ന്യൂഡല്‍ഹി : ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകണം. ഇതിനായുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കുമായി +972549444120 എന്ന ഹെല്‍പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. ഇസ്രായേലില്‍ നിരവധി മലയാളി നഴ്‌സുമാരും കെയര്‍ ടേക്കര്‍മാരും ജോലിചെയ്യുന്നുണ്ട്. അവരും അവരുടെ നാട്ടിലെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്.
ഇസ്രായേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കെയര്‍ ടേക്കര്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗമ്യയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ്
ജനിതകമാറ്റം വന്ന കോവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
'ബി.1.617 എന്ന ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടണിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്,' ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ വൈറസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ജനിതകമാറ്റം സംഭവിച്ച വൈറസെന്നും വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കെന്റ് വകഭേദത്തെക്കാള്‍ 60% വേഗത്തിലാണ് ഇന്ത്യന്‍ വകഭേദം പടരുന്നത്. രണ്ട് സ്‌ട്രെയിനുകളെ
ഗാസ : ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി സ്വദേശിനിയായ കെയര്‍ ടേക്കറുടെ മരണം ഞെട്ടലോടെയാണ് മലയാളി സമൂഹം ശ്രവിച്ചത്. ഇസ്രായേലില്‍ നിരവധി മലയാളി നഴ്‌സുമാരും കെയര്‍ ടേക്കര്‍മാരും ജോലിചെയ്യുന്നുണ്ട്. അവരും അവരുടെ നാട്ടിലെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ഇന്നലെയാണ് റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇസ്രായെലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യയാണ്.
ഇസ്രായേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മിസൈല്‍ സൗമ്യയുടെ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതിശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ.
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ കാമുകിയടക്കം ആറു പേരെ കൊന്ന് യുവാവ് ജീവനൊടുക്കി. യുഎസിലെ കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാള്‍ ഗുരതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പാര്‍ട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊലയാളിയുടെ കാമുകിയും മറ്റ് സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്.
ആഘോഷത്തില്‍ പങ്കെടുത്ത കുഞ്ഞുങ്ങളെ അക്രമി ഉപദ്രവിച്ചില്ല. അക്രമത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. കൊളറാഡോ
27 വര്‍ഷത്തെ ദാമ്പത്യമവസാനിപ്പിക്കാന്‍ ബില്‍ ഗേറ്റ്സും മെലിന്‍ഡയും അടുത്തിടെയാണ് തീരുമാനിച്ചതെങ്കിലും ഇവരുടെ വിവാഹബന്ധം 2 വര്‍ഷം മുമ്പേ തകര്‍ന്നിരുന്നുവന്നു റിപ്പോര്‍ട്ട്. ലൈംഗിക കുറ്റവാളിയായ അമേരിക്കക്കാരനായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബില്‍ ഗേറ്റ്സിനുള്ള ഇടപാടുകള്‍ മെലിന്‍ഡക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്.
'വിവാഹബന്ധം പരിഹരിക്കാനാകാത്ത വിധം തകര്‍ന്നു' എന്ന് 56കാരിയായ മെലിന്‍ഡ അഭിപ്രായപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ അറിയിക്കുന്നു. 2019ല്‍ തന്നെ മെലിന്‍ഡ ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നവെന്നും, വിവാഹമോചന നടപടികള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു എന്നുമാണ് സൂചനകള്‍. എന്നാല്‍ ബില്‍ ഗേറ്റ്സും എപ്സ്റ്റീനും തമ്മിലുള്ള ഇടപാടുകളെ ചൊല്ലി 2013 മുതല്‍ തന്നെ മെലിന്‍ഡ അസ്വസ്ഥയായിരുന്നു എന്ന് കുടുംബത്തോട് അടുപ്പമുള്ളവരെയും മറ്റു
ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ ഇപ്പോഴുള്ള രണ്ടാംതരംഗത്തിലെ കോവിഡ് വൈറസ് അതിതീവ്ര വ്യാപനശേഷി ഉള്ളതാണെന്നും ചിലപ്പോള്‍ വാക്‌സീന്‍ സുരക്ഷയെ വരെ മറികടന്നേക്കുമെന്നുംലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞ ഇന്ത്യക്കാരിയായ സൗമ്യ സ്വാമിനാഥന്‍. കൊറോണ വൈറസിന്റെ ഇന്ത്യന്‍ ഇനം (ബി.1.617) തന്നെയാണ് ഇപ്പോഴത്തെ തരംഗത്തിനുള്ള പ്രധാന കാരണം. 17 രാജ്യങ്ങളില്‍ ബി.1.617 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ മാസം അവസാനം അറിയിച്ചിരുന്നു. ബി.1.617ന്റെ തന്നെ 3 വകഭേദങ്ങള്‍ (ബി.1.617.1, ബി.1.617.2, ബി.1.617.3) ഇന്ത്യയില്‍ കാണുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ രോഗികളില്‍ 50% പേരില്‍ ഇതു കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ 20നാണ് ബി.1.617 ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയത്. തീവ്രവ്യാപനശേഷി ഉണ്ടെങ്കിലും 'വേരിയന്റ് ഓഫ് കണ്‍സേണ്‍' എന്ന പട്ടികയില്‍ ഡബ്ല്യുഎച്ച്ഒ ഇതുവരെ ഇന്ത്യന്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.
വാഷിംഗ്ടണ്‍ : കോവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചു യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും. എന്നാല്‍ ജര്‍മനിയും മരുന്നു കമ്പനി ഭീമന്‍മാരും പേറ്റന്റ് അവകാശം ഉപേക്ഷിക്കുന്നതിനെ എതിര്‍ത്തു രംഗത്തുവന്നിട്ടുണ്ട്.
പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പേറ്റന്റ് ഉപേക്ഷിക്കല്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നുവെന്നും ഇതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ തയ്യാറാണെന്നുമാണ് യുറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡേര്‍ ലെയന്‍ അറിയിച്ചത്.
അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം രംഗത്തുവന്നിരുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ ചരിത്രനിമിഷമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പേറ്റന്റ് അവകാശം വേണ്ടെന്നുവെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടുമ്പോള്‍
സിഡ്‌നി : ഇന്ത്യക്കാര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടും ജയില്‍ ശിക്ഷയും കനത്ത പിഴയും നിലവിലുണ്ടായിട്ടും കോവിഡിന്റെ ഇന്ത്യന്‍ വകഭേദം സിഡ്‌നിയില്‍ കണ്ടെത്തി. ഇതോടെ സിഡ്നിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. തുറന്നയിടങ്ങളിലും അടച്ചിട്ടയിടങ്ങളിലുമുളള ഒത്തുചേരലുകള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. വര്‍ഷാവര്‍ഷമുളള മാതൃദിന ആഘോഷങ്ങള്‍ക്ക് ഒത്തുചേരാവുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി.
തിങ്കളാഴ്‌ച രാവിലെ വരെയാണ് നിയന്ത്രണങ്ങള്‍. ഒരു 50 വയസുകാരനില്‍ നിന്ന് കോവിഡിന്റെ ഇന്ത്യന്‍ വകഭേദം അയാളുടെ ഭാര്യയിലേക്ക് പകര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ആളുകള്‍ താമസിക്കുന്ന മെട്രോപൊളിറ്റന്‍ നഗരമാണ് സിഡ്‌നി. 53 ലക്ഷം താമസക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. സിഡ്‌നിക്ക് തൊട്ടടുത്ത പ്രദേശങ്ങളിലും ഈ നിയന്ത്രണങ്ങളുണ്ട്.
ഏകദേശം ഒരു മാസം മുന്‍പ്
ന്യൂയോര്‍ക്ക് : കൂടുതല്‍ ജനങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ പുതിയ പ്രോത്സാഹന പദ്ധതിയുമായി ന്യൂജെഴ്‌സി. വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.
മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ഈ ആനൂകൂല്യം. പ്രായപൂര്‍ത്തിയായ 21 വയസിന് മുകളിലുള്ളവര്‍ വാക്‌സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ ബിയര്‍ സൗജന്യമായി നല്‍കുമെന്നും ഫില്‍ മര്‍ഫി പറഞ്ഞു. ഇതിന്റെ ഭാഗമായി ന്യൂ ജഴ്‌സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.
,21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,' മര്‍ഫി പറഞ്ഞു.
വാക്‌സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍ പാര്‍ലറില്‍ ചെന്നാല്‍ സര്‍ക്കാരിന്റെ