വിദേശം

ഹെയ്തി പ്രസിഡന്റിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഘത്തിലെ 4 പേരെ വെടിവെച്ചു കൊന്നു
പോര്‍ട്ട് ഓ പ്രിന്‍സ് : ഹെയ്തി പ്രസിഡന്റിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹെയ്തി പൊലീസ് അറിയിച്ചു. പ്രസിഡന്റിന്റെ വസതിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ കൊലയാളികളുടെ സംഘം ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിക്കാന്‍ കൂടി നടത്തിയ ശ്രമത്തിനിടിയിലാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് നേരെ വെടി വെക്കേണ്ടി വന്നതെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോവനലിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ആക്രമണം നടന്നത്. അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2017 ഫെബ്രുവരിയില്‍ മിഷേല്‍ മാര്‍ട്ടലി

More »

ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് വെടിയേറ്റു മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം
പോര്‍ട്ട് ഓ പ്രിന്‍സ് : ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചു. ഹെയ്ത്തിയില്‍ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ് ഗുരുതര പരുക്കുകളോടെ ജോവനലിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അക്രമമെന്നും അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. 53 കാരനായ ജോവനല്‍ മോസ് തന്റെ മുന്‍ഗാമിയായ മിഷേല്‍ മാര്‍ട്ടലി 2017 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് അധികാരത്തിലേറിയത്. ജോവനല്‍ മോസിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു. 'സ്പാനിഷ് സംസാരിക്കുന്ന ചിലര്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രസിഡന്റിന്റെ സ്വകാര്യ വസതി ആക്രമിച്ച് പ്രസിഡന്റിനെ

More »

മാരാക്കാനയില്‍ ഞായറാഴ്ച അര്‍ജന്റീന- ബ്രസീല്‍ സ്വപ്‌ന ഫൈനല്‍
കോപ്പ അമേരിക്കയില്‍ കളമൊരുങ്ങിയത് ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്. വിഖ്യാതമായ മാരാക്കാന സ്റ്റേഡിയത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന കലാശപ്പോരില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീലാണ് അര്‍ജന്റീനയുടെ എതിരാളികള്‍. സെമിയില്‍ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ നേരത്തെ തന്ന ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. 10–ാം കോപ്പ അമേരിക്ക കിരീടമാണ് ഇത്തവണ ബ്രസീലിന്റെ ലക്ഷ്യം. എന്നാല്‍ 15ാം കിരീടവുമായി ഉറഗ്വായുടെ റെക്കോര്‍ഡിന് ഒപ്പമെത്താനാണ് അര്‍ജന്റീന ഇറങ്ങുന്നത്. നിശ്ചിത സമയത്ത് അര്‍ജന്റീനയും കൊളംബിയയും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് ആരാധകരെ ആശങ്കയിലാഴ്ത്തി സെമി ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തില്‍ 4-2 ന് കൊളംബിയയെ തകര്‍ത്താണ് അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. അര്‍ജന്റീനയ്ക്കായി മെസി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ

More »

റഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു; 28 യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍
മോസ്‌കോ : കാണാതായ റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിച്ചതായി അധികൃതര്‍. പെസഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്നു വീണതായി തെരച്ചിലില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യന്‍ സമയം ഉച്ചയോടെയാണ് വിമാനം കാണാതായ്ത്. പെട്രോപാവ്ലോവ്സ്‌ക- കാംചട്കിയില്‍ നിന്ന് പലാനയിലേക്ക് പറന്ന ആന്റനോവ് എഎന്‍ 26 ഇരട്ട എന്‍ജിന്‍ വിമാനമാണ് ലാന്‍ഡിങ്ങിന് മുമ്പാണ് കാണാതാവുകയായിരുന്നു. കുട്ടികളടക്കം 28 പേരാണ് ഇതില്‍ ഉണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ യാത്രക്കാരും ആറ് പേര്‍ ക്രൂ അംഗങ്ങളുമായിരുന്നു. പ്രദേശത്ത് രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തേയ്ക്ക് തെരച്ചിലാനായി നിരവധി കപ്പലുകള്‍ തിരിച്ചു കഴിഞ്ഞു. പ്രദേശത്ത് കാലാവസ്ഥ മൂടിക്കെട്ടിയ

More »

കോട്ടയം സ്വദേശി യുഎസിലെ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി
വാഷിങ്ടണ്‍ : അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി മൈക്കിള്‍ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് മൈക്കിള്‍. ജൂലൈ 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക. ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. 'ഒരു പോലീസ് മേധാവിയാകാനുള്ള എല്ലാ കഴിവുകളും പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്. 15 വര്‍ഷത്തെ അനുഭവപരിചയവുമുണ്ട്' ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്ക് ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ കുരുവിളയെ കുറിച്ച് പറഞ്ഞു. നിലവില്‍ ബ്രൂക്ക് ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് മേധാവിയാണ് 37-കാരനായ മൈക്ക് കുരുവിള. 2006-ല്‍ ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജനായിരുന്നു

More »

ജോര്‍ജ് ഫ്ളോയ്ഡിനെ ക്രൂരമായി കൊലപ്പെടുത്തിയ ഡെറക് ചൗവിന് 22 വര്‍ഷം തടവ്
മിനപൊളിസ് : കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ. ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ് ഫ്‌ളോയ്ഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതെന്ന് കോടതി അറിയിച്ചു. സഹതാപത്തിന്റെയോ വികാരങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിയമത്തില്‍ മാത്രം ഊന്നിക്കൊണ്ടാണ് ഈ വിധി നടത്തുന്നതെന്നും ജഡ്ജ് പീറ്റര്‍ കാഹില്‍ പറഞ്ഞു. വിചാരണക്കിടെ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ കുടുംബത്തോട് അനുശോചനമറിയിച്ച ഡെറക് മാപ്പ് പറയാന്‍ തയ്യാറായില്ല. നിയമത്തിന്റെ ചില കടമ്പകള്‍ നിലനില്‍ക്കുന്നതിനാല്‍ തനിക്ക് പ്രസ്താവന മുഴുവന്‍ നല്‍കാനായില്ലെന്നും ഡെറക് പറഞ്ഞു. സമീപകാലത്ത് വംശീയതക്കെതിരെ അമേരിക്കയും ലോകവും കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു ജോര്‍ജ്

More »

വത്തിക്കാനില്‍ പോപ്പിനെ കാണാന്‍ സ്‌പൈഡര്‍മാന്‍! കൈകൊടുത്തു പോപ്പ്
വെള്ളിത്തിരയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സൂപ്പര്‍ഹീറോയായ സ്‌പൈഡര്‍മാന്‍ വത്തിക്കാനില്‍ മാര്‍പാപ്പയ്ക്ക് മുന്നില്‍. വത്തിക്കാനിലെത്തിയ സ്‌പൈഡര്‍മാന് ഹസ്തദാനം നല്‍കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രോഗികളായ കുട്ടികളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് സ്‌പൈഡര്‍മാന്‍ മാര്‍പാപ്പയെ കാണാനെത്തിയത്. വത്തിക്കാനിലെ സാന്‍ ഡമാസോ കോര്‍ട്ട്‌യാര്‍ഡില്‍ പോപ്പ് ഫ്രാന്‍സിസ് പൊതുജനങ്ങളെ കാണവെയാണ് കൂട്ടത്തില്‍ സാധാരണ വസ്ത്രത്തില്‍ അല്ലാത്ത ഒരു അതിഥിയെ കണ്ടത്. നോര്‍ത്ത് ഇറ്റലിയില്‍ നിന്നുള്ള 27കാരന്‍ മാറ്റിയ വില്ലാര്‍ഡിറ്റയാണ് മാസ്‌കിന് പിന്നിലുള്ള മുഖം. രോഗബാധിതരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലൂടെ യഥാര്‍ത്ഥ ജീവിതത്തില്‍ സൂപ്പര്‍ഹീറോയാണ് മാറ്റിയ. സ്‌പൈഡര്‍മാന്‍ കോസ്റ്റിയൂം അണിഞ്ഞ് ആശുപത്രിയില്‍ എത്തുന്ന

More »

മാറ്റങ്ങളോടെ കോവിഡിന്റെ പുതിയ വകഭേദം; 29 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു
കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ കോവിഡിന്റെ ഏറ്റവും പുതിയ വകേഭദം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ലാംബ്ഡ വകഭേദത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം 29 രാജ്യങ്ങളില്‍ ലാംബ്ഡ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോര്യ സംഘടന വ്യക്തമാക്കുന്നു. അര്‍ജന്റീന, ചിലി ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് പുതിയ വകേഭദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെറുവിലാണ് ആദ്യം ലാംബ്ഡ വകഭേദം സ്ഥിരീകരിച്ചത്. ഉയര്‍ന്ന രോഗ വ്യാപന സാധ്യത, ആന്റിബോഡികള്‍ പ്രതിരോധിക്കാനുള്ള സാധ്യത എന്നീ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം എത്തിയിരിക്കുന്നത്. പെറുവില്‍ കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 81 ശതമാനവും ലാബ്ഡ വകഭേദമാണ്. ചിലിയില്‍ കഴിഞ്ഞ 60 ദിവസത്തിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 32 ശതമാനവും ഈ വകഭേദം തന്നെയാണ്. രാജ്യങ്ങളിലെ

More »

ഫ്രാന്‍സില്‍ ഇന്ന് മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട
പാരീസ് : കോവിഡ് കേസുകള്‍ കുറഞ്ഞതും വാക്‌സിനേഷന്‍ വര്‍ധിച്ചതും കണക്കിലെടുത്ത് ഇന്ന് മുതല്‍ ഫ്രാന്‍സില്‍ പൊതുയിടങ്ങളില്‍ മാസ്‌ക്ക് ധരിക്കേണ്ടെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ്. രാജ്യത്ത് നിലവിലുള്ള രാത്രി കര്‍ഫ്യൂ എടുത്തുകളയുന്നത് ഇളവുകളോടെ ഉടന്‍ ഒഴിവാക്കാനും തീരുമാനമായതായി കാസ്റ്റെക്‌സ് പറഞ്ഞു. 'നമ്മുടെ രാജ്യത്തിന്റെ ആരോഗ്യസ്ഥിതി ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മെച്ചപ്പെടുന്നു. ആളുകള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യാഴാഴ്ച മുതല്‍ നീക്കിയിട്ടുണ്ട്. രാത്രി നിലവിലുള്ള കര്‍ഫ്യൂ റദ്ദാക്കുന്ന കാര്യത്തില്‍ ജൂണ്‍ 20ന് മുമ്പ് തീരുമാനമാകും,'മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കാസ്റ്റെക്‌സ് പറഞ്ഞു. ഫ്രാന്‍സില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 3,200 കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 2020

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions