്‍ അവകാശപ്പെട്ടു. എന്നാല്‍ 10 ദിവസം പോലും ഇതിനായി വേണ്ടിവന്നില്ലെന്നതാണ്
വെല്ലിംഗ്ടണ്‍ : ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യത്ത് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഒരേയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കര്‍ശന നിയന്ത്രണത്തിലേക്ക് ന്യൂസിലാന്റ് നീങ്ങിയിരിക്കുന്നത്.
ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്‌ലാന്റില്‍ താമസിക്കുന്ന 58കാരനാണ് ഇപ്പോള്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കോവിഡ് കേസിന് കാരണമെന്ന് ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാന്‍ തക്ക ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍ അല്‍പം പോലും അശ്രദ്ധ