വിദേശം

ബില്‍ ഗേറ്റ്‌സും ഭാര്യയും വേര്‍പിരിയുന്നു; വമ്പന്‍ സെറ്റില്‍മെന്റ്
ലോകത്തെ ഏറ്റവും വമ്പന്‍ വിവാഹ മോചനകേസുമായി ബില്‍ ഗേറ്റ്‌സ്. 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയുകയാണ്. ലോകത്തിലെ നാലാമത്തെ ധനികനും മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സില്‍ നിന്നും വിവാഹമോചനം തേടി ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ് ആണ് രംഗത്തെത്തിയത്. 27 വര്‍ഷക്കാലത്തെ ദാമ്പത്യബന്ധം അവസാനിക്കുകയാണെന്ന് 65-കാരന്‍ ബില്‍ ഗേറ്റ്‌സും, 56-കാരി മെലിന്‍ഡയും ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അഞ്ച് സ്റ്റേറുകളിലായുള്ള പ്രോപ്പര്‍ട്ടികള്‍, ഒരു സ്വകാര്യ ജെറ്റ്, വമ്പന്‍ ആര്‍ട്ട് കളക്ഷന്‍, ആഡംബര കാറുകളുടെ ശ്രേണി എന്നിങ്ങനെയുള്ള സമ്പത്തുകള്‍ പങ്കുവെയ്ക്കാനുള്ള എഗ്രിമെന്റില്‍ ഒപ്പിടാത്തതിനാല്‍ പോരാട്ടം കോടതിയില്‍ എത്തും. മെലിന്‍ഡയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. ദമ്പതികളുടെ മൂത്ത മകള്‍ കുടുംബം വെല്ലുവിളി നിറഞ്ഞ സമയം നേരിടുന്നതായി വെളിപ്പെടുത്തിയതോടെയാണ് വാര്‍ത്ത

More »

ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ മുപ്പതോളം പേര്‍ക്ക് കോവിഡ്; യാത്രാവിലക്ക് രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസിന് തിരിച്ചടിയായി ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ മുപ്പതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഇറ്റലിയിലെത്തിയ അമൃത്സര്‍-റോം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 30 പേരില്‍ രണ്ട് പേര്‍ ഫ്‌ളൈറ്റ് ക്രൂ അംഗങ്ങളാണെന്നും ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.വിമാനത്തില്‍ ഉണ്ടായിരുന്ന രോഗബാധിതര്‍ ഉള്‍പ്പെടെ 242 പേരെയും ക്വാറന്റീനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഇറ്റലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ടുമായി മടങ്ങിയെത്താന്‍ അനുമതി നല്‍കിയിരുന്നു. 14 ദിവസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഇറ്റലിയില്‍ മടങ്ങിയെത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇറ്റാലിയന്‍ ആരോഗ്യ

More »

ഇന്ത്യക്കാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തി അമേരിക്കയും
വാഷിങ്ടണ്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കയും. മെയ് നാല് മുതലാണ് വിലക്ക്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതുമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം എന്ന് പ്രസ് സെക്രട്ടറി ജെന്‍ പ്‌സാക്കി പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്കും യു എസില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും വിലക്ക് ബാധകമെയല്ല. ആരോഗ്യ പ്രവര്‍ത്തകരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ 14 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലയെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. താത്കാലിക വിസയിലുള്ള വിദേശപൗരന്മാര്‍ക്കാകും ഈ നിയമം ബാധകമാകുക. എയര്‍ലൈനുകളെ പുതിയ തീരുമാനം

More »

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഓസ്ട്രേലിയയില്‍ വിലക്ക്'; ലംഘിച്ചാല്‍ 66,000 ഡോളര്‍ പിഴയും 5 വര്‍ഷം ജയിലും
കാന്‍ബറ : ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്നവര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. മെയ് 15 വരെയാണ് ഇപ്പോള്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ 66,000 ഡോളര്‍ പിഴയോ ലഭിക്കുന്നതാണ്. മെയ് മൂന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മുതലാകും നിയമം പ്രാബല്യത്തില്‍ വരുക. ജൈവ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇത്തരമൊരു വിലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്ക് ലംഘിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ, 300 പെനാല്‍റ്റി യൂണിറ്റോ അല്ലെങ്കില്‍ ഇത് രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. 300 പെനാല്‍റ്റി യൂണിറ്റ് എന്നത് 66,600 ഡോളര്‍ പിഴ ശിക്ഷയായിരിക്കും.

More »

ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകം: പൊലീസുകാരനെതിരെ 75 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ കൊലപാതകത്തിലെ പ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന് കോടതി.ഇയാള്‍ക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. ചൗവിന്റെ ശിക്ഷ എട്ടാഴ്ചയ്ക്കുള്ളില്‍ വിധിക്കുമെന്നും കോടതി അറിയിച്ചു. 75 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചൗവിനെതിരെ തെളിഞ്ഞത്. 2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ടൗ താവോ, ജെ അലക്സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും

More »

വാക്‌സിനെടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി
കോവിഡ് അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി. വാക്‌സിന്‍ എടുത്തവരും ഇന്ത്യയിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയെ കോവിഡ് രൂക്ഷമാവുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഏജന്‍സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'നിലവിലെ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ പോലും കോവിഡ് പിടിപെടാനും പകര്‍ത്താനും സാധ്യതയുണ്ട്. അതിനാല്‍ യാത്ര പൂര്‍ണമായും ഒഴിവാക്കുക. യാത്ര ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ തയ്യാറെടുപ്പിന്റെ ഭാഗമായി മുഴുവന്‍ വാക്‌സിനും സ്വീകരിക്കുക. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കുക, മറ്റുള്ളവരില്‍ നിന്നും ആറ് അടി മാറി അകലം പാലിച്ച്

More »

കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍
ഹൂസ്റ്റണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വധഭീഷണി. അമ്പത് ദിവസത്തിനകം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഫ്‌ളോറിഡ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഴ്‌സായി ജോലി ചെയ്യുന്ന നിവിയാനേ പെറ്റിറ്റ ഫെല്‍പ്‌സാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത്. ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 18 വരെയുള്ള തിയതികളിലായി നിവിയാനേ ചെയ്ത വീഡിയോകളിലാണ് കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിവിയാനേ ജയിലിലുള്ള ഭര്‍ത്താവിന് അയച്ച വീഡിയോകളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. തടവില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ജെപേ എന്ന സംവിധാനത്തിലൂടെയാണ് ഈ വീഡിയോകള്‍ അയച്ചത്. പ്രസിഡന്റ് ജോ ബൈഡനെയും കമല ഹാരിസിനെയും താന്‍ വെറുക്കുന്നുവെന്ന് ഏറെ ദേഷ്യത്തില്‍ നിവിയാനേ ഇതില്‍ പറയുന്നുണ്ട്. കമല ഹാരിസിനെ

More »

പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായെത്തി എം.പി; മാപ്പ് പറച്ചില്‍
ഒട്ടാവ : കോവിഡ് വ്യാപനം കണക്കിലെടുത്തു പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായി എത്തി കനേഡിയന്‍ എം.പി പുലിവാലുപിടിച്ചു. ലിബറല്‍ പാര്‍ട്ടി എം.പിയായ വില്യം ആമോസ് ആണ് ജനപ്രതിനിധി സഭയുടെ സൂം മീറ്റിംഗില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സഭയിലെ മറ്റ് അംഗങ്ങള്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് എല്ലാ അംഗങ്ങളോടും മാപ്പ് പറഞ്ഞ് വില്യം ആമോസ് തന്നെ രംഗത്തെത്തുകയായിരുന്നു. 'ഞാന്‍ വളരെ വലിയൊരു തെറ്റാണ് ചെയ്തത്. സഭാ സമ്മേളനത്തിനായി ഓണ്‍ ചെയ്ത ലാപ്‌ടോപ് ക്യാമറ ഞാന്‍ വസ്ത്രം മാറുന്ന സമയത്ത് അപ്രതീക്ഷിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടില്ല. എല്ലാ സഭാംഗങ്ങളോടും മാപ്പ് പറയുന്നു. ഇത്തരം തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല,' വില്യം പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തയ്യാറായിട്ടില്ല. സഭാംഗങ്ങള്‍

More »

കോവിഡ് അതിരൂക്ഷം; ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്റ്
വെല്ലിംഗ്ടണ്‍ : ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്റ്. ഞായറാഴ്ച്ച മുതലാണ് യാത്രാ വിലക്ക് നിലവില്‍ വരുന്നത്. ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കും നിലവില്‍ ഇന്ത്യയില്‍ ഉള്ള ന്യൂസിലാന്റ് പൗരന്മാര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ജെസീന്ത വ്യക്തമാക്കി. ഇന്ത്യയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും യാത്രവിലക്ക് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രിയെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ന്യൂസിലാന്റ് മലയാളികള്‍ക്കൊക്കെ വിലക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions